Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

25,000 രൂപ നിക്ഷേപിച്ചാൽ മാസം 5 ലക്ഷം സമ്പാദിക്കാം; വെറുതെയിരുന്നാൽ കാശ് കിട്ടുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്; ഒരു രൂപയ്ക്ക് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ ആപ്പ്; സർക്കാരിന്റെ കാരവൻ ടൂറിസം പ്രമോട്ടർ എന്ന് വീമ്പടി; 20 കോടിയുടെ തട്ടിപ്പ് നടത്തിയ തൃശൂരിലെ സേവ് ബോക്‌സ് ബിഡ്ഡിങ് ആപ്പ് സ്ഥാപകൻ സ്വാതിക് റഹീം ഒടുവിൽ പിടിയിൽ; മറുനാടൻ ഇംപാക്റ്റ്

25,000 രൂപ നിക്ഷേപിച്ചാൽ മാസം 5 ലക്ഷം സമ്പാദിക്കാം; വെറുതെയിരുന്നാൽ കാശ് കിട്ടുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്; ഒരു രൂപയ്ക്ക് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ ആപ്പ്; സർക്കാരിന്റെ കാരവൻ ടൂറിസം പ്രമോട്ടർ എന്ന് വീമ്പടി; 20 കോടിയുടെ തട്ടിപ്പ് നടത്തിയ തൃശൂരിലെ സേവ് ബോക്‌സ് ബിഡ്ഡിങ് ആപ്പ് സ്ഥാപകൻ സ്വാതിക് റഹീം ഒടുവിൽ പിടിയിൽ; മറുനാടൻ ഇംപാക്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തട്ടിപ്പുകാരെ കൊണ്ട് നടക്കാൻ വയ്യാതെ ആയിട്ടുണ്ട് കേരളത്തിൽ. മോൺസൻ മാവുങ്കൽ, പ്രവീൺ റാണ എന്നുവേണ്ട ലക്ഷങ്ങളുടെ തട്ടിപ്പിന്റെ വലയിൽ പെട്ട് പാവം നിക്ഷേപകർ നെട്ടോട്ടമോടുകയാണ്. പെട്ടെന്ന് കാശുണ്ടാക്കാനുള്ള മലയാളിയുടെ ആർത്തിയാണ് കാരണം എന്നൊക്കെ കുറ്റം പറയാമെങ്കിലും സംഗതി ക്രൈം ആണല്ലോ. 20 കോടി വെട്ടിച്ച തൃശൂരിലെ സേവ് ബോക്‌സ് ബിഡ്ഡിങ് ആപ്പ്‌ തട്ടിപ്പ് കേസ് പ്രതിയും ഒടുവിൽ പിടിയിലായി. ആപ്പിന്റെ സ്ഥാപകനായ സ്വാതിക് റഹീം(31) ആണ് അറസ്റ്റിലായത്. തൃശൂർ ഈസ്റ്റ് പൊലീസ് സിഐ ലാലും സംഘവുമാണ് പ്രതിയെ ശനിയാഴ്ച രാവിലെ പിടികൂടിയത്. സംസ്ഥാന സർക്കാരിന്റെ കാരവൻ ടൂറിസത്തിന്റെ മറവിലും ഇയാൾ തട്ടിപ്പു നടത്തി. മറുനാടനാണ് ഈ തട്ടിപ്പ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

ജന്മനാ തട്ടിപ്പുകാരനാണ സ്വാതിക് റഹീം എന്നാണ് നിക്ഷേപകർ പറയുന്നത്. വിലകുറഞ്ഞ ഇലക്രോണിക് ഉൽപ്പന്നങ്ങൾ ബിഡ്ഡിങ് ആപ്പ് വഴി വിൽക്കുന്ന പരിപാടിയാണ് ഇയാൾ ആദ്യം തുടങ്ങിയത്. 2020 ൽ കോവിഡ് കാലത്ത് ഇത് എട്ടുനിലയിൽ പൊട്ടി. കേരളത്തിലെ ആദ്യത്തെ ബിഡഡ്ഡിങ് ആപ്പ് എന്ന് വീമ്പടിച്ചായിരുന്നു തുടക്കം. പരസ്യത്തിനായി വൻതുകകൾ മുടക്കി. നടൻ ജയസൂര്യയായിരുന്നു പ്രധാന ബ്രാൻഡ് അംബാസഡർ. ജയസൂര്യയ്ക്ക് സ്വാതിക് 2 കോടി കൊടുക്കാൻ ഉണ്ടെന്നും പറയുന്നു. മഞ്ജുവാര്യർ, ബോബി ചെമ്മണ്ണൂർ തുടങ്ങിയ സെലിബ്രിറ്റികളെ മറയാക്കിയും ഇയാൾ ആളെ പിടിച്ചു.

സ്വാതിക് റഹീം നിരവധി കമ്പനികൾ തുടങ്ങിയിരുന്നു. ബിഡ് വാല ആപ്പ്, സേവ് ബോക്‌സ് കൺസപ്റ്റ്‌സ്, സേവ് ബോക്‌സ് എന്റർടെയ്ന്മെന്റ്‌സ്, ത്രിഫ്റ്റി ഇൻകുബേഷൻ, ഫണ്ടേമെന്റൽ ട്രേഡിങ് ലിമിറ്റഡ്, സേവ് ബോക്‌സ് എക്സ്‌പ്രസ് ലിമിറ്റഡ് എന്നിങ്ങനെ നിരവധി കമ്പനികൾ ഇയാൾ രൂപീകരിച്ചു.

വെയ് രാജാ വെയ്

തൃശൂർ വിയ്യൂർ സ്വദേശിയായ സ്വാതിക് റഹീമിന് എതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. തട്ടിപ്പിന് ഇരയായ ചാവക്കാട് സ്വദേശി മുനീർ കെ യുടെ ദുരനുഭവങ്ങൾ നേരത്തെ മറുനാടൻ മലയാളിയിലൂടെ പങ്കുവച്ചിരുന്നു.

പല പുതിയ മേഖലകളിലും സ്റ്റാർട്ട് അപ്പുകൾ വരുന്നുവെന്ന് പറഞ്ഞായിരുന്നു നിക്ഷേപ സമാഹരണം. സേവ് ബോക്‌സ് എക്സ്‌പ്രസ്, ക്രിപ്‌റ്റോ, റോബോട്ടിക്കൽ ട്രേഡിങ്, സ്റ്റാർട്ട് അപ് മെന്റർഷിപ്പ്, കോർപറേറ്റ് മെന്റർഷിപ്പ്, ലീഗലൈസേഷൻ, ആർബിട്രേഷൻ, അങ്ങനെ ആളുകളെ വിഭ്രമിക്കുന്ന രീതിയിലുള്ള പ്രൊഫൈലായിരുന്നു. ഒരു ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടപ്പെട്ടവരുണ്ട്. പലരും പരാതിയുമായി മുന്നോട്ട് വരാൻ നേരത്തെ ഭയപ്പെട്ടിരുന്നു. കാരണം കേസ് കൊടുത്താൽ കാശ് തിരിച്ചുകിട്ടുമോ എന്നായിരുന്നു പലർക്കും ഭയം.

ആർക്കെങ്കിലും പണം തിരിച്ചുകിട്ടിയിട്ടുണ്ടെങ്കിൽ, അത് പുതിയ ഇരകളെ പറ്റിച്ചുകൊണ്ടായിരുന്നു. തട്ടിപ്പുപുറത്ത് വന്നതോടെ, സ്വാതിക് മുങ്ങിയിരുന്നു. നേരത്തെ ദുബായിൽ ഇയാൾ തട്ടിപ്പ് നടത്തിയതായും പറയുന്നു. ബിഡ്ഡിങ് ആപ്പിങ്ങിന്റെ മറവിൽ കിട്ടിയ പണം സ്വാതിക് എന്തിന് ഉപയോഗിച്ചു എന്ന കാര്യവും ദുരൂഹമാണ്. ലേലം വിളിച്ച് ഇലക്ടോണിക് സാധനങ്ങൾ നേടിയെടുക്കുന്ന പരിപാടിക്കാണ് സേവ് ബോക്‌സ് ബിഡ്ഡിങ് ആപ്പ് ഉപയോഗിച്ചിരുന്നത്. ഉദാഹരണത്തിന് 40,000 വിലയുള്ള ഒരു ലാപ്‌ടോപ് ഒരു രൂപയ്ക്ക് നിങ്ങൾക്ക് ലേലം വിളിച്ചുതുടങ്ങാം. കൂടുതൽ ആളുകൾ വന്നാൽ വീണ്ടും ലേലം വിളിക്കാം. കൂടുതൽ ബിഡ്ഡുകൾ ഉണ്ടോയെന്ന് രണ്ടുമിനിറ്റോളം ആപ്പിന്റെ സംവിധാനം കാത്തിരിക്കും. പിന്നീട് എത്ര തുകയ്ക്കാണോ നിങ്ങൾ ഒടുവിൽ ലേലം വിളിച്ചത് ആ തുകയ്ക്ക് നിങ്ങൾക്ക് ലാപ് ടോപ് കിട്ടും. ഇതായിരുന്നു തട്ടിപ്പിന്റെ പ്രാഥമിക രൂപം.

തുടർ വിദ്യാഭ്യാസത്തിന് വായ്പ എടുത്തവർ പോലും സ്വാതികിന്റെ വലയിൽ വീണിട്ടുണ്ട്. സ്ത്രീകളെയും യുവാക്കളെയും ആണ് ഇയാൾ കൂടുതലും വീഴ്‌ത്തിയത്. തൃശൂർ ആസ്ഥാനമായി ആയിരുന്നു തട്ടിപ്പ്. തൃശൂർ തന്നെ ആറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നു. മറ്റുജില്ലകളിൽ വേറെ.

തട്ടിപ്പിന്റെ രീതി

സേവ് ബോക്‌സ് ആപ്പിന്റെ ലൈസൻസ് കിട്ടാൻ താൻ നേരിട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചുവെന്നാണ് ഇയാൾ പറഞ്ഞുകൊണ്ടിരുന്നത്. ഏറ്റവും മികച്ച സംരംഭകനുള്ള പുരസ്‌കാരം, കാരവൻ ടൂറിസത്തിന്റെ പ്രമോട്ടർ എന്നിങ്ങനെ സെൽഫ് പ്രമോഷൻ. സേവ് ബോക്‌സ് എക്സ്‌പ്രസ് എന്ന പേരിൽ ആമസോൺ ഒക്കെ പോലുള്ള ഡെലിവറി സിസ്റ്റം, ( ഫ്രാഞ്ചൈസി താരമെന്ന് പറഞ്ഞ് 10 ലക്ഷം തട്ടുന്നു) 25,000 രൂപ നിക്ഷേപിച്ചാൽ മാസം 5 ലക്ഷം സമ്പാദിക്കാം, കേരളത്തിലുടനീളം സേവ് ബോക്‌സ് സ്‌റ്റോർ തുടങ്ങാമെന്ന് പറഞ്ഞ് പലരിൽ നിന്ന് ലക്ഷങ്ങൾ, സ്റ്റാർട്ട് അപ്പ് മോഹങ്ങളുമായി നടക്കുന്ന ചെറുപ്പക്കാരെ ആകർഷിച്ച് വിദേശ ഏഞ്ചൽ നിക്ഷേപകരെ കൊണ്ടു വരാമെന്ന് പറഞ്ഞ് കുരുക്കൽ, സ്റ്റാർട്ട് അപ്പ് ആശയം അടിച്ചുമാറ്റി പുറത്തുവിൽക്കൽ, വെറുതെയിരുന്നാൽ പണം കിട്ടുമെന്ന് പറഞ്ഞ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് എന്നിങ്ങനെ വളരെ വ്യാപ്്തിയേറിയതായിരുന്നു സ്വാതിക് റഹീമിന്റെ തട്ടിപ്പ്. പണം തിരിച്ചുചോദിക്കുമ്പോൾ, അവരെ ഭീഷണിപ്പടുത്തിയിരുന്നെന്നും പരാതി ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP