Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണം മാറുന്ന ഫോറെക്സ് ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ ലക്ഷങ്ങൾ നേടാമെന്ന ഗ്രീൻഷാ പീറ്ററിന്റെ മോഹന വാഗ്ദാനത്തിൽ വിശ്വസിച്ചവർ കെണിയിൽ വീണു; തൃശൂർ സ്വദേശിയായ സുധീഷ് ബാബുവിന് നഷ്ടമായത് 30 ലക്ഷം രൂപ; പണം തിരികെ ചോദിച്ചപ്പോൾ പീഡന കേസിൽ പെടുത്തുമെന്ന് ഭീഷണിയും; യുവാവ് പൊലീസിൽ പരാതി നൽകിയതോടെ ഗ്രീൻഷ മുങ്ങി; വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം നൽകി തട്ടിപ്പു ചെയ്ത കേസിലും യുവതിക്കെതിരെ കേസ്; ഫോറെക്സ് ട്രേഡിങിലെ തട്ടിപ്പുകൾ പുറത്തേക്ക്

പണം മാറുന്ന ഫോറെക്സ് ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ ലക്ഷങ്ങൾ നേടാമെന്ന ഗ്രീൻഷാ പീറ്ററിന്റെ മോഹന വാഗ്ദാനത്തിൽ വിശ്വസിച്ചവർ കെണിയിൽ വീണു; തൃശൂർ സ്വദേശിയായ സുധീഷ് ബാബുവിന് നഷ്ടമായത് 30 ലക്ഷം രൂപ; പണം തിരികെ ചോദിച്ചപ്പോൾ പീഡന കേസിൽ പെടുത്തുമെന്ന് ഭീഷണിയും; യുവാവ് പൊലീസിൽ പരാതി നൽകിയതോടെ ഗ്രീൻഷ മുങ്ങി; വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം നൽകി തട്ടിപ്പു ചെയ്ത കേസിലും യുവതിക്കെതിരെ കേസ്; ഫോറെക്സ് ട്രേഡിങിലെ തട്ടിപ്പുകൾ പുറത്തേക്ക്

ആർ പീയൂഷ്

കൊച്ചി: ഫോറെക്സ് ട്രേഡിങ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ അന്വേഷിച്ച് പൊലീസ്. തൃശൂർ തണ്ണികുടം കുറിച്ചിക്കര തട്ടിൽ വീട്ടിൽ ഗ്രീൻഷാ പീറ്റർ എന്നയുവതിയാണ് പാലാരിവട്ടം പൊലീസ് തിരയുന്നത്. തൃശൂർ സ്വദേശിയായ സുധീഷ് ബാബു എന്ന വ്യക്തിയെ കബളിപ്പിച്ച് പണവുമായി കടന്നു കളഞ്ഞ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതോടെയാണ് യുവതി കടന്നു കളഞ്ഞത്.

30 ലക്ഷം രൂപയാണ് യുവതി സുധീഷ് ബാബുവിന്റെ പക്കൽ നിന്നും വാങ്ങിയത്. ഫോറെക്സ് ട്രേഡിങ്ങിൽ നിക്ഷേപിച്ച് ലാഭം നേടാനാകും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്. ഏറെ നാളുകൾക്ക് ശേഷം പണം തിരികെ ചോദിച്ചപ്പോൾ നൽകാതിരിക്കുകയും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയുമായിരുന്നു. തട്ടിപ്പ് നടത്തുകയായിരുന്നു എന്ന് മനസ്സിലാക്കിയതോടെ യുവതി തന്നെ പീഡിപ്പിച്ചതായി കാട്ടി കേസു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് സുധീഷ് പരാതിയുമായി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിയിൽ എഫ്.ഐ.ആർ ഇട്ട് കേസെടുക്കുകയും ചെയ്തു. ഇതോടെ യുവതി സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു.

2018 മെയ്മാസത്തിലാണ് സുധീഷിന്റെ പേരിൽ ഫോറെക്സ് ട്രേഡിങ് അക്കൗണ്ടായ 8139745 ൽ യുവതി നിർബന്ധിപ്പിച്ച് പണം നിക്ഷേപിപ്പിച്ചത്. സുധീഷിന്റെ പാലാരിവട്ടത്തെ ഓഫീസിൽ ഇരുന്നാണ് യുവതി ബിസിനസ് നടത്തിയത്. പരാതിക്കാരന്റെ അക്കൗണ്ട് യുവതിക്ക് ഉപയോഗിക്കാൻ മാത്രം പറ്റുന്ന രീതിയിൽ മാറ്റുകയും അക്കൗണ്ടിലുണ്ടായിരുന്ന തുകകൾ കൈക്കലാക്കുകയും ചെയ്തു. ഒരു വർഷത്തിന് ശേഷമാണ് ചതിപറ്റിയ വിവരം ഇയാൾ അറിയുന്നത്. തുടർന്ന് പണം ചോദിച്ചപ്പോൾ പീഡനക്കേസിൽപ്പെടുത്തി അകത്താക്കുമെന്നായിരുന്നു ഭീഷണി.

പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ നിന്നും യുവതിയെ ഫോണിൽ ന്ധപ്പെട്ടു. പണം ഉടൻ തിരികെ നൽകാമെന്നും കുറച്ചു സാവകാശം വേണമെന്നും അറിയിച്ചു. ഗ്രീൻഷായുടെ സമ്മതപ്രകാരം തീയതി പറയുകയും ചെയ്തിരുന്നു. ഇതേ തിയതി ഗ്രീൻഷാ പണം നൽകിയില്ലെന്ന് മാത്രമല്ല എറണാകുളത്തെ താമസ സ്ഥലത്തു നിന്ന് കടന്നു കളയുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ നടത്തിയ അന്വേഷണത്തിലാണ് യുവതി വൻ തട്ടിപ്പുകാരിയാണെന്ന് മനസ്സിലായത്.

തൃശൂർ സ്വദേശികൾ ആയ 5 പേരിൽ നിന്നും (പ്രവീൺ, അഞ്ചു, ഹരി, ഷാജിമോൻ, അരുൺ ) ദുബായിയിൽ ജോലി നൽകാം എന്ന വാഗ്ദാനം നൽകി അഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. തട്ടിപ്പിനിരയായവർ തൃശൂർ ജില്ലയിലെ അവരവരുടെ പൊലീസ് സ്റ്റേഷനിലായി പരാതി നൽകിയിയിട്ടുമുണ്ട്. കോട്ടയം സ്വദേശിയായ നയൻ എന്നയാളിൽ നിന്നും ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തതായി കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. കൂടാതെ തൃശൂർ സ്വദേശിയും എറണാകുളത്തു ജോലി ചെയ്യുന്നതുമായ അരുൺ എന്നയാളിൽ നിന്നും ഗ്രീൻഷ ജോലി വാഗ്ദാനം നടത്തി പണം വാങ്ങിയിട്ടുണ്ട്. പക്ഷേ ഇയാൾ പരാതി കൊടുത്തിട്ടില്ല.

2016 ഇൽ ഗ്രീൻഷ ഇതേ രീതിയിൽ സ്വീഡനിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി രൂപ വാങ്ങിയിട്ടുള്ളതായും കേസുണ്ട്. യുകെ യിൽ നിന്ന് വിളിക്കുന്നു എന്ന് വരുത്തി തീർക്കാനും വിശ്വാസ്യത പിടിച്ചു പറ്റാനും വേണ്ടി വ്യാജ നമ്പറിൽ നിന്നാണ് ഇവരുമായി സംസാരിച്ചിരുന്നത്. തുടർന്ന് ഇവരിൽ ഒരാൾക്ക് തോന്നിയ സംശയത്തിൽ നിന്ന് ഇതേ നമ്പർ ടവർ ലൊക്കേറ്റ് ചെയ്തപ്പോൾ കൊച്ചിയിലെ ഗോൾഡൻ കായലോരം എന്ന ഫ്ലാറ്റിൽ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവം മരട് പൊലീസ് സ്റ്റേഷനിൽ അരിയിച്ച് അന്വേഷിച്ചു ഫ്ലാറ്റിൽഎത്തിയെങ്കിലും ഗ്രീൻഷ അവിടെ നിന്ന് തടിതപ്പി. ഈ കേസിൽ ഒടുവിൽ അഡ്വക്കേറ്റ് വഴി ഗ്രീൻഷ ഒത്തു തീർപ്പിന് തയ്യാറായി. വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും ഗ്രീൻഷയുടെ പേരിൽ നഴ്സിങ് ജോലി വാഗ്ദാന തട്ടിപ്പ് കേസ് ഉണ്ട്.

കോവിഡ് പാൻഡെമിക് മൂലം രൂപ നൽകിയവർ ഒക്കെ ഇന്ന് ഒത്തിരിയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇത്തരം ഒരു ചതിക്കുഴി മുൻകൂട്ടി ആലോചിക്കാൻ ആവാത്ത വിധം കൺവിൻസ് ചെയ്താണ് ഗ്രീൻഷ രൂപ കൈപ്പറ്റിയത്. ഉണ്ടായിരുന്ന നല്ല ജോലി പോലും വേണ്ടെന്ന് വെപ്പിച്ചുകൊണ്ട് പലിശയ്ക്കു രൂപ എടുത്തു ഇതിനായി കൊടുത്തവരും ഇതിൽ ഉണ്ട്. ഇത്രയും നാൾ അദ്ധ്വാനിച്ച ഉണ്ടാക്കിയ സേവിങ്സ് മുഴുവൻ ഇൻവെസ്റ്റ് ചെയ്തവരും.

ഗ്യാരണ്ടി എന്ന പേരിൽ ഗ്രീൻഷ നൽകിയ നിരവധി ചെക്കുകൾ എല്ലാം തന്നെ ബൗൺസ് ചെയ്തിരിക്കുകയാണ്. ഗ്രീൻഷ എവിടെയാണെന്ന് ആർക്കും അരിയില്ല. പ്രൊഫഷണൽ വിശ്വാസ്യത പിടിച്ചു പറ്റുന്നതിനായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡിഗോ ആർക്കിടെക്ടസിന്റെ റിയാസ് മൊഹമ്മദിന്റെ ബിസിനസ് പാർട്ണർ ആണെന്ന് സ്വയം പരിചയപെടുത്തിയാണ് ഗ്രീൻഷ പ്രവർത്തിച്ചിരുന്നത്. ഫോറെക്സ് ട്രേഡിങ്ങിന്റെ പേരിൽ തൃശൂർ സ്വദേശിയായ പോൾ എന്ന ഡോക്ടറും 9 ലക്ഷം രൂപ പോയി എന്ന് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. തൃക്കാക്കര പൊലീസിൽ ഇന്ന് പരാതി നൽകാനെത്തിയപ്പോൾ പൊലീസ് പരാതി സ്വീകരിക്കില്ലെന്ന് പറഞ്ഞയച്ചു. തുടർന്ന് കൊച്ചി ഡിസിപി ക്ക് പരാതി നൽകുമെന്ന് അറിയിച്ചു. അതേ സമയം യുവതിയെ പറ്റി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പാലാരിവട്ടം പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP