Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോയുടെ അനുസ്മരണ പരിപാടിക്ക് പിണറായി സർക്കാർ ചിലവഴിച്ചത് ഒന്നര ലക്ഷത്തിൽ താഴ മാത്രം രൂപ; ഇതേ പരിപാടിക്ക് പരസ്യത്തിന് ഖജനാവിൽ നിന്നും ഒഴുക്കിയത് 25 ലക്ഷത്തിൽ അധികം; ചെറുകിട മാധ്യമങ്ങൾക്ക് അടക്കം 70 ഓളം പത്രങ്ങളിൽ പരസ്യത്തിനായി നൽകിയത് 26,60,082 രൂപ; ധൂർത്തിന്റെ മറ്റൊരു ഇടത് വിപ്ലവകഥ

വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോയുടെ അനുസ്മരണ പരിപാടിക്ക് പിണറായി സർക്കാർ ചിലവഴിച്ചത് ഒന്നര ലക്ഷത്തിൽ താഴ മാത്രം രൂപ; ഇതേ പരിപാടിക്ക് പരസ്യത്തിന് ഖജനാവിൽ നിന്നും ഒഴുക്കിയത് 25 ലക്ഷത്തിൽ അധികം; ചെറുകിട മാധ്യമങ്ങൾക്ക് അടക്കം 70 ഓളം പത്രങ്ങളിൽ പരസ്യത്തിനായി നൽകിയത് 26,60,082 രൂപ; ധൂർത്തിന്റെ മറ്റൊരു ഇടത് വിപ്ലവകഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുമന്ത്രിസഭ അധികാരത്തിലേറി മാസങ്ങൾക്കുള്ളിൽ തന്നെ പണം അടിച്ചു പൊളിക്കലും ധൂർത്തും ആരംഭിച്ചുവെന്നതിന്റെ കഥ പുറത്തു വരുന്നു. 2016 നവംബർ 29 ന് ക്യൂബയുടെ വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോയുടെ അനുസ്മരണ പരിപാടി നടത്താൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ സ്റ്റേജ് അലങ്കാരത്തിനും ഇവന്റ് മാനേജമെന്റ് നടത്തിപ്പിനും ചിലവഴിച്ചത് രൂപ 1,07,500. ക്ഷണക്കത്തു അച്ചടിക്കാനും വിതരണത്തിനും ചിലവഴിച്ചത് രൂപ 30,245.

വിവരാവകാശ  പ്രവർത്തകനും കൊച്ചി സ്വദേശിയുമായ കെ ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച രേഖകൾ പ്രകാരം 70 ഓളം പത്രങ്ങൾക്കാണ് ഈയൊരു പരിപാടിയുടെ പരസ്യം നൽകിയത്. ഞെട്ടിപ്പിക്കുന്നത്, പരസ്യത്തിന് ഖജനാവിൽ നിന്നും പൊടിച്ചത് രൂപ 26,60,082 എന്നതാണ്. തട്ടിക്കൂട്ട് പത്രങ്ങൾക്ക് പോലും പരസ്യം ലഭിച്ചു. അതായത് രണ്ട് ലക്ഷത്തിൽ താഴെ പരിപാടിക്ക് ചെലവ്. പരസ്യമായി കാൽ ലക്ഷത്തിൽ ഏറെ തുകയും ചെലവാക്കി.

രാജ്യത്തു കേരള സർക്കാർ മാത്രമാണ് വിദേശ നേതാവായ ഫിഡൽ കാസ്‌ട്രോയുടെ പേരിൽ അനുസ്മരണം നടത്തിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പ്രത്യേകിച്ചും പെൻഷൻ പോലും വിതരണം ചെയ്യാൻ ബുദ്ധിമുട്ടുമ്പോളാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കേരളത്തിന്റെ വികസനത്തിന് ഒന്നും ചെയ്യാത്ത ഒരാൾക്ക് വേണ്ടി എന്തിനു ഇത്രയും രൂപ ചിലവഴിച്ചു. ഇതിൽ അന്വേഷണം വേണം കെ ഗോവിന്ദൻ നമ്പൂതിരി പറഞ്ഞു

മാത്രമല്ല, സംസ്ഥാന സർക്കാർ വിദേശ നേതാക്കളെ അനുസ്മരിക്കുന്ന കീഴ്‌വഴക്കം പോലുമില്ല. പിന്നെ എന്തിനാണ് സംസ്ഥാന സർക്കാർ ഇത്രയും രൂപ ചെലവിട്ടത് എന്ന് വ്യക്തമാക്കണം ഗോവിന്ദൻ ചൂണ്ടിക്കാട്ടി. 2017 ഫെബ്രുവരി 22 ന് പൊതുഭരണ വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശത്തെ തുടർന്നാണ് പരിപാടിയുടെ മേൽനോട്ടം വഹിച്ചത് എന്നാണ്.

നോട്ടു നിരോധനം മൂലം സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോളാണ് ഈ പരിപാടിക്ക് വേണ്ടി ഇത്രയും ധൂർത്തു നടത്തിയത്. പൊതുഭരണ വകുപ്പ് (പൊളിറ്റിക്കൽ) വകുപ്പ് ധനവകുപ്പിന്റെ അനുമതി തേടാതെയാണ് പണം ചെലവഴിച്ചത്. 2017 മെയ് ഒമ്പതിന് ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് (സി) വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിൽ (നം: 4384/സി2/2017/ ഐ & പി ആർ) 70 ഓളം വരുന്ന മാധ്യമങ്ങളുടെ ലിസ്റ്റും ബിൽ സമർപ്പിച്ച മാധ്യമങ്ങൾക്ക് 2,32,560 രൂപ അനുവദിച്ചു എന്നും അവകാശപ്പെടുന്നു. മറ്റു പത്രങ്ങൾ ബിൽ സമർപ്പിച്ചാൽ ഈ തുക അനുവദിക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണ്.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ജലവിഭവ മന്ത്രി മാത്യു ടി തോമസ്, ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎ മാരായ കെഎം മാണി, അനൂപ് ജേക്കബ്, ഓ രാജഗോപാൽ, പിസി ജോർജ്, പികെ കുഞ്ഞാലിക്കുട്ടി, കെ. ബി ഗണേശ് കുമാർ, കോവൂർ കുഞ്ഞുമോൻ, എൻ വിജയൻ പിള്ള, അന്നത്തെ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP