Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം

ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം

ജംഷാദ് മലപ്പുറം

മലപ്പുറം: ഹണിട്രാപ്പിൽപ്പെട്ട തിരൂർ സ്വദേശി മേച്ചേരി സിദ്ദീഖിനോട്(58) ഫർഹാന ഫോണിൽപറഞ്ഞത് എന്തിനും റെഡിയാണെന്ന്. എന്നാൽ കൊലനടന്ന കോഴിക്കോട്ടെ ഡി കാസ ഹോട്ടലിലെത്തിയപ്പോൾ ഫർഹാനയുടെ വിധംമാറി. അഞ്ചുലക്ഷംവേണം. പക്ഷെ വഴങ്ങിത്തരില്ലെന്നും പറഞ്ഞു. ഇതിനിടയിൽ പിടിവലിയായി. ഒളിഞ്ഞിരുന്ന ഫർഹാനയുടെ കാമുൻ ഷിബിലിയും സുഹൃത്ത് ആഷിഖും ചാടി വീണു. നഗ്‌ന ചിത്രം പകർത്താൻ ശ്രമിച്ചു. ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യഥാർഥ്യം ഇങ്ങിനെയാണ്.

സിദ്ദീഖിനോടു ഫർഹാന ആവശ്യപ്പെട്ട അഞ്ചുലക്ഷം രൂപ നൽകാൻ തെയ്യാറായതിനു പിന്നാലെയാണു കൊലപാതകം നടന്നത്. ഫോണിലൂടെ ഫർഹാനയുമായി ബന്ധംസൂക്ഷിച്ചിരുന്ന സിദ്ദീഖുമായി ലൈംഗികവിഷയത്തിലടക്കമുള്ള കാര്യങ്ങൾ ഫർഹാനയും സംസാരിച്ചിരുന്നു. എന്നാൽ ഇതു കാമുകൻകൂടിയായ ഷിബിലി(22)യുടെ നിർദ്ദേശപ്രകാരമായിരുന്നു. എന്നാൽ സിദ്ദീഖുമായി ലൈംഗിക ബന്ധത്തിനു നിൽക്കാതെ ഹോട്ടലിലെത്തി അഞ്ചുലക്ഷം രൂപ വാങ്ങിച്ചുമുങ്ങാനായിരുന്നു നീക്കം.

ഇത് നടന്നില്ലെങ്കിൽ അക്രമിക്കാനാണ് ചുറ്റിക ഉൾപ്പെടെ ആയുധങ്ങൾ കരുതിയിരുന്നത്. എന്നാൽ കാര്യം കഴിഞ്ഞാൽ പണം നൽകാമെന്ന രീതിയിൽ സംസാരം വന്നപ്പോഴാണു സംഭവം കൊലപാതകത്തിൽ കലാശിച്ചതെന്നാണു പ്രതികൾ പൊലീസിനു നൽകിയ മൊഴി. പ്രാഥമികാന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകൾ പൊലീസിനും ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫർഹാനയും, മറ്റു പ്രതികളായ ഷിബിലിയും ആശിഖും സ്ഥിരമായ എം.ഡി.എം.എ ഉപയോഗിക്കുന്നവരാണ്. ലഹരി ഉപയോഗവും പ്രതികൾക്കു ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ച ഘടകമായാണു പൊലീസ് കാണുന്നത്.

സിദ്ദീഖിനെ കാണാതായത് മലപ്പുറം തിരൂരിൽനിന്ന്, കൊലപ്പെടുത്തിയത് കോഴിക്കോട്ടെ ഹോട്ടലിൽനിന്നും, മൃതദേഹം ലഭിച്ചത് പാലക്കാട് അട്ടപ്പാടയിൽനിന്ന്. മൂന്നു ജില്ലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന കേസിന് ഇത്രപെട്ടെന്നു തുമ്പുണ്ടാക്കാൻ സാധിച്ചത് തിരൂർ ഡി.വൈ.എസ്‌പി: കെ.എം.ബിജു, സിഐ: എം.ജെ ജിജോ എന്നിവരുടെ അന്വേഷണ മികവുകൊണ്ടാണ്. എല്ലാ പിന്തുണയുമായി മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ ഇടപെടലുകളുമുണ്ടായി.

ഇതിനു പുറമെ സിവിൽ പൊലീസ് ഓഫീസർമാരായ അരുണിന്റേയും, ധനീഷ്‌കുമാറിന്റേയും അന്വേഷണ മികവും സംഘത്തിനു ഗുണംചെയ്തു. സിദ്ദീഖിനെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ ആദ്യ രണ്ടുദിവസം ഇരുട്ടിൽതപ്പിയ പൊലീസിനു ഒരു തുമ്പുകിട്ടിയതോടെ അതിൽപിടിച്ചു കയറുകയായിരുന്നു. കൃത്യം നടന്നതും, വ്യാപാരിയെ കാണാതായതും കോഴിക്കോടുനിന്നായതിനാൽ തന്നെ കേസ് കോഴിക്കോട്ടേക്കു കൈമാറാമായിരുന്നെങ്കിലും ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലഭ്യമായ വിവരങ്ങൾക്കു പിന്നാലെ പോകുകയായിരുന്നു. ഇതോടെയാണു കോഴിക്കോട്ടെ ഡി കാസ ഹോട്ടലിൽ സിദ്ദീഖ് റൂമെടുത്ത കാര്യം അറിയുന്നത്.

തുടർന്നു ഹോട്ടലിലെ സി.സി.ടി.വി വിശദമായി പരിശോധിച്ചു. ഇതോടെ പ്രതികൾ റൂമിൽ കയറുന്നതും ഇറങ്ങുന്നതുമെല്ലാം വ്യക്തമായി. തുടർന്നാണു രണ്ടു ട്രോളി ബാഗുകളുമായി പോകുന്ന ദൃശ്യവും ശ്രദ്ധയിൽപ്പെട്ടത്. റൂമിൽ സിദ്ദീഖ് കയറുന്ന ദൃശ്യം ഉണ്ടെങ്കിലും റൂമിൽനിന്നും പുറത്തിറങ്ങുന്നതും കാണാൻ സാധിച്ചില്ല. തുടർന്നു വിശദമായി പരിശോധന നടത്തിയപ്പോഴാണ് പിന്നീട് പ്രതികൾ ട്രോളി ബാഗ് തള്ളിക്കൊണ്ടുവരുന്നതു കണ്ടത്. ഇതോടെ പൊലീസിന് ഏകദേശ രൂപം മനസ്സിലായി.

ഉടൻ പ്രതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. ഇവർ നാട്ടിലില്ലെന്നു മനസ്സിലാക്കിയതോടെയാണു മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതോടെയാണു പ്രതികൾ ചെന്നൈയിലുണ്ടെന്ന വിവരം പിറ്റേന്ന് പുലർച്ചയോടെ അറിയുന്നത്. ഉടൻ രാവിലെ എട്ടിനു ചെന്നൈ റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയും പ്രതികളുടെ ഫോട്ടോ അയച്ചു നൽകുകയും ചെയ്തു. ഷിബിലി ജോലി ആവശ്യാർഥം ആസ്സാമിലേക്കുപോകുന്നുണ്ടെന്ന വിവരം ഇവരുടെ വീട്ടുകാരിൽനിന്നും ലഭിച്ചിരുന്നു.

എന്നാൽ ചെന്നെ റെയിവേപൊലീസിനു വിവരം ലഭിച്ച ഒരുമണിക്കൂറിനുള്ളിൽതന്നെ ഇവർ ചെന്നെ റെയിൽവേ സ്റ്റേഷനിലെത്തുകയും റെയിൽവേ പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. പ്രതികൾ ഹോട്ടലിൽ റൂമെടുത്തെന്ന വിവരം ലഭിച്ച ദിവസം മുതൽ രണ്ടുദിവസം തിരൂർ ഡി.വൈ.എസ്‌പിയും സംഘവും രാത്രി ഉറങ്ങിയിട്ടുപോലുമില്ല. പ്രതികളിലേക്കുള്ള ഒരോ തെളിവുകൾ സസൂക്ഷ്മം കൈാര്യംചെയ്താണ് പൊലീസ് പ്രതികളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.

ഇന്നലെ മലപ്പുറം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത പ്രതികളെ പൊലീസ് ഇന്നു തിരൂർ കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങും. കൃത്യം നടന്ന ഇടങ്ങളിലെല്ലാം പ്രതികളുമായി പോയി ഇനിയും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. 90ദിവസത്തിനുള്ളിൽതന്നെ വിദശമായ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണു പൊലീസ്. മൃതദേഹം മൂന്നു കഷ്ണങ്ങളാക്കിയാണു പ്രതികൾ ട്രോളി ബാഗിലാക്കിയിരുന്നത്. കാലുകൾ രണ്ടു കഷ്ണങ്ങളാക്കി ഒരു ബാഗിലും, മറ്റു ഭാഗങ്ങൾ ഒരു കഷ്ണമായി മറ്റൊരു ബാഗിലും നിറക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP