Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോർട്ട് കൊച്ചിയും മറ്റും കണ്ടുവന്നപ്പോൾ പാലാരിവട്ടത്തെ ലോഡ്ജിൽ മുറിയെടുത്തു; വൈകിട്ട് ഹാഷിം എന്ന യുവാവും മറ്റ് മൂന്നുപേരും മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചു; ഒരുദിവസം കഴിഞ്ഞിട്ട് പോലും ശരിക്കും ബോധം വീണില്ല; എഴുന്നേൽക്കാൻ പോലും ആവാത്ത അവശത; യുവതികളെ ലോഡ്ജു മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്

ഫോർട്ട് കൊച്ചിയും മറ്റും കണ്ടുവന്നപ്പോൾ പാലാരിവട്ടത്തെ ലോഡ്ജിൽ മുറിയെടുത്തു; വൈകിട്ട് ഹാഷിം എന്ന യുവാവും മറ്റ് മൂന്നുപേരും മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചു; ഒരുദിവസം കഴിഞ്ഞിട്ട് പോലും ശരിക്കും ബോധം വീണില്ല; എഴുന്നേൽക്കാൻ പോലും ആവാത്ത അവശത; യുവതികളെ ലോഡ്ജു മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്

ആർ പീയൂഷ്

കൊച്ചി: യുവതികളെ ലോഡ്ജു മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കോഴിക്കോട് സ്വദേശിനികളായ യുവതികൾക്ക് ഹാഷീം എന്ന യുവാവും ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേരും ചേർന്ന് വെളുത്ത പൊടി നൽകിയതാണ് അവശനിലയിലാകാൻ കാരണം എന്ന് പൊലീസിന് വിവരം ലഭിച്ചു. നിലവിൽ ഗുരുതരാവസ്ഥയിൽ ലിസി ആശുപത്രിയിൽ കഴിയുന്ന 22 കാരിക്കൊപ്പമുണ്ടായിരുന്ന മുഷീദ എന്ന യുവതിയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

സംഭവത്തെ പറ്റി മുഷീദ പറയുന്നതിങ്ങനെ:

വിദേശത്ത് പോകാനുള്ള മെഡിക്കൽ ടെസ്റ്റിന്റെ ആവശ്യത്തിനായാണ് കൊച്ചിയിൽ എത്തിയത്. ജൂൺ 27ന് രാവിലെ കൊച്ചിയിലെത്തിലെത്തിയ ശേഷം ഫോർട്ട് കൊച്ചിയും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു. പിന്നീട് പാലാരിവട്ടം ചളിക്കവട്ടത്തെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. വൈകിട്ട് ഹാഷീം എന്ന ആളും മറ്റ് മൂന്നു പേരും യുവതിയുടെ മുറിയിലെത്തി. ഹാഷീമാണ് തങ്ങളെക്കൊണ്ട് നിർബന്ധിപ്പിച്ച് വെള്ളപ്പൊടി വലിപ്പിച്ചത്. തുടർന്നാണ് ഇരുവർക്കും ബോധം പോയത്.

പിന്നീട് ഉണരുമ്പോൾ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ബോധം ഇല്ലായിരുന്നു. 28ാം തിയതിയും യുവതിക്ക് ബോധം വീണ്ടെടുക്കാനായിരുന്നില്ല. എങ്കിലും കോഴിക്കോട്ടേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. ഇതേ തുടർന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി നില വഷളായി. അങ്ങനെയാണ് രണ്ടിടങ്ങളിൽ വീണ്ടും റും എടുക്കേണ്ടി വന്നത്. അവസ്ഥ മോശമായതോടെ സൗത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജിലേക്ക് മാറി. ഇവിടെ എത്തുമ്പോൾ യുവതിക്ക് എഴുന്നേറ്റ് നടക്കാനാവാത്ത അവസ്ഥയായിരുന്നു. അവസ്ഥ വീണ്ടും മോശമായതോടെ കലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹാഷിമും സുഹൃത്തുക്കളും ആശുപത്രിയിലെത്തിക്കാൻ വന്നിരുന്നു എന്നും മുഷീദ പറഞ്ഞു.

ബുധനാഴ്ച രാത്രിയോടെയാണ് 22കാരിയെയും മുഷീദയെയും ലിസ്സി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടികളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു പരിശോധന നടത്തിയപ്പോൾ ശ്വാസകോശത്തിൽ നിന്നും വെളുത്ത പൊടിയുടെ അംശം ലഭിച്ചു. മുഷീദ അപകട നില തരണം ചെയ്തു. 22 കാരി പെൺകുട്ടിയെ ഇന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റി. എങ്കിലും സംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്.

മയക്കുമരുന്നിന്റെ അമിതമായ ഉപയോഗമാകാം സംഭവത്തിനു പിന്നിൽ എന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതൽ മെഡിക്കൽ ടെസ്റ്റുകൾ നടത്തിയാൽ മാത്രമേ ഇത് ഉറപ്പിക്കാനാവൂ. യുവതിയുടെ രക്തത്തിലെ സോഡിയം ലെവൽ താഴ്ന്നിരിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എംആർഐ സ്‌കാനിങ്ങിൽ തലച്ചോറിൽ ഹൈപോക്സിയ ഡാമേജ് കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം മുഷീദയുടെ വെളിപ്പെടുത്തൽ പ്രകാരം പൊലീസ് ഇതുവരെ കേസെടുക്കാത്തതിൽ ആക്ഷേപം ഉയർന്നിട്ടുണ്ട്. കൊച്ചിയിലെ ലഹരിമരുന്ന് മാഫിയാ സംഘങ്ങളാവാം ഹാഷിമും കൂട്ടാളികളുമെന്നാണ് സംശയം. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ നിർണ്ണായക വിവരങ്ങൾ ലഭ്യമാകും. എന്നാൽ ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതിനാലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയാത്തതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ കൂട്ടുകാരി മുഷീദയുടെ മൊഴി വനിതാ പൊലീസ് സ്റ്റേഷനിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഇവർ സഹോദരനൊപ്പം നാട്ടിലേക്ക് മടങ്ങി. മുഷീദയുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ ഇവരേയും പൊലീസ് സംശയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP