Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202324Sunday

തെറ്റ് മകന്റെ ഭാഗത്തല്ല, ജീപ്പിന് മുന്നിൽ സ്‌കൂട്ടർ അപകടത്തിൽ പെട്ടതാണ് തുടക്കം; സ്‌കൂട്ടർ മുന്നിൽ വീണതോടെ ജീപ്പ് നിർത്തി; പിന്നിൽ വന്ന മണിയുടെ കാർ തുടർച്ചയായി ഹോൺ മുഴക്കി; ഓവർടേക്ക് ചെയ്യുമ്പോൾ എംഎൽഎയുടെ കാർ കണ്ടാൽ അറയില്ലേടാ.. കേറ്റിവിടാൻ മടിയെന്താടാ... എന്നു ചോദിച്ചു ആക്രോശവും; അരുണിന് മർദ്ദനമേറ്റെങ്കിലും പരാതിയില്ല; യുവാവിന്റെ പിതാവ് മറുനാടനോട് പറഞ്ഞത്

തെറ്റ് മകന്റെ ഭാഗത്തല്ല, ജീപ്പിന് മുന്നിൽ സ്‌കൂട്ടർ അപകടത്തിൽ പെട്ടതാണ് തുടക്കം; സ്‌കൂട്ടർ മുന്നിൽ വീണതോടെ ജീപ്പ് നിർത്തി; പിന്നിൽ വന്ന മണിയുടെ കാർ തുടർച്ചയായി ഹോൺ മുഴക്കി; ഓവർടേക്ക് ചെയ്യുമ്പോൾ എംഎൽഎയുടെ കാർ കണ്ടാൽ അറയില്ലേടാ.. കേറ്റിവിടാൻ മടിയെന്താടാ... എന്നു ചോദിച്ചു ആക്രോശവും; അരുണിന് മർദ്ദനമേറ്റെങ്കിലും പരാതിയില്ല; യുവാവിന്റെ പിതാവ് മറുനാടനോട് പറഞ്ഞത്

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: എം എം മണി എംഎൽഎയെ കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്ന കേസിൽ അടിമാലിയിലെ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം മുൻ മന്ത്രിയുടെ അനുയായിയും ഗൺമാനും ചേർന്ന് അരുണിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായിട്ടുമില്ല. പരാതി നൽകാത്തതു കൊണ്ടാണ് കേസെടുക്കാത്തത് എന്നാണ് പറയുന്നത്. അതേസമയം മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൻ കുറ്റക്കാരനല്ലെന്നാണ് പിതാവ് കുഞ്ചിത്തണ്ണി മാട്ടയിൽ ബൈജു ജോസഫ് പറയുന്നത്.

സംഭവത്തിൽ മകൻ തെറ്റുകാരനല്ലെന്നും ജീപ്പിന് മുന്നിൽ സ്‌കൂട്ടർ അപകടത്തിൽപ്പെട്ടതാണ് സംഭവത്തിന്റെ മൂലകാരണമെന്നും ബൈജു പ്രതികരിച്ചു. കുഞ്ചിത്തണ്ണി -രാജാക്കാട് റോഡിൽ തേക്കിൻകാനത്തുനിന്നും അരകിലോമീറ്ററോളം അകലെ മുല്ലക്കാനം റോഡിൽ വച്ചാണ് എം എം മണി എംഎൽഎയുടെ കാർയാത്രയുമായി ബന്ധപ്പെട്ടുള്ള സംഭവ പരമ്പരകളുടെ തുടക്കമെന്നാണ് ബൈജുവിന്റെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്.

ബൈജുവിന്റെ വാക്കുകൾ ഇങ്ങനെയാണ്:

ഇന്നലെ ആനച്ചാൽ ക്ഷേത്രത്തിലെ മണ്ഡല ഉത്സവം നടക്കുന്നതിനാൽ ഈ ഭാഗത്ത് റോഡിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. അരുൺ ജീപ്പുമായി മുന്നോട്ടുനീങ്ങുമ്പോൾ മുന്നിൽപ്പോയിരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിട്ടു. ഈ വാഹനത്തിന് മുന്നിൽപ്പോയിരുന്ന ഒരു സ്‌കൂട്ടർ യാത്രക്കാരൻ റോഡിൽ വീണതിനെത്തുടർന്നായിരുന്നു ഇത്.

ഈ സമയം എം എം മണി എംഎൽഎയുടെ കാർ അരുണിന്റെ ജീപ്പിന് പിന്നിൽ നിർത്തി തുടർച്ചയായി ഹോൺമുഴക്കുകയായിരുന്നു. അടുത്തുള്ള കള്ളു ഷാപ്പിൽ നിന്നും മറ്റും ഓടിയെത്തിയവരും വാഹനയാത്രക്കാരും ചേർന്ന് സ്‌കൂട്ടർ ഉയർത്തി. യാത്രക്കാരനെ പറഞ്ഞുവിട്ടതോടെയാണ് വാഹനങ്ങൾ മുന്നോട്ട് നീങ്ങിത്തുടങ്ങിയത്. അൽപ്പം കൂടി മുന്നോട്ട് നീങ്ങി, കാറിന് കടന്നുപോകാൻ സൗകര്യമുള്ള ഭാഗത്ത് ജീപ്പ് ഒതുക്കുകയും എംഎൽഎയുടെ കാർ ഓവർടേക്ക് ചെയ്ത് കടന്നുപോകുകയുമായിരുന്നു.

ഓവർ ടേക്ക് ചെയ്യുമ്പോൾ കാറിലുണ്ടായിരുന്നവരിൽ ചിലർ ഗ്ലാസ് താഴ്‌ത്തി എംഎൽഎയുടെ കാർ കണ്ടാൽ അറയില്ലേടാ.. കേറ്റിവിടാൻ മടിയെന്താടാ..എന്നൊക്കെ ചോദിക്കുകയും ചെയ്തിരുന്നു. കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോൾ എം എൽ എയുടെ കാർ ജീപ്പിന് വട്ടം വച്ച്, മുന്നോട്ടുപോകാനാവാതെ തടഞ്ഞു. കാറിൽ നിന്നിറങ്ങിയവർ പാഞ്ഞടുക്കുന്നത് കണ്ട് ഭയന്നുപോയ അരുൺ ജീപ്പ് സ്റ്റാർട്ടാക്കി, പിന്നോട്ടെടുത്ത ശേഷം കാറിനെ മറികടന്ന് മുന്നോട്ടുപോകുയാണ് ഉണ്ടായത്.

പിന്നാലെ എം എൽ എ യുടെ കാർ പാഞ്ഞെത്തി, ജീപ്പ് തടയുകയും അരുണും കാറിൽ ഉണ്ടായിരുന്നവരുമായി ഉന്തും തള്ളുമൊക്കെ ഉണ്ടാവുകയുമായിരുന്നു. യഥാർത്ഥത്തിൽ മണിയാശന്റെ വാഹനം ജീപ്പ് ബ്ലോക്കുചെയ്യുകയായിരുന്നു. കേസ് കൊടുത്തത് അവരായതിനാൽ അരുൺ പ്രതിയായി. അരുണിന് നേരിയ രീതിയിലുള്ള പരിക്കുകളുണ്ട്. അത് കാര്യമാക്കുന്നില്ല. അരുണിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്. അടിപിടിയുടെ പേരിൽ ഇനി നിയമനടപടിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല- ബൈജു വ്യക്തമാക്കി.

സംഭവത്തിൽ ഇന്ന് രാവിലെ മൊഴിയെടുക്കാൻ അരുണിനെ രാജാക്കാട് പൊലീസ് വിളിപ്പിച്ചിരുന്നു. എംഎൽഎയുടെ ഗൺമാന്റെ പരാതിയിൽ അരുണിനെതിരെയുള്ള കേസിൽ സ്റ്റേഷൻ ജാമ്യം നൽകിയാൽ ആക്രമണത്തിന്റെ പേരിൽ നിയമനടപടികളുമായി മുന്നോട്ടുപോകില്ലന്ന് അരുണിന്റെ വീട്ടുകാർ പൊലീസിനെ അറിയിച്ചതായിട്ടാണ് സൂചന. സംഭവം സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇന്നലെ വൈകിട്ട് തേക്കുംകാനം പോത്തുപാറയിൽ അരുണിന്റെ വീടിന് മുന്നിൽ സിപിഎം പ്രവർത്തകർ സംഘടിച്ച് എം എം മണിയെ അസഭ്യം വിളിച്ചതിൽ പ്രതിഷേധിച്ചിരുന്നു.

ഈ പ്രതിഷേധത്തിലെ മുദ്യാവാക്യം വിളിയിൽ പരനാറി പ്രയോഗവും കടന്നുകൂടിയിരുന്നു. ഓർത്തുകളിച്ചോ സൂക്ഷിച്ചോ,ആരാണെന്ന് നോക്കില്ല, ഒന്നും വിട്ടുപറയുന്നില്ല, അറിയാമല്ലോ നിങ്ങൾക്ക് എന്നുതുടങ്ങി ഭീഷിണി നിറച്ചുള്ള മുദ്രാവാക്യങ്ങളും പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. ഇതോടെ ഭീഷണികൾ കൂടി വന്നതോടെയാണ് കുടുംബം കൂടുതൽ പരാതികൾക്ക് നിൽക്കാതെ വിഷയം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP