Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഈസ്റ്റേൺ ചക്കപ്പൊടി ഉപയോഗിച്ചാൽ പ്രമേഹം പമ്പ കടക്കും; ചപ്പാത്തി മാവിലുൾപ്പടെ ജാക്ക്ഫ്രൂട്ട് 365 ഉപയോഗിച്ചാൽ 90 ദിവസം കൊണ്ട് പ്രമേഹം മാറുമെന്ന് നിർമ്മാതാക്കൾ; ഉപഭോക്താവിന്റെ പരാതിയിൽ കണ്ടെത്തിയത് ഉത്പന്നത്തിൽ പ്രമേഹ മരുന്നിന്റെ സാന്നിദ്ധ്യം; പരിശോധനയ്ക്ക് ഉപയോഗിച്ച ഉത്പന്നത്തിൽ അട്ടിമറിയെന്ന് നിർമ്മാതാക്കളും; ഈസ്റ്റേൺ ചക്കപ്പൊടി പ്രചരണത്തിന് പിന്നിലെ സത്യം മറുനാടൻ കണ്ടെത്തുമ്പോൾ

ഈസ്റ്റേൺ ചക്കപ്പൊടി ഉപയോഗിച്ചാൽ പ്രമേഹം പമ്പ കടക്കും; ചപ്പാത്തി മാവിലുൾപ്പടെ ജാക്ക്ഫ്രൂട്ട് 365 ഉപയോഗിച്ചാൽ 90 ദിവസം കൊണ്ട് പ്രമേഹം മാറുമെന്ന് നിർമ്മാതാക്കൾ; ഉപഭോക്താവിന്റെ പരാതിയിൽ കണ്ടെത്തിയത് ഉത്പന്നത്തിൽ പ്രമേഹ മരുന്നിന്റെ സാന്നിദ്ധ്യം; പരിശോധനയ്ക്ക് ഉപയോഗിച്ച ഉത്പന്നത്തിൽ അട്ടിമറിയെന്ന് നിർമ്മാതാക്കളും; ഈസ്റ്റേൺ ചക്കപ്പൊടി പ്രചരണത്തിന് പിന്നിലെ സത്യം മറുനാടൻ കണ്ടെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇസ്റ്റേൺ ചക്കപ്പൊടി അഥവ ജാക്ക്ഫ്രൂട്ട് 365 എന്ന ഉൽപ്പന്നത്തിൽ മായം ചേർന്നതായി പരിശോധനഫലം.ജാക്ക്ഫ്രൂട്ട് 365 എന്ന പൊടി ചപ്പാത്തിക്ക് മാവു കുഴയ്ക്കുമ്പോഴും ദോശമാവിലും മറ്റും ഒരു കപ്പ് ചേർത്താൽ 90 ദിവസം കൊണ്ട് പ്രമേഹം കുറയും എന്നാണ് നിർമ്മാതാക്കൾ പരസ്യം ചെയ്തിരുന്നത്. എന്നാൽ ഇത് വാങ്ങി ഉപയോഗിച്ച ഉപഭോക്താവ് സംശയം തോന്നുകയും അദ്ദേഹം പരിശോധനയാക്കായി ലാബിലേക്ക് അയക്കുകയുമായിരുന്നു. പ്രസ്തുത പരിശോധനയിലാണ് പ്രമേഹത്തിന് ഉപയോഗിക്കുന്ന മെറ്റേഫാമിൻ എന്ന ഗുളിക ഒരോഗ്രാം ചക്കപ്പൊടിയിലും 5.738 ഗ്രാം ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് കണ്ടെത്തിയത്.ഇതിന്റെ സത്യാവസ്ഥ അറിയാൻ മറുനാടൻ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് പരിശോധനഫലത്തിന്റെ ആധികാരികതയാണ്.

വിഷയത്തിന്റെ നിജസ്ഥിതി അറിയാനായി ആദ്യം ബന്ധപ്പെട്ടത് ഈസ്റ്റേൺ ഉടമയായ നവാസ് ബീരാനെയായിരുന്നു.അദ്ദേഹം മറുനാടനോട് നൽകിയ വിശദീകരണം ഇങ്ങനെ; ഈസ്റ്റേൺ അല്ല ഇ ഉത്പന്നത്തിന്റെ നിർമ്മാതാക്കൾ.തങ്ങൾ വിതരണം മാത്രമെ നോക്കുന്നുള്ളു.ഉത്പന്നത്തിന്റെ ശാസ്ത്രീയ വിശദാംശങ്ങൾ അറിയണമെങ്കിൽ ഉടമയായ ജെയിംസ് ജോസഫിനെ ബന്ധപ്പെടണമെന്നുമായിരുന്നു. വിഷയത്തിൽ ജയിംസ് ജോസഫ് നൽകിയ മറുപടിയിൽ അദ്ദേഹം തന്നെയാണ് ഉടമയെന്നും ഇത്തരത്തിൽ ഒരു റിപ്പോർട്ട് ഉണ്ടെന്നുള്ളത് സത്യമാണെന്നുമായിരുന്നു.

ഉത്പന്നത്തിൽ ഹൈഡ്രോക്ലോറൈഡ് എന്ന കെമിക്കലിന്റെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. അത് ഒരിക്കലും വരാൻ സാദ്ധ്യതയില്ല എന്നാണ് തന്റെ ലാബോറട്ടറിയിലെ ഡോക്ടർമാർ പറയുന്നത്.അതിനുശേഷം താൻ ചെയ്തത് ചക്കയിൽ പ്രകൃതിദത്തമായി തന്നെ ഇത്തരം സാന്നിദ്ധ്യമുണ്ടാകുമോ എന്ന് പരിശോധിക്കലാണ്.പക്ഷെ അതും ഉണ്ടാകില്ല എന്ന് തെളിഞ്ഞു.അങ്ങിനെ വരുമ്പോൾ പ്രസ്തുത റിപ്പോർട്ടിനായി പരിശോധിച്ചത് തന്റെ ഉത്പന്നമല്ലെന്നും പരാതിപ്പെട്ടയാളോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധേനയോ തന്റെ ഉത്പന്നമെന്ന പേരിൽ വ്യാജ ഉത്പന്നമാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.മാത്രമല്ല ഫുഡ്‌സേഫ്റ്റി അഥോറിറ്റിയുടെ ലാബിൽ വരെ നടത്തിയ പരിശോധനയിൽ എല്ലാം തന്നെ ഇത് ഫലം നെഗറ്റീവ് ആയിരുന്നവെന്നും അദ്ദേഹം ചുണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം സ്വദേശിയായ മജീഷ്യൻ നാഥാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയിരിക്കുന്നത്. തന്റെ സുഹൃത്തിന്റെ നിർദ്ദേശപ്രകാരമാണ് ഈ ഉത്പന്നം താൻ വാങ്ങിയത്.തുടർന്ന് പാക്കറ്റ് വിശദമായി വായിച്ചപ്പോൾ അതിൽ കണ്ട ഒരു വാചകമാണ് തന്നെ ആദ്യം സംശയത്തിന് ഇടയാക്കിയത്.90 ദിവസം കൊണ്ട് പ്രമേഹം നിയന്ത്രിക്കാൻ പറ്റുമെന്നായിരുന്നു അവർ അവകാശപ്പെട്ടിരുന്നത്.എന്നാൽ ഒരു ഡോക്ടറോ വൈദ്യശാസ്ത്രമോ ഇതുവരെ അവകാശപ്പെട്ടിട്ടില്ല ഇങ്ങനെ ഒരു കാര്യം.ഇതാണ് തനിക്ക് ആദ്യമായി സംശയം ഉണ്ടാക്കിയത്. മാത്രമല്ല ചക്കപ്പൊടി കഴിച്ചാൽ പ്രമേഹം കുറയില്ലെന്നും എനിക്കറിയാം.

അങ്ങിനെയാണ് ലാബിൽ കൊടുക്കുന്നത്.അപ്പോഴാണ് തനിക്ക് ഇ റിപ്പോർട്ട് ലഭിച്ചതെന്നും നാഥ് പറയുന്നു.താൻ ഫുഡ്‌സേഫ്റ്റി കമ്മീഷണർക്കും പരിശോധനയ്ക്കായി പൊടി നൽകിയിരുന്നു. അദ്ദേഹം ഒന്ന് എഫ്എസ്എസ്എഐയ്ക്കും മറ്റൊന്ന് ഡ്രഗ്‌സ് പരിശോധനയ്ക്കും കൊടുത്തു. പക്ഷെ ഇതിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.കാരണം ഡ്രഗ്‌സിന്റെ പരിശോധന ഫലം പോസറ്റീവും ഫുഡ്‌സേഫ്റ്റിയുടെത് നെഗറ്റീവുമാണ്.എന്നാൽ ഇ രണ്ടു റിപ്പോർട്ടും പുറത്ത് വിട്ടില്ലെന്നും നാഥ് കുറ്റപ്പെടുത്തുന്നു.

പരിശോധന നടത്തി ഫലം പോസറ്റീവായ ലാബിലെ ഉദ്യോഗസ്ഥൻ പറയുന്നത് ഇങ്ങനെ; പരിശോധന ഫലം സത്യമാണ്.പക്ഷെ അതിന് നിയമസാധുതയില്ല.കാരണം നിമയസാധുത വേണമെങ്കിൽ സാമ്പിൽ എടുക്കുന്നത് മുതൽ പല പല നടപടി ക്രമങ്ങളും ഉണ്ട്.എന്നാൽ ഇത്തരം പരിശോധന ഫലങ്ങൾ ഒരു വിവരത്തിന് വേണ്ടി മാത്രം ചെയ്യുന്നതാണ്.പ്രസ്തുത പൊടിയിൽ എന്തെങ്കിലും അലോപ്പതി മരുന്ന് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.ഉണ്ട് എന്ന് തന്നെയാണ് പരിശോധനയിൽ തെളിഞ്ഞതും.പ്രമേഹത്തിന് കൊടുക്കുന്ന മരുന്നാണ് മെറ്റാഫാമിൻ ഹൈഡ്രോ ക്ലോരൈഡ്.ഇത് വിഷാംശമല്ലെന്നും ലാബ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.

ഇതിന് പുറമെ ഭക്ഷണപദാർത്ഥം ഒരു മരുന്നാണെന്ന രുപേണ അവതരിപ്പിക്കുന്നതിലും ഈസ്റ്റേണിനെതിരെ പരാതി ഉണ്ട്.നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് ഭക്ഷണപദാർത്ഥങ്ങൾ മരുന്നായി ഉപയോഗിക്കാം എന്ന രൂപേണ മാർക്കറ്റ് ചെയ്യാൻ പാടുള്ളതല്ല.അതല്ലാത്ത പക്ഷം തങ്ങളുടെ ഉത്പന്നത്തിന്റെ ആധികാരിത പുറത്തുകൊണ്ടുവരേണ്ട ചുമതലയും ഈസ്റ്റേണിനാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP