Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വ്യക്തിപരമായ ഫോൺ സംഭാഷണം ചോർത്തി തലപ്പത്തെത്തിച്ചപ്പോൾ വാദി പ്രതിയായി; സംഭാഷണത്തിൽ വനിതാ എക്‌സൈസ് ഓഫീസർ പങ്കുവെച്ചത് പ്രിവന്റീവ് ഓഫീസറുടെ സർവീസ് ബുക്ക് കീറിയകാര്യം; പുറത്തു വന്നത് മറ്റൊരു വനിതാ എക്സൈസ് ഓഫീസർക്കെതിരായ ലൈംഗിക അപവാദവും; എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ ഇടപെടൽ വന്നപ്പോൾ പരാതി നൽകിയവർക്കടക്കം സസ്പെൻഷൻ; സിങ്ങിന്റെ നടപടിയിൽ പ്രതിഷേധം പുകയുന്നു

വ്യക്തിപരമായ ഫോൺ സംഭാഷണം ചോർത്തി തലപ്പത്തെത്തിച്ചപ്പോൾ വാദി പ്രതിയായി; സംഭാഷണത്തിൽ വനിതാ എക്‌സൈസ് ഓഫീസർ പങ്കുവെച്ചത് പ്രിവന്റീവ് ഓഫീസറുടെ സർവീസ് ബുക്ക് കീറിയകാര്യം; പുറത്തു വന്നത്  മറ്റൊരു  വനിതാ എക്സൈസ് ഓഫീസർക്കെതിരായ ലൈംഗിക അപവാദവും; എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ ഇടപെടൽ വന്നപ്പോൾ പരാതി നൽകിയവർക്കടക്കം സസ്പെൻഷൻ; സിങ്ങിന്റെ നടപടിയിൽ പ്രതിഷേധം പുകയുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം:ലൈംഗിക അപവാദ പ്രചാരണവുമായി ബന്ധപ്പെട്ടു എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിൽ സസ്പെൻഷൻ വിവാദം പുകയുന്നു. ഒരു വനിതാ സിവിൽ എക്‌സൈസ് ഓഫീസറും സിവിൽ എക്‌സൈസ് ഓഫീസറും തമ്മിലുള്ള സ്വകാര്യ സംഭാഷണം ചോർന്നതിനെ പേരിലാണ് സംഭാഷണം നടത്തിയ വനിതാ സിവിൽ എക്‌സൈസ്, സിവിൽ എക്‌സൈസ് ഓഫീസർ, ഒരു പ്രിവന്റീവ് ഓഫീസർ എന്നിവരെ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് സസ്പെൻഡ് ചെയ്തത്. ഓഡിയോ ക്ലിപ്പിൽ ഒരു വനിതാ എക്സൈസ് ഓഫീസറെ ലൈംഗികപരമായി അപകീർത്തിപ്പെടുന്ന വിധത്തിൽ സംഭാഷണം വന്നു എന്ന ദക്ഷിണമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്നു എക്‌സൈസ് ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ വന്നത്.

ഇപ്പോൾ സസ്‌പെൻഷനിലായ എക്സൈസ് പ്രിവന്റിറ്റീവ് ഓഫീസറുടെ സർവീസ് ബുക്ക് മറ്റൊരു വനിതാ എക്സൈസ് ഉദ്യോഗസ്ഥ കീറിയതായുള്ള വിവരം വനിതാ എക്‌സൈസ് ഓഫീസർ സിവിൽ എക്സൈസ് ഓഫീസറെ വിളിച്ചു പറയുന്ന സ്വകാര്യ സംഭാഷണമാണ് എക്‌സൈസ് ഗ്രൂപ്പിൽ പ്രചരിച്ചത്. ഈ സംഭാഷണത്തിൽ സർവീസ് ബുക്ക് കീറി എന്ന് ആരോപിക്കപ്പെടുന്ന വനിതാ സിവിൽ എക്‌സൈസ് ഓഫീസറെ അപകീർത്തിപ്പെടുന്ന സംഭാഷണം വന്നു എന്നതിന്റെ പേരിലാണ് ആരോപണ വിധേയരായ മൂന്നു പേർക്കും സസ്പെൻഷൻ വന്നത്. തനിക്കെതിരെ അപകീർത്തികരമായ സംഭാഷണങ്ങൾ പ്രചരിക്കുന്നു എന്നതിന്റെ പേരിൽ ഇരയായ വനിതാ എക്‌സൈസ് ഓഫീസർ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വന്ന ദക്ഷിണമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ പേരിലാണ് നടപടികൾ.

ലൈംഗിക അപവാദ പ്രചാരണത്തിന് ഇരയായ വനിതാ എക്സൈസ് ഓഫീസർ പ്രിവന്റീവ് ഓഫീസറുടെ സർവീസ് ബുക്ക് കീറി എന്ന വിവരമാണ് വനിതാ എക്സൈസ് ഓഫീസർ മറ്റൊരു എക്സൈസ്ഓഫീസറുമായി ഫോൺ വഴി പങ്കുവെച്ചത്. ഈ എക്സൈസ് ഓഫീസർ വിവരം സർവീസ് ബുക്ക് പ്രശ്‌നം നേരിട്ട എക്‌സൈസ് പ്രിവന്റീവ് ഓഫീസറെ വിളിച്ചു പറയുകയായിരുന്നു. പരിശോധനയിൽ ഈ പ്രിവന്റീവ് ഓഫീസറുടെ സർവീസ് ബുക്കിൽ നിന്നും രണ്ടു പേജുകൾ നഷ്ടമായതായും ഉദ്യോഗസ്ഥന് ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ തന്നെയാണ് പരാതി നൽകിയ ഉദ്യോഗസ്സ്ഥനും വിവരങ്ങൾ പങ്കുവെച്ച വനിതാ ഉദ്യോഗസ്ഥ അടക്കമുള്ളവർക്ക് സസ്പെൻഷൻ വന്നത്. സർവീസ് ബുക്ക് കീറിയതായി ആരോപണം നേരിടുന്ന വനിത പ്രചരിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പിൽ തനിക്കെതിരെ ലൈംഗിക അപവാദ പ്രചാരണങ്ങൾ കൂടി ഉൾക്കൊള്ളുന്നുവെന്നു മനസിലാക്കി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് പരാതി നൽകുകയായിരുന്നു. സർവീസ് ബുക്ക് കീറി എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ തത്ക്കാലത്തെക്ക് ഒഴിവാക്കി വനിതാ സിവിൽ എക്സൈസ് ഓഫീസറുടെ പരാതിയിലെ ആരോപണങ്ങൾ ഗൗരവകരമെന്നു മനസിലാക്കിയാണ് ശക്തമായ നടപടികൾ കൈക്കൊണ്ടത്. വനിതാ എക്സൈസ് നടത്തിയ സംഭാഷണ ശകലങ്ങൾ കൈവശം വന്നപ്പോൾ പ്രിവന്റീവ് ഓഫീസർ സ്വന്തം സർവീസ് സംഘടനാ ഭാരവാഹികൾക്ക് അത് കൈമാറിയിരുന്നു. ഇതിനാലാണ് പ്രിവന്റീവ് ഓഫീസർക്ക് കൂടി സസ്‌പെൻഷൻ വന്നത്.

എക്സൈസ് കമ്മീഷണറുടെ നടപടിയിൽ വന്നപ്പോൾ പകച്ചു പോയത് സസ്പെൻഷൻ ലഭിച്ച മൂന്നുപേരാണ്. വനിതാ സിവിൽ എക്‌സൈസ് ഓഫീസറും സിവിൽ എക്‌സൈസ് ഓഫീസറും തമ്മിൽ നടത്തിയത് തീർത്തും സ്വകാര്യ സംഭാഷണമാണ്. ഈ സംഭാഷണം ചോരും എന്ന് യാതൊരു ധാരണയും ഇല്ലാതെയാണ് ഈ സംഭാഷണം ഇവർ നടത്തുന്നതും. സംഭാഷണത്തിൽ വനിതാ സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥയ്ക്കെതിരെ ശക്തമായ ആരോപണമാണ് ഇവർ പരസ്പരം നടത്തുന്നത്. എക്സൈസ് ഉദ്യോഗസ്ഥനും പ്രിവന്റീവ് ഓഫീസറും തമ്മിൽ അടുപ്പമുള്ളതിനാലാണ് തനിക്ക് അറിയാവുന്ന കാര്യം വനിതാ എക്‌സൈസ് ഓഫീസർ ഫോണിൽ എക്‌സൈസ് ഓഫീസറുടെ പങ്ക് വയ്ക്കുന്നത്. ഈ സംഭാഷണമാണ് ഒരു ഘട്ടത്തിൽ വനിതാ എക്സൈസ് ഓഫീസർക്കെതിരെയുള്ള ശക്തമായ ലൈംഗിക ആരോപണമായി മാറുന്നത്. വനിതാ ഓഫീസർക്ക് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ പുറത്തുവരുമെന്ന ചിന്തയില്ലാതെയാണ് തങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ഇവർ പങ്കുവയ്ക്കുന്നത്. പക്ഷെ സംഭാഷണം ചോർന്നതോടെ സ്ഥിതിഗതികൾ മാറി. വനിതാ എക്സൈസ് ഓഫീസർക്കെതിരെയുള്ള ലൈംഗിക ആരോപണമായാണ് ഇത് എക്‌സൈസ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. ഇതോടെ ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുകയായിരുന്നു. സർവീസ് ബുക്ക് കീറപ്പെട്ടതിൽ പരാതി നൽകിയ ഉദ്യോഗസ്ഥനും സസ്പെൻഷൻ ലഭിച്ചതിൽ ഉൾപ്പെടുന്നതിൽ എക്സൈസ് വൃത്തങ്ങളിൽ എതിർപ്പ് ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP