Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202426Monday

50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്‌ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും

50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്‌ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും

അമൽ രുദ്ര

തിരുവനന്തപുരം: ഡോ ഷഹ്നയെ വിവാഹ വാഗ്ദാനത്തിൽ ചതിച്ചത് എല്ലുരോഗ വിഭാഗത്തിലെ 'സഖാവായ' വിദ്യാർത്ഥി നേതാവ്. വിപ്ലവം മാത്രം വാക്കുകളിൽ നിറയ്ക്കുന്ന സഖാവാണ് ഡോക്ടർ. ഈ ഡോക്ടറുടെ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫാണ്. എസ് എഫ് ഐ രാഷ്ട്രീയത്തിന്റെ ഭാഗമായ ഈ നേതാവിനെതിരെ പൊലീസും ചെറുവിരൽ അനക്കാൻ ഇടയില്ല. ഡോ ഷഹ്നയുടെ വീട്ടുകാരും സ്ത്രീധന ആരോപണത്തിൽ പരാതി നൽകിയിട്ടില്ല. മാധ്യമങ്ങളോട് അനൗദ്യോഗികമായി പങ്കുവച്ച വിവരങ്ങളാണ് പൊതു മണ്ഡലത്തിലുള്ളത്. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിൽ സ്ത്രീധന പീഡനത്തിന്റെ സൂചനകളുണ്ട്. സാമ്പത്തിക ആരോപണത്തിന്റെ വസ്തുതകളും. ഇതിലേക്ക് അന്വേഷണമെത്തിയാൽ ഡോ ഷ്ഹനയുടെ മരണത്തിന് കാരണക്കാരൻ അഴിക്കുള്ളിലാകും.

കൊല്ലത്ത് വിസ്മയയെ കൊന്നതിന് സമാനമാണ് ഈ കേസും. ഇവിടെ വിവാഹം കഴിഞ്ഞില്ല. പ്രണയിച്ച കുട്ടിയെ വിവാഹം കഴിക്കാൻ സ്ത്രീധനം ചോദിച്ചതാണ് ഡോ ഷഹ്നയെ തളർത്തിയത്. അമ്പതു ലക്ഷവും അമ്പതു പവനും ഒരു കാറും നൽകാമെന്ന് ഡോക്ടറായ പയ്യന് ഷഹ്നയുടെ വീട്ടുകാർ ഉറപ്പു നൽകി. എന്നാൽ വിപ്ലവകാരിയെന്ന് സ്വയം അവകാശപ്പെടുന്ന നേതാവിന് കെട്ടാൻ പോകുന്ന കുട്ടിയുടെ വീട്ടിൽ നിന്നും ഫ്‌ളാറ്റും ബിഎംഡബ്ല്യൂവും കൂടിയേ തീരു. 150 പവനും ചോദിച്ചതായാണ് സൂചന. കല്യാണമെല്ലാം ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. ഷഹ്നയുടെ വീട്ടിൽ പെയിന്റു ചെയ്യാനും തുടങ്ങി. പിന്നാലെയായിരുന്നു പ്രതിസന്ധി എത്തിയത്. ഇതോടെ ഷഹ്ന വിഷാദത്തിലായി. ഈ ദുഃഖമാണ് ആ കുട്ടിയുടെ ജീവനെടുത്തത്. അതുകൊണ്ട് തന്നെ സ്ത്രീധന നിരോധന നിയമ പ്രകാരം അത് ചോദിച്ചവരെ അകത്തിടേണ്ട കേസുമാണ്.

പ്രസ്തുത ഡോക്ടരുടെ ഫോൺ ഇപ്പോൾ പ്രവർത്തന രഹിതമാണ്. ഇയാൾ മുങ്ങിയെന്നാണ് സൂചന. പിജി ഡോക്ടർമാരുടെ അവകാശ പോരാട്ടങ്ങൾക്ക് മുന്നിൽ നിൽക്കുന്ന നേതാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് എംബിബിഎസും പഠിച്ചത്. മെഡിക്കൽ എൻട്രൻസിൽ ഏഴാം റാങ്കുകാരനായിരുന്നു. ഫസ്റ്റ് ക്ലാസിലാണ് എംബിബിഎസും പൂർത്തിയാക്കിയത്. അതിന് ശേഷം തിരുവനന്തപുരത്ത് പിജിക്കും കിട്ടി. എല്ലു രോഗത്തിലാണ് തുടർ പഠനം. അങ്ങനെ വിപ്ലവ മുദ്രാവാക്യങ്ങളുമായി സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്ന് വാക്കുകളിലൂടെ മുദ്രാവാക്യം വിളിക്കുന്ന നേതാവാണ് ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയെന്നതാണ് വസ്തുത. രാഷ്ട്രീയ സ്വാധീനവും ബന്ധങ്ങളും ഉള്ളതുകൊണ്ട് തന്നെ ഇയാളെ പൊലീസിന് തൊടാനുമാകില്ലെന്നാണ് വിലയിരുത്തൽ.

ഡോ ഷഹ്നയുടെ കുടുംബവും വിശദ പരാതി പൊലീസിന് നൽകിയിട്ടില്ല. സ്ത്രീധന ആരോപണം പരാതിയായി എഴുതി നൽകിയാൽ മാത്രമേ അത്തരത്തിലെ കേസ് പോലും പൊലീസ് പരിഗണിക്കൂ. ആത്മഹത്യാ കുറിപ്പിൽ തൽകാലം അവർ മുമ്പോട്ട് പോകില്ല. അതിനിടെ യുവ ഡോക്ടറെ ചോദ്യം ചെയ്യണമെന്ന അഭിപ്രായം മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസർക്കുണ്ട്. എന്നാൽ അതിന് മുകളിൽ നിന്ന് അനുമതി കിട്ടുമോ എന്ന ഉറപ്പില്ലെന്നാണ് സൂചന. കാര്യക്ഷ്മമായ ഇടെപടലാണ് ഇതുവരെ മെഡിക്കൽ കോളേജ് പൊലീസ് നടത്തിയത്. അതുകൊണ്ട് കൂടിയാണ് ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ പുറത്തെത്തിയത്. ഇത് പൊതു സമൂഹത്തിൽ ചർച്ചയാതോടെയാണ് ഡോക്ടർ ഒളിവിൽ പോയത്.

യുവഡോക്ടറുടെ ആത്മഹത്യയ്ക്ക് കാരണമായത് സ്ത്രീധനത്തെച്ചൊല്ലി സുഹൃത്ത് വിവാഹത്തിൽനിന്ന് പിന്മാറിയതിനാലാണെന്ന് ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പി.ജി. വിദ്യാർത്ഥിനി ഡോ.ഷഹ്ന(28)യുടെ മരണത്തിലാണ് സ്ത്രീധനം വീണ്ടും ചർച്ചയാകുന്നത്. തിങ്കളാഴ്ച രാത്രിയാണ് സഹപാഠികൾ ഷഹ്നയെ മെഡിക്കൽ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെഞ്ഞാറമൂട് മൈത്രി നഗർ ജാസ് മൻസിലിൽ പരേതനായ അബ്ദുൾ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹ്ന. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ 2022 ബാച്ചിലാണ് പി.ജി.ക്ക് പ്രവേശനം നേടിയത്. രണ്ടുവർഷം മുൻപായിരുന്നു ഷഹ് നയുടെ പിതാവ് അബ്ദുൾ അസീസ് മരിച്ചത്. ഷഹ്നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, യുവാവിന്റെ വീട്ടുകാർ ഉയർന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്.

150 പവനും 15 ഏക്കർ ഭൂമിയും ഒരു ബി.എം.ഡബ്ല്യൂ. കാറുമാണ് സ്ത്രീധനമായി യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതെന്നാണ് ഷഹ് നയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാൻ ഷഹ്നയുടെ വീട്ടുകാർക്കായില്ല. ഇതോടെ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇക്കാര്യം സൂചിപ്പിക്കുന്നതാണ് ഷഹ് നയുടെ മുറിയിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പും.

സ്ത്രീധനം നൽകാൻ സാമ്പത്തികശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്. പിതാവ് മരിച്ചുപോയതിനാൽ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാണെന്നും യുവഡോക്ടറുടെ കുറിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP