Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗണേശിന്റെ കുടുംബം രക്ഷിക്കാൻ ഞാൻ സരിതയോട് കാർക്കശ്യം കാട്ടി; എത്ര പറഞ്ഞിട്ടും അയാൾ സരിതയെ ഉപേക്ഷിക്കാൻ വിസമ്മതിച്ചതോടെ മധ്യസ്ഥത പൊളിഞ്ഞു; പിള്ള പറഞ്ഞിട്ടും കേൾക്കാത്ത ഉമ്മൻ ചാണ്ടി യാമിനി പറഞ്ഞപ്പോൾ മന്ത്രിസഭയിൽ നിന്നും പുറത്താക്കി; യാമിനിയെ സെറ്റിൽ ചെയ്തത് സരിത കൊടുത്ത പണം ഉപയോഗിച്ച്: മറുനാടനോട് ഷിബു ബേബി ജോൺ മനസ്സ് തുറക്കുന്നു

ഗണേശിന്റെ കുടുംബം രക്ഷിക്കാൻ ഞാൻ സരിതയോട് കാർക്കശ്യം കാട്ടി; എത്ര പറഞ്ഞിട്ടും അയാൾ സരിതയെ ഉപേക്ഷിക്കാൻ വിസമ്മതിച്ചതോടെ മധ്യസ്ഥത പൊളിഞ്ഞു; പിള്ള പറഞ്ഞിട്ടും കേൾക്കാത്ത ഉമ്മൻ ചാണ്ടി യാമിനി പറഞ്ഞപ്പോൾ മന്ത്രിസഭയിൽ നിന്നും പുറത്താക്കി; യാമിനിയെ സെറ്റിൽ ചെയ്തത് സരിത കൊടുത്ത പണം ഉപയോഗിച്ച്: മറുനാടനോട് ഷിബു ബേബി ജോൺ മനസ്സ് തുറക്കുന്നു

ആലപ്പുഴ : പത്തനാപുരം എംഎൽഎയും മുൻ മന്ത്രിയുമായി കെബി ഗണേശ് കുമാറിനെതിരെ അതിരൂക്ഷമായ ആരോപണവുമായി ഷിബു ബേബി ജോൺ. സോളാർ കേസിലും സരിതാ എസ് നായർ വിവാദങ്ങളിലും ഗണേശ് കുമാറിനുള്ള പങ്ക് വെളിപ്പെടുത്തുകയാണ് ഷിബു. ഗണേശ് കുമാറിന്റെ കുടുംബ പ്രശ്ങ്ങൾക്കിടെ പലപ്പോഴും ഉയർന്ന് കേട്ട പേരാണ് സരിതയെന്നും ഷിബു ബേബി ജോൺ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഗണേശിന്റെ കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളും മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ഇടപെട്ടതുമെല്ലാം തുറന്നു പറയുകയാണ് ഷിബു. ഈ വിഷയത്തിൽ സരിതയ്ക്ക് എതിരായ നിലപാട് എടുത്തതോടെയാണ് ഗണേശിന് താൻ ശത്രുവായതെന്ന് മറുനാടൻ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഷിബു ബേബി ജോൺ വിശദീകരിച്ചു. ഈ പകയാണ് തന്റെ പേരും സോളാർ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ കാരണമെന്നാണ് ഷിബു വിശദീകരിക്കുന്നത്.

സ്വന്തം അച്ഛനോട് പോലും നന്ദി കാണിക്കാത്തവൻ തന്നോട് നന്ദി കാണിക്കുമെന്ന പ്രതീക്ഷിക്കുന്നത് വിഢിത്തരമാണെന്ന് ഷിബു പ്രതികരിക്കുന്നത്. ഗണേശിന് ഇത്രയധികം ശത്രുതയുണ്ടാകാൻ കാരണമെന്തെന്ന് അന്വേഷിച്ചപ്പോഴാണ് മറുനാടനോട് ഷിബൂ ഇത്തരത്തിൽ പ്രതികരിച്ചത്്. സോളാർ കമ്മീഷനിൽ മൊഴി നൽകവേയാണ് ഗണേശിനെതിരെ ഗൂഢാലോചന ആരോപണങ്ങൾ ഉന്നയിച്ചത്. മന്ത്രിയായിരിക്കെ ഗണേശുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഷിബു ബേബി ജോൺ. ബാലകൃഷ്ണ പിള്ള പോലും ഗണേശിനെ വഷളാക്കിയത് ഷിബുവാണെന്ന് ആരോപിച്ചിരുന്നു. എന്നാൽ ഇവർ തമ്മിൽ പിന്നീട് തെറ്റി. അതിലെ പിന്നാമ്പുറ കഥകൾ ആദ്യമായാണ് ഷിബു ബേബി ജോൺ പരസ്യമാക്കുന്നത്.

യുഡിഎഫ് ഭരണകാലത്ത് എത്രമാത്രം പ്രശ്‌നങ്ങൾ സരിതെയന്ന പേരുയർത്തിയെന്നതിന് തെളിവ് കൂടിയാണ് ഷിബു ബേബി ജോണിന്റെ വെളിപ്പെടുത്തലുകൾ. സരിതയെ പിന്നിൽ നിന്ന് നിയന്ത്രിക്കുന്നത് ഗണേശാണെന്ന ആരോപണവും പല ഘട്ടങ്ങളിൽ സജീവമായിരുന്നു. എന്നാൽ അതൊന്നും ആരും വ്യക്തമായി ഉന്നയിക്കാൻ തയ്യാറായിരുന്നില്ല. സോളാർ കമ്മിഷനിൽ ഗുഡാലോചന തുറന്നു പറഞ്ഞുവെന്ന് വിശദീകരിക്കുന്ന ഷിബു ബേബി ജോൺ പറഞ്ഞു വയ്ക്കുന്നത് സോളാറിൽ യുഡിഎഫിനെ പ്രതിസ്ഥാനത്ത് നിർത്തിയത് ഗണേശാണെന്ന് കൂടിയാണ്. പത്തനാപുരം എംഎൽഎ കൂടിയായ ഗണേശ് ഈ ആരോപണങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നതാണ് നിർണ്ണായകം. സോളാർ അഴിമതിയുടെ പങ്ക് ഗണേശനാണ് പറ്റിയെന്ന ആരോപണവും ആദ്യമായി ഉയർത്തുകയാണ് മുൻ മന്ത്രി.

ഗണേശിന്റെ കുടംബ പ്രശ്‌നങ്ങളിൽ മധ്യസ്ഥതയുടെ റോളിൽ നിറഞ്ഞു നിന്നത് ഷിബു ബേബി ജോണാണ്. ഗാർഹിക പീഡനത്തിന് ഗണേശിനെതിരെ നൽകിയ കേസ് യാമിനി പിൻവലിച്ചതും ഈ മധ്യസ്ഥതയുടെ ഫലമാണെന്നാണ് ഏവരും വിലയിരുത്തിയിരുന്നത്. എന്നാൽ ഈ വിവാദത്തിന് ശേഷം താനും ഗണേശും അകലാൻ തുടങ്ങിയെന്ന് തുറന്ന് സമ്മതിക്കുകയാണ് ഷിബു ഇപ്പോൾ.

ഗണേശുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയങ്ങളെ കുറിച്ച് ഷിബു ബേബി ജോൺ വളരെ വിശദമായി തന്നെ മറുനാടനോട് സംസാരിച്ചു. അതിന്റെ വിശദാംശങ്ങൾ ഇങ്ങനെ:

യാമിനിയുമായുള്ള കുടുംബ ബന്ധം തകരാൻ ഇടയാക്കിയ സ്ത്രീകളുടെ പേരുകളിൽ ഏറ്റവും ഉയർന്നു കേട്ടത് സരിതയുടെതാണ്. ഒരു ആത്മ സുഹൃതത്തിന്റെ കുടുംബം തകരാതിരിക്കാൻ ചില കർശന നിലപാടുകൾ ആ സാഹചര്യത്തിൽ എടുക്കേണ്ടിവന്നു. ഗണേശിന്റെ കുടുംബ പ്രശ്‌നങ്ങൾ ഒതുക്കി തീർക്കാൻ പ്രവർത്തിച്ച ആളാണ് താൻ. ഇക്കാര്യത്തൽ ഒരു മീഡിയേറ്ററുടെ റോളായിരുന്നു എനിക്ക്. ബന്ധം വഷളാകാതിരിക്കാൻ സരിതക്കെതിരെ കടുത്ത നിലാപാടെടുത്താതാണ് ഗണേശിന് തന്നോട് ശത്രുതയുണ്ടാകാൻ കാരണമെന്നും കരുതുന്നു. ഏറെ ശ്രമിച്ചിട്ടും ഗണേശ് അയാളുടെ നിലപാടിൽ തന്നെ ഉറച്ചുനിന്നു. വേർപിരിയിലെന്ന നിലപാട് മാത്രമായിരുന്നു അയാളുടെത്. ആ കുടുംബ ബന്ധം വേർപ്പെടുത്താൻ കോടികൾ നൽകേണ്ടിയും വന്നു. ഇപ്പോഴും അതിന്റെ ഭാഗം നൽകിയിട്ടില്ല-ഷിബു ബേബി ജോൺ ആരോപിച്ചു.

ഒരു സുഹൃത്തിന്റെ കുടുംബ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട തനിക്കാണ് ഈ ദുർഗതി ഉണ്ടായത്. താൻ ഇക്കാര്യത്തിൽ ഇടപ്പെടുന്നതിനു മുമ്പെ ചില പ്രശ്്‌നങ്ങൾ സരിതയുമായി ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നു. ആ സമയത്ത് ഗണേശ് കുമാർ അക്രമിക്കപ്പെട്ടതും മുഖത്ത് പരിക്കേറ്റതും സജീവ ചർച്ചയായിരുന്നു. എന്നാൽ യാമിനിയുമായുണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഈ വിഷയത്തിൽ ഗണേശിന്റെ അച്ഛൻ ബാലകൃഷ്ണപിള്ളയും ഗണേശിന് എതിരായിരുന്നു. ഏറ്റവും ഒടുവിൽ യാമിനി ഗണേശിനെതിരെ പൊലീസിനെ സമീപിച്ചതും മുഖ്യമന്ത്രിക്ക് കത്ത് നൽകിയതും ബാലകൃഷ്ണപിള്ളയുടെ നിർദ്ദേശ പ്രകാരമായിരുന്നു. അച്ഛനും മകനും ശത്രുക്കളായതും രാഷ്ട്രീയമായി ചേരിതിരിഞ്ഞതും സരിത വിഷയത്തിലാണ്.

അച്ഛന് മകനോട് പകമൂത്ത് മന്ത്രി സ്ഥാനം വരെ തിരിച്ചെടുക്കണമെന്ന് പിള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി സംയമനം പാലിക്കുകയായിരുന്നു. പിന്നീട് യാമിനിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി വിവരങ്ങൾ തിരിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ അഴിച്ചുപണിയിൽ ഗണേശിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. പിന്നീട് അത് തിരിച്ചുപിടിക്കാൻ ആവുന്ന ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി തിരിച്ചുനൽകാൻ തയ്യാറായില്ല. കൂടുംബം നോക്കാൻ കഴിയാത്തവൻ ജനങ്ങളെ സേവിക്കേണ്ടെന്ന നിലാപാടാണ് ഉമ്മൻ ചാണ്ടി കൈക്കൊണ്ടത്. അതേസമയം മുഖ്യമന്ത്രിക്ക് ഏറ്റവും ഇഷ്ടമുള്ള യുവമന്ത്രിയായിരുന്നു ഗണേശ് കുമാറെന്നത് പ്രത്യേകം ആലോചിക്കേണ്ടതുണ്ട്.

തനിക്കെതിരെ ഗണേശ് കുമാർ പ്രവർത്തിക്കുന്നുവെന്ന് നേരത്തെ അറിയാൻ കഴിഞ്ഞിരുന്നു. പക്ഷെ പുറത്തുപറഞ്ഞിരുന്നില്ല. ഇന്നലെ സോളാർ കമ്മീഷനു മുമ്പാകെ കാര്യങ്ങൾ തുറന്നടിച്ചത് കമ്മീഷനിൽ വിശ്വാസമുള്ളതുക്കൊണ്ടാണ്. മാത്രമല്ല തനിക്കെതിരെ ആരോപണം ബിജു രാധാകൃഷ്ണൻ ഉന്നയിച്ചതും കമ്മീഷനു മുന്നിലായിരുന്നു. ഇത് സരിതയുടെ നിർദ്ദേശ പ്രകാരമാണ്. തനിക്കെതിരെ അശ്ലീല കഥകൾ പറയാൻ പ്രേരിപ്പിച്ചതും സരിതയായിരുന്നു. ഇതിനായുള്ള വേദിയൊരുങ്ങിയത് മുവാറ്റുപ്പുഴ കോടതിയിലായിരുന്നു. സോളാർ തട്ടിപ്പിൽ വിചാരണ നേരിടാൻ ബിജു എത്തിയപ്പോൾ സരിയുമായി കണ്ടിരുന്നു. അവിടെവച്ച് ഗണേശിന്റെ നിർദ്ദേശ പ്രകാരം സരിത ബിജുവിനെ ആരോപണമുന്നയിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇത് തെളിയിക്കുന്നതായിരുന്നു ആക്ഷേപം ഉന്നയിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഗണേശിൽനിന്നുണ്ടായ നീക്കങ്ങൾ.

നിയമസഭയ്ക്കുള്ളിൽ വച്ച് തന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തെ ഭീഷണിപ്പെടുത്തിയിരുന്നു. 'ഇപ്പോൾ ഞെളിഞ്ഞ് നടന്നോട്ടെ, തന്റെ മന്ത്രിയെ ഞാൻ കാൽചുവട്ടിലെത്തിക്കും, രണ്ടാഴ്ചക്കുള്ളിൽ'ഇത്തരത്തിലായിരുന്നു ഭീഷണി. ഇതിനുശേഷമാണ് ബിജു രാധാകൃഷ്ണൻ തനിക്കെതിരെ കമ്മീഷനു മുമ്പിൽ ആരോപണം ഉന്നയിച്ചത്. ഇതിൽനിന്നും ഗണേശിന്റെ ഇൻവോൾമെന്റ് വ്യക്തമാണ്. അതേസമയം യാമിനിയെ സെറ്റിൽ ചെയ്യുന്നതിന് ഗണേശ് നൽകിയ കോടികൾ ഏതായിരുന്നുവെന്ന ചോദ്യം ഉയരുകയാണ്. സോളാർ തട്ടിപ്പുക്കേസിൽ സരിത സമാഹരിച്ച പണത്തിന്റെ ഏറിയ പങ്കും നടി ശാലുമേനോന് ബിജു രാധാകൃഷ്ണൻ നൽകിയെന്ന സരിത പലവട്ടം ആരോപിച്ചിരുന്നു. എന്നാൽ ബിജുവും ശാലുവും ഇത് നിഷേധിച്ചിരുന്നു. രണ്ട് കോടി രൂപ ശാലുവിന് നൽകിയിരുന്നുവെന്നാണ് സരിത പറഞ്ഞിരുന്നുത്.

എന്നാൽ പിന്നീട് ശാലുവിന് പണം നൽകിയതിന് തന്റെ പക്കൽ തെളിവില്ലെന്ന് സരിത തന്നെ ഒരിക്കൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. പിന്നെ പണം എവിടെ പോയെന്ന വ്യക്തമാക്കേണ്ട ബാധ്യത സരിതയുടെതാണ്. മുഖ്യമന്ത്രിക്കും അനുചരന്മാർക്കും നൽകിയ പണത്തിന്റെ കണക്ക് അക്കമിട്ട് സരിത പറയുമ്പോഴും കാണാതായ പണത്തിന്റെ കണക്ക് സരിതയുടെ കൈയിലില്ല. ഇതിനിടെയാണ് ഗണേശ് കുമാർ കോടികൾ നഷ്ടപ്രകാരം നൽകി കൂടുംബ ബന്ധം വേർപ്പിരിച്ചത്. അതേ സമയം കൊല്ലം കേന്ദ്രീകരിച്ച് സരിത താമസം ഉറപ്പിച്ചതും വീട് വാടകയ്ക്ക് എടുത്തതും ഗണേശിന്റെ സഹായത്താലാണെന്ന ആക്ഷേപവും ഉയരുകയാണ്ഷിബു ബേബി ജോൺ പറയുന്നു.

സോളാർ കേസിൽ സരിതയെ ജീവിതത്തിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് ഷിബു ബേബി ജോൺ ആരോപങ്ങൾ ഉയർന്നപ്പോൾ തന്നെ വിശദീകരിച്ചിരുന്നു. സോളാർ കേസിൽ കക്ഷി ചേരും. ബിജുവിന്റെ ആരോപണങ്ങൾക്കു പിന്നിൽ ഭരണപക്ഷത്തുള്ള ഒരാളാണെന്നും അത് ആരാണെന്ന് അറിയാനുള്ള ശ്രമത്തിലാണ് താനെന്നും ഷിബു ബേബി ജോൺ പറയുകുയും ചെയ്തു. എന്നാൽ ആരുടേയും പേരു പറയുകയും ചെയ്തില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അടക്കം ആറു പ്രമുഖർ സരിത നായരെ ഉപയോഗിച്ചെന്നു സോളാർ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണൻ ആരോപണം ഉന്നയിച്ചിരുന്നു.

ഇതിലാണ് ഷിബുവിന്റെ പേരും ഉയർത്തിയത്. ഉമ്മൻ ചാണ്ടിയും സോളാർ വിവാദ നായിക സരിതയും തമ്മിൽ ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് ബിജു രാധാകൃഷ്ണൻ പറഞ്ഞത്. ഷിബു ബേബി ജോൺ. എ.പി അനിൽ കുമാർ, ഹൈബി ഈഡൻ എംഎ‍ൽഎ., ആര്യാടൻ ഷൗക്കത്ത്, അനിൽകുമാറിന്റെ പി.എ. നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നും ബിജു മൊഴി നൽകി. ഇതിന്റെ ദൃശ്യങ്ങൾ സരിത റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഇത് താൻ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ തനിക്ക് പോലും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒഴികെയുള്ള അഞ്ച് പേരുടെ ദൃശ്യങ്ങൾ താൻ മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നും ബിജു രാധാകൃഷ്ൺ മൊഴി നൽകി.

കമ്മീഷൻ ആവശ്യപ്പെടുകയാണെങ്കിൽ ദൃശ്യങ്ങൾ കമ്മീഷന് മുന്നിൽ ഹാജരാക്കാമെന്നും ബിജു അറിയിച്ചു. ഇതോടെയാണ് ഷിബുവിന്റെ പേരും ആരോപണങ്ങളുടെ ഭാഗമായത്. ഇതിന് പിന്നിലെ ഗൂഢാലോചനയിൽ ഗണേശാണ് സൂത്രധാരനെന്നാണ് ഷിബു ഇപ്പോൾ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP