Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

പാഴ്‌സൽ കിട്ടാൻ പണം അടയ്ക്കാനായി സിബിഐയ്ക്കാർ വിളിച്ചാൽ സൂക്ഷിക്കുക; ചതിയിൽ വീണ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ; അന്വേഷണ ഏജൻസികളുടെ കത്തിൽ വിശ്വസിച്ച പ്രവാസി ദമ്പതികൾക്ക് പറ്റിയ അമളി ഇങ്ങനെ

പാഴ്‌സൽ കിട്ടാൻ പണം അടയ്ക്കാനായി സിബിഐയ്ക്കാർ വിളിച്ചാൽ സൂക്ഷിക്കുക; ചതിയിൽ വീണ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ; അന്വേഷണ ഏജൻസികളുടെ കത്തിൽ വിശ്വസിച്ച പ്രവാസി ദമ്പതികൾക്ക് പറ്റിയ അമളി ഇങ്ങനെ

തിരുവനന്തപുരം: ലോകത്ത് ഏറ്റവും അധികം പറ്റിക്കപ്പെടുന്നത് മലയാളികളാണോ? അല്ലെങ്കിൽ മലയാളികളെ പറ്റിക്കാൻ എളുപ്പമാണോ? ലോകക്ക് വിവിധ വിധത്തിലുള്ള തട്ടിപ്പുകൾ നടക്കാറുണ്ട്. പ്രത്യേകിച്ചും ഓൺലൈൻ വഴി. ഇങ്ങനെ തട്ടിപ്പിന് ഇരയായി മിണ്ടാതിരിക്കുന്നവരാണ് നിരവധി പേർ. പ്രതികരിക്കുന്നവരുടെ എണ്ണം വളരെ ചുരുക്കമാണ്. എന്തായാലും പാഴ്‌സൽ കിട്ടാനായി പണം അടയ്ക്കാൻ പറഞ്ഞ് പറ്റിച്ചവർക്കെതിരെ പ്രവാസി ദമ്പതികൾ രംഗത്തെത്തിയിരിക്കയാണിപ്പോൾ. ദുബായിൽ താമസിക്കുന്ന മലയാളി ദമ്പതികളാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതു പോലെ ഇനി ആരും പറ്റിക്കപ്പെടരുതെന്ന് ബോധ്യപ്പെടുത്താൻ രംഗത്തെത്തിയത്.

ദുബായിൽ താമസിക്കുന്ന മലയാളി ദമ്പതികൾ ഫെയ്‌സ് ബുക്ക് ചാറ്റിലൂടെ പരിചയപ്പെട്ട റെയ്മണ്ട് ഫെലിക്‌സ് അലക്‌സാണ്ടർ എന്ന ഫ്രാങ്ക്. കുറച്ച് ദിവസത്തിനുള്ളിൽ ദമ്പതികളുടെ അടുത്ത സുഹൃത്തായി മാറി. ഇവരുമായി ഫ്രാങ്ക് ഒരു സ്‌കൈഷീൽഡ് ലോജിസ്റ്റിക്‌സ് വഴി ഒരു പാഴ്‌സൽ അയച്ചിട്ടുണ്ടെന്ന് ചാറ്റിലൂടെ അറിയിച്ചു. പാഴ്‌സലിനുള്ളിൽ കോടിക്കണക്കിന് രൂപ മൂല്യമുള്ള കമ്പനി രേഖകളും ഡോളറുമാണെന്നാണ് ഫ്രാങ്ക് അറിയിച്ചത്. പിന്നാലെ പാഴ്‌സൽ കൈപ്പറ്റുന്നതിനെ കുറിച്ചുള്ള ഫ്രാങ്കിന്റെ ഇമെയിലുകളും വന്നതോടെ ദമ്പതിമാർ ഇക്കാര്യം വിശ്വസിച്ചു. പാഴ്‌സലിനെ കുറിച്ചുള്ള വിശ്വാസ്യത ഉറപ്പ് വരുത്താനായി പാഴ്‌സലിന്റെ റഫറൻസ് നമ്പർ ഉപയോഗിച്ച് കമ്പനിയിൽ അന്വേഷിച്ചപ്പോൾ പാഴ്‌സൽ എത്തിയുണ്ടെന്ന് മറുപടിയാണ് സ്‌കൈഷീൽഡ് കമ്പനിയിൽ നിന്ന് ലഭിച്ചത്.

Stories you may Like

27.08.15ന് ഫെലിക്‌സ് പാഴ്‌സൽ അയച്ചിട്ടുണ്ടെന്നുള്ള വിവരം ദമ്പതികൾക്ക് ലഭിക്കുന്നത്. 31.08.15ന് പാഴ്‌സൽ ഡൽഹി എയർപോർട്ടിൽ എത്തിയുണ്ടെന്നും എത്രയും പെട്ടെന്ന് കൈപ്പറ്റണമെന്നും അറിയിച്ച് ഇമെയിലുകളും എത്തി. പാഴ്‌സലിൽ കിട്ടണമെങ്കിൽ 15000 ഡോളർ അടയ്ക്കണമെന്നുമായിരുന്നു ഫെലിക്‌സ് അറിയിച്ചത്. തുടർന്ന് കസ്റ്റംസ് , സിബിഐ, ഇന്ത്യൻ റവന്യൂ സർവീസ് തുടങ്ങിയ ഏജൻസികളുടെ ലെറ്റർപാഡിൽ പാഴ്‌സലിന്റെ ഉള്ളടക്കത്തെ കുറിച്ചും അതിലുള്ള പണത്തെ കുറിച്ചും അത് കിട്ടണമെങ്കിൽ അടയ്‌ക്കേണ്ട നികുതിയെ കുറിച്ചുള്ള നിർദ്ദേശങ്ങളും ലഭിച്ചതോടെ ദമ്പതികൾക്ക് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല.

സിബിഐയിലെ ഉദ്യോഗസ്ഥൻ എന്ന പേരിൽ ഇന്ത്യയിൽ നിന്ന് ഫോൺകാളും വന്നതോടെ പാഴ്‌സലിനെ കുറിച്ചുള്ള സംശയങ്ങൾ പാടെ അകന്നു. പണം അടയ്‌ക്കേണ്ട വിലാസങ്ങളും ' സിബിഐ ഉദ്യോഗസ്ഥൻ' നൽകി. 'ഭട്ട് എന്റർപ്രൈസസിന്റെ' പേരിലും ഡൽഹി സ്വദേശിയായ അമിത് കുമാറിന്റെ പേരിലുമുള്ള അക്കൗണ്ട നമ്പരുകളിലേക്ക് പണമടയ്ക്കാനായിരുന്നു നിർദ്ദേശം. തുടർന്ന് 'സിബിഐ'യിൽ നിന്ന് കത്തും ലഭിച്ചു. കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. ' നിങ്ങൾക്ക് വന്ന പാഴ്‌സൽ ഞങ്ങളുടെ പ്രത്യേക വിഭാഗം പരിശോധിച്ചപ്പോൾ കോടിക്കണക്കിന് രൂപ മൂല്യമുള്ള കമ്പനി രേഖകളാണെന്നും എന്നാൽ ഇന്ത്യൻ നിയമങ്ങളനുസരിച്ച് നിങ്ങൾക്ക് പാഴ്‌സൽ കൈമാറണമെങ്കിൽ 2000 ഡോളറിന്റെ നികുതി അടയ്ക്കണം. മൂന്നു ദിവസത്തിനുള്ളിൽ ഈ പണം നിങ്ങൾ മേൽപറഞ്ഞ അക്കൗണ്ടിൽ അടയ്ക്കണമെന്നുമായിരുന്നു കത്തിലെ നിർദ്ദേശം. പണം ലഭിച്ചു കഴിഞ്ഞാൽ 24 മണിക്കൂറിൽ പാഴ്‌സൽ നിങ്ങളുടെ വീട്ടിൽ എത്തിക്കും '

എന്നാൽ വിദേശത്ത് നിന്ന് പണം സ്വീകരിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന സംശയങ്ങൾ മുൻകൂട്ടി കണ്ട് രാജ്യാന്തര നാണയനിധിയുടെ പേരിലുള്ള സാക്ഷ്യപത്രവും ദമ്പതികൾക്ക് ലഭിച്ചു. ഈ പണത്തിന് തീവ്രവാദ, നോട്ടിരട്ടിപ്പ്, മയക്കുമരുന്ന്, ആയുധഇടപാട് സംഘങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അന്താരാഷ്ട്ര ഏജൻസിയുടെ സാക്ഷ്യപത്രം ലഭിച്ചതോടെ പാഴസലിനുള്ളിൽ കോടിക്കണക്കിന് രൂപയുടെ ഡോളർ ആണെന്നുള്ളത് ഇവർ വിശ്വസിച്ചു.

പിന്നീട് വന്ന ഇമെയിലിൽ പാഴ്‌സലിലെ 32000 ഡോളറും മറ്റ് രേഖകളും ലഭിക്കുന്നതിനു വേണ്ടി അടയ്‌ക്കേണ്ട തുകയുടെ വിശദാശംങ്ങളും ഉണ്ടായിരുന്നു. അഡ്‌മിനിസ്‌ട്രേറ്റിവ് ഫീസ് ..250 ഡോളർ, എയർപോർട്ട് ക്ലിയറൻസ്100 ഡോളർ, പരിശോധന ഫീസ്150 ഡോളർ. ആദ്യം 500 ഡോളർ അടയ്ക്കാനായിരുന്നു നിർദ്ദേശം. ഫ്രാങ്ക് റോളണ്ടിന്റെ പേരിൽ ഡൽഹിയിലുള്ള അക്കൗണ്ടിൽ പണം അടയ്ക്കാനായിരുന്നു നിർദ്ദേശം. ഇത് വിശ്വസിച്ച് 500 ഡോളർ അടച്ചപ്പോൾ വീണ്ടും ഏജന്റിന്റെ ഇമെയിൽ സന്ദേശം എത്തി. പാഴ്‌സൽ വിട്ട് കിട്ടുന്നതിനായി ഇന്ത്യൻ റവന്യൂ വകുപ്പിൽ 1450 ഡോളർ എത്രയും പെട്ടെന്ന് അടയ്ക്കണമെന്നായിരുന്നു നിർദ്ദേശം. ആദ്യത്തെ അഞ്ഞൂറ് ഡോളറിനുള്ള പേമെന്റ് സ്ലിപ്പും ദമ്പതികൾക്ക് അയച്ചു കൊടുത്തു.

എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന് ചിന്തിച്ച് ദമ്പതികൾ 1450 ഡോളർ കൂടി അയച്ചു കൊടുക്കാൻ തീരുമാനിച്ചു. അതിനോടൊപ്പം ഈ പാഴ്‌സൽ ലഭിക്കുന്നതിനായി അവസാനമായി നൽകുന്ന പണം കൂടിയാണെന്ന ഇമെയിലും അയച്ചു. പണ സ്വീകരിച്ച്ുവെന്നുള്ള മറുപടിക്ക് പകരം പാഴ്‌സൽ ലഭിക്കുന്നതിനായി ഇൻക്ംടാക്‌സിൽ അടയ്‌ക്കേണ്ട പണം അയച്ചു കൊടുക്കാനാണ് ആവശ്യപ്പെട്ടത്. ഇങ്ങനെ ദമ്പതികൾ ആകെ നൽകിയത് 4900 ഡോളർ.

പാഴ്‌സൽ കിട്ടണമെങ്കിൽ ആദായനികുതി വകുപ്പിന് ആറരലക്ഷം രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇമെയിൽ എത്തി. പിന്നെ ഞങ്ങൾ കളി തമാശയ്ക്ക് ഇരിക്കുകല്ല എന്ന ഒരു ഉപദേശവും. ഇത്രയും ആയപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെടുകയാണെന്ന് ദമ്പതികൾക്ക് മനസിലായത്. ആദ്യത്തെ ഇമെയിൽ എത്തിക്കഴിഞ്ഞ ദിവസങ്ങൾക്കുള്ളിലാണ് വെസ്റ്റേൺ യൂണിയൻ മണിട്രാൻസ്ഫർ വഴി 5,349 യു.എ.ഇ ദിർഹം അയച്ചു കൊടുത്തത്. പിന്നീട് അവർ ആവശ്യപ്പെട്ടപ്പോഴെല്ലാം പണം നൽകി. ഈ മാസം ഒന്നാം തീയതിയാണ് ആദ്യ ഗഡു നൽകിയത്. രണ്ടു ദിവസങ്ങൾക്കുള്ളിലാണ് ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ പേരിൽ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് മനസിലാക്കാൻ കഴിഞ്ഞത്.

തട്ടിപ്പിന് ഇരയായവരിൽ പലരും മിണ്ടാതെ ഇരിക്കുമ്പോൾ, തങ്ങൾ പറ്റിക്കപ്പെട്ട സ്ഥിതിക്ക് മാറ്റാരും ഇത്തരത്തിലുള്ള വ്യാജ കത്തുകൾ വിശ്വസിച്ച് പണം നഷ്ടപ്പെടുത്തരുത് എന്ന ആഗ്രഹമാണ് ഈ വാർത്തയും വിവരങ്ങളും 'മറുനാടനി'ലൂടെ പ്രവാസികളെ അറിയിക്കാൻ ഈ ദമ്പതികൾ തയ്യാറായത്. സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് ഇവർ. അന്വേഷണ ഏജൻസികളുടെ പേരിൽ എങ്ങനെ തട്ടിപ്പ് നടത്തി എന്നത് ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യവും.

More News in this category+

MNM Recommends +

Loading...
Go to TOP