Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മൊയ്തീൻ ബോക്‌സോഫീസ് റെക്കോർഡ് തകർത്തതോടെ അണിയറ ശിൽപ്പികൾ തമ്മിൽ ലാഭം വീതം വെയ്ക്കുന്നതിനെ ചൊല്ലി ഉഗ്രൻ തർക്കം; നിർമ്മാതാവിനെ തേടി എത്തിയ കോടതി നോട്ടീസ് മടങ്ങി; സിനിമയ്ക്ക് പണം മുടക്കി ലാഭം ഉണ്ടായിട്ടും പണി കിട്ടിയ വേദനയിൽ അമേരിക്കൻ മലയാളി

മൊയ്തീൻ ബോക്‌സോഫീസ് റെക്കോർഡ് തകർത്തതോടെ അണിയറ ശിൽപ്പികൾ തമ്മിൽ ലാഭം വീതം വെയ്ക്കുന്നതിനെ ചൊല്ലി ഉഗ്രൻ തർക്കം; നിർമ്മാതാവിനെ തേടി എത്തിയ കോടതി നോട്ടീസ് മടങ്ങി; സിനിമയ്ക്ക് പണം മുടക്കി ലാഭം ഉണ്ടായിട്ടും പണി കിട്ടിയ വേദനയിൽ അമേരിക്കൻ മലയാളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമാക്കാരോട് ആരാധനയുമായി നടക്കുന്ന പ്രവാസി മലയാളികളെ പ്രലോഭിപ്പിച്ച് വൻതോതിൽ മുതൽ മുടക്കി നഷ്ടം ഉണ്ടാക്കുന്ന മാഫിയ സംഘങ്ങൾ സിനിമ ലോകത്ത് സജീവം ആണെന്ന് എല്ലാവർക്കുമാറിയാം. അത്തരം പ്രലോഭനങ്ങളിൽ വീണ് എടുക്കപ്പെടുന്ന സിനിമകളിൽ വിരലിൽ എണ്ണാൻ കഴിയുന്നവ മാത്രമാണ് സാമ്പത്തിക വിജയം നേടുന്നത്. സിനിമാ ലോകത്തെ മാഫിയകളെ കുറിച്ച് ഒരു പിടിയും ഇല്ലാതെ ഊരുതെണ്ടുന്ന പ്രവാസി നിർമ്മാതാവിന്റെ വേദന ആരും അറിയുന്നില്ല.

അതിനിടയിൽ സൂപ്പർ വിജയം കൊയ്ത ഒരു സിനിമയുടെ നിർമ്മാതാവ് വെള്ളം കുടിക്കുന്ന വാർത്തയാണ് ഇപ്പോൾ മറുനാടൻ മലയാളി എക്‌സ്‌ക്ലൂസിവ് ആയി പുറത്ത് വിടുന്നത്. റിലീസ് ചെയ്തു ഒരു മാസം പിന്നിട്ടിട്ടും എല്ലാ തീയേറ്ററുകളിലും ഹൗസ് ഫുൾ ആയി ഓടുന്ന എന്ന് നിന്റെ മൊയ്തീന്റെ അണിയറ പ്രവർത്തകരാണ് ലാഭം പങ്ക് വയ്ക്കുന്നതിനെ ചൊല്ലി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഒരു മാസം കൊണ്ട് നിർമ്മാണ ചെലവിന്റെ ഇരട്ടി പണം കണ്ടെത്തിയ സിനിമ കൊയ്യുന്ന ലാഭത്തെ ചൊല്ലിയാണ് തർക്കം. സിനിമയുടെ അണിയറ പ്രവർത്തകരും പ്രധാന നിർമ്മാതാവും തമ്മിൽ തർക്കം കോടതി കയറുകയാണെന്ന മറുനാടൻ മലയാളിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു.

അമേരിക്കയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ സുരേഷ് എന്ന മലയാളിയാണ് എന്നു നിന്റെ മൊയ്തീന്റെ പ്രധാന നിർമ്മാതാവ്. രണ്ട് കോടി ബഡ്ജറ്റ് ഇട്ട സിനിമ എട്ടു കോടിയിലേക്ക് വളർന്നപ്പോൾ ഇടക്ക് നിർത്തി വയ്ക്കാൻ നിർമ്മാതാവ് പറഞ്ഞിരുന്നു. പിന്നീട് സിനിമയിലെ നായകൻ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് നിർമ്മാതാക്കളെ കൂടി കൊണ്ടുവന്നിരുന്നു. ഇവർ മുതൽ മുടക്കിയത് പലിശ നൽകാം എന്ന കാര്യത്തിന്റെ പുറത്താണെന്നാണ് സൂചന. പുതിയ നിർമ്മാതാക്കൾ വന്നതോടെ സുരേഷിനെ പൂർണ്ണമായും തഴയാൻ അണിയറ പ്രവർത്തകർ ശ്രമിച്ചിരുന്നു എന്ന ആരോപണം ഉണ്ട്. സിനിമ ഹിറ്റായതോടെ ലാഭം വീതിക്കുന്ന കാര്യത്തിൽ തർക്കം രൂക്ഷമായെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

അമേരിക്കയിലെ ഒരേ നഗരത്തിൽ താമസിക്കുന്ന നിർമ്മാതാക്കൾ തമ്മിൽ തർക്കം ഇല്ലെന്നും പുതിയ നിർമ്മാതാക്കളെ മനഃപൂർവ്വം തർക്കത്തിലേക്ക് ചിലർ വലിച്ചിഴക്കുകയാണെന്നും ആരോപണം ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും താൻ തന്നെ വഹിച്ചതിനാൽ എത്ര ലാഭം ഉണ്ടായാലും അതിന്റെ വീതത്തെ കുറിച്ച് അണിയറ പ്രവർത്തകർ അറിയേണ്ടതില്ല എന്നാണ് സുരേഷിന്റെ നിലപാട്. എന്നാൽ ബോക്‌സ് ഓഫീസ് ഹിറ്റായ സിനിമയുടെ ലാഭവിഹിതം തങ്ങൾക്ക് വേണമെന്ന് സംവിധായകൻ അടക്കമുള്ളവർ ശാഠ്യം പിടിക്കുന്നതാണ് വിവാദത്തിന് കാരണമെന്ന സൂചനയാണ് പുറത്ത് വരുന്നത്.

അണിയറ ശിൽപ്പികൾ നിർമ്മാതാവിനെതിരെ തിരിഞ്ഞതോടെ സുരേഷ് അമേരിക്കയ്ക്ക് വിമാനം കയറി. അതിനിടയിൽ നിർമ്മാതാവിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കോടതിയിൽ ഹാജാരാകണമെന്ന് അറിയിച്ചു കൊണ്ട് നോട്ടീസ് വന്നത് സംഘർഷം മൂർച്ഛിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കുടപ്പനക്കുന്നിലുള്ള വീട്ടിൽ കോടതിയുടെ ദൂതൻ എത്തിയെങ്കിലും ആരും നോട്ടീസ് കൈപ്പറ്റിയില്ല. സുരേഷ് അമേരിക്കയിലാണ് എന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു എന്നാണ് സൂചന. നിർമ്മാതാവിന്റെ പിതാവും നോട്ടീസ് കൈപ്പറ്റാൻ മടിച്ചിട്ടുണ്ട്. കോടതിയിൽ നിന്നും നോട്ടീസ് എത്താനുള്ള കാരണം എന്താണെന്ന് പക്ഷെ സുരേഷിന് ഇപ്പോഴും വ്യക്തമല്ല. കള്ളക്കേസുകൾ സൃഷ്ടിച്ച് തന്നെ ബുദ്ധിമുട്ടിക്കാൻ ശ്രമം ഉണ്ടാകുമെന്ന് സുരേഷ് സുഹൃത്തുക്കളോട് പറഞ്ഞിട്ടുള്ളതായി ചില വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു.

സിനിമയുടെ നിർമ്മാണ പ്രവർത്തനം തുടങ്ങിയ അന്നു മുതൽ നിർമ്മാതാവുമായി കടുത്ത അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുതായി റിപ്പോർട്ടുകൾ ഉണ്ട്. അണിയറ പ്രവർത്തകരും നായക നടനും അഭിനേതാക്കളും മനഃപൂർവ്വം നിർമ്മാതാവിന്റെ പങ്ക് മറച്ച് വയ്ക്കുന്നതിലും സുരേഷിന് അമർഷം ഉള്ളതായാണ് സൂചന. പണം മുടക്കിയ ആളെ ഒഴിവാക്കിയ ശേഷം അവസാനം കേസ് വരെ കൊടുത്തു കുഴപ്പത്തിൽ ആക്കാനുള്ള ശ്രമത്തിൽ പ്രവാസികളായ ബിസിനസ്സുകാർ ഒന്നടക്കം ആശങ്കയിൽ ആയതായാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP