Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഒരു പെൺകുട്ടിയുടെ വേദന എന്താണെന്ന് അറിയണമെങ്കിൽ കല്യാണം കഴിച്ചു ഒരു കുട്ടിയുണ്ടാകണം; വർഷങ്ങളായി ദിലീപിന്റെ ഭാഗത്ത് നിന്ന് നിലപാടുകൾ എടുത്തയാളാണ് ഇടവേള ബാബുവെന്ന് മറുനാടനോട് ലിബർട്ടി ബഷീർ; ദിലീപും കാവ്യയും ബുദ്ധിപൂർവ്വം കുഞ്ചാക്കോ ബോബന്റെ കുട്ടിയെ കാണാൻ പോയതും സ്വാധീനിക്കാനുള്ള തന്ത്രം; എങ്കിലും തറവാടിയായ കുഞ്ചാക്കോ മൊഴി മാറ്റില്ലെന്നും പ്രതീക്ഷ; നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിൽ 'അമ്മയെ' പ്രതിക്കൂട്ടിലാക്കി ലിബർട്ടി ബഷീർ

ഒരു പെൺകുട്ടിയുടെ  വേദന എന്താണെന്ന് അറിയണമെങ്കിൽ കല്യാണം കഴിച്ചു ഒരു കുട്ടിയുണ്ടാകണം; വർഷങ്ങളായി ദിലീപിന്റെ ഭാഗത്ത് നിന്ന് നിലപാടുകൾ എടുത്തയാളാണ് ഇടവേള ബാബുവെന്ന് മറുനാടനോട് ലിബർട്ടി ബഷീർ; ദിലീപും കാവ്യയും ബുദ്ധിപൂർവ്വം കുഞ്ചാക്കോ ബോബന്റെ കുട്ടിയെ കാണാൻ പോയതും സ്വാധീനിക്കാനുള്ള തന്ത്രം; എങ്കിലും തറവാടിയായ കുഞ്ചാക്കോ മൊഴി മാറ്റില്ലെന്നും പ്രതീക്ഷ; നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിൽ 'അമ്മയെ' പ്രതിക്കൂട്ടിലാക്കി ലിബർട്ടി ബഷീർ

എം മനോജ് കുമാർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷിയായ ഇടവേള ബാബുവിനെതിര ആഞ്ഞടിച്ച് നിർമ്മാതവായ ലിബർട്ടി ബഷീർ. ഇടവേള ബാബുവിനെ പോലും പല സിനിമാക്കാരും മൊഴി മാറ്റുമെന്നാണ് ലിബർട്ടി ബഷീർ പറയുന്നത്. കുഞ്ചാക്കോ ബോബനും മൊഴി മാറ്റുമെന്ന് ലിബർട്ടി ബഷീർ മറുനാടന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

ഒന്നാമത് ഇടവേള ബാബു വിവാഹം കഴിച്ചിട്ടില്ല. കുടുംബത്തെക്കുറിച്ചുള്ള മൂല്യങ്ങളും അറിയില്ല. ഒരു പെൺകുട്ടിയുടെ വേദന എന്താണെന്ന് അറിയണമെങ്കിൽ കല്യാണം കഴിച്ചു ഒരു കുട്ടിയുണ്ടാകണം. എന്നാലെ പെൺകുട്ടിയുടെ വേദന അറിയൂ. അത് അറിഞ്ഞിട്ടില്ല. അതാണ് ഇടവേള ബാബുവിന്റെ പ്രശ്‌നം. ഇടവേള ബാബു മൊഴി മാറ്റും എന്ന് പ്രോസിക്യൂഷനു അറിയാവുന്ന കാര്യമാണ്. ആക്രമണത്തിനു ഇരയായ നടിയെ സ്‌നേഹിക്കുന്ന കേരളത്തിലെ എല്ലാവർക്കും അറിയാം ഇടവേള ബാബു മൊഴി മാറ്റുമെന്ന്. വർഷങ്ങളായി അമ്മയിൽ ദിലീപിന്റെ ഭാഗത്ത് നിന്ന് നിലപാടുകൾ എടുത്തയാളാണ് ഇടവേള ബാബു-ലിബർട്ടി ബഷീർ പറഞ്ഞു.

മൊഴിമാറ്റം കൊണ്ടൊന്നും ദിലീപ് രക്ഷപ്പെടാൻ പോകുന്നില്ല. നടീ ആക്രമണക്കേസിൽ അതിലും വലിയ മൊഴികൾ പ്രോസിക്യൂഷനു ലഭിച്ചിട്ടുണ്ട്. മൊഴിമാറ്റിയ ഇടവേള ബാബുവിനെതിരെ നിയമപരമായ നടപടികൾ എടുക്കുകയാണ് വേണ്ടത്. ഇടവേള ബാബുവിന്റെ മൊഴിമാറ്റം കേസിനെ ബാധിക്കുന്നതല്ല. അമ്മയുടെ ജനറൽ സെക്രട്ടറിയാണ് ബാബു. പക്ഷെ മനസുകൊണ്ട് ദിലീപിനോട് കൂറ് പുലർത്തുന്ന ആള് കൂടിയാണ്. ഭാമ ഒഴിച്ച് പലരും മൊഴിമാറ്റാനുള്ള സാധ്യതകൾ ഏറെയാണ്. പേരുകൾ ഞാൻ പറയുന്നില്ല. കുഞ്ചാക്കോ ബോബൻ അടക്കമുള്ളവർ മൊഴിമാറ്റാനുള്ള സാധ്യതകൾ ഏറെയാണ്.

ഇവരെല്ലാം സാക്ഷികളാണ്. പറയേണ്ടത് ഒരേ കാര്യങ്ങളുമാണ്. ദിലീപിന് നടിയോട് വൈരാഗ്യമുണ്ട് എന്നതാണ് വരാനുള്ള മൊഴി. പക്ഷെ ഒരേ ഒരു മൊഴി തന്നെ ആവർത്തിക്കുകയാണ് ചെയ്യുന്നത്. ഇവരെല്ലാം മൊഴി മാറ്റിയാലും അത് കേസിനെ ബാധിക്കാൻ ഒരു സാധ്യതയുമില്ല. ഇടവേള ബാബു മൊഴി മാറ്റിയ പ്രശ്‌നത്തിൽ കോടതി തന്നെ ഇടപെടണം. കോടതിയിൽ നിന്ന് തന്നെ വേണം നടപടികൾ വരാൻ. മൊഴിമാറ്റിയാൽ കോടതിയിക്ക് തന്നെ നടപടി എടുക്കാം. ഇടവേള ബാബുവിന്റെ മൊഴി മാറ്റത്തിനു പ്രാധാന്യമില്ലാത്തതിനാലാണ് പ്രോസിക്യൂഷൻ ഈ രീതിയിൽ പോകാത്തത് എന്ന് തോന്നുന്നു.

ഇനി വരാനുള്ള മൊഴികളിൽ ദിലീപിന് നടിയോട് വൈരാഗ്യമുണ്ടെന്ന മൊഴികളും വരും. അതേ സമയം ദിലീപിന് അനുകൂലമായ മൊഴികളും വരാനുണ്ട്. താര സംഘടനയായ അമ്മയിൽ നിന്ന് ഒരു വിഭാഗം അഭിനേതാക്കൾ മാത്രമാണ് ദിലീപിന് അനുകൂലമായി തിരിയുന്നത്. താര സംഘടന ഒന്നടങ്കം ദിലീപിന് പിന്നിലില്ല. ദിലീപ് ഭയങ്കര ബുദ്ധിമാനാണ്. ഒരു പാർട്ടി നടത്തിയിരുന്നു. ആ പാർട്ടിയിൽ കുഞ്ചാക്കോ ബോബൻ പങ്കെടുത്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ കുട്ടിയെ കാണാൻ ദിലീപും കാവ്യയും പോയിട്ടുണ്ട്. അതെല്ലാം മാനസികമായി കുഞ്ചാക്കോ ബോബനുമായി അടുക്കാനുള്ള വഴികളായിരുന്നു. ഈ വഴികൾ എല്ലാം ദിലീപ് തേടിയിട്ടുണ്ട്.

എല്ലാവരും ഇനിയും കാണേണ്ട വ്യക്തികളാണ്. ഇതും ഈ കേസിൽ ഉൾച്ചേർന്നിരിക്കുന്നു. കുഞ്ചാക്കോ ബോബൻ മൊഴി മാറ്റിലെന്നാണ് എനിക്ക് തോന്നുന്നത്. തറവാടിത്തമുള്ള കുട്ടിയാണ്. ഇങ്ങനെയുള്ള കുഞ്ചാക്കോ ബോബൻ മൊഴി മാറ്റി പറയില്ലെന്നാണ് എന്റെ വിശ്വാസം. ഇടവേള ബാബു മാറ്റിപ്പറയും എന്നു എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ വർഷങ്ങളോളം അമ്മയുടെ തലപ്പത്തിരുന്നു അമ്മയെ നിയന്ത്രിച്ച വ്യക്തി എന്ന നിലയിൽ ഇടവേള ബാബു ചെയ്തത് നൂറു ശതമാനവും ശരിയല്ല. ഒന്നാമത് ഇടവേള ബാബു വിവാഹം കഴിച്ചിട്ടില്ല. കുടുംബത്തെക്കുറിച്ചുള്ള മൂല്യങ്ങളും അറിയില്ല. ഒരു പെൺകുട്ടിയുടെ വേദന എന്താണെന്ന് അറിയണമെങ്കിൽ കല്യാണം കഴിച്ചു ഒരു കുട്ടിയുണ്ടാകണം. എന്നാലെ പെൺകുട്ടിയുടെ വേദന അറിയൂ. അത് അറിഞ്ഞിട്ടില്ല. അതാണ് ഇടവേള ബാബുവിന്റെ പ്രശ്‌നം.

സിനിമാ ലെവലിൽ കാര്യങ്ങൾ എടുക്കേണ്ടതില്ല. ഒരു പെൺകുട്ടിക്ക് പറ്റിയ ദാരുണമായ ഒരു സംഭവത്തിൽ ആ മൊഴി മാറ്റത്തിൽ ഒരൊറ്റ കാര്യം മാത്രം ചിന്തിച്ചാൽ മതി മഞ്ജു എന്ന വ്യക്തി ലോകമൊട്ടും പറഞ്ഞ മൊഴി അത് തന്നെ കോടതിയിലും പറഞ്ഞു. അത് ഒരിക്കലും മാറ്റി പറഞ്ഞില്ല. മഞ്ജുവിനു വേണ്ടിയാണ് നടി ദിലീപിന്റെ വെറുപ്പ് സമ്പാദിച്ചത്. അതുകൊണ്ടാണ് ഇത്രയും വലിയ പാതകത്തിനു നടിക്ക് വഴങ്ങേണ്ടി വന്നത്. അതിനാൽ മഞ്ജു മാറ്റിപ്പറയില്ലെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു. അതുപോലെയാണ് പല ആളുകളും ചെയ്യേണ്ടത്. നടി എന്ന നില വിട്ടിട്ടു ഒരു കുടുംബത്തിലെ പെങ്ങള് ... നമ്മുടെ വീട്ടിലെ പെങ്ങൾമാർക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ മാറ്റി പറയുമോ? അതുകൊണ്ട് തന്നെ ഇടവേള ബാബു ചെയ്തത് ഒരിക്കലും ശരിയായില്ല. അവർക്കും അമ്മയും പെങ്ങന്മാരും ഉണ്ടല്ലോ? ആ കാര്യം അവർ ചിന്തിച്ചില്ല. മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കാത്ത ഒരു വിഭാഗമല്ല അമ്മയുടെ തലപ്പത്തിരിക്കുന്നത്.

മമ്മൂട്ടിയോ, മോഹൻലാലോ അമ്മയുടെ തലപ്പത്തിരുന്നു ഈ കാര്യം ചെയ്തിട്ടില്ല. ഒരു വിഭാഗം അഭിനേതാക്കൾ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. ഇടവേള ബാബു ഡമ്മി ജനറൽ സെക്രട്ടറിയാണ്. ഇതാണ് എന്റെ ഭാഷയിൽ ഞാൻ പറയുന്നത്. ജനറൽ സെക്രട്ടറി എന്ന് പറഞ്ഞാൽ ഓഫീസ് സ്റ്റാഫ്. മൊഴി മാറ്റിയതിനു എതിരെ ഇടവേള ബാബുവിനെതിരെ കേസ് എടുത്ത് നടപടി കൈക്കൊള്ളണം. സിദ്ദിഖിന്റെ പാർട്ടിയിൽ സംഭവിച്ചതൊന്നുമല്ല. ദിലീപും കാവ്യയും ബുദ്ധിപൂർവ്വം കുഞ്ചാക്കോ ബോബന്റെ കുട്ടിയെ കാണാൻ പോയിട്ടുണ്ട്. അത് അവനെ സ്വാധീനിക്കേണ്ട ഒരു മാർഗം കണ്ടെത്തി എന്നേയുള്ളൂ. സിദ്ദിഖിനും ഇടവേള ബാബുവിനും നടീ ആക്രമണക്കേസിൽ ഒരേ റോളാണ്. സിനിമാ പരിപാടിയിൽ മധ്യസ്ഥം വഹിച്ചത് സിദ്ദിഖ് ആണ്. ഒരു പിടിവലിയിൽ എത്തുന്ന സമയത്ത് അതിനു മധ്യസ്ഥം വഹിച്ചത് സിദ്ദിഖ് ആണ്.

ദിലീപിന്റെ അറസ്റ്റ് നടക്കുന്ന സമയം മുതൽ ദിലീപിന് വേണ്ടി വാദിക്കുന്നവരാണ് സിദ്ദിഖും ഇടവേള ബാബുവും. നാദിർഷയും ഇവർക്ക് ഒപ്പമുണ്ട്. പക്ഷെ പൊലീസിന്റെ സമ്മർദം വന്നപ്പോൾ സത്യം തുറന്നു പറയേണ്ട ഘട്ടം വന്നപ്പോൾ ഇവർ സത്യം തുറന്നു പറഞ്ഞു. വിചാരണ സമയത്ത് ഇവർക്ക് മാറ്റിപ്പറയാം. നടീ ആക്രമണക്കേസിൽ ഇതാണ് ഇപ്പോൾ നടക്കുന്നത്-ലിബർട്ടി ബഷീർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP