സഹകരിക്കുക, സഹായിക്കുക, സമ്പാദിക്കുക ! വേണ്ടത് ഒരു വർഷം കൂടെ നിൽക്കാൻ കഴിയുന്ന രണ്ടു ചങ്ക്‌സുകൾ; ആദ്യമാസം ലഭിക്കുക 300 രൂപ മാത്രമെങ്കിലും ഒരു വർഷം കൊണ്ട് കിട്ടുക 83 ലക്ഷത്തോളം രൂപ! കൊടുത്തു കൊണ്ടേയിരിക്കുക വന്നു കൊണ്ടേയിരിക്കുമെന്ന് ഗിവൻടേക്ക് മണി ചെയ്‌ന്റെ പ്രീമിയം മെമ്പർ മറുനാടനോട്; ഓൺലൈൻ പ്ലാറ്റ്‌ഫോം നിലകൊള്ളുന്നത് എംഡി യായ പ്രശാന്ത് പനച്ചിക്കലിന്റെ പേരിലുള്ള നെറ്റ് വർക്ക് കമ്പനിയുടെ തണലിൽ; തൃശൂർ കേന്ദ്രമാക്കി ന്യൂജെൻ മണി ചെയിൻ ശൃംഖലയുടെ തട്ടിപ്പ്

എം മനോജ് കുമാർ
തിരുവനന്തപുരം: ഒരു വർഷം കൊണ്ട് 83 ലക്ഷത്തോളം രൂപ ചുമ്മാ വീട്ടിൽ ഇരുന്നു സമ്പാദിക്കാൻ കഴിയുമോ? ഒരു വർഷം കൊണ്ട് വീട്ടിലിരുന്നു 83 ലക്ഷം സമ്പാദിക്കാം എന്ന മോഹനവാഗ്ദാനം നൽകി സംസ്ഥാനത്ത് മണി ചെയ്ൻ തട്ടിപ്പ് ശൃംഖല ആഴത്തിൽ വേര് പടർത്തുന്നു. നെറ്റ് വർക്ക് മാർക്കറ്റിങ് കമ്പനിയുടെ തണലിൽ തൃശൂർ കേന്ദ്രമാക്കിയാണ് മണി ചെയിൻ ശ്രുംഖല തഴച്ചു വളരുന്നത്. വെയ് രാജാ വെയ് പത്ത് വച്ചാൽ നൂറ്, എന്നിങ്ങനെയുള്ള പഴയ തട്ടിപ്പ് തന്നെയാണ് പുതിയ ന്യൂ ജെൻ രൂപത്തിൽ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകൾ വഴി കൊഴുക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ആഴത്തിൽ വേരുകൾ ആഴ്‌ത്തിയിരിക്കുന്ന ഈ ശൃംഖല വഴി കോടികൾ തന്നെ കൈമറിഞ്ഞതായാണ് സൂചന. 2016-ൽ തുടങ്ങിയ പ്രശാന്ത് പനച്ചിക്കൽ മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ തണലിൽ ഗിവൻടേക്ക് മണി ചെയ്ൻ ശൃംഖലയാണ് കേരളത്തിൽ തഴച്ചു വളരുന്നത്. സഹകരിക്കുക, സഹായിക്കുക, സമ്പാദിക്കുക എന്ന ആകർഷകമായ മുദ്രാവാക്യത്തിന്റെ തണലിലാണ് ഈ ശൃംഖല വേരുപിടിപ്പിച്ചിട്ടുള്ളത്.
നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനികളുടെ തണലിൽ നടക്കുന്ന മണിചെയ്ൻ തട്ടിപ്പുകളുടെയും ചൂഷണത്തിന്റെയും വലിയ കഥകൾ പരന്നിട്ടും പലരും പൊലീസ് വലയിലായിട്ടും മുഖം മാറി മണി ചെയിൻ ശൃംഖലകൾ കേരളത്തിൽ ആഴത്തിൽ വേരുകൾ ആഴ്‌ത്തുകയാണെന്നാണ് ഗിവൻടേക്ക് മണി ചെയ്ൻ ശൃംഖലയുടെ പ്രവർത്തനം വിരൽ ചൂണ്ടുന്നത്. സാധാരണക്കാരന്റെ സ്വപ്നവും ലക്ഷ്യം തന്നെയാണ് ഇവിടെയും ചൂഷണം ചെയ്യപ്പെടുന്നത്. കേവലം പത്തു പേരെ സഹായിച്ചും, മറ്റുള്ളവരെ സഹായിക്കാൻ മററുള്ളവരെ സഹകരിപ്പിച്ചും ഒരു പുരുഷായുസിൽ സാധാരണക്കാരനു സമ്പാദിക്കുവാൻ കഴിയാവുന്നത്ര പണം നേടാൻ കഴിയുന്ന സംവിധാനമാണ് ഗിവൻടേക്ക് എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. നിയമപരമായി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന കമ്പനിയുടെ മറവിൽ തന്നെയാണ് ഗിവൻടേക്ക് എന്ന മണിചെയിൻ തട്ടിപ്പും കൊഴുക്കുന്നത്. എല്ലാവരും സ്വാർത്ഥരായാൽ സമൂഹം കടുത്ത പ്രതിസന്ധിയിലാകും. അതിനാൽ കമ്പനി നൽകുന്ന നിസ്വാർത്ഥ സേവനമാണ് ഗിവൻടേക്ക് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ഒരു ഉപാധിയുമില്ലാതെ എല്ലാവരും സഹായിച്ചാൽ അഥവാ നിശ്ചയിച്ച പ്രകാരം സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ എല്ലാവരുടെയും സാമ്പത്തിക നില ഉയരും. അതിനാണ് ഈ ഓൺലൈൻ പ്ലാറ്റ്‌ഫോം-കമ്പനി പറയുന്നു.
കമ്പനിയുടെ പേര് സൂചിപ്പിക്കുന്നത് പോലെ പ്രശാന്ത് പനച്ചിക്കൽ തന്നെയാണ് സ്ഥാപനത്തിന്റെ എംഡി. ഇടപാടുകാരൻ എന്ന നിലയിൽ കമ്പനി പ്രതിനിധിയുമായി മറുനാടൻ ബന്ധപ്പെട്ടപ്പോൾ ഇത് ഒരു മണി ചെയ്ൻ അല്ലാ എന്ന് തന്നെയാണ് ഇവർ വ്യക്തമാക്കിയത്. പക്ഷെ ഒറിജിനൽ മണി ചെയ്ൻ ശൃംഖല തന്നെയാണ് കേരളത്തിൽ തഴച്ചു വളരുന്നത്. ഇത് അറിഞ്ഞിട്ടും പൊലീസും മറ്റു നിയമ സംവിധാനങ്ങളും ഈ തട്ടിപ്പിന് നേരെ കണ്ണടയ്ക്കുകയാണ്. ഒരു വർഷം കൊണ്ട് പത്ത് സ്റ്റേജ് കഴിഞ്ഞാൽ 83 ലക്ഷത്തോളം രൂപയാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. വെറും രണ്ടു പേരെ മാത്രം ചേർക്കുക. അവർ വഴി ആദ്യം നിങ്ങൾക്ക് 150 രൂപ വീതം ലഭിക്കും. അത് കഴിഞ്ഞു അവർ രണ്ടുപേരെ ചേർക്കും. അവർ രണ്ടുപേരെ. ഇങ്ങിനെ നിങ്ങൾ ഒരു വിപുലമായ ശൃംഖല കെട്ടിപ്പടുക്കുക. ഓരോരുത്തരും നിങ്ങളെ സഹായിക്കും. ഈ പത്ത് സ്റ്റേജ് പിന്നിടുന്നതിന്നിടയിൽ നിങ്ങൾ ഒരു പത്ത് പേരെ സഹായിക്കെണ്ടതുണ്ട്. കമ്പനിക്ക് പതിനായിരം രൂപയും ജിഎസ്ടിയും നൽകേണ്ടിയും വരും. നിങ്ങളുടെ ശൃംഖല പൊട്ടാതെ നിങ്ങൾ നോക്കിയാൽ ഒരു വർഷം കൊണ്ട് 83 ലക്ഷത്തോളം രൂപ സ്വന്തമാക്കി വീട്ടിൽ പോയി നിങ്ങൾക്ക് വെറുതെയിരിക്കാം എന്നാണു ഗിവ് ആൻഡ് ടേക്ക് പറയുന്നത്. നിങ്ങൾ കൊടുത്തുകൊണ്ടിരിക്കുക. നിങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കും. 83 ലക്ഷത്തോളം നിങ്ങൾ ഒരു വർഷം കൊണ്ട് സമ്പാദിച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ പേര് കമ്പനിയിൽ നിന്നും റിമൂവ് ചെയ്യും. ആകർഷകമായ വാഗ്ദാനം നൽകി കമ്പനിയുടെ പ്രീമിയം മെമ്പർ എന്ന് പറയുന്ന അജിത്ത് എന്ന് വിശേഷിപ്പിച്ച ആൾ മറുനാടനോട് പറഞ്ഞു.
പതിനായിരം രൂപയും ജിഎസ്ടിയും മാത്രം ഈ പത്ത് സ്റ്റേജിനുള്ളിൽ കമ്പനിക്ക് നൽകിയാൽ മതി. പക്ഷെ നിങ്ങൾ ലക്ഷപ്രഭുവാകും ലക്ഷപ്രഭു. പിന്നെ കമ്പനിയെ നിങ്ങൾ മറക്കാതിരുന്നാൽ മാത്രം മതി എന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. അതിനുള്ള വഴികൾ കമ്പനി തന്നെ വിരൽ ചൂണ്ടുന്നത് ഇങ്ങനെ: കമ്പനി നൽകുന്ന ലിങ്കിൽ കയറി നിങ്ങൾ ആദ്യം രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കുക. പിന്നെ രഫറൽ ലിങ്ക് വഴി നിങ്ങൾ രണ്ടു പേരെ ചേർക്കുക. വളരെ വിശ്വസ്തരായ രണ്ടുപേരെ. ഇവരിൽ നിന്ന് നിങ്ങൾക്ക് 150 രൂപ വീതം ലഭിക്കും. ഇവരെ നിങ്ങൾ ചേർത്ത് നിർത്തി ഇവർ വഴി നിങ്ങൾക്ക് തിരിഞ്ഞു നോക്കാതെ മുന്നേറാം. അതിനുള്ള വഴികൾ കമ്പനി പറയുന്നത് ഇങ്ങനെ:
കണക്കിലെ കളികൾ
കമ്പനിക്കു ഫീസ് ആയി നൽകുന്ന തുക 536 രൂപയും അംഗങ്ങൾക്ക് നൽകുന്ന 150 പ്ലസ് ടു00 + 400+600+800 ...ആകെ മൊത്തം 2686 രൂപ..വളരെ ചെറിയ ഒരു തുക മാത്രം .ഇനി നമുക്ക് എങ്ങനെ ആണ് സഹായം ലഭിക്കുന്നത് എന്നല്ലേ? . അതിനു വേണ്ടി നിങ്ങൾ നിങ്ങളുടെ റെഫെറൽ ലിങ്ക് കേവലം 2 പേർക്ക് അയച്ചു കൊടുക്കുകയും അവർ അത് വഴി വരികയും ചെയ്താൽ നിങ്ങളുടെ കീഴിൽ ആദ്യത്തെ 2 ആൾക്കാർ എന്ന രീതിയിൽ അവർ നിങ്ങൾക്ക് 150 രൂപ വെച്ച് അയച്ചു തരുന്നു. .(നിങ്ങൾ ജോയിൻ ചെയുമ്പോൾ മറ്റുള്ളവർക്ക് നൽകിയത് പോലെ) .. പിന്നീട് അവർ 2 പേരേ വീതം കൊണ്ടുവരുമ്പോൾ 4 പേർ വരികയും അവർ അവരെ ജോയിൻ ചെയ്യിപ്പിച്ചവർക്ക് 150 വെച്ചും നിങ്ങൾക്ക് 200 രൂപ വെച്ചും തരുന്നു. അതായത് നിങ്ങളുടെ രണ്ടാമത്തെ വരിയിൽ നിന്നും 4 പേരുടെ 200 ണ്മ4=800 രൂപ നിങ്ങൾക്ക് കിട്ടുന്നു .. തുടർന്ന് മൂന്നാമത്തെ വരിയിൽ ആൾ വരുമ്പോഴേക്കും അവർ നിങ്ങൾക്ക് 400 വെച്ച് നൽകുന്നു ..അതായാത് നിങ്ങൾക്കു 400 രൂപ വീതം എട്ടു പേരിൽ നിന്ന്( 400ണ്മ8=3200 ), ഇത് തുടർന്നു (600ണ്മ16=9,600) (800ണ്മ32=25,600) (1000ണ്മ64=64,000) (2000ണ്മ128=2,56,000) (3000ണ്മ256=7,68,000) (4000ണ്മ512=20,48,000) (5000ണ്മ1024=51,20,000) നിങ്ങൾക്ക് ലഭിക്കുന്നു..
നിങ്ങളുടെ വരുമാനം രൂപ 3000 ത്തിനു മേലെ കവിയുന്നു ആ സമയത് നിങ്ങൾ നിങ്ങളുടെ വരുമാനത്തിൽ നിന്നും 1000 രൂപ നിങ്ങളുടെ ആറാമത്തെ ആൾക്ക് അയച്ചു കൊടുക്കുന്നു (ജോയിൻ ചെയ്യുന്ന സമയത് നിങ്ങൾ 5 പേർക്ക് പണം നൽകി സഹായിച്ചല്ലോ ..പത്തു പേർക്കാണ് പണം നൽകേണ്ടത് എന്നും പറഞ്ഞിരുന്നു ..ഇപ്പൊ നിങ്ങൾ ആറാമത്തെ ആൾക്ക് പണം നൽകേണ്ട സമയം ആണ് ..) തുടർന്നും ഇത് പോലെ നിങ്ങൾക്ക് നിങ്ങളുടെ താഴെ ഉള്ളവരിൽ നിന്നും പണം വന്നു കൊണ്ടിരിക്കുമ്പോൾ വരുമാനത്തിന് അനുസരിച്ച 2000, 3000, 4000, 5000. മുതലായ തുകകൾ നിങ്ങൾ നൽകേണ്ട 10 പേർക്കും നൽകി കഴിയുമ്പോഴെക്കും നിങ്ങൾക്ക് സഹായിക്കാനുള്ള അവസരം തീരുന്നു . പിന്നീട് ഇത് പോലെ നിങ്ങളെ മറ്റുള്ളവർ പണം നൽകി സഹായിച്ചു കൊണ്ടിരിക്കും .. ആകെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ഗിവൻടേക്കിലൂടെ ലഭിക്കുന്ന സഹായം 83 ലക്ഷം രൂപയാണ് .. വളരെ വലിയ ഒരു തുക അല്ലെ നിങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് മാത്രമേ നിങ്ങൾ നല്കാനുള്ളവർക്ക് നൽകേണ്ടതുള്ളൂ ..ലഭിച്ചതിനു ശേഷം മാത്രം.. രളത്തിൽ നിന്നും തുടങ്ങിയ ഈ സംരഭം ഇന്ന് കേരത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു..ഇനിയും നിങ്ങൾ ഇതിൽ താല്പര്യം കാണിച്ചില്ലെങ്കിൽ ഒറ്റപെടുന്നത് നിങ്ങൾ മാത്രമായിരിക്കും .. നിങ്ങളുടെ ഭാവി നിങ്ങളുടെ കയ്യിലാണ് ..ചിന്തിക്കുക ..നഷ്ടപ്പെടാൻ ഒന്നുമില്ല ..ലഭിക്കാനുള്ളതോ ഒരു പുതിയ ജീവിതവും .. ഇവർ നൽകുന്ന സന്ദേശത്തിൽ പറയുന്നു.
എടുത്തണിയുന്നത് ഇടനിലക്കാരന്റെ റോൾ
കണക്കുകളിൽ നിങ്ങൾക്ക് വിശ്വാസം വന്നില്ലെങ്കിൽ വിശ്വസിക്കാൻ വേണ്ടി കൂടുതൽ വിശദീകരണം നൽകുന്നുണ്ട്. ചില ആൾക്കാർ ബാങ്കിൽ നിന്ന് കടം എടുത്തും മറ്റുള്ളവരോട് കടം വാങ്ങിയും ജീവിതം തള്ളി നീക്കുന്നു .ജീവിത കാലം മുഴുവൻ പല സാമ്പത്തിക പ്രശ്‌നങ്ങളായി കഷ്ട്ടപെട്ട് ജീവിക്കുന്നു .മറ്റു ചിലർ കിട്ടുന്ന വരുമാനത്തിന് അനുസരിച്ചു ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കി പാതി സന്തോഷത്തോടെ ജീവിക്കുന്നു .. ഇവർക്കൊക്കെ ആരാണ് സഹായത്തിനുള്ളത്? ഗിവൻടേക്ക് ചോദിക്കുന്നു. ആൾക്കാർ പരസ്പരം സഹായിച്ചാൽ എങ്ങനെ ഇരിക്കും ?? കൊള്ളാം അല്ലെ ..സഹായം സ്വീകരിക്കുകയും ചെയ്യാം മറ്റുള്ളവരെ സഹായിക്കുകയും ചെയ്യാം ..നല്ല ആശയം .. പക്ഷെ ഇത് എങ്ങനെ സാധ്യമാകും ?? ഇത്രയും ആൾക്കാർ പരസ്പരം സാമ്പത്തിക സഹായം ചെയ്യുമ്പോൾ അവരെ നിയന്ദ്രിക്കാൻ ഒരു ഇട നിലക്കാരൻ വേണ്ടേ? തീർച്ചയായും വേണം ..
ആ ഒരു ഇടനിലക്കാരൻ ആണ് ഗിവൻടേക്ക്. ഈ ആശയം തൃശൂർ ജില്ലക്കാരൻ ആയ പ്രശാന്ത് പനച്ചിക്കൽ എന്ന ഒരു വ്യക്തിയിൽ നിന്നും ഉദിച്ചതാണ് ..പേര് പോലെ തന്നെ വാങ്ങുകയും കൊടുക്കയും ചെയ്യുക എന്ന പ്രോസസ്സിങ് ആണ് ഇതിലൂടെ അദ്ദേഹം നടപ്പിൽ ആക്കിയത്. ഈ ആശയത്തെ ജനങ്ങളിലേക്ക് എത്തിക്കാൻ ആദ്ദേഹം ഗിവൻടേക്ക്‌നെ ഒരു ഓൺലൈൻ പ്ലാറ്റഫോം രൂപത്തിലേക്ക് മാറ്റി ..ഏശ്‌ലിമേസല.ംീൃഹറ എന്ന വെബ്‌സൈറ്റ് ആക്കി ഇന്നത്തെ കാലഘട്ട മുന്നേറ്റത്തിന് അനുസരിച്ചു സൃഷ്ടിച്ച് എടുത്തു ..ഈ സംഭരംഭത്തിനു നിയമ തടസ്സങ്ങൾ വരാതിരിക്കാനും നല്ല നടത്തിപ്പിനും വേണ്ടി അദ്ദേഹം ബന്ധപ്പെട്ട എല്ലാ രേഖകളും കേന്ദ്ര ഗവണ്മെന്റ് നിയമ പ്രകാരം രജിസ്റ്റർ ചെയ്യുകയും ഏശ്‌ലിമേസല എന്ന വെബ്‌സൈറ്റിലൂടെ അത് പ്രദർശിപ്പിക്കുകയും ചെയ്തു ..ആർക്കും എപ്പോ വേണേലും അത് പരിശോധിക്കാവുന്നതാണ് ..
വളരെ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തുടങ്ങിയ ഈ സംരംഭം ഇത് വരെ ഉള്ള കണക്ക് പ്രകാരം സർക്കാർ ജീവനക്കാർ മുതൽ ഏറ്റവും താഴെ തട്ടിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ 25000 + അംഗങ്ങൾ ഏറ്റെടുത്തു പരസ്പരം സഹായങ്ങൾ ചെയ്ത കൊണ്ടിരിക്കുന്നു ..ഗ്രേറ്റ്( സ്വയം പ്രശംസിച്ചു കൊണ്ട് കമ്പനി തന്നെ പറയുന്നു)
അംഗമാകാൻ പറയുന്ന വഴി:
നിങ്ങൾക്ക് ആരാണോ ഈ മെസ്സേജ് എത്തിച്ചത് അദ്ദേഹത്തിന്റെ സഹായത്തോടെ അയാളുടെ ലിങ്ക് വഴി നിങ്ങൾഗിവൻടേക്ക് എന്ന വിശാലമായ പ്ലാറ്റഫോമിലേക്ക് (വെബ്‌സൈറ്റ്) കയറുകയും അതിൽ നിങ്ങളുടെ വിശദ വിവരങ്ങൾ നൽകുക , തുടർന്ന് ഗിവൻടേക്ക് ഉപയോഗങ്ങൾക്ക് ഫീസായി 536. രൂപ അടക്കാനുള്ള ഒരു രസീത് ലഭിക്കുന്നു?? (ഈ 536 രൂപയിൽ കേന്ദ്ര സർക്കാരിനും സംസഥാന സർക്കാരിനും നൽകാനുള്ള മേഃ (ഏടഠ)ഉം ഉൾപ്പെട്ടിരിക്കുന്നു ) .. ഈ 536 രൂപ അടച്ചതിനു ശേഷം നിങ്ങൾക്ക് പുതിയ ഒരു വിന്‌ഡോ ഓപ്പൺ ആകുകയും അതിൽ നിങ്ങൾ സഹായിക്കാനുള്ള 10 പേരുടെ വിവരങ്ങൾ ലഭ്യമാകുകയും ചെയ്യുന്നു( ആ പത്തുപേർ ചിലപ്പോൾ നിങളെ ജോയിൻ ചെയ്യിച്ചവരോ നിങ്ങൾക്ക് പരിചയമുള്ളവരോ ആയിരിക്കാം ..ആ പത്തുപേരിൽ ആദ്യത്തെ 5 ആൾക്ക് നിങ്ങൾ പണം നൽകിയാൽ നിങ്ങൾ നിങ്ങൾ ഒരു ഗിവൻടേക്ക് മെമ്പർ ആയി മാറുന്നു .ആദ്യത്തെ 5 പേർക്ക് നൽകേണ്ട തുക യഥാക്രമം 150 , 200 , 400 , 600 , 800. എന്നിങ്ങനെയാണ്.
ഒരു വർഷം കൊണ്ട് 83 ലക്ഷം രൂപ:
ഒരാളുടെ ഇൻവിറ്റെഷൻ ലിങ്ക് വഴിയാണ് ഈ പ്ലാറ്റ് ഫോമിലേക്ക് അംഗമാകാൻ കഴിയുക. രജിസ്റ്റർ ചെയ്ത ശേഷം, കമ്പനിയുടെയുടെ നിശ്ചിത പ്ലാറ്റ്‌ഫോം ഫീസ് അടച്ചു കഴിഞ്ഞാൽ നമ്മൾ സഹായിക്കേണ്ട 10 വ്യക്തികളുടെ ലിസ്റ്റ് നമുക്ക് കാണാൻ കഴിയും. നമുക്ക് ഇൻവിറ്റേഷൻ ലിങ്ക് തന്ന വ്യക്തിക്ക് 150 രൂപ, അയാളുടെ മുകളിലെ വ്യക്തിക്ക് 200 രൂപ, മൂന്നാമത്തെ വ്യക്തിക്ക് 400 രൂപ, നാലാമത്തെ വ്യക്തിക്ക് 600 രൂപ, അഞ്ചാമത്തെ വ്യക്തിക്ക് 800 രൂപ, ആറാമത്തെ വ്യക്തിക്ക് 1000 രൂപ, ഏഴാമത്തെ വ്യക്തിക്ക് 2000 രൂപ, എട്ടാമത്തെ വ്യക്തിക്ക് 3000 രൂപ, ഒമ്പതാമത്തെ വ്യക്തിക്ക് 4000 രൂപ, പത്താമത്തെ വ്യക്തിക്ക് 5000 രൂപ. അങ്ങനെ വിവിധ തുകകൾ വ്യത്യസ്തരായ 10 വ്യക്തികൾക്ക് നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾപേ, ഫോൺപേ, പേടിഎം, തുടങ്ങിയ വിവിധ വാലറ്റുകൾ ഉപയോഗിച്ചുകൊണ്ട് ട്രാൻസ്ഫർ ചെയ്തു കൊടുക്കുന്നു. ഒരാൾ മറ്റൊരാൾക്ക് സഹായിക്കുന്ന ഏറ്റവും വലിയ തുക 5000 രൂപ മാത്രമാണ്. അതും ഒരു വ്യക്തി ഒരാൾക്ക് ഒരിക്കൽ മാത്രമാണ് സഹായം ചെയ്യുന്നത് എന്ന ഒരു പ്രത്യേകത. പത്തു വ്യക്തികൾക്ക് സഹായിക്കുന്ന ആകെത്തുകയായ 17150 രൂപയും, 10 സ്റ്റേജിലെ പ്ലാറ്റ്‌ഫോം ഫീസായ 2380 രൂപയും കൂടുമ്പോൾ 19530 രൂപയാണ് ആകെ വേണ്ടത്. (ഇതിൽ ജിഎസ്ടി വരുമ്പോൾ തുക 30000 രൂപയായി മാറും. അത് കമ്പനി എംഡി പ്രശാന്ത് അദൃശ്യനായി തുടരുന്നതുപോലുള്ള മറ്റൊരു രീതി)
19530 രൂപ ഒരുമിച്ച് സഹായിക്കാൻ കഴിയാത്തവർക്ക് വേണ്ടി 6102 രൂപ കൊണ്ട് ഏഴുപേരെ സഹായിച്ച് അസോസിയേറ്റ് ചെയ്യുവാൻ സാധിക്കുന്ന ഡയമണ്ട് സ്റ്റേജും, 2685 രൂപ 50 പൈസ കൊണ്ട് അഞ്ചുപേരെ സഹായിച്ച് അസോസിയേറ്റ് ചെയ്യുവാൻ സാധിക്കുന്ന ഗോൾഡ് സ്റ്റേജും കമ്പനി നമുക്കായി അവതരിപ്പിച്ചിട്ടുണ്ട്. നികുതിയടക്കം 11,900 രൂപയാണ് ആകെ പ്ലാറ്റ്‌ഫോം ഫീസ്. തുടർന്ന് മറ്റുള്ളവരിൽനിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സഹായത്തിൽ നിന്ന് ഗോൾഡ്, ഡയമണ്ട് സ്റ്റേജുകൾക്കു പുറമേ ബാക്കിയുള്ളവരെ സഹായിക്കുന്നതിനും കമ്പനിയിലേക്കുള്ള ബാക്കി പ്ലാറ്റ്‌ഫോം ഫീസ് അടക്കുന്നതിനും ആവശ്യമായ തുക കണ്ടെത്താം. അസോസിയേറ്റ് ചെയ്ത് ഒരുമാസത്തിനുള്ളിൽ പത്തുപേരെ സഹായിച്ചും രണ്ടു വ്യക്തികളെ അസോസിയേറ്റ് ചെയ്യിച്ചും ഓരോരുത്തരും മുന്നോട്ടു പോയാൽ 11 മാസം കൊണ്ട് 82,95,500 രൂപ നേടാൻ അംഗങ്ങൾക്ക് സാധിക്കും. മടികൂടാതെ സ്മാർട്ടായ ഓൺലൈൻ പ്രമോഷനിലൂടെ ഏതു പ്രതികൂലമായ സമയത്തെയും നമുക്ക് അനുകൂലമാക്കി സുരക്ഷിതമാക്കാം. ജീവിത ലക്ഷ്യങ്ങൾ കൈപ്പിടിയിൽ ഒതുക്കാം, അതുകൊണ്ട് ഴശ്‌ലചമേസല.ംീൃഹറ നെ നമുക്ക് ഒരു ജീവിത സംസ്‌കാരമായി വളർത്താം. മറ്റുള്ളവരെ സഹായിക്കുന്ന എല്ലാവർക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു... എത്രയും പെട്ടെന്ന് അസോസിയേറ്റ് ചെയ്യുവാൻ ഈ ഗ്രൂപ്പിലേക്ക് നിങ്ങളെ ചേർത്ത ചെയ്ത വ്യക്തിയെ കോൺടാക്ട് ചെയ്യുക-കമ്പനി സന്ദേശത്തിൽ പറയുന്നു.
മണി ചെയ്ൻ അല്ലെന്നു പറയാനുള്ള വാദം ഇങ്ങനെ:
ഇത് ഒരു മണിചെയിൻ കമ്പനിയാണോ, അല്ലെങ്കിൽ പിന്നെന്താണ്? ഇത് മണി ചെയിൻ അല്ല. മണി ചെയിൻ / മണി സർക്കുലേഷൻ എന്നത് ഒരു സാമ്പത്തിക ഇടപാടുതന്നെയാണ്, അതിൽ ഒരു കമ്പനിയിലെ എല്ലാ വ്യക്തികളും ആ കമ്പനി നിർദ്ദേശിക്കുന്നതോ കമ്പനിയുടെയോ ബാങ്ക് അക്കൗണ്ടിലേക്കോ ആണ് പണം നിക്ഷേപിക്കുന്നത്. കമ്പനി വാഗ്ദാനം ചെയ്യുന്ന ആകർഷകമായ നിക്ഷേപ ഘടനയെ അടിസ്ഥാനമാക്കിയാണ് ആളുകൾ നിക്ഷേപം നടത്തുന്നത്, നിക്ഷേപകർക്ക് കമ്പനിതന്നെ പണമായി തിരികെ നൽകുകയും ചെയ്യുന്നു. ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോക്താക്കൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ മാത്രമാണ് ഇടപെടുന്നത്. വ്യക്തികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഴശ്‌ലചമേസല.ംീൃഹറ. കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ അംഗങ്ങളുടെ പണമൊന്നും ശേഖരിക്കപ്പെടുന്നില്ല. അതിനാൽ ഇത് മണി ചെയിനോ മണി സർക്കുലേഷനോ അല്ല. അംഗങ്ങൾ തമ്മിലുള്ള ഇടപാടുകൾക്ക് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതുകൊണ്ട് കമ്പനി അംഗങ്ങളിൽ നിന്ന് ഒരു മെയിന്റനൻസ് ഫീസ് ഈടാക്കുന്നുണ്ട്. ഇന്ത്യാ ഗവൺമെന്റ് നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ നിയമങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണ് giveNtake.world.
ഇടപാടുകാരനായി വിളിച്ചപ്പോൾ പ്രീമിയം മെമ്പർ അജിത്ത് മറുനാടനോട് പറഞ്ഞത്:
വിശ്വാസ്യതയാണ് ഗിവൻടേക്ക് മുഖമുദ്ര. സ്വന്തം ഐഡിയും വിശദാംശങ്ങളും നൽകിയാണ് പ്രശാന്ത് പനച്ചിക്കൽ ഈ കമ്പനിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഗിവൻടേക്ക് .എന്ന് പറഞ്ഞാൽ കൊടുക്കുക.. വാങ്ങിക്കുക. കൊടുത്തുകൊണ്ടേയിരിക്കുക വാങ്ങിച്ചു കൊണ്ടേയിരിക്കുക...എന്ന തത്വചിന്താപരമായ രീതിയാണിത്. നിങ്ങൾ ആർക്ക് എന്തൊക്കെ നൽകി അത് മാത്രമാണ് ഭൂമിയിൽ തിരികെ ലഭിക്കുക. സ്‌നേഹം നൽകിയാൽ സ്‌നേഹം, പണം നൽകിയാൽ പണം. കൊടുത്തത് മാത്രം തിരികെ ലഭിക്കും. അതിനാൽ ഞങ്ങളുടെ മുദ്രാവാക്യം സഹകരിക്കുക, സഹായിക്കുക, സമ്പാദിക്കുക. സഹകരണം എന്ന് പറയുന്നത് നിങ്ങൾ കമ്പനിയുടെ നിയമങ്ങൾ അനുസരിച്ച് ആവശ്യമായ പണം നൽകി കമ്പനിയുമായി സഹകരിക്കാനാണ്. സീനിയർ ആയി മണിചെയിനിൽ വന്ന പത്തു വ്യക്തികളെ നിങ്ങൾ സഹായിക്കുക. 2046 വ്യക്തികളാണ് ഈ കണ്ണിയിൽ വരുന്നത്. പത്ത് സ്റ്റേജിൽ നിന്നായി സമ്പാദിക്കുന്നത് 83 ലക്ഷത്തോളം രൂപയും. 2, 4, 8, 16, 32, 64, 128 എന്നിങ്ങനെ വിവിധ സ്റ്റേജുകളിൽ 2046 പേർ ഈ കണ്ണിയിൽ വരും. ഇപ്പോൾ റെഫറൽ ലിങ്ക് വന്നാൽ ആദ്യത്തെ 150 രൂപ എനിക്ക് നൽകേണ്ടി വരും. എന്നെ കൊണ്ട് വന്ന വ്യക്തിക്ക്, അതിനു മുൻപുള്ള വ്യക്തിക്ക് 400, 600, 800, 1000, 2000, 3000 ഇങ്ങനെ തുക പോകും.
പത്ത് വ്യക്തികൾക്കാണ് തുക നിങ്ങൾ നൽകേണ്ടത്. 17150 രൂപയോളം നിങ്ങൾ നൽകേണ്ടി വരും. (ഇതിൽ ജിഎസ്ടി കൂടി വരും. അത് എത്രയാണെന്ന് പറയുന്നില്ല. 30000 രൂപയ്ക്ക് അടുത്തു വരും ഈ തുക) അജണ്ട എന്നത് പത്ത് വ്യക്തികളെ സഹായിക്കലാണ്. നിങ്ങൾക്ക് ഇങ്ങനെ സമ്പാദിക്കാം. മുപ്പത് ദിവസത്തെ ടാർജറ്റ് ആണ് നിങ്ങൾക്കുള്ളത്. പതിനഞ്ചു ദിവസം നിങ്ങൾക്ക് ഈ കണക്കുകൾ പഠിക്കാൻ. ബാക്കി പതിനഞ്ചു ദിവസം ഈ ശ്രുംഖലയിൽ കണ്ണികളെ ചേർക്കാനും. രണ്ടു പേരെ വച്ചാണ് നിങ്ങൾ ബിസിനസ് മുന്നോട്ടു കൊണ്ട് പോകേണ്ടത്. ഈ രണ്ടുപേർ വിശ്വസ്തരായിരിക്കണം. ഫസ്റ്റ് ക്ലബിൽ 150 രൂപ. സെക്കന്റ് ക്ലബിൽ 200 വച്ചിട്ട് നാലുപേർ. 200 ഃ 4 പേർ. അടുത്തത് 400 വച്ചിട്ട് എട്ടുപേർ. ഫിഫ്ത്ത് ക്ലബ് 800 വെച്ചിട്ട് 32 പേരാണ്. പത്താമത് ക്ലബിൽ 5000 മാണ്. അങ്ങിനെ നോക്കുകയാണെങ്കിൽ കിട്ടുന്നത് 5000 വെച്ചിട്ട് 1024. ഇങ്ങനെ കണക്കുകൂട്ടിയാൽ ഈ സ്റ്റേജിൽ വെച്ച് തന്നെ 50 ലക്ഷം രൂപ കിട്ടും. മൊത്തം കിട്ടുന്നത് 83 ലക്ഷത്തോളം രൂപയാണ്. പ്ലാറ്റ് ഫോം ഉപയോഗിക്കുന്നതിനുള്ള ചാർജ് മാത്രമാണ് കമ്പനിക്ക് ലഭിക്കുന്നത്. പതിനായിരം രൂപയും ജിഎസ്ടിയും മാത്രമാണ് കമ്പനിക്ക് നൽകുന്നത്. അത് തന്നെ അറുപതിനായിരം രൂപ സമ്പാദിക്കുമ്പോൾ ഗഡുക്കളായി നൽകിയാൽ മതി. ഞാൻ ആദ്യം റഫർ ലിങ്ക് അയച്ചു തരും. അതിൽ ഫോൺ നമ്പരും വിശദാംശങ്ങൾ വെച്ച് രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യുമ്പോൾ ഫോൺ നമ്പറിൽ ഒടിപി വരും. ഒടിപി കൊടുത്ത് കഴിഞ്ഞാൽ രജിസ്റ്റർ ആയി. വിവിധ ക്ലബുകളുണ്ട്. നിങ്ങൾ അതിൽ സ്റ്റാർ ക്ലബ് തിരഞ്ഞെടുക്കണം. പത്ത് പേരെ സഹായിക്കാനുള്ള ഓപ്ഷൻ അതിലുണ്ട്. ഡയമണ്ട് പാക്കേജുണ്ട്. പത്ത് സ്റ്റേജിൽ കൊടുത്ത് കഴിഞ്ഞാൽ പിന്നെ കൊടുക്കേണ്ട പരിപാടിയില്ല, വാങ്ങിക്കൊണ്ടേയിരിക്കുക. എല്ലാ വിശദാംശങ്ങളും സൈറ്റിലുണ്ട്. മണി ചെയിൻ ആണെങ്കിൽ നിങ്ങൾ ആദ്യം പണം നിക്ഷേപിക്കണം. അതിന്റെ കമ്മിഷൻ നിങ്ങൾക്ക് അക്കൗണ്ടിൽ വരും. ആളുകളെ ചേർക്കുന്നതിന് അനുസരിച്ച് കമ്മിഷൻ നിങ്ങൾക്ക് കിട്ടും. അവിടെ നടക്കുന്നത് റൊട്ടേഷൻ ആണ്. ഇവിടെ റൊട്ടേഷൻ ഇല്ല. ഇത് മണി ചെയിൻ അല്ല. 2048 പേർ വ്യത്യസ്ത തുകയാണ് നിങ്ങൾക്ക് നൽകുന്നത്.
ഒരാൾ ജോലി ചെയ്യാതിരുന്നാൽ ഈ ചെയിൻ മുറിയും. അതിനാൽ രണ്ടുപേരെ ചേർക്കുമ്പോൾ അവർക്ക് രണ്ടു പേരെ ചേർക്കാൻ കഴിയും എന്നുറപ്പ് വേണം. ഇതിനു കഴിയുന്ന ആളുകളെ മാത്രമേ ഈ ചെയിനിലേക്ക് പങ്കു ചേർക്കാൻ പാടുള്ളൂ. ഒരു വർഷം കൊണ്ട് 83 ലക്ഷം രൂപ. ഒരു വർഷം കൂടെ നിൽക്കാൻ കഴിയുന്ന ചങ്ക്‌സിനെ കണ്ടുപിടിക്കുക. ഇവരെ മാത്രം ഫോക്കസ് ചെയ്യുക. ഇവർ 150 രൂപ മാത്രമേ തരുകയുള്ളൂ. പക്ഷെ ഇവരെ ഫോക്കസ് ചെയ്താൽ മതി. എന്റെ ടെക്‌നിക്ക് പ്രകാരം ഒരു വർഷം കൊണ്ട് 80 ലക്ഷം രൂപയുണ്ടാക്കാം. ജനുവരി സ്റ്റാർട്ട് ചെയ്തു എന്ന് വയ്ക്കുക. രണ്ടു പേരെ കണ്ടെത്തുക. അവരോടു രണ്ടു പേരെ നിർബന്ധമായും കൊണ്ടുവരാൻ കഴിയുക. ഇങ്ങനെ പോയാൽ പത്ത് മാസം കൊണ്ട് 1024 പേരാകും. ഇവരോട് ഒരു മാസം കൊണ്ട് പത്തുസ്റ്റേജ് തീർക്കാൻ നിർബന്ധമായും പറയുക. ഒരു മാസം രണ്ടു പേർ വന്നു. അടുത്ത മാസം നാല് പേർ. അതിന്നടുത്ത മാസം എട്ടു പേർ. പിന്നീടുള്ള മാസം പതിനാറ് പേർ. അങ്ങനെ വർധിക്കും. അങ്ങിനെ മൊത്തം കൂട്ടി വന്നാൽ 2046 പേരാകും. അത് സ്റ്റാർ ക്ലബിൽ ചേർന്ന് വേണം ചെയ്യാൻ. പ്രശാന്തിനോട് സംസാരിക്കാൻ കഴിയില്ല. കമ്പനി എംഡിയുടെ നമ്പർ പരസ്യപ്പെടുത്തില്ല. പ്രോഗ്രാംസിൽ പ്രശാന്തിനെ കാണാം. പരിചയപ്പെടുത്താം. അത് ഞാൻ ഏൽക്കുന്നു-അജിത്ത് പറയുന്നു.
മണി ചെയിൻ തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നും ഗിവൻടേക്കിനെക്കുറിച്ചു അന്വേഷിക്കുമെന്നും തൃശൂർ എസ് പി ആർ.ആദിത്യ മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- അമ്മ മലയാളിയും അച്ഛൻ മറാഠിയും; ഡിവോഴ്സ് കഴിഞ്ഞ് 'യാത്ര' സീരിയലിലെ കണക്ക് നോട്ടം ചുമതലയായി; അന്യഭാഷാ നടികളെ ലിപ് സിങ്ക് ചെയ്യാൻ സഹായിച്ച് തുടക്കം; പിന്നെ മേനോന്റെ സംവിധാന സഹായി; കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയായ നടി; വിടവാങ്ങുന്നത് മലയാള സിനിമയിലെ ദി കോച്ച്; അംബികാ റാവു മടങ്ങുമ്പോൾ
- എന്നെ ചൊറിയരുത്, ഞാൻ മാന്തും, അത് ചെയ്യിപ്പിക്കരുത്; ഗണേശ് കുമാർ നടത്തിയ വിമർനത്തിന്റെ പകുതി പോലും താൻ ചെയ്തിട്ടില്ല; അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാൾ ഗണേശ് കുമാറാണ്; അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങളെന്നും പറഞ്ഞു; ഗണേശിന് രൂക്ഷ വിമർശനവുമായി ഷമ്മി തിലകൻ
- പള്ളിയിൽ പോയ യുവതി മടങ്ങി എത്തിയില്ല; മകളെ കാണാനില്ലെന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പിതാവ്; ലിയയുടെ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ പിതാവിനെ കണ്ട് കണ്ണീരോടെ പൊലീസുകാരും
- ഔദ്യോഗിക വാഹനത്തിൽ സ്വകാര്യ യാത്ര: ലതിക സുഭാഷ് 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് നിർദ്ദേശം; കേരള വനംവികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പ്രകൃതി ശ്രീവാസ്തവയുമായുള്ള അസ്വാരസ്യങ്ങൾ വിവാദങ്ങൾക്ക് കാരണം
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- അതിഥികൾക്കുള്ള ഉപഹാരം പിന്നീട് എത്തിച്ചെന്ന് ശിവശങ്കർ; ഞാൻ ബാഗേജ് ഒന്നും എടുക്കാൻ മറന്നില്ലെന്ന് പിണറായി വിജയനും; സ്വപ്നയുടെ ആരോപങ്ങൾ 'ശ്രദ്ധയിൽ പെട്ടില്ലെന്ന്' നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിന് എത്തിയപ്പോൾ പ്രതികരിച്ചത് എല്ലാം അറിയുന്ന പടത്തലവനെ പോലെ; മുഖ്യമന്ത്രിയുടെ ഉത്തരം അവകാശ ലംഘനമോ?
- ഇനി ഷോപ്പിങ് മാളുകളും സ്വിമ്മിങ് പൂളുകളും പാർക്കുകളും ആകാശത്തും; പറന്നു കൊണ്ടിരിക്കുന്ന ഹോട്ടലിൽ 5000 പേർക്ക് ഒരേസമയം ഇരിക്കാം; കടലിലെ ഒഴുകുന്ന കൊട്ടാരം മോഡലിൽ ആകാശത്തും കൊട്ടാരം പണിയാൻ ഒരുമിച്ച് ലോകം
- ഉടമസ്ഥൻ പെട്ടി തുറന്നപ്പോൾ 40 ലക്ഷത്തിന്റെ കറൻസി അപ്രത്യക്ഷം; ബന്ധുക്കളെ ബന്ദിയാക്കി വിലപേശി ഇടനിലക്കാരനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുത്തി; കാസർകോട് കുമ്പളയിലെ പ്രവാസി യുവാവിന്റെ കൊലപാതകത്തിന് കാരണം ഡോളർ കടത്തിലെ ചതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
- നാലു കൊല്ലം പാവങ്ങളെ ചതിച്ച് കുവൈത്തിലെത്തിച്ച് പീഡിപ്പിച്ചു; ബഹുനീല വീട് വച്ച് നാട്ടിലെ താരമായി; ആഡംബര കാറിൽ കറങ്ങി ഉന്നതരുടെ കൂട്ടുകാരനായി; മനുഷ്യക്കടത്തിൽ മജീദ് ഉണ്ടാക്കിയത് കോടികൾ; കുവൈത്തിൽ നിന്നും ഇയാൾ മുങ്ങി; കുഴൽപ്പണം കടത്തിയത് സിറിയയിലെ ഭീകരർക്കോ?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍