ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം

പ്രകാശ് ചന്ദ്രശേഖർ
കൊല്ലം: ഉത്രകൊലക്കേസിൽ ഭർത്താവ് സൂരജ് മുർഖനെ കൊണ്ട് കടിപ്പിക്കുന്നതിന്റെ ഡമ്മി പരീക്ഷണം പൊലീസിന്റെ അന്വേഷണത്തിൽ നിർണായക തെളിവായി മാറിയിരിക്കുകയാണ്. ഭർത്താവ് സൂരജിനെ സംശയലേശമെന്യേ കുടുക്കുന്നതായിരുന്നും ഡമ്മി പരീക്ഷണം. ഡമ്മിപരീക്ഷണത്തിന്റെ കൂടുതൽ വിവരങ്ങൾ മറുനാടൻ പുറത്തുവിടുകയാണ്. കേസ്സിലെ പ്രധാന സാക്ഷിയും മഹീന്ദ്രാ വൈൽഡ്ലൈഫ് ഫൗണ്ടേഷൻ ചെയർമാനുമായ കാസർഗോഡ് സ്വദേശി മാവീഷാണ് വിവരങ്ങൾ മറുനാടനുമായി പങ്കിട്ടത്.
ആദ്യമായിട്ടാണ് കേസ്സിൽ ഏറ്റവും നിർണ്ണായകമെന്ന് പൊലീസ് വിശേഷിപ്പിച്ചിട്ടുള്ള ഡമ്മിപരീക്ഷണ വിവരങ്ങൾ ആധികാരിക കേന്ദ്രത്തിൽ നിന്നും ലഭ്യമാവുന്നത്. മാവീഷ് വെളിപ്പെടുത്തിയ വിവരങ്ങൾ എല്ലാം പൂർണ്ണമായി ശരിയാണെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യത്ത് ഇത്തരത്തിൽ നടക്കുന്ന ആദ്യത്തെ ഡമ്മിപരീക്ഷണമാണ് ഉത്ര കൊലക്കേസ്സിനായി ആവിഷ്കരിച്ചത്.
വനംവകുപ്പിന്റെ അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചയുടെ ഇടവേളയിൽ രണ്ട് ഘട്ടമായിട്ടാണ് ഡമ്മിപരീക്ഷണം നടത്തിയത്. ഇതിനായി ബെഡ്റും സെറ്റിട്ടെന്നും മണിക്കൂറോളം നീണ്ട പരീക്ഷണത്തിൽ സൂരജിന്റെ ഇടപെടൽ സാക്ഷികളായവർക്ക് കൃത്യമായി ബോദ്ധ്യപ്പെട്ടെന്നും മാവീഷ് വെളിപ്പെടുത്തി.
മാവീഷിന്റെ വിവരണം ഇങ്ങനെ:
രാത്രി എട്ടുമണിയോടെ നാല് മൂർഖൻ പാമ്പുകളുമായിട്ടാണ് പരീക്ഷണത്തിനായി എത്തിയത്. അഞ്ചലിലും പരിസരപ്രദേശങ്ങളിൽ നിന്നും പിടിച്ച പാമ്പുകളായിരുന്നു ഇവ. അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന കൊല്ലം എസ് പി ഹരിശങ്കർ, സംഘാംഗങ്ങളായ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അശോകൻ ഏ സി എഫ് അൻവർ ,പുനലൂർ തഹസീൽദാർ എന്നിവരാണ് പരീക്ഷണത്തിന് സാക്ഷികളായവരിൽ പ്രമുഖർ.
തുണിക്കടകളിൽ കാണാറുള്ള സ്്ത്രീകളുടെ ബൊമ്മകളിൽ ഒന്നാണ് ഉത്രയുടെ രൂപത്തിനായി പ്രയോജനപ്പെടുത്തിയത്. ഉത്രയ്ക്ക് പാമ്പുകടിയേറ്റ മുറി പൂർണ്ണരൂപത്തിൽ തയ്യാറാക്കുകയായിരുന്നു ആദ്യപരിപാടി. പിന്നെ ഉത്ര കിടന്നിരുന്നപോലെ ബൊമ്മയെ ബെഡിൽ കിടത്തി. കൈയിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു.
തുടർന്ന് ഒന്നര മീറ്ററിൽ അധികം നീളമുണ്ടായിരുന്ന രണ്ട് മൂർഖൻ പാമ്പുകളെ പുറത്തെടുത്തു. ഉത്രയുടെ കൈയിൽ മുറിവ് കണ്ടെത്തിയ ഭാഗത്ത് കടിക്കത്തക്കവിധം ഇവയെ താഴേയ്ക്കിട്ടു. എന്നാൽ ഇവ കടിച്ചില്ല. ഇഴഞ്ഞ് നീങ്ങി മുറിയിലെ അലമാരിയുടെ അടിയിലേയ്ക്ക് ഒളിച്ചു.പിന്നെ ഇവയെ എടുത്തുകൊണ്ടുവന്ന് ഏറെ നേരെ പ്രകോപിപിച്ച് രംഗം വീണ്ടും ആവർത്തിച്ചപ്പോൾ 2 തവണ കടിച്ചു.
ഈയവസരത്തിൽ മുറിപ്പാടുകൾ തമ്മിലുള്ള അകലം 1.8 സെന്റിമീറ്ററിൽ താഴെയായിരുന്നു. പിന്നീട് വായ്തുറന്ന നിലയിലായ മൂർഖന്റെ തലയിൽ കൈവിരൽ അമർത്തി കടിപ്പിച്ചപ്പോൾ മുറിപ്പാടുകളുടെ ദൂരത്തിൽ മാറ്റം പ്രകടമായി. ആദ്യത്തെ കടിയിൽ മുറിപ്പാടിന്റെ ദൂരം 2.1 സെന്റീമീറ്ററും രണ്ടാമത്തേത് 2.4 സെന്റീമീറ്ററുമായിരുന്നും മുറിപ്പാടുകളുടെ അകലം.
ഇന്ത്യയിൽ മൂർഖൻ പാമ്പുകളുടെ സ്വാഭാവിക രീതിയിലുള്ള കടിയിൽ ഇതുവരെ റിപ്പോർട്ടുചെയ്യപ്പെട്ട ഏറ്റവും വലിയ ബൈറ്റ് മാർക്ക്(മുറിപ്പാട്) 2 സെന്റീമീറ്റർ മാത്രമാണ്. പാമ്പിന്റെ തലയിൽ അമർത്തിയാണ് ഉത്രയെ കടിപ്പിച്ചതെന്ന് ഇതോടെ പരീക്ഷണത്തിന് സാക്ഷികളായിരുന്നവക്ക് ബോദ്ധ്യമായി.
പൊലീസ് ഏർപ്പെടുത്തിയ വീഡിയോഗ്രാഫർ എല്ലാം വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. മൂർഖനെ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് രണ്ട് അണലികളെ ഉയോഗിച്ചും ഇത്തരത്തിൽ പരീക്ഷണം നടത്തി. ബെഡിൽക്കിടത്തിയിരുന്ന ബൊമ്മയുടെ കാൽ അനക്കിയപ്പോൾ അണലി കടിച്ചു. അണലിയെ ബെഡിൽ കൊണ്ടിട്ടതാണ് ആദ്യം കടിയേൽക്കാൻ കാരണമെന്ന് ഇതിലൂടെ വ്യക്തമായി.
പുലർച്ചെ 2 മണിയോടെ പരീക്ഷണം സംബന്ധിച്ച അന്തിമ റിപ്പോർട്ടും തയ്യാറാക്കിയാണ് അവിടെ നിന്നും മടങ്ങിയത്.മാവീഷ് വ്യക്തമാക്കി.മുറിപ്പാടുകൾ തമ്മിലുള്ള അകലമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി പ്രാഗത്ഭ്യമുള്ള ഒരാളുടെ സേവനം വിട്ടതരണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. താമസിയാതെ തന്നെ ഇക്കാര്യത്തിൽ മാവീഷിനെ ചുമതപ്പെടുത്തിക്കൊണ്ട് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി.
സംഭവത്തിൽ ഒരു വിദഗ്ധ സമിതി രൂപീകരിച്ചായിരുന്നു അന്വേഷണസംഘത്തിന്റെ പിന്നീടുള്ള പ്രവർത്തനം. ഉത്രയുടെ മൃതദ്ദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ ഡോ.ശശികല, മൂർഖന്റെ ജഡം പോസ്റ്റുമോർട്ടം ചെയ്ത വെറ്റനറി സർജ്ജൻ ഡോ.കിഷോർ, വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഏ സി എഫ് അൻവർ, മാവീഷ് തുടങ്ങിയവരായിരുന്നു സമിതിയിലെ അംഗങ്ങൾ.
സൂരജിന്റെ വീട്ടിലും ഉത്രയുടെ വീട്ടിലും നടത്തിയ പരിശോധനകളിൽ പാമ്പ് വീടിനുള്ളിൽ സ്വമേധയാ എത്തുന്നതിനുള്ള സാഹചര്യമില്ലന്ന് സ്ഥിരീകരിച്ചു. തുടർന്ന് വിദഗ്ധസിമതി ഇക്കാര്യം അന്വേഷണ സംഘത്തെ ബോദ്ധ്യപ്പെടുത്തി. തുടർന്ന് മാവീഷ് തന്നെയാണ് ഡമ്മീപരീക്ഷണത്തിന്റെ ആവശ്യകത പൊലീസിന് മുമ്പാകെ അവതരിപ്പിച്ചത്. തുടർന്ന് ഡി ജി പി ലോക്നാഥ് ബഹറയുടെ അനുമതിയോടെയാണ് പൊലീസിന്റെ ചരിത്രത്തിലെ ഇത്തരത്തിൽപ്പെട്ട ആദ്യത്തെ ഡമ്മീപരീക്ഷണത്തിന് തയ്യാറെടുപ്പുകൾ ആരംഭിച്ചത്.
മാവീഷിന് 9 വയസ്സുമുതൽ പാമ്പകളെ അടുത്തറിയാം. പിതാവ് മഹേന്ദ്ര നടത്തിയരുന്ന സർപ്പയജ്ഞങ്ങളിൽ 4 ാം ക്ലാസ്സിൽ പഠി്ക്കുമ്പോൾ മുതൽ പങ്കെടുത്തിട്ടുണ്ട്. വേനൽക്കാല അവധി സമയങ്ങളിൽ വിദേശ രാജ്യങ്ങളിലും രാജ്യത്തിന്റെ പലഭാഗങ്ങളിലുമായി നടന്ന പിതാവിന്റെ സർപ്പയജ്ഞപരിപാടികളിൽ പങ്കാളിയായിട്ടുണ്ട്.
വളർന്നപ്പോൾ പക്ഷിമൃഗാദികളെ എല്ലാം ഇഷ്ടപ്പെടാൻ തുടങ്ങി. പഠനവും ആ വഴിക്കായി. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ എൻവെയോൺയ്മെന്റ് സയൻസിൽ ഒരുവർഷം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിട്ടുമുണ്ട്. നേപ്പാളിലും ഗൾഫിലും ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള ജോലികൾ ചെയ്തിട്ടുമുണ്ട്. വനംവകുപ്പിന് കീഴിൽ പാമ്പുപിടുത്തത്തിന് ലൈസൻസ് നേടിയവരിൽ വലിയൊരുവിഭാഗത്തിന് പാമ്പുപിടുത്തത്തിൽ പരിശീലനം നൽകിയതും മാവീഷാണ്.
വിഷപാമ്പുകളുമായി ഇടപഴകാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങളായിട്ടും ഇതുവരെ കടിയേൽക്കാത്ത പ്രവർത്തിപരിചയവും ഡമ്മിപരീക്ഷണത്തിന്റെ ചുമതല മാവീഷിന്റെ ചുമലിൽ വന്നുചേരാൻ കാരണമായി, വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്ന പൊലീസ് തിയറിയാണ് ഡമ്മിപരീക്ഷണത്തിലൂടെ പൊലീസ് സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരുഡമ്മീപരീക്ഷണം നടക്കുന്നത്.കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നുവരുന്നത്.കഴിഞ്ഞ ഓഗസ്റ്റിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഉത്രയെ ഭർത്താവ് സൂരജ് മൂർഖനെകൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.കൊല്ലം എസ് പി യായിരുന്ന എസ് ഹരിശങ്കറിന്റെ മേൽനോട്ടത്തിലായിരുന്നു കേസന്വേഷണം.180-ൽപ്പരം സാക്ഷികളുള്ള കേസ്സിൽ ഇതുവരെ 18 സാക്ഷികളുടെ വിസ്താരം പൂർത്തിയായിട്ടുണ്ട്.
Stories you may Like
- സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
- ഉത്രക്കേസിൽ ഇനി ആന്തരികാവയവ പരിശോധനയും തെളിവാകും
- അടൂരിലെ അയ്യോ പാവം സൂരജിനെ എസ് ഐ പുഷ്പകുമാർ കൈവിലങ്ങ് അണിയച്ചത് ഇങ്ങനെ
- നിർണ്ണായക വെളിപ്പെടുത്തലുമായി ചാവറകാവ് സുരേഷിന്റെ മകൻ സുനിൽ
- ഉത്രാ കൊലക്കേസ് ആസുത്രൂണത്തിൽ നിറയുന്നത് പണത്തോടുള്ള ആർത്തി മാത്രം
- TODAY
- LAST WEEK
- LAST MONTH
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 21-ാം ദിവസം എത്തിയ മോഹൻലാൽ സംസാരിച്ചത് പ്രണയത്തെ കുറിച്ച്; രണ്ടാമത്തെ എലിമിനേഷനിൽ മിഷേൽ പുറത്തേക്ക്; ബിഗ് ബോസ് ഹൗസിൽ സംഭവിക്കുന്നത് ഇങ്ങനെ..
- വസതിയിലെ നാലാം നിലയിൽ നിന്നും വീണുള്ള മുത്തൂറ്റ് ചെയർമാന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഫോറൻസിക് പരിശോധന; എം ജി ജോർജിന്റെ മരണ കാരണം കണ്ടെത്താൻ വിദഗ്ധ പരിശോധന നടത്തുക എയിംസിലെ മൂന്നംഗ ഫോറൻസിക് മെഡിക്കൽ ടീം; പരിക്കുകൾ ഉയരത്തിൽ നിന്നുള്ള വീഴ്ച്ചയിൽ നിന്നാണോ എന്ന് പരിശോധിക്കും; രാസപരിശോധനയും നടത്തും
- രണ്ട് തവണ ടേം നിബന്ധനയിൽ ഉറച്ചത് പിണറായിയും കോടിയേരിയും; ബംഗാളിലെ പാർട്ടിയുടെ പതനം ചൂണ്ടി എതിർത്തവരുടെ വായടപ്പിച്ചു പിണറായി; അടുത്ത തവണ താനില്ലെന്ന് പ്രഖ്യാപിച്ച് തീരുമാനം ഉറപ്പിക്കൽ; ലക്ഷ്യം വെച്ചത് ഐസക്ക് അടക്കമുള്ളവരെ വെട്ടിനിരത്തലും കോടയേരിക്ക് വീണ്ടും വഴിയൊരുക്കലും; കേന്ദ്ര ഇടപെടൽ പ്രതീക്ഷിച്ച് സീറ്റു പോയ നേതാക്കൾ
- വരുമാനം നിലച്ചതിനാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നു; ഭൂമി നിയമപരമല്ലെന്ന പ്രചരണത്താൽ വസ്തുക്കൾ വിറ്റ് കടബാധ്യതകൾ തീർക്കാൻ പോലും സാധിക്കുന്നില്ല; പശ്ചിമ ആഫ്രിക്കയിൽ എന്താണ് ചെയ്യുന്നതെന്ന് വീഡിയോയിൽ പറയാം; സിയറ ലിയോണിൽ നിന്നും വീണ്ടും പി വി അൻവർ; 11ന് കരിപ്പൂരിൽ വിമാനം ഇറങ്ങുമ്പോൾ വൻ സ്വീകരണം നൽകാൻ പ്രവർത്തകർ
- 'പുതിയ കേരളം മോദിക്കൊപ്പം'; എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു അമിത്ഷാ; മോദിയെ മുഖമാക്കി പ്രചരണം ഊർജ്ജിതമാക്കും; നടൻ ദേവന്റെ പാർട്ടി ബിജെപിയിൽ ലയിച്ചു; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന നേതാവും വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ ബിജെപിയിൽ ചേർന്നു
- പിണറായിയോട് ചോദ്യങ്ങളുമായി അമിത്ഷാ എത്തിയത് അന്വേഷണം ഏജൻസികൾക്കുള്ള പച്ചക്കൊടിയായി; ഡോളർ കടത്തു കേസിൽ മന്ത്രിമാരെയും മന്ത്രിപുത്രന്മാരെയും അടക്കം ഉന്നതരെ 'ഗ്രിൽ' ചെയ്യാൻ തയ്യാറെടുത്ത് കസ്റ്റംസ്; സ്വപ്നയുടെ മൊഴിയിൽ സിപിഎം നേതാക്കളെ കുരുക്കാൻ കേന്ദ്ര ഏജൻസി; ഡിജിറ്റൽ തെളിവുകളിലും പുറത്തുവന്നേക്കും
- മൂന്ന് തവണയും സീറ്റു നൽകാമെന്ന് പറഞ്ഞു പറ്റിച്ചു; രമേശ് കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് ഇന്നോവ കാർ സഞ്ചരിക്കാൻ നൽകിയിട്ടും ജയ് ഹിന്ദ് ടിവിക്ക് ഫണ്ടു കൊടുത്തിട്ടും കാര്യമില്ല; ഇക്കുറി നേമത്ത് പോലും പരിഗണന ഇല്ലാതായതോടെ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു; രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചു
- മയക്കുമരുന്നും അക്രമവും, നിരവധി കേസുകളിൽ പ്രതിയായി നിരന്തര പ്രശ്നക്കാരൻ; നാട്ടുകാർക്ക് തലവേദനയായ പ്രതിയെ കാപ്പ നിയമം ചുമത്തി ഡിഐജി മലപ്പുറത്തു നിന്നും നാടുകടത്തി; നടപടി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ റിപ്പോർട്ട് പ്രകാരം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്