Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ബന്ധുമായുള്ള കാർ യാത്രയ്ക്കിടെ പരിചയപ്പെട്ട ഡ്രൈവർ; 'സാധനം' എടുക്കാൻ മറന്നപ്പോൾ വിസിറ്റംഗ് കാർഡിലെ നമ്പറിലേക്ക് ആദ്യ വിളി; തിരിച്ചു വിളി സ്ഥിരമാക്കി സൗഹൃദത്തിലൂടെ പ്രണയം പൂത്തുലച്ചു; താലി കെട്ടിയതോടെ ഭീഷണിയിൽ കൈമാറ്റം തുടങ്ങി; പലരുടേയും രതി വൈകൃതങ്ങളിൽ പരിക്കേറ്റ് അവശയായപ്പോൾ എതിർപ്പ് അറിയിച്ചു; തിരുവല്ലക്കാരന്റെ ക്രൂരതയിൽ സഹികെട്ട് ഇറങ്ങിയോട്ടം; കായംകുളത്തെ ഭാര്യയെ കൈമാറ്റം പൊളിഞ്ഞ വഴി ഇങ്ങനെ

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ബന്ധുമായുള്ള കാർ യാത്രയ്ക്കിടെ പരിചയപ്പെട്ട ഡ്രൈവർ; 'സാധനം' എടുക്കാൻ മറന്നപ്പോൾ വിസിറ്റംഗ് കാർഡിലെ നമ്പറിലേക്ക് ആദ്യ വിളി; തിരിച്ചു വിളി സ്ഥിരമാക്കി സൗഹൃദത്തിലൂടെ പ്രണയം പൂത്തുലച്ചു; താലി കെട്ടിയതോടെ ഭീഷണിയിൽ കൈമാറ്റം തുടങ്ങി; പലരുടേയും രതി വൈകൃതങ്ങളിൽ പരിക്കേറ്റ് അവശയായപ്പോൾ എതിർപ്പ് അറിയിച്ചു; തിരുവല്ലക്കാരന്റെ ക്രൂരതയിൽ സഹികെട്ട് ഇറങ്ങിയോട്ടം; കായംകുളത്തെ ഭാര്യയെ കൈമാറ്റം പൊളിഞ്ഞ വഴി ഇങ്ങനെ

ആർ പീയൂഷ്

കായംകുളം: ഭാര്യമാരെ ഷെയർ ചെയ്യുന്ന സംഘത്തെ പൊലീസിന് പിടികൂടാൻ കഴിഞ്ഞത് സംഘത്തിലെ പ്രാധാനി കിരണിന്റെ ഭാര്യയുടെ പരാതിയാണ്. ഭർത്താവ് ഭീഷണിപെടുത്തിയും മദ്യവും മയക്കു മരുന്നും നൽകിയും മറ്റുള്ളവർക്ക് തന്നെ പങ്കുവയ്ക്കുന്നത് മടുത്തിട്ടാണ് പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചത്. മിക്ക സ്ഥലങ്ങളിലും പലരുടയും രതി വൈകൃതങ്ങൾ മൂലം രഹസ്യഭാഗങ്ങളിൽ പരിക്കേറ്റ് അവശ നിലയിലായതുമെല്ലാം പൊലീസിന് മുന്നിൽ പരാതി എത്താൻ കാരണമായി.

അവസാനമായി തിരുവല്ലക്കാരൻ ബ്ലസൻ ലൈംഗിക ബന്ധത്തിനിടെ കാട്ടിയ വൈകൃതങ്ങൾ ലഹരിക്കിടയിലും കടുത്ത ശാരീരിക വേദന നൽകിയിരുന്നതായി അവർ മൊഴിയിൽ പറയുന്നു. രഹസ്യഭാഗങ്ങളിൽ ഇതുമൂലം വലിയ പരിക്കേൽക്കുകയും അണുബാധ ഏൽക്കുകയും ചെയ്തു. ശാരീരികമായി അവശതയിലായിട്ടും കിരൺ തന്നെ വീണ്ടും ക്രൂരമായി പീഡിപ്പിച്ച ബ്ലസന്റെ അടുക്കലേക്ക് പോകാൻ നിർബ്ബന്ധിക്കുന്നത് പതിവായപ്പോൾ ശക്തമായി എതിർത്തു. എന്നാൽ വിവാഹബന്ധം ഉപേക്ഷിക്കുമെന്നും കുട്ടിയെ വിട്ടുതരില്ല എന്നുമുള്ള ഭീഷണിയും കൂടിയായപ്പോൾ ജീവിതം അവസാനിപ്പിക്കാൻ അവർ തയ്യാറായി.

അങ്ങനെ കഴിഞ്ഞ മാസം കയ്യിൽ കരുതിയിരുന്ന ഉറക്കഗുളികൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ നുരയും പതയും വന്ന് അവശയായ ഭാര്യയെ കിരൺ ആശുപത്രിയിലെത്തിച്ചു രക്ഷപെടുത്തി. എന്നാൽ വീണ്ടും തിരവല്ലയിൽ പോകണമെന്ന് വാശിപിടിച്ചതോടെയാണ് യുവതി ഇയാൾക്കൊപ്പം സഞ്ചരിക്കെ ബൈക്കിൽ നിന്നും ഇറങ്ങി ഓടി കായംകുളം പൊലീസ് സ്റ്റേഷനിലെത്തി അഭയം തേടിയത്. ഇതോടെയാണ് ഞെട്ടിക്കുന്ന കഥ പുറംലോകത്ത് എത്തുന്നത്.

കായംകുളത്തുകാരൻ കിരണിന്റേത് പ്രണയ വിവാഹമായിരുന്നു. കാർ ഡ്രൈവറായിരുന്നു ഇയാൾ. ഓട്ടത്തിനിടെയുള്ള പരിചയമാണ് പ്രണയമായി മാറിയത്. നാല് വർഷം മുമ്പാണ് പരാതിക്കാരി കിരണിന്റെ കാറിൽ ആദ്യമായി യാത്ര ചെയ്യുന്നത്. ബന്ധുവിനെ ആശുപത്രിയിൽ നിന്ന് ചികിൽസ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു കാർ യാത്ര. ഡിസ്ചാര്ജ് ചെയ്ത ആളിനെ വീട്ടിലെത്തിച്ച ശേഷം എന്തവാശ്യത്തിനും വിളിക്കണമെന്ന് പെൺകുട്ടിയോട് നിർദ്ദേശിച്ചു. വിസിറ്റിങ് കാർഡ് കൊടുക്കുകയും ചെയ്തു. ഇതിന് ശേഷം ഇയാൾ പോയി. അപ്പോഴാണ് കാറിനുള്ളിൽ ഒരു ബാഗ് മറന്നുവച്ചത് പെൺകുട്ടി ഓർത്തത്. ഇതോടെ വിസിറ്റിങ് കാർഡിലെ നമ്പറിലേക്ക് വിളിച്ചു. സാധനം തിരികെ കിട്ടുകയും ചെയ്തു.

ഇതോടെയാണ് പെൺകുട്ടിയുടെ ഫോൺ നമ്പർ കിരണിന് കിട്ടുന്നത്. പിന്നെ കിരൺ ഇടയ്ക്കിടെ വിളിച്ചു. പരിചയം സൗഹൃദമായി. അത് പ്രണയത്തിനും വഴിമാറി. രണ്ട് കൊല്ലം മുമ്പായിരുന്നു വിവാഹം. അതിനു ശേഷമാണ് ഇയാളുടെ സ്വാഭവം യുവതിക്ക് മനസ്സിലാകുന്നത്. അപ്പോഴേക്കും ഭീഷണിയിലൂടെ വൈഫ് സ്വാപ്പിങ്ങിന്റെ സുഖം കിരൺ അനുബവിക്കാൻ തീരുമാനിച്ചുറച്ചിരുന്നു. മറ്റൊരു വഴിയുമില്ലാതെ വഴങ്ങുകയും ചെയ്തു. എന്നാൽ തിരുവല്ലക്കാരന്റെ പീഡനം കാര്യങ്ങൾ മാറ്റി മറിച്ചു. ഇതോടെ ഇത് പുറംലോകത്തുമെത്തി. സംഭവം പുറത്തായത് ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയുടെ പരാതി നൽകിയതോടെ. മൊബൈൽ ഷെയർചാറ്റിലൂടെ പരിചയപ്പെട്ട് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവന്ന നാലംഗ സംഘത്തെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

മുഖ്യകണ്ണിയുടെ ഭാര്യ നൽകിയ പരാതിയിൽ കായംകുളം സിഐ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാലു പേരെ അറസ്റ്റ്‌ചെയ്തത്. രണ്ട് വർഷത്തോളമായി ഈ സംഘം പ്രവർത്തിക്കുന്നതയാണ് വിവരം. വിവിധ സസ്ഥലങ്ങളിലുള്ളവരെ ഷെയർ ചാറ്റിങ്ങിലൂടെ ബന്ധിപ്പിച്ചാണ് പ്രവർത്തനം. പൊലീസിന്റെ തന്ത്രപരമായ നീക്കമാണ് പ്രതികളെ വലയിലാക്കാൻ കഴിഞ്ഞത്. പിടിയിലായ പ്രതികളെ കോടതി റിമാൻഡ്‌ചെയ്തു. ഈ സംഘത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ യുവാവിനായുള്ള അന്വേഷണവും ഊർജിതമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP