Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ സഭയെ ആഗോള സഭയാക്കാൻ ഇറങ്ങിയ സീറോ മലബാർ സഭയ്ക്ക് പണി കിട്ടുമോ? പാലാക്കാരനായ മലയാളി വൈദികൻ പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഷിക്കാഗോ രൂപത 30 കോടി നൽകണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലോറിഡ കോടതിയിൽ കേസ്; കേസായപ്പോൾ വൈദികൻ മുങ്ങിയതായി സൂചന

കേരളത്തിലെ സഭയെ ആഗോള സഭയാക്കാൻ ഇറങ്ങിയ സീറോ മലബാർ സഭയ്ക്ക് പണി കിട്ടുമോ? പാലാക്കാരനായ മലയാളി വൈദികൻ പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഷിക്കാഗോ രൂപത 30 കോടി നൽകണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലോറിഡ കോടതിയിൽ കേസ്; കേസായപ്പോൾ വൈദികൻ മുങ്ങിയതായി സൂചന

മറുനാടൻ മലയാളി ബ്യൂറോ

ഫ്‌ലോറിഡ: മാർത്തോമ ശ്ലീഹ ഇന്ത്യയിൽ എത്തി സ്ഥാപിച്ച സഭയാണ് കേരളത്തിലെ സീറോ മലബാർ സഭ. പോർച്ചുഗീസുകാർ എത്തുന്നതുവരെ ഇന്ത്യയിലെ ഔദ്യോഗിക കത്തോലിക്ക സഭ ആയിരുന്നു ഇത്. പോർച്ചുഗീസുകാരുടെ വരവോടെ കേരളത്തിന്റെ ഒരു ഭാഗത്ത് മാത്രമായി ഒതുങ്ങിയ സഭ വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സ്വതന്ത്ര സഭയായി മാറിയത്. ലോകം എമ്പാടും പടരുന്ന കുടിയേറുന്ന സീറോ മലബാർ വിശ്വാസികൾക്ക് വേണ്ടി സഭ പിന്നീട് രാജ്യത്തിന്റെ അതിർത്തി വിട്ടും വളർന്നു. അത്തരത്തിൽ ഉണ്ടായ ആദ്യ രൂപതയാണ് അമേരിക്കയിലെ ഷിക്കാഗോ ആസ്ഥാനമായി രൂപപ്പെട്ടത്. രാജ്യത്തിന് പുറത്തുള്ള ആദ്യത്തെ സീറോ മലബാർ രൂപതയായിരുന്നു അത്. ഓസ്‌ട്രേലിയയിലായിരുന്നു പിന്നീട് സീറോ മലബാർ സഭയ്ക്ക് രൂപത ലഭിച്ചത്. ഏറെ വൈകാതെ ബ്രിട്ടണിലും പുതിയ രൂപത ഉണ്ടാവുമെന്നത് സത്യം

ഇങ്ങനെ വളരുമ്പോൾ സായിപ്പിന്റെ നാട്ടിലെ കർശനമായ നിയമങ്ങൾ തലവേദനയാകുവകയാണ് സഭയ്ക്കിപ്പോൾ. സീറോ മലബാർ സഭ അയച്ച പാല സ്വദേശിയായ ഒരു മലയാളി വൈദികൻ പീഡിച്ചിതിന്റെ പേരിൽ കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിലെ ഫ്‌ലോറിഡ കോടതിയിൽ കേസ് വന്നതാണ് ഇപ്പോൾ സഭയ്ക്ക് വിനയാകുന്നത് 35 കോടി രൂപയിൽ അധികമാണ് നഷ്ടപരിഹാരം തേടുന്നത്. ഇത്തരം കേസുകളിൽ കോടതി പരാതിക്കാർക്ക് അനുകൂലമായ തീരുമാനം എടുക്കുകയാണ് പതിവ്. ഇത്തരം പീഡനങ്ങൾ അമേരിക്കയിലെ ക്രൈസ്ത സമൂഹങ്ങളിൽ സ്ഥിരമായി സംഭവിക്കാറുമുണ്ട്. ഈ സാഹചര്യത്തിലാണ് പാലക്കാരനായ അച്ചനും പ്രതിസന്ധിയിലാകുന്നത്. ഇവിടെ സഭയ്ക്ക് എതിരെയാണ് പരാതിക്കാരി കേസ് നൽകുന്നതെന്നാതാണ് ശ്രദ്ധേയം. ഉത്തരവാദിത്തങ്ങൾ സഭ പാലിക്കാത്തതാണ് പീഡനത്തിന് അവസരമൊരുക്കിയതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഇതിന് സമാനമായ മറ്റൊരു കേസിൽ 700 കോടിയാണ് അമേരിക്കയിലെ ഒരു സഭയ്ക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വന്നത്. ഈ കേസിൽ അനുകൂല വിധി നേടിയ അതേ അഭിഭാഷകനാണ് സീറോ മലബാർ സഭയുടെ ഷിക്കാഗോ രൂപതയ്ക്ക് എതിരേയും നിയമനടപടികൾക്ക് നേതൃത്വം നൽകുന്നത്. അതുകൊണ്ട് കേസിൽ സിറോ മലബാർ സഭയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് സൂചന. നിയമനടപടികൾ ഒഴിവാക്കാൻ ആരോപണ വിധേയനായ അച്ചൻ സക്കറിയാസ് തോട്ടുവേലിൽ ഒളിവിൽ പോയതായി സൂചനയുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് സഭയെ കോടതി കയറ്റുന്നത്. അച്ചനെ അമേരിക്ക വിടാൻ അനുവദിച്ച ഷിക്കാഗോ രൂപതയും ഇതോടെ പ്രതിസന്ധിയിലായി. എന്തായാലും പീഡനക്കേസ് കടുക്കുമെന്ന വിലയിരുത്തലിൽ രൂപത എത്തിയിട്ടുണ്ട്. നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് സൂചന. ഇത് ആഗോള തലത്തിൽ സീറോ മലബാർ സഭയ്ക്ക് പ്രതിച്ഛായ നഷ്ടമവുമുണ്ടാക്കും.

വിശദമായ ആക്ഷേപങ്ങളാണ് അച്ചൻ സക്കറിയാസ് തോട്ടുവേലിനെതിരെ ഉന്നയിച്ചിരിക്കുന്നത്. വിശ്വാസിയായ പെൺകുട്ടിയെ ബോധപൂർവ്വം സമ്മതമില്ലാതെ പീഡിപ്പിച്ചുവെന്നാണ് ആക്ഷേപം. സ്ത്രീ ശാക്തീകരണത്തിന് വേണ്ട സഭ രൂപീകരിച്ച വിഭാഗത്തിലായിരുന്നു അച്ചന്റെ പ്രവർത്തനം. ഇതുമായി ബന്ധപ്പെട്ട് പല സ്ത്രീകളും പെൺകുട്ടികളും ഉപദേശത്തിനും മറ്റുമായി അച്ചനെ സമീപിക്കാറുണ്ടായിരുന്നു. ഇത്തരം കൗൺസിലുങ്ങുകളും കുമ്പസാര സ്വാഭവമുള്ള ഏറ്റുപറച്ചിലുകളും അച്ചന്റെ ഓഫീസിനുള്ളിലാണ് നടക്കാറ്. അത്തരം മൂന്ന് അവസരങ്ങളിലാണ് പെൺകുട്ടിക്ക് നേരെ പീഡനമുണ്ടാകുന്നത്. ലൈഗിംക ചുവയോടെ അച്ചൻ പ്രവർത്തിച്ചു എന്നാണ് പരാതി. ആദ്യ തവണ തന്റെ കാൽമുട്ടിൽ കൈവയ്ക്കാനാണ് പെൺകുട്ടിയോട് അച്ചൻ ആവശ്യപ്പെട്ടത്. പിന്നീട് രൂപം ഭാവവുമാറുന്ന പ്രവർത്തികളും ഉണ്ടായി. ബോധപൂർവ്വം പെൺകുട്ടിയുടെ സ്വാകാര്യ ഭാഗങ്ങളിൽ അച്ചൻ കടന്നു പടിച്ചു. പെൺകുട്ടിയുടെ സമ്മതമില്ലാതെയായാരുന്നു ഇതെല്ലാം നടന്നത്. ശക്തിയായി കെട്ടിപ്പിടിക്കുകയും ചെയ്തുവെന്നാണ് പരാതി.

2011 സെപ്റ്റംബറിലും ഒക്ടോബറിലുമായി മൂന്ന് തവണയാണ് പെൺകുട്ടി അച്ചനെ കണ്ടത്. അന്ന് പതിനേഴിനും പതിനെട്ടിനും ഇടയിലായിരുന്നു പരാതിക്കാരിയുടെ പ്രായം. ആദ്യ രണ്ട് തവണയുടെ അച്ചൻ നടത്തിയ ലൈഗിംഗ അതിക്രമങ്ങൾക്ക് പരോക്ഷ സ്വഭാവമായിരുന്നു. എന്നാൽ അതിരുകടന്ന പ്രവർത്തനങ്ങളുണ്ടായത് മൂന്നാമത്തെ വരവോടെയാണ്. അന്ന് തന്നെ ഈ വിഷയം രൂപതാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നുവെന്നാണ് സൂചന. ഇതു സംബന്ധിച്ച് ചില ഒത്തുതീർപ്പ് ഫോർമുലയും രൂപപ്പെട്ടു. എന്നാൽ അതൊന്നും പാലിക്കാൻ സഭ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് മുപ്പത്തിയഞ്ചോളം കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രൂപതയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഇത് പുലിവാലുമെന്ന് മനസ്സിലായതോടെയാണ് സക്കറിയാസ് അച്ചൻ മുങ്ങിയതെന്നാണ് സൂചന. ഇത് മനസ്സിലാക്കിയാണ് രൂപതയെ പ്രതിചേർത്ത് കോടതിയൽ കേസ് നൽകിയത്. ഇതോടെയാണ് സഭയ്ക്ക് നഷ്ടപരിഹാരം നൽകേണ്ട അവസ്ഥയുണ്ടായത്.

സ്ത്രീകളുമായി മോശം സമ്പർക്കം ചെലുത്തുന്ന സ്വാഭാവം സക്കറിയാസ് അച്ചനുണ്ടായിരുന്നത്രേ. ഇത് വിശ്വാസികളിൽ നിന്ന് രൂപത മറച്ചുവച്ചു. വിശ്വാസ പരമായ കാര്യങ്ങൾക്കുത്തുന്നവരുടെ സുരക്ഷ ഒരുക്കേണ്ടത് രൂപതയുടെ ഉത്തരവാദിത്തമാണ്. ഇതിനൊപ്പം അച്ചനെതിരായ പരാതി പരിശോധിച്ച് നടപടിയെടുക്കാനും രൂപത ശ്രമിച്ചില്ലെന്ന ആരോപണമാണ് പരാതിക്കാരി ഉയർത്തുന്നത്. അച്ചനെ രക്ഷപ്പെടാൻ അനുവദിച്ചതിന്റെ ഉത്തരവാദിത്തവും രൂപതയ്ക്കാണെന്ന പരോക്ഷ കുറ്റപ്പെടുത്തലാണ് ഹർജി. ഏതെങ്കിലും കേസിലെ പ്രതി നാടുവിട്ടാൽ കേസുകൾ എഴുതി തള്ളിപോകുന്ന സ്ഥിതി അമേരിക്കയിലുണ്ട്. ഈ പഴുതുപയോഗിച്ച് അച്ചനെ രക്ഷിക്കാനായിരുന്നു നീക്കം. എന്നാൽ കേസിൽ രൂപതയെ തന്നെ പ്രതിസ്ഥാനത്ത് നിർത്തുന്നതോടെ അച്ചനെ മടക്കികൊണ്ടുവരാൻ സഭ തന്നെ നിർബന്ധമായേക്കും. അതിലെല്ലാം ഉപരി അമേരിക്കൻ സമൂഹത്തിൽ സഭയുടെ പ്രതിച്ഛായയ്ക്കും മങ്ങലേറ്റു.

കത്തോലിക്കാ സഭയെ എന്നും പ്രതിക്കൂട്ടിൽ നിർത്തുന്ന വിവാദമാണ് ഇത്തരം പീഡനങ്ങൾ. ആഗോള തലത്തിൽ തന്നെ ഇത്തരം വിമർശനങ്ങൾ സഭയെ പ്രതിസന്ധിയിലാക്കി. കത്തോലിക്കാ വൈദികർ ആയിരക്കണക്കിന് കുട്ടികളെ പീഡിപ്പിക്കാൻ ഇടയായ സംഭവത്തിൽ വത്തിക്കാന് ഐക്യരാഷ്ട്ര സഭയുടെ രൂക്ഷവിമർശനം പോലും ഏൽക്കേണ്ടി വന്നു. പീഡകരായ വൈദികരെ സംരക്ഷിക്കുന്ന നിലപാടാണ് കത്തോലിക്കാ സഭ സ്വീകരിച്ചതെന്നും ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തി. ഇത്തരം നിലപാടുകൾ ആണ് ഇത്രയധികം കുട്ടികളെ പീഡിപ്പിക്കാൻ കത്തോലിക്കാ പുരോഹിതർക്ക് സഹായകമായതെന്നും യു എൻ നിരീക്ഷിക്കുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത വൈദികരുടെ നടപടി അന്വേഷിക്കാൻ കത്തോലിക്കാ സഭ ഒരു സമിതിയെ നിയോഗിച്ചിരുന്നു.ഈ സമിതിയുടെ കണ്ടെത്തലുകൾ പുറത്തു വിടണമെന്നും വൈദികരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും യു എൻ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസമാണ് വത്തിക്കാൻ അധികൃതരെ ഈ വിഷയത്തിൽ യു എൻ സമിതി ചോദ്യം ചെയ്തത്.

എന്നാൽ പോപ് ഫ്രാൻസിസ് മാർപ്പാപ്പ ചുമതലയേറ്റതോടെ ചില ഇടപെടലുകൾ കണ്ടു. ഇത്തരം പീഡനങ്ങൾ അവസാനിപ്പിക്കുന്നതിനായി മാർഗ്ഗ രേഖയും പുറപ്പെടുവിച്ചു. അതിനെല്ലാം ഇടയിലാണ് സീറോ മലബാർ സഭയെ പ്രതിക്കൂട്ടിലാക്കുന്ന വിവാദത്തിൽ സഖറിയാസ് അച്ചൻ പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP