ഹോം വർക്കും ക്ലാസ് വർക്കും പരീക്ഷയും ഇല്ലാത്ത സുന്ദരമായ ഫിന്നിഷ് മോഡൽ; പ്രീസ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നത് ആറാം വയസിൽ; ഏഴാം വയസ്സിൽ ഒന്നാം ക്ലാസ്; വീടിന് അടുത്തെ സ്കൂളിൽ സീറ്റില്ലെങ്കിൽ യാത്രാക്കൂലി സൗജന്യം; എല്ലാം പരിഷത്തിന്റെ പുസ്തകത്തിലുണ്ട്; ഖജനാവിലെ കോടികൾ മുടക്കാതെ അത് പഠിക്കാം; മുഖ്യനും മന്ത്രി ശിവൻകുട്ടിയും അറിയാൻ

സായ് കിരൺ
തിരുവനന്തപുരം : ഫിൻലാൻഡിലെ ലോകോത്തര വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കാൻ മന്ത്രി വി.ശിവൻകുട്ടിയും ഉദ്യോഗസ്ഥ സംഘവും ഖജനാവിലെ ദശലക്ഷങ്ങൾ ചെലവാക്കി അവിടേക്ക് വിമാനം കയറേണ്ട. ഫിൻലൻഡിലെ സ്കൂളുകളിൽ എന്ത് സംഭവിക്കുന്നു എന്നിതിനെക്കുറിച്ചുള്ള ഇടതു വീക്ഷണം സഹിതമുള്ള പുസ്തകം കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതൊന്നെടുത്ത് വായിച്ചാൽ തീരുന്ന കാര്യത്തിനാണ് വിദേശത്ത് പഠനയാത്ര എന്ന പേരിൽ ഖജനാവിലെ പണം മുടിക്കുന്നത്.
സന്തോഷം, ജീവിത നിലവാരം, വിദ്യാഭാസ ഗുണമേന്മ എന്നിവയിലൊക്കെ ഏറെ മുന്നിലാണ് ഫിൻലാൻഡ്. തിമോത്തി ഡി വാക്കർ എഴുതിയ Teach Like Finland: 33 Simple Strategies for Joyful Classroosm എന്ന പുസ്തകത്തിന്റെ സ്വതന്ത്ര പരിഭാഷയായ സ്കൂൾ പഠനത്തിന്റെ ഫിൻലൻഡ് മാതൃകയാണ് പരിഷത്ത് പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസ പ്രവർത്തകനായ കെ ആർ അശോകൻ ആണ് പരിഭാഷകൻ. ഫിൻലൻഡിൽ താമസിക്കുന്ന അമേരിക്കൻ വംശജനാണ് തിമോത്തി ഡി വാക്കർ.
അമേരിക്കയിൽ മൂന്നു സ്കൂളുകളിൽ അദ്ധ്യാപകനായി ജോലിചെയ്ത ശേഷമാണ് ഫിൻലൻഡിലെത്തുന്നത്. അതുകൊണ്ടുതന്നെ വിദേശിയുടെ വീക്ഷണകോണിലൂടെ ഫിന്നിഷ് വിദ്യാഭ്യാസ രീതിയെ അദ്ദേഹം വിലയിരുത്തി. അമേരിക്കയും ഫിൻലൻഡും അനുവർത്തിക്കുന്ന വിദ്യാഭ്യാസരീതികൾ അവയുടെ സൂക്ഷ്മതലത്തിൽ താരതമ്യം ചെയ്തു. ക്ഷേമം, പാരസ്പര്യം, സ്വയംഭരണം, പ്രാവീണ്യം, മനോഘടന എന്നീ അഞ്ച് ഭാഗങ്ങളിൽ 33 അദ്ധ്യാപന തന്ത്രങ്ങൾ മുന്നോട്ടുവയ്ക്കുന്നു.
ലോകത്തിനു മാതൃകയാണ് ഫിൻലൻഡിലെ വിദ്യാഭ്യാസം സംവിധാനമെന്ന കാര്യത്തിൽ തർക്കമില്ല. ഹോം വർക്കിന്റെയും ക്ലാസ് വർക്കിന്റെയും പരീക്ഷയുടെയും ഭാരമില്ലാത്ത സുന്ദരമായ ഫിന്നിഷ് മോഡൽ കേരളത്തിലും നടപ്പാക്കാനാവുന്നതേയുള്ളൂ. 7 വയസിലാണ് അവിടെ കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുന്നത്. ആഴ്ചയിൽ 20 മണിക്കൂറുള്ള പ്രീസ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നത് ആറു വയസിലാണ്. ഒന്നാം ക്ലാസ്സിലേക്ക് പ്രവേശിപ്പിക്കാൻ കുട്ടികളെ മാനസികമായി തയ്യാറെടുപ്പിക്കുന്നതിനു പ്രീസ്കൂൾ വിദ്യാഭ്യാസം സഹായിക്കുന്നു.
പ്രൈമറി സ്കൂൾ 1 മുതൽ 6 വരെ ക്ലാസ്സുകളും സെക്കന്ററി സ്കൂൾ 7 മുതൽ 9 വരെ ക്ലാസ്സുകളും ഉൾപ്പെടുന്നതാണ് . ഓരോ കുട്ടിക്കും വീടുകളോട് ചേർന്നുള്ള സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നതാണ്. 5 കിലോമീറ്ററിന് പുറത്തുള്ള സ്കൂളിലാണ് പ്രവേശനം ലഭിച്ചതെങ്കിൽ യാത്രാകൂലി ലഭിക്കുന്നതായിരിക്കും. സൗജന്യമായി ഉച്ചഭക്ഷണവും പാഠ്യ പുസ്തകങ്ങളും പെൻസിലും മറ്റു സ്കൂൾ സാമഗ്രികളും ലഭിക്കുന്നതായിരിക്കും. ഐ ബി സിലബസുകൾ പിന്തുടരുന്ന ഇംഗ്ലീഷ് സ്കൂളുകളും, ഇംഗ്ലീഷ് , ഫിന്നിഷ് ഭാഷകൾ സംയോജിപ്പിച്ചുകൊണ്ടുള്ള 'ബൈലിങ്വൽ' സ്കൂളുകളും ഹെൽസിങ്കി പോലുള്ള നഗരങ്ങളിലുണ്ട് .
ഒന്നാം ക്ലാസ്സുമുതൽ ഒമ്പതാം ക്ലാസ്സുവരെയാണ് നിർബന്ധിത അടിസ്ഥാന വിദ്യാഭ്യാസം. ഒമ്പതാം ക്ലാസ്സിലെ പരീക്ഷകൾക്കൊന്നും അമിത പ്രാധാന്യം കൊടുത്തു കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന രീതിയല്ല ഇവിടെ ഉള്ളത്. അതിനു ശേഷമുള്ള 3 വർഷമാണ് അപ്പർ സെക്കന്ററി സ്കൂളുകൾ അഥവാ ലുക്കിയോകൾ . നമ്മുടെ നാട്ടിലെ പ്ലസ് ടുവിന് സമാനമായ വിദ്യാഭ്യാസമാണിത്. തൊഴിൽപരമായ വൊക്കേഷണൽ കോഴ്സുകളും ഈ 3 വർഷം തിരഞ്ഞെടുക്കാവുന്നതാണ് അതിനു ശേഷമാണു ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ വരുന്നത് .
യൂണിവേഴ്സിറ്റിയിൽ നിന്നോ യൂണിവേഴ്സിറ്റി ഓഫ് അപ്പ്ളൈഡ് സയൻസിൽ നിന്നോ ഇത് സാധ്യമാണ് . തൊഴിൽ സംബന്ധമായ പ്രൊഫഷണൽ കോഴ്സുകൾക്ക് ഫീസ് കൊടുക്കുന്ന രീതി ഇവിടെ ഇല്ല. അതുകൊണ്ടു തന്നെ പണം കൊടുത്തു പ്രൊഫഷണൽ ബിരുദം നേടാൻ സാധ്യമല്ല. പൊതുമേഖലയിൽ നിലവാരമുള്ള വിദ്യാലയങ്ങൾക്കായി അന്വേഷിക്കേണ്ട ആവശ്യമില്ല . സൗജന്യമായ വിദ്യാഭ്യാസം ഇവിടെ എല്ലാവരുടെയും അവകാശമാണ്. എല്ലാ വിദ്യാലയങ്ങളുടെയും നിലവാരം ഒരുപോലെയായിരിക്കും. വ്യത്യസ്ത സ്കൂളുകൾ തമ്മിലുള്ള അന്തരം വളരെ നിസ്സാരമാണ്. ചില സ്കൂളുകൾ സംഗീതത്തിനും, കായികവിനോദങ്ങൾക്കും പ്രാധാന്യം നല്കുന്നവയാകും. മറ്റു ചില സ്കൂളുകളിൽ വിദേശ ഭാഷകൾ തിരഞ്ഞെടുക്കുന്നതിൽ വൈവിധ്യം കണ്ടേക്കാം
കുട്ടികളുടെ പഠന സമയം കുറവാണിവിടെ. ക്ലാസ് റൂമുകളിൽ അധിക സമയം ഇരുന്നു മുഷിയേണ്ട കാര്യമില്ല. ആവശ്യത്തിന് വിശ്രമ സമയങ്ങൾ കുട്ടികൾക്ക് നിശ്ചിത ഇടവേളകളിൽ ലഭിക്കുന്നു. പ്രൈമറി സ്കൂൾ കുട്ടികൾ ആഴ്ചയിൽ ശരാശരി 22 മണിക്കൂറും സെക്കന്ററി സ്കൂൾ കുട്ടികൾ ഏകദേശം 30 മണിക്കൂറും ആയിരിക്കും സ്കൂളുകളിൽ ചിലവഴിക്കുന്നത് കുറച്ചു സമയം കൂടുതൽ ഉണർവോടെ എന്നതായിരിക്കാം ഇവരുടെ വിജയസൂത്രം. അതുപോലെ തന്നെ അദ്ധ്യാപകരുടെ ക്ലാസ് റൂം സമയം പൊതുവെ കുറവാണ്. ഉദാഹരണത്തിന് അമേരിക്കയിൽ ഒരു സെക്കന്ററി സ്കൂൾ അദ്ധ്യാപിക 180 ദിവസം ശരാശരി 1080 മണിക്കൂർ ക്ലാസ് റൂമിൽ ചെലവഴിക്കുമ്പോൾ ഇവിടെ അത് ഏകദേശം 600 മണിക്കൂറുകൾ മാത്രമായിരിക്കും.
അദ്ധ്യാപകർ തങ്ങളുടെ അധിക സമയം പാഠ്യപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും ഓരോ കുട്ടിയുടെയും വ്യക്തിപരമായ വളർച്ചക്ക് ഉതകുന്ന പഠന സാമഗ്രികൾ ഉണ്ടാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദിവസവും സ്കൂളുകളിൽ കായികവിനോദങ്ങൾക്കും സമയം കണ്ടെത്താറുണ്ട് . അദ്ധ്യാപകർ കുട്ടികളുടെ സമ്പൂണ്ണ വളർച്ചയിൽ ഭാഗഭാക്കാണ്. അവർ മാതാപിതാക്കളുമായി ആശയവിനിമയം നടത്താറുണ്ട്. 24 കുട്ടികൾ മാത്രമാണ് സാധാരണ പ്രൈമറി സ്കൂളുകളിൽ ഒരു ക്ലാസ്സിലുള്ളത്. 1 മുതൽ 6 വരെ ക്ലാസ്സുകളിൽ ഒരേ അദ്ധ്യാപിക ആയിരിക്കും കുട്ടിയുടെ ക്ലാസ് ടീച്ചർ. അതുവഴി ഓരോ കുട്ടിയേയും കൂടുതൽ മനസിലാക്കി അവരുടെ കഴിവുകളും പോരായ്മകളും അറിയുവാനുള്ള സാഹചര്യം ലഭിക്കുന്നു. പാഠ്യ പദ്ധതികൾ അടിച്ചേല്പിക്കാതെ സ്വതന്ത്രരായി ചിന്തിക്കുന്ന അദ്ധ്യാപകരാണ്അ വിടെ. ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകുന്നു.
അപ്പർ സെക്കന്ററി സ്കൂളുകളിൽ നിന്നും മികച്ച വിജയം നേടുന്ന മിടുക്കരായ കുട്ടികൾക്ക് പ്രൈമറി സ്കൂൾ ടീച്ചിങ് പ്രോഗ്രാമിന് അപേക്ഷിക്കുവാനുള്ള അവസരമുണ്ട്. എല്ലാ വർഷവും ഏകദേശം 6000 അപേക്ഷാർത്ഥികൾ ഉണ്ടെങ്കിലും 650 മുതൽ 700 അപേക്ഷാർത്ഥികളെ മാത്രമാണ് തിരഞ്ഞെടുക്കുന്നത് . അപേക്ഷിക്കുന്നവർ പഠനത്തിൽ മാത്രമല്ല , സംഗീതം , നൃത്തം, ചിത്രരചന, ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങൾ അല്ലെങ്കിൽ മറ്റു പാഠ്യേതര മേഖലകളിൽ പ്രാവിണ്യം തെളിയിച്ചവരാണെങ്കിൽ മുൻഗണന ലഭിക്കാറുണ്ട്. ഇതിനു കാരണം വിദ്യാഭ്യാസമെന്നാൽ കണക്കും സയൻസും മാത്രം പഠിക്കുവാനുള്ളതല്ല മറിച്ചു കുട്ടികളുടെ മാനസികോല്ലാസത്തിനും കലാവാസന വളർത്തുവാനും അവരുടെ സർഗ്ഗസൃഷ്ടി ഉണർത്തുവാനുമുള്ള ഇടങ്ങളാണ്.
കുട്ടികളെ പരീക്ഷക്ക് വേണ്ടി മാത്രം പഠിപ്പിക്കുന്ന രീതിയല്ല ഇവിടെ പിന്തുടരുന്നത്. എടുത്താൽ പൊങ്ങാത്തത്ര 'ഹോം വർക്ക്' കൊടുത്തു കുട്ടികളെ വിഷമിപ്പിക്കാറില്ല. ശരാശരി 30 മിനിറ്റ് 'ഹോം വർക്ക്' മാത്രമായിരിക്കും ഒരു സെക്കന്ററി സ്കൂൾ കുട്ടിക്ക് ദിവസവും ചെയ്യേണ്ടതുള്ളൂ . ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് ചെയ്യേണ്ട 'ഹോം വർക്ക്' വളരെ രസകരമാണ്. 10 തവണ വീട്ടിൽ ഒറ്റക്കാലിൽ ചാടാനും വീടിന്റെ ഒരു വശത്തു നിന്നും മറു വശത്തേക്ക് ഓടാനുമൊക്കെയാണ് നിർദ്ദേശിക്കുന്നത്. ഇത് അവരുടെ ചലന ശേഷി വളർത്തി എടുക്കാനാണത്രെ. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദിവസവും 10 മിനിറ്റ് ഇഷ്ടമുള്ള ബുക്ക് വായിക്കാനാണ് നിർദ്ദേശിക്കുന്നത് . വായിച്ചതിനുശേഷം വലിയ ഒരു ചിത്രത്തിന്റെ ഓരോരോ ഭാഗങ്ങൾ കളർ ചെയ്യണം.
വായിക്കുന്തോറും ചിത്രം കൂടുതൽ വർണപ്പകിട്ടാകുന്നു. സഭ്യമായ രീതിൽ സംസാരിക്കാനും തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കാനും മാതാപിതാക്കളുമായി ദൈനം ദിന കാര്യങ്ങൾ വിശകലനം ചെയ്യാനും തുറന്ന മനോഭാവത്തോടെ സംസാരിക്കാനുമാണ് വേറൊരു 'ഹോം വർക്ക്' സാമൂഹ്യ ശാസ്ത്രവും സംഗീതവും മറ്റു കലാസൃഷ്ടി ഉണർത്തുന്ന വിഷയങ്ങളും തുല്യ പ്രാധാന്യത്തോടെ പഠിക്കേണ്ടതുണ്ട്. 2016 ൽ ഇവിടുത്തെ വിദ്യാഭ്യാസ ഘടന സമഗ്രമായി നവീകരിച്ചു. ക്ലാസ് മുറികളിൽ കുട്ടികൾക്കും അദ്ധ്യാപകരെ പോലെ തന്നെ തുല്യ പ്രാധാന്യം നൽകുന്നു. ഒന്നാം ക്ലാസ്സുമുതൽ കുട്ടികളെക്കൊണ്ട് ഇവിടെ നിന്നും പുസ്തകങ്ങൾ എടുത്തു വായിപ്പിക്കുവാനും അവരിൽ വായനാശീലം വളർത്തുവാനും അദ്ധ്യാപകർ ശ്രദ്ധിക്കാറുണ്ട്. നീന്തൽ പരിശീലനവും സ്കൂളുകളിൽ നൽകുന്നു.
- TODAY
- LAST WEEK
- LAST MONTH
- പട്ടത്തെ ഓഫീസിൽ നിന്ന് നിന്നെ താഴെ ഇറക്കും; അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട; വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്; മറുനാടനെ 'പൂട്ടിക്കും'എന്നാണ് പറഞ്ഞത്; രണ്ടു കൽപ്പിച്ച് പിവി അൻവർ; ഏകദേശം ഒരു ഡേറ്റ് കൂടി പറയാമോ അൻവറിക്ക? എന്ന് മറുനാടൻ എഡിറ്റർ; നിലമ്പൂർ പ്രതികാരം ചർച്ചകളിൽ
- വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവൾ; എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സന്തോഷം കെട്ടടങ്ങിയില്ല; കിണറ്റിന്റെ കയറൂരി കുളിമുറിയിൽ കെട്ടിത്തൂങ്ങിയത് അർജുന്റെ ശല്യം കാരണം തന്നെ! ചിറയൻകീഴിലെ പത്താം ക്ലാസുകാരിയുടെ മരണത്തിൽ 28 കാരനെതിരെ പോക്സോ കേസ്
- മുംബൈയിൽ ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് സർക്കാർ നിർമ്മിച്ച റോഡ് കണ്ടോ; കൈകൾ കൊണ്ട് റോഡ് ഉയർത്തിക്കാണിച്ച് നാട്ടുകാർ: വൈറൽ വീഡിയോ കാണാം
- ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റലിൽ സ്പോട്ട് അഡ്മിഷനിൽ എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങി; ട്രസ്റ്റ് ആംഗമായതു കൊണ്ട് തന്നെ പഞ്ചായത്ത് പ്രസിഡന്റിനെ വിശ്വസിച്ചു; പറ്റിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ കേസ്; അഴിക്കുള്ളിലായത് ബിഷപ്പ് കെപി യോഹന്നാന്റെ സഹോദരൻ; കടപ്പിലാരിൽ കുടുംബാഗം കുടുങ്ങിയത് ഇങ്ങനെ
- മുപ്പതു വർഷത്തെ ഭിക്ഷാടനത്തിലൂടെ സുകുമാരൻ സമ്പാദിച്ചത് 2.15 ലക്ഷത്തോളം രൂപ; പണച്ചാക്ക് നഷ്ടമായതോടെ ശാരീരിക അസ്വസ്ഥത മൂലം ഭിക്ഷാടകനെ വൃദ്ധസദനത്തിലാക്കി; മോഷ്ടാവ് ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ; ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് കരുനാഗപ്പള്ളി പൊലീസ്
- 'അതു ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും'! ദേശീയ അന്വേഷണ ഏജൻസിയോട് എലത്തൂരിലെ പ്രതി പറഞ്ഞത് എക്സിക്യൂട്ടീവ് തീവണ്ടി കത്തുമെന്ന് തന്നെ; കണ്ണൂരിലെ 'അഗ്നി'യ്ക്ക് പിന്നിൽ തീവ്രവാദ ശക്തികൾ; കണ്ണൂരിൽ അറസ്റ്റിലായ 'ഭിക്ഷക്കാരനേയും' എൻഐഎ ചോദ്യം ചെയ്യും; കണ്ണൂരിലെ അട്ടിമറിക്ക് പിന്നിൽ റെയ്ഡുകളോടുള്ള പ്രതികാരമോ?
- പോപ്പുലർ ഫ്രണ്ടുകാരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ അക്രമിക്കാൻ നീക്കം നടത്തിയ സംഘത്തിന് മലപ്പുറത്തു നിന്നും ഫണ്ടു പോയി; പണം നൽകിയ രണ്ടു പേരെ ചോദ്യം ചെയ്യും; പാറ്റ്നയിലെ മൊഴിയെടുപ്പിന് ശേഷം പ്രതിയാക്കിയേക്കും; മലയാളികൾ അടക്കം ബീഹാറിൽ ആയുധ പരിശീലനത്തിനെത്തിയെന്നും കണ്ടെത്തൽ; എൻഐഎ പിടിമുറുക്കുമ്പോൾ
- പൊലീസുകാരനെ കൊന്ന ആട് ആന്റണിക്ക് ചികിൽസയ്ക്ക് അർഹതയില്ല; വലതു കണ്ണിന്റെ ശസ്ത്രക്രിയാ ദിവസം പാറാവ് നിൽക്കാൻ വിസ്സമ്മതിച്ച പൊലീസ്! മോഷണവും വിവാഹവുമായി കുപ്രസിദ്ധി നേടിയ ക്രിമിനലിന് കാഴ്ച നഷ്ടമാകുന്നു; പൊലീസിനെ കുറ്റം പറഞ്ഞ് ആട് ആന്റണി; ആടിന്റെ 'പരോൾ ലംഘനം' ചർച്ചകളിൽ
- എണീറ്റ് നിൽക്കാൻ കെൽപില്ലാത്ത ബൈഡൻ എന്തിനാണ് വീണ്ടും മത്സരിക്കുന്നത്? ഇന്നലെയും സ്റ്റേജിൽ ഉരുണ്ടു വീണു പാവം; അമേരിക്കൻ പ്രസിഡന്റിന്റെ വീഴ്ച്ച പതിവാകുന്നു; തന്നെ എണീട്ട് മാനം രക്ഷിക്കേണ്ടതിനാൽ സഹായികൾക്കും മടി
- ആദ്യ രണ്ടു കൊല്ലം വിമതന്; പിന്നെ രണ്ടു കൊല്ലം സിപിഎമ്മിന്; അവസാന വർഷം സിപിഐയ്ക്ക്; തൃശൂർ കോർപ്പറേഷനിൽ അന്ന് ഉണ്ടാക്കിയത് ഈ ധാരണ; രാജിവയ്ക്കില്ലെന്ന് പറഞ്ഞ് മേയർ ഫോർമുലയെ പൊളിച്ചു; എംകെ വർഗ്ഗീസിനെ അംഗീകരിച്ചില്ലെങ്കിൽ പ്രതിസന്ധിയെന്ന തിരിച്ചറിവിൽ സിപിഎം; തൃശൂരിൽ 'ഇടതിൽ' പ്രതിസന്ധി
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- ഹോസ്റ്റൽ മുറിയിൽ ദീപികയെ ലോഹിത പീഡിപ്പിച്ചു രസിച്ചപ്പോൾ അടുത്ത റൂമിലെ വിദ്യാർത്ഥികളും അധികൃതരും അറിയാത്തത് ദുരൂഹം; വമ്പൻ ഗ്യാങ്ങുമായി കോളേജിൽ വിലസി; ദീപികയെ കണ്ടത് അടിമയെപ്പോലെ; കുറ്റം കണ്ടുപിടിച്ചു മർദ്ദനം; വെള്ളായണി കാർഷിക കോളേജിലെ ക്രൂരതകൾ ഞെട്ടിപ്പിക്കുന്നത്
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ മൃതദേഹവും വേണ്ടെന്ന നിലപാടിൽ ഭാര്യ; ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം നാല് വർഷമായി ഒപ്പം ജീവിക്കുന്ന സഫിയയ്ക്ക് വിട്ടുനൽകി കുടുംബം; ധാരണാപത്രത്തിൽ ഒപ്പു വെച്ചു ജയകുമാറിന്റെ അമ്മയും ഭാര്യയും; പ്രവാസിയുടെ മൃതദേഹം കൊച്ചിയിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും
- ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ
- പഠനത്തിൽ മിടുക്കിയായ ഫർഹാന; ഷിബിലിയുടെ അമ്മയുടെ ഒളിച്ചോട്ടം മഹല് കമ്മറ്റി പ്രശ്നമാക്കിയതിനാൽ പോക്സോ കേസ് പ്രതിയുടേയും ഇരയുടേയും നിക്കാഹ് നടന്നില്ല; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണം നടത്തി സ്കൂളിൽ നിന്ന് പുറത്തായ ഷിബിലി; ആഷിഖിനെ വിളിച്ചു വരുത്തിയതും ഫർഹാന; 'ആർത്തവ രക്തം' തൽകാല രക്ഷയായി; ഇത് അസാധാരണ തെളിവ് നശിപ്പിക്കൽ ശ്രമം
- തക്കാളിക്കറി വച്ചിരുന്ന ചൂട് പാത്രമെടുത്ത് മുഖത്ത് വയ്ക്കാൻ ശ്രമിക്കവെ തല വെട്ടിത്തിരിച്ചു; കലികയറിയ ലോഹിത കറിപ്പാത്രം വീണ്ടും ചൂടാക്കി ദീപികയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു; ടീ ഷർട്ട് ഉയർത്തി മുതുകത്തും പൊള്ളിച്ചു മുളക്പൊടിയും വിതറി; കൊടും ക്രൂരത അമ്മയോട് അസഭ്യം പറയാൻ വിസമ്മതിച്ചതിന്
- ഭാര്യയുമായി വിവാഹ മോചനത്തിന് കേസ് നടക്കവേ ദുബായിൽ ഏറ്റുമാനൂർ സ്വദേശി മരിച്ചു; മരണ സർട്ടിഫിക്കറ്റു മതി; മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബാംഗങ്ങൾ; നെടുമ്പാശ്ശേരിയിൽ മൃതദേഹം ഏറ്റുവാങ്ങിയത് സുഹൃത്തായ യുവതി; സംസ്കരിക്കാൻ പൊലീസ് അനുമതി തേടി സുഹൃത്ത്
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്