Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി അക്കൗണ്ടിലെ കാശെടുക്കാൻ റേഷൻ കടയിൽ പോയാൽ മതി; റേഷനരി നൽകാനുള്ള ഇ പോസ് മിഷിനുകളിൽ എടിഎം സൗകര്യം കൂടി ഒരുക്കാൻ ചർച്ചകളുമായി ഭക്ഷ്യ വകുപ്പ്; പൊതുമേഖലാ-പ്രൈവറ്റ് ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റ് ആയി റേഷൻ കടകളെ മാറ്റും; റേഷൻ അരിക്കൊപ്പം ലോട്ടറി വാങ്ങാനും സൗകര്യമൊരുക്കും; റേഷൻ വിതരണത്തെ ഹൈടെക്കാക്കി പുനരുദ്ധരിക്കാനുള്ള പദ്ധതിയുമായി പിണറായി സർക്കാർ

ഇനി അക്കൗണ്ടിലെ കാശെടുക്കാൻ റേഷൻ കടയിൽ പോയാൽ മതി; റേഷനരി നൽകാനുള്ള ഇ പോസ് മിഷിനുകളിൽ എടിഎം സൗകര്യം കൂടി ഒരുക്കാൻ ചർച്ചകളുമായി ഭക്ഷ്യ വകുപ്പ്; പൊതുമേഖലാ-പ്രൈവറ്റ് ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റ് ആയി റേഷൻ കടകളെ മാറ്റും; റേഷൻ അരിക്കൊപ്പം ലോട്ടറി വാങ്ങാനും സൗകര്യമൊരുക്കും; റേഷൻ വിതരണത്തെ ഹൈടെക്കാക്കി പുനരുദ്ധരിക്കാനുള്ള പദ്ധതിയുമായി പിണറായി സർക്കാർ

എം മനോജ് കുമാർ

തിരുവനന്തപുരം: റേഷൻ കടകളിലെ ഇ പോസ് മെഷീനിൽ എടിഎം സൗകര്യം കൂടി ഏർപ്പെടുത്താൻ ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നു. പൊതുമേഖലാ-പ്രൈവറ്റ് ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റ് ആയാണ് കേരളത്തിലെ റേഷൻ കടകൾ മാറാൻ പോകുന്നത്. റേഷൻ കടകളിൽ എടിഎം സൗകര്യം ഏർപ്പെടുത്തുന്ന ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കുകളിൽ നിന്ന് ഭക്ഷ്യവകുപ്പ് താൽപ്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. ഇന്നു കൂടി ബാങ്കുകൾക്ക് താൽപ്പര്യ പത്രം നൽകാൻ അവസരമുണ്ട്. ബാങ്കുകൾ ആണ് ഇ പോസ് മെഷീനിൽ പുതിയ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത് എടിഎം സൗകര്യം ഏർപ്പെടുത്തേണ്ടത്. ചില മൾട്ടി നാഷണൽ ബാങ്കുകളുമായി ഭക്ഷ്യവകുപ്പ് ഈ കാര്യം ചർച്ച ചെയ്തിട്ടുണ്ട്.

ഭക്ഷ്യഭദ്രതാ നിയമം പൂർണമായി നടപ്പാക്കുന്നതോടൊപ്പം കേരളത്തിലെ 14,500 റേഷൻ കടകൾ മിനി എടിഎമ്മുകളാക്കി മാറ്റുന്നതാണ് പദ്ധതി. ബയോ മെട്രിക് സംവിധാനത്തിനായി ഉപയോഗിക്കുന്ന ഇപോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) യന്ത്രത്തിൽ തന്നെ മിനി എടിഎം ക്രമീകരിക്കാനാണു തീരുമാനം. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായുള്ള സാങ്കേതിക സജ്ജീകരണങ്ങൾ കേരളത്തിലെ റേഷൻ കടകളിൽ ഇനിയും പൂർത്തിയാകാനിരിക്കുന്നതേയുള്ളൂ എന്നതിനാൽ കേരളത്തിന് ഇത് അധികച്ചെലവ് ആകില്ല.

മിനി എടിഎം സ്ഥാപിക്കുന്നതോടെ ഉപഭോക്താവിന് റേഷൻ കട വഴി ബാങ്ക് അക്കൗണ്ടിൽനിന്ന് നിശ്ചിത തുക പിൻവലിക്കാം. മേൽനോട്ടച്ചുമതല എസ്‌ബിഐ യെ ഏൽപ്പിച്ചേക്കും. റേഷൻ വ്യാപാരിക്ക് ഓരോ ഇടപാടിനും അതതു ബാങ്കുകൾ കമ്മിഷൻ നൽകും. റേഷൻ വ്യാപാരികൾക്ക് ഇത് വരുമാന മാർഗം കൂടിയാകും. ഗ്രാമീണ മേഖലകളിൽ എടിഎം സ്ഥാപിച്ചു പ്രവർത്തിപ്പിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാകുമെന്നതിനാൽ ബാങ്കുകൾക്കും ലാഭകരമാണ്.

വരുമാന മാർഗം പരിമിതമായതിനാൽ റേഷൻ കടകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് ലോട്ടറി ഏജൻസി കൂടി ഒപ്പം നൽകും. ഇ പോസ് മെഷീൻ വന്നതോടെ തീർത്തും പ്രതിസന്ധിയിലായ റേഷൻ കടകളുടെ പുനരുദ്ധാരണമാണ് ഈ രണ്ടു നീക്കങ്ങൾ വഴിയും ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്. അധികം താമസമില്ലാതെ കേരളത്തിലെ 14335 റേഷൻ കടകളിലും എടിഎം സൗകര്യവും ലോട്ടറി ഏജൻസിയും നിലവിൽ വരും. ഇ പോസ് മെഷീൻ സെർവർ എന്നിവ വന്നതോടെ ക്രമക്കേടുകൾ ഇല്ലാതായ റേഷൻ കടകളാണ് നിലവിലുള്ളത്. ഈ ഘട്ടത്തിൽ പുതിയ വരുമാന മാർഗങ്ങൾ ഇല്ലെങ്കിൽ റേഷൻ കടയുടമകൾ പൂർണ പ്രതിസന്ധിയിലേക്ക് നീങ്ങും.

ഇത് മനസിലാക്കിയാണ് എടിഎം, ലോട്ടറി ഏജൻസികൾ എന്നീ പുതിയ വരുമാന മാർഗങ്ങൾ നൽകാൻ ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷൻ കടകളിൽ നിലവിലുള്ള ഇ പോസ് മെഷീൻ മൈക്രോ എടിഎം നിലവാരമുള്ളതാണ്. അതുകൊണ്ട് തന്നെ എടിഎം ആയി ഇ പോസ് മെഷീൻ ഉപയോഗിക്കാൻ വേറെ തടസങ്ങൾ നിലവിലില്ല. പൊതുജനങ്ങളുടെ എടിഎം കാർഡുകൾ സ്വൈപ് ചെയ്യാനുള്ള സൗകര്യം നിലവിലെ ഇ പോസ് മെഷീനുകൾക്കുള്ളിലുണ്ട്. ഇ പോസ് മെഷീനിൽ സ്വൈപ് ചെയ്യപ്പെട്ടാൽ ആ തുക റേഷൻ കാർഡ് ഉടമകൾ നൽകും.

റേഷൻ കാർഡ് ഉടമകളുടെ ബാങ്ക് അകൗണ്ടിൽ ആ തുക ബാങ്കുകൾ നിക്ഷേപിക്കും. ഓരോ ഇടപാടിനും ഒരു നിശ്ചിത തുക കമ്മീഷൻ ബാങ്കുകൾ റേഷൻ കട ഉടമകൾക്ക് നൽകും. റേഷൻ കടകളിൽ പണം സൂക്ഷിക്കുമ്പോഴുള്ള പ്രശ്നങ്ങൾ കൂടി ഇതോടെ അവസാനിക്കും. ലോട്ടറി കച്ചവടം കൂടി ഉദ്ദേശിച്ച രീതിയിൽ പോകുകയാണെങ്കിൽ ആ വഴിയിലുള്ള ഒരു വരുമാനമാർഗം മാർഗം കൂടി റേഷൻ കടക്കാർക്ക് ഇതുവഴി ലഭിക്കും.

ഇ പോസ് മെഷീൻ വന്നപ്പോൾ ഒപ്പം ഇലക്ട്രോണിക് ത്രാസുകൂടി റേഷൻ കടക്കാർക്ക് സർക്കാർ എത്തിക്കുന്നുണ്ട്. റേഷൻ സാധനങ്ങളുടെ അളവ് തൂക്കം കൃത്യമായി നൽകാൻ വേണ്ടിയാണ് ഇലക്ട്രോണിക് ത്രാസ് സർക്കാർ സ്വന്തം ചെലവിൽ വാങ്ങി നൽകുന്നത്. ഈ ഇലക്ട്രോണിക് ത്രാസും ഇ പോസ് മെഷീനും പരസ്പരം ബന്ധിപ്പിക്കും. റേഷൻ കൃത്രിമം തടയുന്നതിന്റെ ഭാഗമായാണ് ഈ ഈ പുതിയ തീരുമാനവും വും നടപ്പിലാക്കുന്നത്. നിലവിൽ ഇ പോസ് മെഷീനും ത്രാസും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല. പുതിയ ഇലക്ട്രോണിക് ത്രാസ് നൽകുമ്പോൾ ഇ പോസ് മെഷീനും ത്രാസും തമ്മിൽ ബന്ധിപ്പിക്കപ്പെടും.

നിലവിൽ ഇ പോസ് മെഷീനിൽ ധാന്യങ്ങൾ പ്രിന്റ് ചെയ്യപ്പെടുന്നത് എത്രയാണോ ആ അളവിൽ സാധനങ്ങൾ നൽകി എന്നാണ് സെർവറിലേക്ക് വിവരം എത്തുന്നത്. 10 കിലോ അരി എന്ന് പ്രിന്റ് ചെയ്താൽ നിലവിൽ 10 കിലോ അരി ഉപഭോക്താവിന് നൽകി എന്ന രീതിയിൽ ഡാറ്റ വരും. ഈ രീതിയാണ് മാറുന്നത്. ഇലക്ട്രോണിക് ത്രാസ് വരുമ്പോൾ തൂക്കം മെഷീനിൽ വന്നാൽ മാത്രമേ ഇ പോസ് മെഷീനിൽ പ്രിന്റ് പ്രിന്റ് ചെയ്യപ്പെടൂ.

ഇതെല്ലാം തന്നെ റേഷൻ റേഷൻ വിതരണത്തിലെ ക്രമക്കേടുകൾ തടയാൻ തടയാൻ പര്യാപ്തമാണ്. ഒന്ന് രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിലെ മുഴുവൻ റേഷൻ കടകളിലും ഇലക്ട്രോണിക് ത്രാസ് ഭക്ഷ്യവകുപ്പ് എത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP