Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

റൊമാന്റിക് കോമഡിക്ക് ഡേറ്റ് നൽകിയത് കൂടുതൽ ആലോചനയില്ലാതെ; നിർമ്മാതാവിനെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞത് സെറ്റിലെത്താമെന്ന് പറഞ്ഞിരുന്നതിന്റെ തലേ ദിവസം; കോടികളുടെ നഷ്ടക്കണക്ക് പറഞ്ഞപ്പോൾ പണവും പലിശയും നൽകി പരിഹാരം; ആണെങ്കിലും അല്ലെങ്കിലും എന്ന ചിത്രം ഒഴിവാക്കി പുതുമുഖ സംവിധായകൻ വിവേക് പോളിന് സമ്മാനിച്ചത് അതിരൻ; രാജു മല്യത്തിനോട് ഫഹദ് നോ പറഞ്ഞത് ആർക്കും വേദനയുണ്ടാക്കാതെ; ഷെയൻ നിഗം മുടി മൊട്ടയടിക്കുമ്പോൾ ചർച്ചയാകുന്നത് ഫാസിലിന്റെ മകന്റെ 'നല്ല മനസ്സ്'

റൊമാന്റിക് കോമഡിക്ക് ഡേറ്റ് നൽകിയത് കൂടുതൽ ആലോചനയില്ലാതെ; നിർമ്മാതാവിനെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞത് സെറ്റിലെത്താമെന്ന് പറഞ്ഞിരുന്നതിന്റെ തലേ ദിവസം; കോടികളുടെ നഷ്ടക്കണക്ക് പറഞ്ഞപ്പോൾ പണവും പലിശയും നൽകി പരിഹാരം; ആണെങ്കിലും അല്ലെങ്കിലും എന്ന ചിത്രം ഒഴിവാക്കി പുതുമുഖ സംവിധായകൻ വിവേക് പോളിന് സമ്മാനിച്ചത് അതിരൻ; രാജു മല്യത്തിനോട് ഫഹദ് നോ പറഞ്ഞത് ആർക്കും വേദനയുണ്ടാക്കാതെ; ഷെയൻ നിഗം മുടി മൊട്ടയടിക്കുമ്പോൾ ചർച്ചയാകുന്നത് ഫാസിലിന്റെ മകന്റെ 'നല്ല മനസ്സ്'

എം മനോജ് കുമാർ

കൊച്ചി: എന്തെങ്കിലും പുതുമയില്ലാത്ത സിനിമയിൽ അഭിനയിക്കാത്ത നടനാണ് ഫഹദ് ഫാസിൽ. തന്റെ അഭിനയക്കരുത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നടൻ. വിവാദങ്ങളൊന്നും ഫഹദിന് ഇഷ്ടമില്ല. പ്രധാനം സിനിമയാണ്. ഇതിന് വേണ്ടി എന്തു കഷ്ടപ്പാടിനും തയ്യാർ. ഷെയ്ൻ നിഗമിന്റെ മുടി വെട്ടൽ വാർത്ത ചർച്ചയാകുമ്പോൾ മലയാള സിനിമ ചർച്ച ചെയ്യുന്നത് ഫഹദ് ഫാസിലിനെ കുറിച്ചാണ്. സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമില്ലെങ്കിൽ കരാറിൽ നിന്ന് പിന്മാറാം. അപ്പോഴും അതുകൊണ്ട് കഷ്ടത അനുഭവിക്കുന്നവരുടെ വേദന തിരിച്ചറിയാണ്. ഇതാണ് ഫഹദിനെ വ്യത്യസ്തനാക്കുന്നത്.

ഒരു സിനിമയുമായി ഒത്തുപോകാനാകില്ലെന്ന് ഉറപ്പായതോടെ നിർമ്മാതാവിൽനിന്നു വാങ്ങിയ പണവും അയാൾക്കു കിട്ടുമായിരുന്ന ലാഭത്തിന്റെ അംശവും തിരിച്ചു കൊടുത്താണു ഫഹദ് ഫാസിൽ കടപ്പാടു തീർത്തത്. ഇതാണ് നല്ല മാതൃകയെന്ന് സിനിമാക്കാർ പറയുന്നു. ഷെയ്ൻ നിഗമനിലെ വിശ്വസിച്ചാണ് വെയിലും കുർബാനിയും തുടങ്ങിയത്. അതിൽ നിന്ന് പിന്മാറാം. പക്ഷേ അതുകൊണ്ട് മറ്റുള്ളവർക്കുണ്ടാകുന്ന സാമ്പത്തിക-സാമൂഹിക നഷ്ടം നടൻ തന്നെ നികത്തണം. അതാണ് നല്ല മാതൃകയെന്ന് സിനിമാക്കാർ പറയുന്നു. ദേശീയ പുരസ്‌ക്കാര വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംഘപരിവാർ പ്രവർത്തകരുടെ ബഹിഷ്‌കരണ ഭീഷണി നിലനിൽക്കെയാണ് ഫഹദ് ഫാസിൽ 'ആണെങ്കിലും അല്ലെങ്കിലും' എന്ന ചിത്രവുമായി കരാർ ഒപ്പിടുന്നത്. ഈ സിനിമയാണ് പാതിവഴിയിൽ നിലച്ചത്. ഇതോടെ കന്നി സംവിധായകൻ വെള്ളത്തിലാകുമെന്ന് ഏവരും കരുതി. നിർമ്മാതാവിനേയും സംവിധായകനേയും ഫഹദ് നിരാശപ്പെടുത്തിയില്ല.

ഫഹദിന്റെ ഡേറ്റ് കിട്ടിയതോടെ 'ആണെങ്കിലും അല്ലെങ്കിലും' എന്ന സിനിമയുടെ പ്രവർത്തനം തുടങ്ങി. ഫഹദ് ജോയിൻ ചെയ്യാമെന്ന് പറഞ്ഞതിന് പത്ത് ദിവസം മുമ്പ് മറ്റ് സീനുകളുടെ ഷൂട്ടിംഗും തുടങ്ങി. ഇതിനിടെയാണ് ഈ പ്രോജക്ട് തനിക്ക് ഗുണകരമാകില്ലെന്ന് ഫഹദ് തിരിച്ചറിയുന്നത്. ഇതോടെ നിർമ്മാതാവിനെ വിളിച്ച് സിനിമയിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ചു. ഇതോടെ രാജു മല്യത്ത് എന്ന നിർമ്മാതാവ് ഞെട്ടി. തനിക്ക് ഇതുവരെ ചെലവായ കണക്കും അറിയിച്ചു. അതിൽ വിഷമിക്കേണ്ടെന്നും പണം താൻ എല്ലാം തിരികെ നൽകുമെന്നും ഫഹദ് അറിയിച്ചു. കൃത്യമായി തന്നെ പണം കൊടുക്കുകയും ചെയ്തു. ഇതിനൊപ്പം പുതുമുഖ സംവിധായകനായി വിവേക് പോളിനും നായകന്റെ വിളിയെത്തി. വിഷമിക്കേണ്ടെന്നും മറ്റൊരു കഥയിൽ പുതിയ സിനിമയ്ക്ക് ഡേറ്റ് നൽകാമെന്നും അറിയിച്ചു. പറഞ്ഞത് പോലും ചെയ്യുകയും ചെയ്തു.

അങ്ങനെ വിവേക് പോളിന്റെ ആദ്യ സിനിമ ഫഹദ് ഫാസിലിന്റേതായി. നിരൂപക ശ്രദ്ധ നേടിയ അതിരാനായിരുന്നു ഈ സിനിമ. അങ്ങനെ എല്ലാ അർത്ഥത്തിലും മാതൃകയായി ഫഹദ് ഫാസിൽ. വിവേക് കഥയെഴുതി സംവിധാനയം ചെയ്യുന്ന 'ആണെങ്കിലും അല്ലെങ്കിലും' എന്ന ചിത്രത്തിൽ കാർബണിന് ശേഷം ആണ് ഫഹദ് കരാർ ഒപ്പിട്ടത്. ഭ്രമരം, ഈ അടുത്തകാലത്ത് എന്നീ ചിത്രങ്ങൾക്കുശേഷം രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് നിർമ്മിക്കാനിരുന്നതായിരുന്നു ആണെങ്കിലും അല്ലെങ്കിലും. ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ജോണറിൽ ഉള്ളതായിരിക്കും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. ഈ സിനിമയിൽ വിശ്വാസം പോയതു കൊണ്ടാണ് അവസാന നിമിഷം ഫഹദ് പിന്മാറിയത്. തിരക്കഥയിലുള്ള വിശ്വാസ കുറവാണ് ഇതിന് കാരണം.

ഈ സിനിമയിൽ ഒരു ദിവസം പോലും ഫഹദ് അഭിനയിച്ചിരുന്നില്ല. എന്നാൽ മറ്റ് നടന്മാർ പത്ത് ദിവസം അഭിനയിക്കുകയും ചെയ്തു. ഇവരോടെല്ലാം ഫഹദ് ക്ഷമാപണം നടത്തുകയും ചെയ്തു. അങ്ങനെ എല്ലാ അർത്ഥത്തിലും മാതൃകയായി ഫഹദ് ഫാസിൽ. താര സംഘടനയ്‌ക്കോ നിർമ്മാതാക്കളുടെ സംഘടനയ്‌ക്കോ ഫെഫ്കയ്‌ക്കോയൊന്നും ഇതിൽ ഇടപെടേണ്ടി വന്നില്ല. എല്ലാ ആർത്ഥത്തിലും ആർക്കും പരിഭവമില്ലാതെ ഫഹദ് സിനിമയിൽ നിന്ന് പിന്മാറി. എന്നാൽ ഷെയ്ൻ നിഗം കാട്ടിയത് മറ്റൊരു വഴിയായിരുന്നു. 'എങ്ങനെയാണ് തന്നെ വിലക്കാൻ പറ്റുക? കൈയും കാലും കെട്ടിയിടോ' എന്ന ചോദ്യവുമായി മലയാള സിനിമയിൽ തനിക്ക് വിലക്കേർപ്പെടുത്തിയ തീരുമാനത്തെ പരിഹസിച്ച് നടൻ ഷെയ്ൻ നിഗം രംഗത്ത് വരുമ്പോൾ മുക്കത്ത് വിരൽ വയ്ക്കുകയാണ് സിനിമാക്കർ. വിലക്കിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും താരം പ്രതികരിക്കുന്നു.

വെയിൽ സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനിൽ നിരവധി അധിഷേപങ്ങളാണ് നേരിടേണ്ടി വന്നതെന്നും അതിനെതിരെ മുടി മുറിച്ചെങ്കിലും താൻ പ്രതിഷേധിക്കണ്ടെയെന്നും ഷെയ്ൻ ചോദിക്കുന്നു. 'വെയിൽ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തിൽ സഹകരിച്ചു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് ലൊക്കേഷണിൽ നിന്ന് വിട്ടത്. പുതിയ സിനിമയായ വലിയ പെരുന്നാൾ തീയറ്റർ കാണിക്കല്ലെന്ന് വരെ അവർ ഭീഷണിപ്പെടുത്തി.

എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും ഇതിൽ ഒരു രാഷ്ട്രീയമുണ്ടെന്നും ഷെയ്ൻ പറയുന്നു. ഇന്നലെ രാത്രി വരെ നിർമ്മാതാക്കളുടെ സംഘടനയിലെ ആന്റോ ജോസഫ്, സുബൈർ, സിയാദ് കോക്കർ എന്നിവർ പറഞ്ഞത് പ്രശ്നം തീർക്കാം, വിലക്ക് ഉണ്ടാഷില്ലെന്നാണ്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നൽകിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്. എനിക്ക് അറിയാവുന്ന ജോലി സിനിമയാണ് ആ ജോലി തന്നെ ചെയ്യും. ഒരു സിനിമയും പൂർത്തിയാക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഷെയ്ൻ വ്യക്തമാക്കി.

വിവാദങ്ങൾ കൊണ്ട് പ്രശസ്തി നേടീയ മലയാള സിനിമയാണ് 'വെയിൽ' . വെയിൽ എന്ന സിനമയുടെ ചിത്രീകരണത്തോട് ഷെയ്ൻ നിഗം സഹകരിക്കുന്നില്ലെന്ന പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഷെയിൻ പുതിയ ഗെറ്റപ്പിൽ എത്തി സിനിമലോകത്തെ ഞെട്ടിച്ചത്. ഷെയിനിന്റെ പുതിയ ലുക്കിനെ പരാമർശിച്ച് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ രാവിലെ മുതൽ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിൽ നായകനാകുന്ന താരത്തിന്റെ വിവിധ ഗെറ്റപ്പുകൾക്ക് പ്രാധാന്യമുണ്ടെന്നിരിക്കെ മുടി പറ്റെ വെട്ടിയിറക്കി, ക്ലീൻഷേവും ആക്കിയാണ് ഷെയ്ൻ പ്രതിഷേധിച്ചിരിക്കുന്നത്. താരസംഘടനയായ അമ്മയും നിർമ്മാതാക്കളുടെ സംഘടനയുമായ നടത്തിയ ചർച്ചയിൽ സിനിമയുമായി സഹകരിക്കാമെന്ന് താരം ഉറപ്പു നൽകിയിരുന്നു.

എന്നാൽ ഷൂട്ടിങ്ങിനിടെ വീണ്ടും പ്രശ്നങ്ങൾ ഉയർന്നുവെന്ന് ചൂണ്ടിക്കാട്ടി താരം ചിത്രീകരണത്തിനിടെ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു, പിന്നാലെയാണ് സിനിമാ ലോകത്തെ ഞെട്ടിച്ച് ഗെറ്റപ്പ് തന്നെ മാറ്റിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഇറങ്ങിപ്പോയതിനു പിന്നാലെ താരം സോഷ്യൽമീഡിയയിലൂടെ വിശദീകരണവും നൽകിയിരുന്നു. ഇതോടെയാണ് ഫഹദ് ഫാസിൽ മാതൃക ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP