Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തു വീണ്ടും ഘർവാപ്പസി; ഇടുക്കിയിലും ആലപ്പുഴയിലുമായി ഹിന്ദുമതത്തിലേക്കു തിരികെയെത്തിയത് ഇരുനൂറോളം പേർ; തൊഗാഡിയയുടെ ആഹ്വാനത്തിനു പിന്നാലെ മതപരിവർത്തന പാതയിലേക്കു വീണ്ടും വിഎച്ച്പി

സംസ്ഥാനത്തു വീണ്ടും ഘർവാപ്പസി; ഇടുക്കിയിലും ആലപ്പുഴയിലുമായി ഹിന്ദുമതത്തിലേക്കു തിരികെയെത്തിയത് ഇരുനൂറോളം പേർ; തൊഗാഡിയയുടെ ആഹ്വാനത്തിനു പിന്നാലെ മതപരിവർത്തന പാതയിലേക്കു വീണ്ടും വിഎച്ച്പി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ വീണ്ടും കേരളത്തിൽ ഘർവാപ്പസി. ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നായി ഏകദേശം ഇരുനൂറോളം പേരാണ് ഇന്ന് ഹിന്ദുമതത്തിലേക്കു തിരികെ എത്തിയതെന്ന് ഹിന്ദു ഹെൽപ്പ് ലൈൻ കോർഡിനേറ്റർ അനീഷ് ബാലകൃഷ്ണൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

ഇടുക്കി ഏലപ്പാറയിൽ 37 കുടുംബങ്ങളിൽ നിന്നായി നൂറിലധികം പേരും, ആലപ്പുഴയിൽ അഞ്ചു കുടുംബങ്ങളിൽ നിന്നായി 27 പേരുമാണ് ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയത്. ഇടുക്കി ജില്ലയിലെ ഏലപ്പാറ കീഴെ പിരന്തൻ ക്ഷേത്രത്തിൽ രാവിലെതന്നെ ചടങ്ങുകൾ ആരംഭിച്ചിരുന്നു.

ക്രിസ്ത്യൻ മതത്തിൽ നിന്നാണ് ഇവർ തിരികെ എത്തിയതെന്ന് ചടങ്ങിന് നേതൃത്വം നൽകിയവർ പറഞ്ഞു. എൺപതു വയസുള്ളയാളും മതപരിവർത്തനത്തിലൂടെ ഹിന്ദുമതം സ്വീകരിച്ചു. ആലപ്പുഴയിൽ കായംകുളം വാരണപ്പിള്ളി ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് അഞ്ച് കുടുംബങ്ങളിൽ നിന്നായി 27 പേർ ഘർവാപ്പസി പദ്ധതിയുടെ ഭാഗമായി ഹിന്ദു മതത്തിലെത്തിയത്. വിശ്വ ഹിന്ദു പരിഷത്ത് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഇവർക്ക് സ്വീകരണമൊരുക്കി.

ഘർവാപ്പസി പദ്ധതിയെ വിമർശിച്ച് ബിജെപി കേന്ദ്രനേതൃത്വം ഉൾപ്പെടെ രംഗത്തെത്തിയപ്പോൾ ഇടയ്ക്ക് സംഘപരിവാർ സംഘടനകൾ മതപരിവർത്തനത്തിൽ നിന്ന് പിന്നോട്ട് പോയിരുന്നു. കഴിഞ്ഞ തവണ കോട്ടയം ഉഴവൂരിൽ ചേങ്കോട്ടുകോണം ആശ്രമത്തിൽ ശ്രീരാമദാസ മിഷന്റെ നേതൃത്വത്തിലാണ് മതപരിവർത്തനം നടന്നിരുന്നത്.

എന്നാൽ, കേന്ദ്രനേതൃത്വത്തിന്റെ വിമർശനം തള്ളിക്കളഞ്ഞ് വിശ്വഹിന്ദു പരിഷത്ത് തന്നെയാണ് ഇക്കുറിയും മതപരിവർത്തനത്തിന് നേതൃത്വം നൽകിയത്. അടുത്തുതന്നെ ഇടുക്കിയിൽ അഞ്ഞൂറോളം പേർ ഹിന്ദുമതത്തിലേക്കു തിരികെ എത്തുമെന്ന് അനീഷ് ബാലകൃഷ്ണൻ പറഞ്ഞു.

നേരത്തെ ആലപ്പുഴയിലും, കോട്ടയത്തും വിഎച്ച്പി സംഘടിപ്പിച്ച മതപരിവർത്തനം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ലോകസഭയിൽ ഉൾപ്പെടെ ഇക്കാര്യം ചർച്ചയായി.

ഇതെത്തുടർന്നുണ്ടായ പ്രതിഷേധത്തിനൊടുവിലാണ് മതപരിവർത്തനത്തിന്റെ കാര്യത്തിൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികരിച്ചത്. കേന്ദ്രസർക്കാർ മതപരിവർത്തനം നിരോധിക്കുന്നതിനുള്ള നിയമം കൊണ്ട് വരുന്നത് വരെ പുനർ മതപരിവർത്തനം തുടരുമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ നിലപാട്. ഹിന്ദുക്കളുടെ എണ്ണം കുറയുന്നതിന് കാരണം മതപരിവർത്തനമാണെന്നും ഇനി ഇക്കാര്യത്തിൽ ഹിന്ദുക്കൾ നിശബ്ദരായി ഇരിക്കില്ലെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒന്നുകിൽ സർക്കാർ മതപരിവർത്തനം തടയുക ഇല്ലെങ്കിൽ തങ്ങളെ പുനർമതപരിവർത്തന പരിപാടിയുമായി മുന്നോട്ട് പോകാൻ അനുവദിക്കുക എന്നും തൊഗാഡിയ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP