Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിൽ മഹാമാരി എത്തിയത് കണ്ടെത്തിയ മിടുമിടുക്കനായ തിരുവല്ലക്കാരൻ ഡോക്ടറുടെ കൊറോണാ പരിശോധനാ ഫലം നെഗറ്റീവ്; റാന്നിയിലെ കുടുംബത്തെ പരിശോധിച്ച് രോഗം സ്ഥിരീകരിച്ച ഡോ ആനന്ദ് ഇനി ഐസുലേഷനിൽ നിന്ന് പുറത്തു വരും; ആനന്ദിനേയും കുടുംബത്തേയും ആശ്വാസ വാർത്ത അറിയിച്ച് ആരോഗ്യ വകുപ്പ്; മുൻകരുതലെടുത്താൽ കോവിഡ് 19 വില്ലനല്ലെന്ന് തെളിയിച്ച് റാന്നി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ആനന്ദ് തിരിച്ചെത്തുമ്പോൾ

കേരളത്തിൽ മഹാമാരി എത്തിയത് കണ്ടെത്തിയ മിടുമിടുക്കനായ തിരുവല്ലക്കാരൻ ഡോക്ടറുടെ കൊറോണാ പരിശോധനാ ഫലം നെഗറ്റീവ്; റാന്നിയിലെ കുടുംബത്തെ പരിശോധിച്ച് രോഗം സ്ഥിരീകരിച്ച ഡോ ആനന്ദ് ഇനി ഐസുലേഷനിൽ നിന്ന് പുറത്തു വരും; ആനന്ദിനേയും കുടുംബത്തേയും ആശ്വാസ വാർത്ത അറിയിച്ച് ആരോഗ്യ വകുപ്പ്; മുൻകരുതലെടുത്താൽ കോവിഡ് 19 വില്ലനല്ലെന്ന് തെളിയിച്ച് റാന്നി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ആനന്ദ് തിരിച്ചെത്തുമ്പോൾ

എം മനോജ് കുമാർ

തിരുവല്ല: കേരളത്തിൽ കൊറോണ പരന്നിരിക്കുന്നുവെന്ന് ആദ്യം കണ്ടെത്തിയ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആനന്ദിന് കൊറോണയില്ല. രോഗ പരിശോധനയ്ക്കിടെ റാന്നിയിൽ കൊറോണ കണ്ടെത്തിയെന്നു മനസിലാക്കി പ്രശ്‌നം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആനന്ദിന്റെ സ്രവം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയിച്ചിരുന്നു. ഇന്നു രാവിലെയാണ് റിസൽട്ട് വന്നത്. റിസൽട്ട് നെഗറ്റീവ് ആണെന്ന് പത്തനംതിട്ട ഡിഎംഒ ആനന്ദിന്റെ വീട്ടുകാരെ ഇന്നു വിളിച്ച് അറിയിക്കുകയായിരുന്നു. ഇതോടെ ഡോക്ടർ ആനന്ദിനും അടുത്തിടപഴകിയ വീട്ടുകാർക്കും ആശ്വാസമായി. ക്വാറന്റൈൻ കാലാവധിയായതിനാൽ ആനന്ദ് ഹൗസ് ക്വാറന്റൈനിൽ തുടരുകയാണ്. കൊറോണയുടെ ലക്ഷണങ്ങൾ ഡോക്ടറിൽ കണ്ടെത്തിയില്ലെങ്കിലും ഡോക്ടറിന്റെ സ്രവം വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് നൽകിയിരുന്നു. ഈ റിസൽട്ട് ആണ് രാവിലെ വന്നത്. മുൻകരുതൽ എടുത്താൽ കൊറോണ വരില്ലെന്ന് ബോധ്യമാവുകകൂടിയാണ് ഡോക്ടറുടെ പരിശോധനാ ഫലം.

കൊറോണ ബാധിതനാണെന്ന് മനസിലാക്കി മുൻകരുതൽ എടുത്താണ് ഡോക്ടർ ആനന്ദ് ഇറ്റലിക്കാരന്റെ സഹോദരനെ പരിശോധിച്ചത്. കൊറോണയാണെന്ന് തിരിച്ചറിഞതിനെ തുടർന്ന് കൊറോണ ബാധിതനെ ആദ്യം തന്നെ മറ്റു രോഗികളിൽ നിന്നും മാറ്റി നിർത്തിയിരുന്നു. തുടർന്ന് പ്രത്യേകം പരിശോധനയാണ് രോഗിയുടെ കാര്യത്തിൽ നടത്തിയത്. ഈ വിവരം വിളിച്ച് പറയുമ്പോൾ ആശുപത്രി സൂപ്രണ്ട് ആയ ഡോക്ടർ ശംഭുവിനോടും മാസ്‌ക് ധരിച്ച് വേണം എത്താൻ എന്ന് ആനന്ദ് ആവശ്യപ്പെട്ടിരുന്നു. ഡോക്ടർ അന്ന് നടത്തിയ മുൻകരുതലാണ് മറ്റു രോഗികളെയും മെഡിക്കൽ സുപ്രണ്ട് ആയ ഡോക്ടർ ശംഭുവിനെയും കൊറോണ ബാധയിൽ നിന്നും രക്ഷിച്ചത്.

കൊറോണ പ്രശ്‌നത്തിൽ ഇന്നു വന്ന റിസൾട്ട് വലിയ ആശ്വാസമായതായി ആനന്ദിന്റെ അമ്മ ഉമ ടീച്ചർ മറുനാടൻ മലയാളിയോട് പറഞ്ഞു. നാട്ടുകാർക്കും കൊറോണ കാര്യത്തിൽ ആശങ്ക വന്നിരുന്നു. ആനന്ദിന് കൊറോണയില്ലെന്ന് റിസൾട്ട് വന്നതോടെ തിരുവല്ലക്കാർക്കും ആശ്വാസമാകുമെന്ന് ഉമ പറഞ്ഞു. കേരളത്തിലെ കൊറോണ പടർന്നത് ആദ്യമായി മനസിലാക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത റാന്നി താലൂക്ക് ആശുപത്രിയിലെ പൾമനോളജിസ്റ്റ് ആയ മിടുമിടുക്കൻ ഡോക്ടർ ആനന്ദ് തിരുവല്ലയിലെ വീട്ടിൽ ഇപ്പോൾ ഹോം ക്വാറന്റൈനിൽ തുടരുകയാണ്. ഡോക്ടറിൽ അടങ്ങിയ അസാധാരണമായ നിരീക്ഷണബുദ്ധിയാണ് തന്റെ മുന്നിലിരുന്ന ഇ റ്റലിക്കാരന്റെ സഹോദരൻ കൊറോണ വൈറസ് ബാധിതനാണെന്ന് തിരിച്ചറിയാൻ ഡോക്ടർക്ക് പ്രേരണയായത്. ചൈന വുഹാൻ മെഡിക്കൽ കോളേജിൽ നിന്നുള്ള എംബിബിഎസ് പഠനവും ഇന്ത്യയിലെ അംബാല മെഡിക്കൽ കോളേജിൽ നിന്ന് പൾമനോളജിയിൽ നേടിയ എംഡി ബിരുദവുമാണ് കേരളത്തിലെ കൊറോണ തിരിച്ചറിയാൻ ഡോക്ടറെ പ്രാപ്തനാക്കിയത്. തിരുവല്ല ടൗണിൽ തന്നെയാണ് ഡോക്ടർ ആനന്ദും കുടുംബവും താമസിക്കുന്നത്. ചൈനയിലെ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് നേടിയ ശേഷം ഇന്ത്യയിലെ അംബാല മെഡിക്കൽ കോളേജിൽ നിന്നും പൾമനോളജിയിൽ എംഡിയും നേടിയ ശേഷമാണ് പിഎസ്‌സി വഴി കേരളത്തിലെ ആരോഗ്യരംഗത്ത് ഡോക്ടർ ആനന്ദ് എത്തുന്നത്. മൂന്നു വർഷം മുൻപാണ് റാന്നി താലൂക്ക് ആശുപത്രിയിൽ ആനന്ദിന് നിയമനം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കൊറോണ തിരിച്ചറിയുന്നത് വരെ ഡോക്ടർ ആനന്ദ് സേവനം ചെയ്തതും റാന്നി താലൂക്ക് ആശുപത്രിയിലായാണ്.

ചൈനയിലെ വുഹാനിൽ എംബിബിഎസ് പഠനം തുടരുമ്പോൾ ഒരു വർഷത്തെ ഫീസ് മാത്രമേ ഒടുക്കേണ്ടി വന്നുള്ളൂ. ആദ്യ സമയം തന്നെ സ്‌കോളർഷിപ്പ് ലഭിച്ചു. ലക്ഷങ്ങൾ മുതലിറക്കി ചൈനയിൽ പോയി പഠിച്ചു എംബിബിഎസ് പഠിച്ചു എന്ന ദുഷ്പ്പേര് ഒഴിവാക്കി നിർത്തിയത് ഈ സ്‌കോളർഷിപ്പ് ആയിരുന്നു. പഠിക്കാൻ അതിമിടുക്കൻ ആയതിനാൽ സ്‌കോളർഷിപ്പ് ലഭിക്കാൻ പ്രയാസവും വന്നില്ല. ഏറ്റവും മികച്ച മാർക്ക് വാങ്ങിയാണ് ചൈനയിൽ നിന്നും എംബിബിഎസ് പാസായത്. അതിനു ശേഷം അംബാല മുല്ലാന മെഡിക്കൽ കോളേജിൽ നിന്നും പൾമനോളജിയിൽ എംഡി എടുത്തു. എംഡിക്ക് പഠിക്കുമ്പോൾ തന്നെ പിഎസ്‌സി വഴി ഡോക്ടർ ആയി നിയമനം ലഭിച്ചു. ബോണ്ട് എഴുതി നൽകി എംഡി പൂർത്തിയാക്കിയ ശേഷം നിയമനം ലഭിച്ചത് റാന്നി താലൂക്ക് ആശുപത്രിയിൽ. മൂന്നു വർഷമായി നിയമനം ലഭിച്ചശേഷം റാന്നി ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്നു.ഈ ജോലിക്കിടയിലാണ് കേരളത്തിലെ കൊറോണയുടെ വരവ് റാന്നിയിലെ രോഗിയിൽ നിന്നും തിരിച്ചറിഞ്ഞ് താൻ ജേഷ്ഠ തുല്യം സ്നേഹിക്കുന്ന ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശംഭുവിനു ഡോക്ടർ ആനന്ദ് വിവരം നൽകുന്നത്. കേരളത്തിലെ കൊറോണയിൽ വഴിത്തിരിവായി മാറിയത് ഡോക്ടർ ആനന്ദിന്റെ ഈ നിരീക്ഷണമായിരുന്നു.

കേരളത്തിലെ കൊറോണ ആദ്യമായി തിരിച്ചറിയാൻ ഡോക്ടറെ സഹായിച്ചത് ചൈനയിലെ എംബിബിഎസ് പഠനവും പൾമനോളജിയിൽ എടുത്ത എംഡിയുമായിരുന്നു. ശ്വാസകോശ രോഗങ്ങൾക്കായുള്ള പൾമനോളജിയിലാണ് ഡോക്ടർ ആനന്ദ് എംഡി എടുത്തത്. റാന്നിയിലെ രോഗിക്ക് ശ്വാസകോശത്തിലെ വൈറസ് ബാധയ്ക്ക് ഒരു സാധ്യതയുമില്ലായിരുന്നു. എന്നിട്ടും രോഗിക്ക് ശ്വാസകോശ അണുബാധ ബാധിച്ചത് ഡോക്ടറെ
അത്ഭുതപ്പെടുത്തി. ഡോക്ടറെ നിരീക്ഷണം വഴിയാണ് കേരളം കൊറോണയെ തിരിച്ചറിയുന്നതും സംസ്ഥാനം അതി ജാഗ്രതയിലേക്ക് നീങ്ങുന്നതും.

കൊറോണയെ ഡോക്ടർ ആനന്ദ് തിരിച്ചറിയുന്നത് ഇങ്ങനെ:

പതിവുള്ള ഒപിയിലായിരുന്നു ഡോക്ടർ ആനന്ദ്. അപ്പോഴാണ് കൊറോണ പടർന്നെന്നു തിരിച്ചറിയാത്ത റാന്നി ഐക്കരയിലെ രോഗി ഡോക്ടർ ആനന്ദിന് മുന്നിലെത്തുന്നത്. ശ്വാസകോശ അണുബാധയായിരുന്നു രോഗിയുടെ പ്രശ്നം. വൈറസ് ബാധയുടെ ലക്ഷണങ്ങളും. പെട്ടെന്ന് ഈ വൈറസ് ബാധ റാന്നിയിൽ പടരാൻ സാധ്യതയില്ലെന്ന് ഡോക്ടർ ആദ്യമേ തിരിച്ചറിഞ്ഞു. ഈ രോഗിയെ ഡോക്ടർ ആളുകളിൽ നിന്നും ആദ്യം മാറ്റിയിരുത്തി. പിന്നീട് വിശദമായ പരിശോധന നടത്തി. സംശയങ്ങൾ മാറാത്തതിനാൽ ചോദ്യങ്ങൾക്ക് തുടക്കമിട്ടു.

ആദ്യ ചോദ്യമായി ചോദിച്ചത് വിദേശത്ത് പോയിരുന്നോ എന്നാണ്?

വിദേശത്ത് പോയില്ലെന്നു രോഗി മറുപടി പറഞ്ഞു.

ആരെങ്കിലും വിദേശത്തുണ്ടോ എന്ന് ചോദിച്ചു?

ഇല്ലെന്നായിരുന്നു മറുപടി

വിദേശത്ത് നിന്നും ആരെങ്കിലും വന്നോ എന്നായിരുന്നു മൂന്നാമത്തെ ചോദ്യം?

തൊട്ടടുത്ത് സഹോദരനും ഭാര്യയും മകനും വന്നിട്ടുണ്ടെന്ന് പറഞ്ഞു

അവർ എവിടെ നിന്നാണ് വന്നതെന്നായി അടുത്ത ചോദ്യം?

സഹോദരനും കുടുംബവും വന്നത് ഇറ്റലിയിൽ നിന്നാണെന്ന് രോഗി മറുപടി നൽകി.

ഇതോടെ രോഗി കൊറോണ ബാധിതനാണെന്ന് ഡോക്ടർ ആനന്ദ് മനസിലാക്കി. ഉടൻ തന്നെ താലൂക്ക് ആശുപത്രി സൂപ്രണ്ടും ജ്യേഷ്ട സഹോദരനുമായി കരുതുന്ന ഡോക്ടർ ശംഭുവിനെ വിളിച്ചു. ഒരു മാസ്‌ക് അണിഞ്ഞ് അടിയന്തിരമായി എത്തണം എന്നാണ് ഡോക്ടർ ശംഭുവിനോട് ആവശ്യപ്പെട്ടു. സുപ്രണ്ട് ഉടൻ തന്നെ എത്തി. കൊറോണയാണെന്ന് ആദ്യമായി ഡോക്ടർ ആനന്ദും ശംഭുവും കൂടി തിരിച്ചറിഞ്ഞു. ഉടൻ തന്നെ ഡിഎംഒയെയും ഉന്നത മെഡിക്കൽ അധികൃതരെയും വിവരം അറിയിച്ചു. തുടർന്നുള്ള നിമിഷങ്ങളിൽ കേരളം കൊറോണയിലേക്ക് ഉണർന്നു. അടിയന്തിരമായ പ്രവർത്തനങ്ങളാണ് തുടർന്ന് നടന്നത്. ഡിഎംഒയും ഉന്നത അധികൃതരും കാര്യങ്ങൾ
ഏറ്റെടുത്തു. ആരോഗ്യമന്ത്രി ശൈലജ ടീച്ചർ തന്നെ അടിയന്തിര നീക്കങ്ങൾക്ക് നേതൃത്വം നൽകി.

ഡോക്ടർ ആനന്ദ് സ്വയം ഐസൊലേഷനിലേക്ക് നീങ്ങി. മുൻ കരുതൽ കാരണം കൊറോണ ഡോക്ടർ ആനന്ദിന് പകർന്നിട്ടില്ലെന്ന് തന്നെയാണ് സൂചനകൾ. ഇതാണ് പരിശോധനാ ഫലം ശരിവയ്ക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP