Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറ് വയസ്സുകാരൻ ധനുഷിന് വേണ്ടിയിരുന്നത് മൂക്കിൽ ദശ വളർന്നതിന്റെ ശസ്ത്രക്രിയ; ധാനിഷിന് ചെയ്യേണ്ടിയിരുന്നത് ഹെർണിയ ശസ്ത്രക്രിയ; അനസ്‌തേഷ്യ കൊടുത്ത് ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ച ധനൂഷിന് ചെയ്തത് ധാനിഷിന് ചെയ്യേണ്ടിയിരുന്ന ഹെർണിയ ഓപ്പറേഷൻ; മൂക്കിന് പകരം വയറിൽ തുന്നിക്കെട്ട് കണ്ട് ഞെട്ടി രക്ഷിതാവ്; പേരിലെ സാമ്യത കൊണ്ട് മാറിപ്പോയെന്ന് വിചിത്ര വാദം ഉയർത്തി ഡോക്ടർ; ആള് മാറി ശസ്ത്രക്രിയ നടത്തിയ മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധം വ്യാപകം

ആറ് വയസ്സുകാരൻ ധനുഷിന് വേണ്ടിയിരുന്നത് മൂക്കിൽ ദശ വളർന്നതിന്റെ ശസ്ത്രക്രിയ; ധാനിഷിന് ചെയ്യേണ്ടിയിരുന്നത് ഹെർണിയ ശസ്ത്രക്രിയ; അനസ്‌തേഷ്യ കൊടുത്ത് ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ച ധനൂഷിന് ചെയ്തത് ധാനിഷിന് ചെയ്യേണ്ടിയിരുന്ന ഹെർണിയ ഓപ്പറേഷൻ; മൂക്കിന് പകരം വയറിൽ തുന്നിക്കെട്ട് കണ്ട് ഞെട്ടി രക്ഷിതാവ്; പേരിലെ സാമ്യത കൊണ്ട് മാറിപ്പോയെന്ന് വിചിത്ര വാദം ഉയർത്തി ഡോക്ടർ; ആള് മാറി ശസ്ത്രക്രിയ നടത്തിയ മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധം വ്യാപകം

ജംഷാദ് മലപ്പുറം

മലപ്പുറം: ആറര വയസ്സുകാരൻ ധനൂഷിന് മൂക്കിനും തൊണ്ടയ്ക്കും ചെയ്യേണ്ട ശസ്ത്രക്രിയ ആളുമായി ഡോക്ടർ നടത്തിയത് ഹെർണിയക്ക്. കാലും വയറും കൂടിച്ചേരുന്ന ഭാഗത്താണ് ഡോക്ടർ ഹെർണിയക്കുവേണ്ടി ശസ്ത്രക്രിയ നടത്തിയത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. എന്നാൽ ഏഴുവയസ്സുകാരനായ മറ്റൊരു രോഗിയായ ഡാനിഷിന് ചെയ്യേണ്ട ശസ്ത്രക്രിയയാണ് ആളുമായി ധനൂഷിന് ചെയ്തത്. പേരും വയസ്സും സാമ്യമായതിനാൽ മാറിപ്പോയതെന്നാണ് സംഭവം വിവാദമായതോടെ ഡോക്ടർ നൽകിയ വിശദീകരണം, മഞ്ചേരി മെഡിക്കൽ കോളജിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഏഴുവയസ്സുള്ള ആൺകുട്ടിയുടെ മൂക്കിന് ചെയ്യേണ്ട ശസ്ത്രക്രിയ ഹെർണിയക്ക് ചെയ്ത് ഡോക്ടർ ശസ്ത്രക്രിയയിൽ പിഴവ് വരുത്തിയതായി കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ സീനിയർ സർജൻ ഡോ.സുരേഷിനെതിരെ രക്ഷിതാവ് ആരോഗ്യ വകുപ്പിന് പരാതി നൽകിയത്

കരുവാരക്കുണ്ട് കേരളഎസ്റ്റേറ്റ് മഞ്ഞളപ്പാറയിലെ തയ്യിൽ മജീദിന്റെ മകൻ ഡാനിഷ്(7)ന്റെ ശസ്ത്രക്രിയയാണ് മാറി ചെയ്തത്. മൂക്കിൽ ദശവന്നതിനെ തുടർന്നാണ് സീനിയർ സർജനായ ഡോ.സുരേഷിനെ കാണിച്ചത്. തിങ്കളാഴ്ചയാണ് ഡാനിഷിനെ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദശഒഴിവാക്കാൻ മൂക്കിനായിരുന്നു ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. ശസ്ത്രക്രിയ ചെയ്ത ശേഷമാണ് ഹെർണിയക്കാണ് ശസ്ത്രക്രിയ ചെയ്തതെന്ന കാര്യം രക്ഷിതാവ് അറിയുന്നത്. വയറിന് താഴെ സ്റ്റിച്ച് കണ്ടപ്പോഴാണ് രക്ഷിതാവ് ശസ്ത്രക്രിയ മാറിയിട്ടുണ്ടെന്ന കാര്യം അറിയുന്നത്. മണ്ണാർക്കാട് സ്വദേശിയായ ആറര വയസ്സുകാരൻ ധനൂഷിന് ചെയ്യേണ്ടിയിരുന്ന ശസ്ത്രക്രിയയാണ് ഡോക്ടറുടെയും, തിയേറ്റർ ജീവനക്കാരുടെയും അശ്രദ്ധമൂലം ഡാനിഷിന് മാറി ചെയ്തതെന്നാണ് പരാതി.

ധനൂഷിന് ഹെർണിയക്കായിരുന്നു ശസ്ത്രക്രിയ വേണ്ടിയിരുന്നത്. ധനൂഷെന്നുകരുതി ഡാനിഷിനെ ഹെർണിയയുടെ ശസ്ത്രക്രിയക്ക് വിധേയമാക്കുയായിരന്നുവെന്ന് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചു. ഈ സമയം ഡാനിഷിനെ ശസ്ത്രക്രിയക്കായി ഇ.എൻ.ടി വിഭാഗം അന്വേഷിച്ചികൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും ഡാനിഷിന് ഹെർണിയ ശസ്ര്ത്രക്രിയ ചെയ്ത് കഴിഞ്ഞിരുന്നു. അശ്രദ്ധയോടെ കുട്ടികളുടെ റെക്കോർഡ് കൈകാര്യം ചെയ്ത ഡോക്ടറും, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാണ് കുറ്റക്കാരെന്ന് ബന്ധുക്കൾ പറയുന്നു. അനസ്തേഷ്യ നൽകി കുട്ടികളെ തിയേറ്ററിൽ പ്രവേശിപ്പിച്ചാൽ കൃത്യമായി പരിചരിക്കേണ്ട ഡോക്ടറും മറ്റു ജീവനക്കാരും വീഴ്ച വരുത്തിയതായി ആക്ഷേപമുണ്ട്. പിഴവ് വന്നതോടെ ഡാനിഷിനെ വീണ്ടും ശരിയായ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഡോക്ടർക്കെതിരെ രക്ഷിതാവ് ആരോഗ്യ വകുപ്പിന് പരാതി നൽകി.

അതേ സമയം സംഭവം ആളുമാറി ചെയ്തതാണെന്ന് റിപ്പോർട്ടാണു ലഭിച്ചതെന്നു മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ സക്കീന പറഞ്ഞു.പേരും വയസ്സും, സാമ്യമായതാൽ അധികൃതർക്ക് വന്ന പിഴവാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. കുട്ടിക്കു നൽകേണ്ട ചികിത്സ പിന്നീട് ലഭ്യമാക്കിയിട്ടുണ്ടെന്നും, വിഷയം ലഘൂകരിച്ചു കാണുന്നില്ലെന്നും ഡി.എം.ഒ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ മുസ്ലിം ലിഗ് മുനിസിപ്പൽ ഭാരവാഹികളായ വല്ലാഞ്ചിറ അബ്ദുൽ മജീദ്, കെ.കെ.ബി മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ പ്രതിഷേധമറിയിച്ചു. തുടർന്ന് കുട്ടിയെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഡോ.സുരേഷിന് മഞ്ചേരിയിൽ നിന്നും പാലക്കാട്ടേക്ക് മാറ്റം ലഭിച്ചതാണ്. ബുധനാഴ്‌ച്ച മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും മാറിപോകുവാൻ തീരുമാനിച്ചിരിക്കെയാണ് ശസ്ത്രക്രിയയിൽ പിഴവ് പറ്റിയത്. ഡോക്ടർക്കെതിരെയും, നഴ്സുമാർക്കെതിരെയും സ്‌കതമായ ശിക്ഷാ നാടപടികൾ സ്വീകരിക്കണമെന്ന് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP