Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ആ സന്ദേശം എന്റെതല്ല; കുറ്റപ്പെടുത്തിയവരിൽ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും വരെ;അ സംഭവങ്ങൾ മാനസീകമായി തളർത്തി; യുസഫലിയോട് നഷ്ടപരിഹാരം താൻ ചോദിച്ചിട്ടില്ലെന്ന് ഹെലികോപ്ടർ പതിച്ച സ്ഥലത്തിന്റെ ഉടമ;തന്റെതെന്ന പേരിലുള്ള വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി; സ്ഥലമുടമ പീറ്ററിന്റെ മകൻ ഡൊമനിക്ക് മറുനാടനോട് മനസ്സുതുറക്കുന്നു

ആ സന്ദേശം എന്റെതല്ല; കുറ്റപ്പെടുത്തിയവരിൽ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും വരെ;അ സംഭവങ്ങൾ മാനസീകമായി തളർത്തി; യുസഫലിയോട് നഷ്ടപരിഹാരം താൻ ചോദിച്ചിട്ടില്ലെന്ന് ഹെലികോപ്ടർ പതിച്ച സ്ഥലത്തിന്റെ ഉടമ;തന്റെതെന്ന പേരിലുള്ള വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി; സ്ഥലമുടമ പീറ്ററിന്റെ മകൻ ഡൊമനിക്ക് മറുനാടനോട് മനസ്സുതുറക്കുന്നു

ആർ പീയൂഷ്

കൊച്ചി: പ്രവാസി വ്യവസായി എം.എ യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ സാങ്കേതിക തകരാർ മൂലം പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപം നിലംപൊത്തിയതിന് പിന്നാലെ സ്ഥല ഉടമ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന രീതിയിലുള്ള ഫോൺ സംഭാഷണം വ്യാജമെന്ന് സ്ഥല ഉടമ. സോഷ്യൽ മീഡിയയിൽ സന്ദേശം വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് വ്യാജമെന്ന് കണ്ടെത്തിയത്. സ്ഥല ഉടമ നെട്ടൂർ കുരിശുപറമ്പിൽ പീറ്ററിന്റെ മകൻ ഡൊമനിക് ഇത് സംബന്ധിച്ച് മറുനാടനോട് വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരണം നൽകി.

വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടർന്ന് പിതാവ് പീറ്റർ മാനസിക സംഘർഷത്തിലാണ്. കൂടാതെ നാട്ടുകാരും കുടുംബക്കാരും കുറ്റപ്പെടുത്തലുമായി രംഗത്തെത്തി. വലിയ നാണക്കേടിലേക്ക് ഈ വ്യാജ സന്ദേശം കൊണ്ടെത്തിച്ചു. എതിനാൽ സന്ദേശം പ്രചരിപ്പിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാൻ പനങ്ങാട് പൊലീസിന് പരാതി നൽകുമെന്നും ഡൊമനിക് മറുനാടനോട് പറഞ്ഞു. പെലികോപ്ടർ വീണു എന്നത് സോഷ്യൽ മീഡിയ വഴിയാണ് അറിഞ്ഞത്. സ്ഥലത്ത് നേരിട്ടു പോയി കണ്ടെങ്കിലും ആരോടും ഒന്നും പറഞ്ഞില്ല. എന്നാൽ വൈകുന്നേരമായപ്പോഴേക്കുമാണ് എന്റെ പിതാവ് പീറ്റർ ലുലുഗ്രൂപ്പിനോട് പണം ആവശ്യപ്പെടുന്ന രീതിയിൽ ഒരു ഫോൺ സംഭാഷണത്തിന്റെ ശബ്ദ സന്ദേശം ലഭിക്കുന്നത്. ആദ്യം അത്ര കാര്യമാക്കിയില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ എന്റെ പിതാവിനെതിരെ രൂക്ഷ വിമർശനവുമായി ആളുകൾ രംഗത്തെത്തി. ഇതോടെ മാനസികമായി ആകെ തകർന്നിരിക്കുകയാണ് ഞങ്ങൾ;- ഡൊമനിക് പറയുന്നു.

ഹെലികോപ്ടർ അവിടെ പതിച്ചു എന്നു കരുതി ഞങ്ങൾക്ക് ഒരു നഷ്ടവും വന്നിട്ടില്ല. കയ്യേറ്റതർക്കവുമായി ബന്ധപ്പെട്ട് കേസിൽ കിടക്കുന്നതിനാൽ അവിടെ യാതൊന്നും ചെയ്യാതെ കിടക്കുകയായിരുന്നു. കേസില്ലായിരുന്നെങ്കിൽ ഇപ്പോൾ അവിടെ ഒരു കെട്ടിടം ഉയർന്നു നിന്നേനെ. ആ ഭൂമി അങ്ങനെ കിടന്നതിനാൽ യൂസഫലി സാർ രക്ഷപെട്ടു. അതിന് ഞങ്ങൾ എന്തിനാണ് നഷ്ടപരിഹാരം ചോദിക്കുന്നത്. അങ്ങനെ ചോദിക്കേണ്ട യാതൊരാവിശ്യവും ഞങ്ങൾക്കില്ല എന്നും ഡൊമനിക് വ്യക്തമാക്കി.

 

ഹെലികോപ്ടർ വീണ് ഭൂമി താഴ്ന്നു പോയെന്നും വിൽക്കാൻ വെച്ചിരുന്ന ഭൂമി ആയിരുന്നുവെന്നുമാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. 2 ലക്ഷം രൂപാ തരാമെന്ന് മറുവശത്ത് നിന്നും പറയുമ്പോൾ 2 ലക്ഷം ഒരു കൊട്ട മണ്ണിന് വേണമെന്നും 2 കോടിയാണ് താൻ ആവശ്യപ്പെടുന്നതെന്നും ഉടമ പറയുന്നു. മാനേജരുമായി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ തന്നോട് ബഹളം ഉണ്ടാക്കിയെന്നും പണം തന്നില്ലെങ്കിൽ ഹെലികോപ്ടർ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നുമാണ് സ്ഥലഉടമയെന്ന രീതയിൽ സംസാരിക്കുന്നയാൾ ഭീഷണിപ്പെടുത്തുന്നത്. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റിദ്ധരിച്ച് വാർത്ത നൽകുക കൂടി ചെയ്തതോടെ സംഭാഷണം സത്യമാണെന്ന് ആളുകൾ വിശ്വസിച്ചു. ഇതോടെയാണ് സ്ഥല ഉടമയ്ക്കെതിരെ പലരും സോഷ്യൽ മീഡിയയിൽകൂടി രംഗത്ത് വന്നത്.

ഏപ്രിൽ 11 രാവിലെ 8.30 ഓടെയാണ് കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപം യൂസഫലിയും ഭാര്യ ഷാബിറ, പേഴ്‌സണൽ സെക്രട്ടറി പി.കെ ഷാഹിദ് എന്നിവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് ചതുപ്പിൽ പതിച്ചത്. ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ഇളയ സഹോദരനെ കാണാൻ കൊച്ചിയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ റോഡിനോടു ചേർന്നുള്ള ചതുപ്പിൽ ഇടിച്ചിറക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലായിരുന്നു. വൈകുന്നേരം വരെ ലേക്ക് ഷോർ ആശുപത്രിയിൽ വിദഗ്ദ്ധ പരിശോധന നടത്തിയ ശേഷം മറ്റൊരു ഹെലികോപ്റ്റർ വരുത്തി കൊച്ചി വിമാനത്താവളത്തിലെത്തുകയും പിന്നീട് അബുദാബി ഭരണകൂടം അയച്ച പ്രത്യേക വിമാനത്തിൽ മടങ്ങുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP