Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശസ്ത്രക്രിയക്ക് ശേഷം വലത് ഭാഗത്തേക്ക് തിരിയുമ്പോൾ വയറിനുള്ളിൽ എന്തോ കുത്തിയുള്ള വേദന; പരിശോധയ്ക്കായി എത്തിയപ്പോൾ എക്സ്റേ യൂണിറ്റിലേക്ക് ലാബ് ടെക്നീഷ്യന്മാരും ഡോക്ടർമാരും ഓടിയെത്തുന്നു; സംശയം തോന്നി സ്വകാര്യ ആശുപത്രിയിലലേക്ക് മാറ്റി എക്സറേ എടുത്തപ്പോൾ കണ്ടത് വയറ്റിൽ ഒരു കത്രിക; ഓപ്പറേഷനിടെ മറന്നുവെച്ച സർജിക്കൽ കത്രിക നിർധനനായ ഓട്ടോഡ്രൈവറുടെ ഉദരത്തിൽ കിടന്നത് ഒരു മാസത്തോളം; ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത മെഡിക്കൽ വീഴ്ചയുടെ കഥ

ശസ്ത്രക്രിയക്ക് ശേഷം വലത് ഭാഗത്തേക്ക് തിരിയുമ്പോൾ വയറിനുള്ളിൽ എന്തോ കുത്തിയുള്ള വേദന; പരിശോധയ്ക്കായി എത്തിയപ്പോൾ എക്സ്റേ യൂണിറ്റിലേക്ക് ലാബ് ടെക്നീഷ്യന്മാരും ഡോക്ടർമാരും ഓടിയെത്തുന്നു; സംശയം തോന്നി സ്വകാര്യ ആശുപത്രിയിലലേക്ക് മാറ്റി എക്സറേ എടുത്തപ്പോൾ കണ്ടത് വയറ്റിൽ ഒരു കത്രിക; ഓപ്പറേഷനിടെ മറന്നുവെച്ച സർജിക്കൽ കത്രിക നിർധനനായ ഓട്ടോഡ്രൈവറുടെ ഉദരത്തിൽ കിടന്നത് ഒരു മാസത്തോളം; ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത മെഡിക്കൽ വീഴ്ചയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെ അനാസ്ഥമൂലം നിർധനനായ ഓട്ടോഡ്രൈവറുടെ ഉദരത്തിൽ മറന്നുവെച്ച സർജിക്കൽ കത്രിക ജീവന് ഭീഷണിയായി കിടന്നത് ഒരു മാസത്തോളം. ഇത്രയംകാലം വേദന സഹിച്ച ഓട്ടോ ഡ്രൈവർ സ്വകാര്യ ആശുപത്രിയിലെത്തി മറ്റൊരു ശസ്ത്രക്രിയക്ക് വിധേയനായി കത്രിക പുറത്തെടുക്കുകയായിരുന്നു. തൃശ്ശൂർ വലിയാലുക്കലിൽ വാടക വീട്ടിൽ താമസിക്കുന്ന മാളിയേക്കൽ ജോസഫ് പോൾ (55) ആണ് ജീവൻവരെ നഷ്ടം ആകാമായിരുന്നു ഈ മെഡിക്കൽ അനാസ്ഥയുടെ ഇര. ഭാഗ്യംകൊണ്ട് മാത്രമാണ് ജോസഫിന് ജീവൻ തിരിച്ചു കിട്ടിയത് എന്ന് ബന്ധുക്കൾ പറയുന്നു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്കെല്ലാം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജോസഫിന്റെ കുടുംബം പറയുന്നു.

ഏപ്രിൽ മഞ്ഞപ്പിത്തം മൂലം ജോസഫ് തൃശൂർ കൂർക്കഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്ക് ശേഷം സ്‌കാനിങ് നടത്തിയപ്പോൾ പാൻക്രിയാസിൽ തടിപ്പ് ഉള്ളതായി കണ്ട ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി ഇത് നീക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽ സ്വകാര്യ ആശുപത്രിയിലെ ചെലവ് താങ്ങാൻ പറ്റാത്തതുകൊണ്ട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെക്ക് ചികിൽസ മാറ്റുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽപോയി ഡോ പ്രവീണിനെ കണ്ടപ്പോൾ അദ്ദേഹം നിർദ്ദേശിച്ചതുനുസരിച്ചാണ് ജനറൽ സർജറി വിഭാഗത്തിലെ ചീഫ് സർജനായ ഡോ. പോളി. ടി. ജോസഫിനെ സമീപിച്ചത്. മെഡിക്കൽ കോളജിൽനിന്ന് ലഭിച്ച നമ്പർ അനുസരിച്ച് ഡോ പോളിയെ വിളിച്ചപ്പോൾ കൊടകരയിലുള്ള ഒരു സ്വകാര്യ ആശുപത്രിയായ ശാന്തി ഹോസ്പിറ്റലിൽ വന്ന് കാണാനാണ് പറഞ്ഞത്.

ശാന്തി ഹോസ്പിറ്റലിലെത്തി ഡോക്ടർ പോളിയെ അന്വേഷിച്ചപ്പോൾ ശസ്ത്രക്രിയ ചെയ്യുകയാണെന്നും അതിനുശേഷം കാണാമെന്നും പറഞ്ഞു. തുടർന്ന് ഡോ പോളി വന്ന് പരിശോധിക്കയായിരുന്നു. എന്നാൽ ഈ ഹോസ്പിറ്റലിൽ ഡോ പോളിയുടെ പേരോ നെയിം ബോർഡോ പ്രദർശിപ്പിച്ചിരുന്നില്ല. അവിടെ കൺസൾട്ടേഷന് 250രൂപ ഈടാക്കി റസീറ്റ് തന്നതാണ്. ആ രശീതിയിൽ ഡോക്ടറുടെ പേര് പി അരുൺകുമാർ രാജ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഹോസ്പിറ്റലിന്റെ ലെറ്റർ പാഡിൽ ഡോ പോളിയുടെ കൈപ്പടയിലാണ് മരുന്ന് കുറിച്ച് തന്നത്. തുടർന്ന് ഡോ പോളി ഇതേ ആശുപത്രിയിൽ ചികിൽസക്ക് വിധേയനാവാൻ നിർബന്ധിച്ചു. എന്നാൽ പ്രൈവറ്റ് ഹോസ്പിറ്റലിൽവെച്ച് സർജറി ചെയ്യാനുള്ള പണം ഇല്ലാത്തതിനാലാണ് ഡോക്ടറെ കണ്ടത് എന്നു പറഞ്ഞപ്പോൾ എപ്രിൽ 25ന് തൃശുർ മെഡിക്കൽ കോളജിൽ വരാൻ ആവശ്യപ്പെട്ടു. അതേ ഹോസ്പിറ്റലിൽ വച്ച് പിന്നീട് ഡോക്ടർക്ക് 10,000 രൂപ കൈമാറിയെന്നും ജോസഫിന്റെ കുടുംബാംഗങ്ങൾ 'മറുനാടൻ മലയാളിയോട്' പറഞ്ഞു.

രോഗിയെ വേണ്ട രീതിയിൽ പരിചരിക്കാമെന്ന് ഡോക്ടർ പോളി ഉറപ്പു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്. പണം കൈമാറിയ ദിവസം ശാന്തി ഹോസ്്പിറ്റലിൽ എത്തിയപ്പോഴും ശാസ്ത്രക്രിയ നടത്തുന്ന വേഷത്തിലായിരുന്നു ഡോക്ടർ നിന്നിരുന്നത് എന്നും ബന്ധുക്കൾ പറയുന്നു. മെയ് അഞ്ചിനാണ് തൃശൂർ മെഡിക്കൽ കോളേജിൽ ജോസഫ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. പിന്നീട് മെയ് 12ന് ആദ്യ ശസ്ത്രക്രിയയിൽ ഘടിപ്പിച്ച വെള്ളം വലിച്ചെടുക്കാൻ ഉപയോഗിക്കുന്ന ട്യൂബിൽ മലത്തിന്റെ അംശം കണ്ടെത്തിയതിനാൽ മെയ് 12 നും മെഡിക്കൽ കോളേജിൽ വച്ച് തന്നെ മറ്റൊരു ശസ്ത്രക്രിയയും നടത്തി.ആദ്യത്തെ ശസ്ത്രക്രിയയിൽ ട്യൂബ് കൃത്യമായി ഘടിപ്പിക്കാത്തതാണ് രണ്ടാമത്തെ ശസ്ത്രക്രീയയ്ക്ക് വഴിവച്ചത് എന്നും ജോസഫിന്റെ വീട്ടുകാർക്ക് ആക്ഷേപമുണ്ട്. ശസ്ത്രക്രിയക്ക് ശേഷം വലത് ഭാഗത്തേക്ക് തിരിയുമ്പോൾ ജോസഫിന് വയറിനുള്ളിൽ എന്തോ കുത്തിയുള്ള വേദന അനുഭവപ്പെട്ടിരുന്നു എന്നും അത് ഡോക്ടർമാരോട് പറഞ്ഞിരുന്നു എന്നും ബന്ധുക്കൾ പറയുന്നു.

മെയ് 30ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി അതിനുശേഷവും ഈ വേദന തുടർന്നുകൊണ്ടിരുന്നു. പിന്നീട് ശസ്ത്രക്രിയ ചെയ്ത ഡോക്ടറെ തന്നെ മെഡിക്കൽ കോളേജിൽ സമീപിച്ചു. സി ടി സ്‌കാൻ ചെയ്യുവാൻ ആയിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.ജൂലൈ ആറിന് മെഡിക്കൽ കോളേജിലെത്തി സി ടി സ്‌കാൻ ചെയ്തപ്പോൾ ജോസഫിന്റെ ബന്ധുക്കൾക്ക് പല സംശയങ്ങളും തോന്നി. മോസ്‌കിറ്റോ ഫോർസെബസ് എന്നു വിളിക്കുന്ന ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രിക ആരെങ്കിലും അവിടെ വച്ചിട്ടുണ്ടോ എന്ന രീതിയിൽ എക്സറെ ലാബിൽ സംസാരം ഉണ്ടായത് ജോസഫിന്റെ മകളും ബിഎസ്സി നേഴ്സിങ് വിദ്യാർത്ഥിയുമായ ഫെമിയുടെ ശ്രദ്ധയിൽപ്പെട്ടു. ലാബ് ടെക്നീഷ്യന്മാരും ആശുപത്രി അധികൃതരും ഡോക്ടർമാരും വേവലാതിപ്പെട്ടു കൊണ്ട് എക്സ്റേ യൂണിറ്റിൽ വരുന്നതും ബന്ധുക്കൾ ശ്രദ്ധിച്ചു.

മുൻപ് നഴ്സ് ആയിരുന്ന ജോസഫിന്റെ ഭാര്യ ബിന്ദുവിനും ചില സംശയങ്ങൾ തോന്നി. ഹോസ്പിറ്റൽ അധികൃതർ തങ്ങളോട് സ്‌കാനിങ്ങിനു ശേഷം അമിതമായ അടുപ്പവും സ്നേഹവും കാണിക്കുന്നത് ജോസഫിന്റെ ബന്ധുക്കളിൽ സംശയം ഉളവാക്കി. ശസ്ത്രക്രിയ നടത്തിയ സർജൻ ഡോ. പോളി ഉടൻ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ആകുവാൻ ജോസഫിനോട് ആവശ്യപ്പെട്ടു.അപ്പോഴും ഉദരത്തിനുള്ളിൽ കത്രിക കിടക്കുന്നുണ്ട് എന്ന വിവരം ജോസഫിനെയും കുടുംബാംഗങ്ങളെയും അറിയിച്ചില്ല എന്ന് ആരോപണമുണ്ട്. തീർത്തും അസ്വസഥരായ കുടുംബാംഗങ്ങൾ മെഡിക്കൽ കോളേജിൽ ഇനി ചികിത്സ വേണ്ട എന്ന തീരുമാനത്തിൽ അവിടെ അഡ്‌മിറ്റ് ആവാൻ വിസമ്മതിക്കുകയും അടുത്ത ദിവസം ജൂലൈ ഏഴിന് തൃശ്ശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ലാബിൽ എക്സറേ പരിശോധനയ്ക്കായി എത്തി.

പരിശോധനയ്ക്കുശേഷം എക്സ്റേ ഫിലിം കണ്ട ജോസഫിന്റെ കുടുംബാംഗങ്ങൾ ഞെട്ടി. സർജറിക്ക് ഉപയോഗിച്ച് കത്രിക കൃത്യമായി ഉദരത്തിൽ കിടക്കുന്നത് അവർ എക്സറേ ഫിലിമിൽ കണ്ടു. ഉടനെതന്നെ തൃശ്ശൂരിലെ അശ്വിനി ഹോസ്പിറ്റലിൽ അഡ്‌മിറ്റായി അവിടുത്തെ സർജിനോട് വിവരം പറഞ്ഞു. ജൂലൈ 9ന് ഈ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. പിന്നീട് ഈ വിവരം പറയുന്നതിനായി മെഡിക്കൽ കോളേജിലെ സർജനായ ഡോക്ടർ പോളിയെ ജോസഫിന്റെ ബന്ധുക്കൾ വിളിച്ചപ്പോൾ ബന്ധുക്കളോട് ആശുപത്രിയിലേക്ക് എത്താൻ ഡോക്ടർ ആവശ്യപ്പെട്ടു. െമഡിക്കൽ കോളേജിൽ എത്തിയ ബന്ധുക്കളോട് ഡോക്ടർ പോളിയും മറ്റൊരു സീനിയർ സർജനും ജൂനിയർ ഡോക്ടർമാരും ചർച്ച നടത്തി.എന്തിനാണ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്താതെ പുറത്ത് സ്വകാര്യ ആശുപത്രിയിൽ പോയി ശസ്ത്രക്രിയ നടത്തിയത് എന്ന് ചോദിച്ചു. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സ്റ്റീൽ റോഡുകൾ പോലെയും ശരീരത്തിനുള്ളിൽ അകപ്പെട്ട വെടിയുണ്ട പോലെയും കത്രിക ശരീരത്തിന്റെ ഭാഗമായി മാറും അതുകൊണ്ട് മറ്റൊരു ബുദ്ധിമുട്ടും ഉണ്ടാകുമായിരുന്നില്ല എന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ഡോക്ടർമാർ പരിശ്രമിച്ചു എന്ന് ജോസഫിന്റെ മകളായ ഫെമി മറുനാടനോട് പറഞ്ഞു.

കത്രിക പുറത്തെടുക്കാൻ സ്വകാര്യ ആശുപത്രിയിൽ ചെലവായ പണവും കൂടാതെ അമ്പതിനായിരം രൂപയും തരാമെന്ന് ഡോക്ടർമാർ പറഞ്ഞതായി ഫെമി പറഞ്ഞു. പുറത്തെടുത്ത കത്രിക തിരിച്ചേല്പിക്കണം എന്ന് ഡോക്ടർമാർ വ്യവസ്ഥ വെച്ചതായി കുടുംബാംഗങ്ങൾ പറയുന്നു.തന്റെ പിതാവ് ഒന്നര വർഷത്തിനു മേൽ ജീവിക്കില്ല എന്ന് പറഞ്ഞു ഡോക്ടർമാർ കുടുംബത്തെ അപമാനിച്ചു എന്നും ഫെമി ആരോപിക്കുന്നു. ഡോക്ടർമാരുടെ ആവശ്യങ്ങൾ നിരാകരിച്ച് ജോസഫും കുടുംബവും ജൂലൈ 15 ന് തൃശൂർ എ.സി.പി. വി.കെ രാജുവിനും മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് എം.എ. ആഡ്രൂസിനും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതികൾ സമർപ്പിച്ചു.തന്റെ സഹോദരനായ ഫെബിലും താനും വിദ്യാർത്ഥികൾ ആണ് എന്നും തങ്ങളുടെ കുടുംബത്തിലെ ഏക വരുമാന സ്രോതസ്സ് പിതാവായ ജോസഫ് ആണ് എന്നും ഫെമി പറയുന്നു.

മെയ് 12ന് ട്യൂബുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്ക് ഇടയിൽ കത്രിക ഉദരത്തിനുള്ളിൽ പെട്ടുപോയതാക്കാം എന്നും ആ ശസ്ത്രക്രിയ നടത്തിയത് തന്റെ ജൂനിയർ ഡോക്ടർമാരാണ് എന്നുമാണ് സർജൻ ഡോ. പോളി വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.എന്നാൽ മെഡിക്കൽ കോളേജിൽ വെച്ച് ശസ്ത്രക്രിയകളിൽ ആരൊക്കെ പങ്കെടുത്തിരുന്നു എന്നുള്ളത് കേസ് ഷീറ്റിൽ കൃത്യമായി കാണാമെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഡോ. പോളിക്ക് ഒഴിഞ്ഞുമാറാനാകില്ല എന്നും ഫെമി പറയുന്നു. പരാതി തന്നെ പക്കൽ എത്തിയിട്ടുണ്ടെന്നും ഒരു എൻക്വയറി കമ്മിറ്റി വിഷയത്തിൽ അന്വേഷണം നടത്തുമെന്നും പരാതിക്കാരുടെയും മെഡിക്കൽ കോളജിലെയും ബന്ധപ്പെട്ട സ്വകാര്യ ആശുപത്രിയിലേയും ഡോക്ടർമാരുടെ മൊഴികൾ അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തുമെന്നും തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ എം.എ. ആൻഡ്രൂസ് പറഞ്ഞു.

കോവിഡ് മൂല അന്വേഷണത്തിന് കൃത്യമായ കാലയളവ് നിശ്ചയിക്കാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.ആരോപണ വിധേയനായ മെഡിക്കൽ കോളേജിലെ സർജൻ കൊടകരയിലെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടോ എന്നുള്ള ആരോപണവും ഈ വിവാദത്തി വെളിച്ചത്തിൽ ഉയർന്നുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP