Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതം മറന്നുള്ള വിവാഹം ഡിവൈഎഫ്‌ഐ നടത്തേണ്ടെന്ന് മൗലികവാദികൾ! സെക്കുലർ മാട്രിമോണിയൽ വൈബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഹാക്ക് ചെയ്തു; പിന്നിൽ ഇസ്ലാമിക് ആർമി

മതം മറന്നുള്ള വിവാഹം ഡിവൈഎഫ്‌ഐ നടത്തേണ്ടെന്ന് മൗലികവാദികൾ! സെക്കുലർ മാട്രിമോണിയൽ വൈബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഹാക്ക് ചെയ്തു; പിന്നിൽ ഇസ്ലാമിക് ആർമി

ആവണി ഗോപാൽ

തിരുവനന്തപുരം: മതത്തിനും ജാതിക്കും അതീതമായി വിവാഹം ചെയ്യാൻ തുനിഞ്ഞാൽ കേരളത്തിൽ വലിയ പ്രശ്‌നമാണെന്നതിന്റെ തെളിവായിരുന്നു കോഴിക്കോട്ട് അൻഷിദ-ഗൗതം വിവാഹത്തിന് നേരിടേണ്ടി വന്ന ദുരനുഭവം. ഇതിന്റെ പേരിൽ ഈ ദമ്പതികളെ മതമൗലിക വാദികൾ വേട്ടയാടിയപ്പോൾ സംരക്ഷണം തീർത്തത് സിപിഎമ്മിന്റെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ ആയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡിവൈഎഫ്‌ഐ മതത്തിന് അതീതമായി ഒന്നു ചേരാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കൾക്ക് വേണ്ടി സെക്യൂലർ മാട്രിമോണിയൽ സൈറ്റ് ആരംഭിച്ചത്. എന്നാൽ മതമൗലിക വാദികളായ ഒരുവിഭാഗം ആളുകൾ തന്നെ ഡിവൈഎഫ്‌ഐയുടെ മാട്രിമോണിയൽ സൈറ്റ് ഹാക്ക് ചെയ്തു.

സൈറ്റ് ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്ക് അകമായിരുന്നു സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. www.secularmarriage.com എന്ന സൈറ്റ് ഹാക്ക് ചെയ്തത്. ഇസ്ലാമിക് ആർമി എന്ന പേരിലാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. ബുധനാഴ്ചയാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ജാതി മത പരിഗണനകൾക്കതീതമായി ജീവിതപങ്കാളിയെ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കായി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. നേരത്തെ മോഹൻലാലിന്റെ വൈബ്‌സൈറ്റ് ഹാക്ക് ചെയ്ത അതേ സംഘം തന്നെയാണിതിനുപിന്നിലും.

ജാതിക്കും മതത്തിനും അതീതമായി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഡിവൈഎഫ്ഐ ആരംഭിക്കുന്ന സെക്കുലർ മാട്രിമോണിയൽ വൈബ്‌സൈറ്റിന് തുടങ്ങിയത്. സംസ്ഥാനത്ത് എവിടെ നിന്നുള്ള യുവതി യുവാക്കൾക്കും ഏത് രാഷ്ട്രീയത്തിലും മതത്തിലും വിശ്വസിക്കുന്നവർക്കും പേര് രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്ന വ്യക്തിയുടെ ചിത്രം, പേര്, മേൽവിലാസം, വിദ്യാഭ്യാസം, പ്രായം എന്നിവ രേഖപ്പെടുത്തും. എന്നാൽ ജാതി, മതം എന്നിവ കാണിക്കുന്നതിന് പ്രത്യേകം കോളങ്ങൾ ഉണ്ടാവില്ല.

പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് പരസ്പരം പരിചയപ്പെടുന്നതിനും അതുവഴി വിവാഹത്തിനും അവസരമൊരുക്കുകയാണ് ലക്ഷ്യം. വിവാഹം സ്വന്തം ഇഷ്ടപ്രകാരം നടത്താം. കഴിഞ്ഞ സംസ്ഥാന സമ്മേളന തീരുമാനപ്രകാരമാണ് മാട്രിമോണിയൽ സൈറ്റുമായി ഡിവൈഎഫ്ഐ രംഗത്ത് വന്നിരിക്കുന്നത്. വെബ്‌സൈറ്റിൽ നൽകുന്ന ഫോട്ടോയും മറ്റ് വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാതിരിക്കുന്നതിനുള്ള സംവിധാനവും ഒറുക്കിയിരുന്നു. സൈറ്റിന് ഊഷ്മളമായ സ്വീകരണമായിരുന്നു ലഭിച്ചത്. വെബ്‌സൈറ്റിന് വേണ്ടി ഫേസ്‌ബുക്ക് പേജും ആരംഭിച്ചിരുന്നു. നിലവിൽ മതമില്ലാത്ത ജീവിതങ്ങൽ എന്ന പേരിൽ പ്രശസ്തമായ ഫേസ്‌ബുക്ക് പേജും പ്രവർത്തിക്കുന്നുണ്ട്.

മതമൗലികവാദികളുടെ ശ്രമത്തെ ധീരമായി നേരിടുമെന്ന് എം സ്വരാജ്

ഡിവൈഎഫ് ഐയുടെ മതേതര വിവാഹ വെബ്‌സൈറ്റ് തകർക്കാൻ ഉള്ള മതമൗലിക വാദികളുടെ ശ്രമത്തെ ധീരമായി നേരിടുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് പ്രതികരിച്ചു. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനായി ഇത്തരമൊരു വെബ്‌സൈറ്റ് തുടങ്ങാൻ തീരുമാനിച്ച ഉടൻ തന്നെ വിവിധ കോണുകളിൽ നിന്ന് ഭീഷണിക്കത്തുകൾ ശ്രമിച്ചിട്ടുണ്ട്. അതിൽ സംഘപരിവാർ സ്വഭാവമുള്ളതും മുസ്ലിം മതമൗലികവാദികളുടെ പേരിലുള്ള കത്തുകളും ഉണ്ടായിരുന്നു. എന്തായാലും വിഷയത്തിൽ പരാതി നൽകാൻ തന്നെയാണ് തീരുമാനം. ഉച്ചയോടു കൂടി വെബ്‌സൈറ്റ് വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എം സ്വരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇന്നലെ ആഷിക് അബുവും റിമാ കല്ലിങ്ങലും ചേർന്നാണ് ഡിവൈഎഫ്‌ഐയുടെ മതേതര വെബ്‌സൈറ്റ് കൊച്ചിയിൽ വച്ച് ഉദ്ഘാടനം ചെയ്തത്. നിരവധി യുവതി യുവാക്കളാണ് കഴിഞ്ഞ ദിവസം വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്. ഒരു ഘട്ടത്തിൽ തിരക്ക് കാരണം സൈറ്റ് സ്ലോയാകുന്ന അവസ്ഥവരെ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP