Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മറവിൽ വൈക്കം വിശ്വന്റെ മരുമകൻ എന്നെ പറ്റിച്ചു; ജർമൻ വെയ്സ്റ്റ് ബിൻ സാങ്കേതിക വിദ്യയെ പൊക്കിയടിച്ച് എന്റെ കാശ് മുഴുവനും അടിച്ചുമാറ്റി; നാലുവർഷമായി പുറകേ നടന്നിട്ടും 5 ദശലക്ഷം യൂറോ തിരികെ കിട്ടിയില്ലെന്ന് മാത്രമല്ല ഭീഷണിയും; ബ്രഹ്‌മപുരം ഫെയിം സോണ്ട ഇൻഫ്രാടെക് കമ്പനി ഡയറക്ടർ രാജ്കുമാർ ചെല്ലപ്പൻ പിള്ളയ്ക്ക് എതിരെ പ്രധാനമന്ത്രിക്ക് ജർമൻ പൗരന്റെ പരാതി

മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മറവിൽ വൈക്കം വിശ്വന്റെ മരുമകൻ എന്നെ പറ്റിച്ചു; ജർമൻ വെയ്സ്റ്റ് ബിൻ സാങ്കേതിക വിദ്യയെ പൊക്കിയടിച്ച് എന്റെ കാശ് മുഴുവനും അടിച്ചുമാറ്റി; നാലുവർഷമായി പുറകേ നടന്നിട്ടും 5 ദശലക്ഷം യൂറോ തിരികെ കിട്ടിയില്ലെന്ന് മാത്രമല്ല ഭീഷണിയും; ബ്രഹ്‌മപുരം ഫെയിം സോണ്ട ഇൻഫ്രാടെക് കമ്പനി ഡയറക്ടർ രാജ്കുമാർ ചെല്ലപ്പൻ പിള്ളയ്ക്ക് എതിരെ പ്രധാനമന്ത്രിക്ക് ജർമൻ പൗരന്റെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മറവിൽ ബ്രഹ്‌മപുരം ഫെയിം സോണ്ട ഇൻഫ്രാടെക് കമ്പനിക്കും, ഡയറക്ടർ രാജ്കുമാർ പിള്ളയ്ക്കും എതിരെ പരാതി നൽകി ജർമ്മൻ പൗരനായ പാട്രിക് ബോർ. നേരത്തെ ഇദ്ദേഹത്തിന്റെ പരാതിയിൽ ബംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാജ്കുമാർ പിള്ള എൽഡിഎഫിന്റെ മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകനാണ്.

പാട്രിക് ബോർ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്ര തന്ത്രജ്ഞതയിലും, മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഗംഭീര പ്രചാരണത്തിലും ആകൃഷ്ടനായാണ് ഞാൻ രാജ് കുമാർ ചെല്ലപ്പൻ പിള്ളയുടെ ഉടമസ്ഥയിലുള്ള സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ 4 ദശലക്ഷം യൂറോ നിക്ഷേപിച്ചത്. പിന്നീട് ബാങ്ക് ഗ്യാരണ്ടിയായി 2.28 ദശലക്ഷം യൂറോയും അധികമായി നൽകി. 2016 മുതൽ 2018 വരെയുള്ള കാലയളവിലായിരുന്നു അത്.

സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് ജർമൻ വെയ്‌സ്റ്റ് ബിൻ സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയാണ് കമ്പനി എന്നെ സമീപിച്ചത്. അതുപ്രകാരം, ബെംഗളൂരുവിൽ, ഒരു ചെറിയ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. ഇന്ത്യയിലെ മാലിന്യ നിർമ്മാർജ്ജനത്തിൽ, ജർമൻ സാങ്കേതിക വിദ്യ വളരെ ഫലപ്രദമായിരിക്കുമെന്ന് രാജ്കുമാർ പിള്ള പ്രചരിപ്പിച്ചു.

എന്നാൽ, കേരളത്തിലെ രാഷ്ട്രീയ കുടുംബവുമായി ബന്ധമുള്ള രാജ്കുമാർ പിള്ള ഞങ്ങളുമായി നേരുള്ള ബിസിനസ് നടത്താനല്ല വന്നതെന്ന് പിന്നീട് മനസ്സിലായി. സുതാര്യമല്ലാത്ത രീതിയിൽ പ്രവർത്തിച്ച രാജ്കുമാർ മാസന്തോറുമുള്ള റിപ്പോർട്ടുകളും, ധനകാര്യ വിവരങ്ങളും തരാതെയായി. ഞങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ പണം തന്റെയും കുടുംബത്തിന്റെയും ആവശ്യത്തിനായി അയാൾ വകമാറ്റി. രാജ്കുമാർ പിള്ളയുമായി രഹസ്യ ഇടപാടുള്ള വ്യത്യസ്തമായ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പണം വകമാറ്റിയെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കഴിഞ്ഞ നാലുവർഷമായി പണം തിരികെ വാങ്ങിയെടുക്കാൻ ഞാൻ വിഷമിക്കുകയാണ്. ഫീസും, പലിശയും അടക്കം 5 ദശലക്ഷം യൂറോ കിട്ടാനുണ്ട്.

തനിക്കെതിരെ പരാതിപ്പെട്ടാൽ, നിക്ഷേപം പോയതായി കരുതിയാൽ മതിയെന്നാണ് രാജ്കുമാർ എന്നെ ഭീഷണിപ്പെടുത്തിയത്. ബ്രഹ്‌മപുരം പ്ലാന്റുമായി ബന്ധപ്പെട്ട് വിവാദത്തിലായതിന് പുറമേ നിരവധി അഴിമതി ആരോപണങ്ങളും അയാൾക്കെതിരെ നിലവിലുണ്ട്.

ബെംഗളൂരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും, കാര്യമായ നടപടിയൊന്നുമില്ല. ഇന്ത്യയിൽ നിക്ഷപിച്ചത് അബദ്ധമായി പോയെന്ന് എവ്വാ ബഹുമാനത്തോടെയും പറയട്ടെ. വിദേശ നിക്ഷേപകർക്ക് സർക്കാർ സംരക്ഷണം ഒന്നും ഒരുക്കിയിട്ടില്ലെന്നും തോന്നുന്നു. പെട്ടെന്ന് നടപടി സ്വീകരിച്ച് വലിയ ധനനഷ്ടം തടയുന്നതിന് സർക്കാർ പിന്തുണ നൽകുന്നില്ല. എന്റെ പല സഹപ്രവർത്തകരും ഇന്ത്യയിൽ നിക്ഷേപിക്കുന്നതിൽ ആശങ്കാകുലരാണെന്ന് പറയട്ടെ. ജർമൻ ഏംബസിയെയും, ബെംഗളൂരുവിലെ ജർമൻ കോൺസുലേറ്റിനെയും, ഞാൻ വിവരം അറിയിച്ചിരുന്നു. വളരെ വേഗം നടപടിയെടുത്ത് എനിക്ക് നീതി ലഭ്യമാക്കാൻ അങ്ങയോട് അഭ്യർത്ഥിക്കുന്നു.

പാട്രിക് ബോർ

അതേസമയം, പാട്രിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം വിശ്വന്റെ മരുമകനും സോണ്ട കമ്പനി ഡയറക്ടറും ആയ രാജ്കുമാർ പിള്ളയ്ക്കെതിരെ ബാംഗ്ലൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വിശ്വാസ വഞ്ചനയ്ക്കാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 20 കോടി രൂപയുടെ എസ്ബിഎൽസി (ടമേിറയ്യ ഘലേേലൃ ീള ഇൃലറശ)േ നൽകിയതിന് ലാഭ വിഹിതമായി 82 ലക്ഷം നൽകാമെന്ന കരാർ ലംഘിച്ചുവെന്നും കരാറിൽ പറഞ്ഞ തുക നൽകാതെ പറ്റിച്ചുവെന്നുമാണ് ജർമ്മൻ പൗരന്റെ പരാതി.

എസ്ബിഎൽസി ഇത് വരെ റിലീസ് ചെയ്ത് നൽകിയില്ല. കരാറിൽ പറഞ്ഞ തുകയും നൽകാതെ പറ്റിച്ചു എന്നും പരാതിയിൽ പറയുന്നു. വലിയ മോഹന വാഗ്ദാനങ്ങൾ നൽകിയാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ രാജ്കുമാർ പിള്ള തന്നെ സമീപിച്ചതെന്നാണ് പാട്രിക് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. 2017ൽ പിള്ള തന്നെ സമീപിച്ചെന്നും ഇന്ത്യയിൽ ഇൻഫ്രാസ്ട്രെക്ച്ചർ രംഗത്തും മാലിന്യ സംസ്‌ക്കരണ രംഗത്തു വലിയ സാധ്യതകൾ ഉണ്ടെന്ന് സംസാരിക്കുകയായിരുന്നു. സോൺടക്ക് രാജ്യത്തെ വിവിധ സ്ഥാപനങ്ങളുമായി കരാറുകൾ ഉണ്ടെന്നു മറ്റുംപറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്നാണ് എസ്ബിഎൽസി കരാറിൽ ഏർപ്പെടുന്നത്.

തുടർന്ന് 1.5 മില്യൺ യൂറോ ഇക്വറ്റി ആയും 2.5 മില്ല്യൻ യൂറോ എക്സ്റ്റേണൽ കൊമേഴ്യൽ ാേറോവിങ് പ്രകാരവും സോണ്ടയുമായി കരാറിലായി. എന്നാൽ കരാർ പ്രകാരം തനിക്ക് ലഭിക്കേണ്ട പണം നൽകാതെ രാജ്കുമാർ പിള്ള വഞ്ചിച്ചു എന്നാണ് പരാതിയിൽ പാട്രിക് ചൂണ്ടിക്കാട്ടുന്നത്. വിവിധ പദ്ധതികളുടെ ഡിപ്പോസ്റ്റ് തുകയായി പണം ഉപയോഗിച്ചിട്ടും തനിക്ക് ലാഭവിഹിതം കിട്ടിയില്ലെന്നാണ് ബോർ ചൂണ്ടിക്കാട്ടുന്ന കാര്യം. പരാതി അനുസരിച്ച് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്താണ് അന്വേഷണം തുടരുനന്നത്.

എൽഡിഎഫ് മുൻകൺവീനർ വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിയാണ് സോൺട ഇൻഫ്രാടെക്. ബ്രഹ്‌മപുരത്തെ മാലിന്യ കരാർ നൽകിയത് സോൺടക്ക് നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആക്ഷേപവും ശക്തമായിരുന്നു. സോണ്ട ഇൻഫ്ര ടെക്കിനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. തിരുനെൽവേലി നഗരസഭയിലെ മാലിന്യ സംസ്‌കരണ പ്രവൃത്തിയുടെ തെറ്റായ രേഖ കാണിച്ച് ബ്രഹ്‌മപുരത്തെ കരാർ നേടിയെടുത്തു എന്നാതാണ് അതിലൊന്ന്. ബെംഗളൂരു നഗരസഭയിൽ വേസ്റ്റ് ബിൻ വിതരണം നടത്തിയ പദ്ധതിയിലെ അഴിമതികൂടി ചൂണ്ടിക്കാട്ടിയാണ് അന്ന് മുൻ മേയർ ടോണി ചമ്മിണി സോണ്ട ഇൻഫ്രാടെക്കിനെതിരെ രംഗത്തുവന്നത്.

ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിവിധ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലുമായി സോൺടക്ക് കരാർ ലഭിച്ചിരുന്നു. പലയിടങ്ങളിലും വീഴ്‌ച്ച വരുത്തുകയും ചെയ്തു. കോഴിക്കോട് കോർപ്പറേഷനിലെ ഞെളിയൻപറമ്പിലെ മാലിന്യം നീക്കൽ കരാർ കമ്പനിയും സോണ്ട ഇൻഫ്രടെക്ക്. വ്യവസ്ഥയിൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും മാലിന്യം നീക്കാത്തതിനെത്തുടർന്നാണ് പിഴ ചുമത്തുന്നതെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞെങ്കിലും ഇവർക്ക് കരാർ നീട്ടി നൽകുകയാണ് ചെയ്തത്.

ഉപാധികളോടെ, പിഴ ഈടാക്കി കരാർ പുതുക്കാനാണ് നീക്കം. സോണ്ട കമ്പനിയെ കരാറിൽ നിന്ന് ഒഴിവാക്കണമെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ മേയർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഇപ്പോൾ സോണ്ട കമ്പനിക്ക് തന്നെ കരാർ നീട്ടി നൽകാനുള്ള തീരുമാനം കോർപ്പറേഷൻ അധികാരികൾ  കൈക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP