Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202422Wednesday

സങ്കീർത്തന വായനയിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കൽ; ജാമ്യം ഉറപ്പിക്കാൻ സർവ്വ സമയവും നാമജപം; രാത്രിയിലെ കൊതുകുകടി ക്ഷീണം മാറ്റാൻ പകൽ ഉറക്കവും; സഹതടവുകാരോട് മിണ്ടിയും സെറ്റിലെ കഥകൾ പറഞ്ഞും ജനപ്രിയനായകൻ; പത്രവാർത്തകൾ ഉറക്കെ വായിക്കരുതെന്ന അഭ്യർത്ഥനയും: പരിഭവമില്ലാതെ അഴിക്കുള്ളിൽ ദിലീപ് രണ്ടാഴ്ച തള്ളിനീക്കുന്നു

സങ്കീർത്തന വായനയിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കൽ; ജാമ്യം ഉറപ്പിക്കാൻ സർവ്വ സമയവും നാമജപം; രാത്രിയിലെ കൊതുകുകടി ക്ഷീണം മാറ്റാൻ പകൽ ഉറക്കവും; സഹതടവുകാരോട് മിണ്ടിയും സെറ്റിലെ കഥകൾ പറഞ്ഞും ജനപ്രിയനായകൻ; പത്രവാർത്തകൾ ഉറക്കെ വായിക്കരുതെന്ന അഭ്യർത്ഥനയും: പരിഭവമില്ലാതെ അഴിക്കുള്ളിൽ ദിലീപ് രണ്ടാഴ്ച തള്ളിനീക്കുന്നു

പ്രവീൺ സുകുമാരൻ

കൊച്ചി: ആലുവ സബ് ജയിലിലെ 523 നമ്പർ തടവുകാരനായ ദിലീപ് കഴിഞ്ഞ രണ്ടു ദിവസമായി സങ്കീർത്തനം വായനയാണ്. ജയിലിനുള്ളിൽ തടവുകാർക്ക് മാനസാന്തരം വരാനായി പ്രാർത്ഥിക്കാനെത്തുന്നവർ കൈമാറിയ സങ്കീർത്തനം സെല്ലിലെ ഒരു കോണിൽ കിടന്നാണ് ദിലീപിന് കിട്ടുന്നത്. ഒറ്റയിരുപ്പിന് വായിച്ചു. പിന്നീട് പല തവണ വായിച്ചു. ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ ജാമ്യ ഹർജിയിൽ അനുകൂല വിധി വരുമെന്ന പ്രതീക്ഷയിലായിരുന്നു ജനപ്രിയ താരം പ്രാർത്ഥനകളുമായി ആലുവ ജയിലിൽ കഴിഞ്ഞു കൂട്ടിയത്. എന്നാൽ ജാമ്യ ഹർജിയിലെ വിധി വന്നപ്പോൾ വീണ്ടും നിരാശ.

രാത്രിയിലെ കൊതുക് ശല്യം താരത്തിന്റെ ഉറക്കം കെടുത്തുണ്ട്. കൊതുക് തിരി കത്തിച്ചു വെച്ചിട്ടും സ്വസ്ഥമായി ഉറങ്ങാനാവുന്നില്ല ദിലീപിന്. പകലുറങ്ങിയാണ് രാത്രി ത്തെ ക്ഷീണം തീർക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഉറക്കം പോകുമ്പോൾ സഹതടവുകാർക്ക് ദിലീപ് സിനിമ സെറ്റിലെ കഥകൾ പറഞ്ഞു കൊടുക്കുന്നുണ്ട. ഈ കേസിൽ താൻ നിരപരാധിയാണന്നാണ് ദിലീപ് സഹതടവുകാരോട് പറയുന്നത്. അങ്ങനെ ജയിലിലെ സാഹചര്യവുമായി നടൻ എല്ലാ അർത്ഥത്തിലും ഇണങ്ങിച്ചേർന്നു കഴിഞ്ഞു. ആരോടും പരിഭവം പറയാതെയാണ് സൂപ്പർതാരം ജയിലിലെ സംവിധാനങ്ങളുമായി സഹകരിച്ചു പോകുന്നത്.

ബൈബിളിന്റെ ആശയമാണ് സങ്കീർത്തനത്തിലൂടെ മനസുകളിലേക്ക് എത്തുന്നത്. പല ജയിൽ തടവുകാരും ആത്മവിശ്വാസം വീണ്ടുടെക്കാൻ ഉപയോഗിക്കുന്ന പുസ്തകം. ഇത് തന്നെയാണ് ദിലീപിന്റെ ജയിലിലെ ഉറ്റ സുഹൃത്ത്. ഓരോ വായനയും മനസിന് വല്ലാത്ത സുഖവും ആശ്വാസവും നൽകുന്നതായി ദിലീപ് തന്നെ വാർഡന്മാരോടു പറഞ്ഞു. സങ്കീർത്തനം വായിച്ചു തുടങ്ങിയ ശേഷം ദിലീപിലെ മാറ്റം സഹതടവുകാർക്കും അനുഭവമായി ,വിഷണ്ണനായി ഒറ്റക്കിരുന്ന സൂപ്പർ സ്റ്റാർ ഇപ്പോൾ സഹ തടവുകാരുടെ പേരും ഊരുമൊക്കെ അന്വേഷിച്ചു തുടങ്ങി. സങ്കീർത്തന വായനക്ക് പുറമെ നാമജപവും തുടങ്ങിയിട്ടുണ്ട് ദിലീപ്.

താരം സെല്ലിലെ അഞ്ചു പേരോടും മിണ്ടി തുടങ്ങിയതോടെ അവരും പ്രാർത്ഥിക്കുകയാണ് ദിലീപിന്റെ മോചനത്തിന്. തിങ്കളാഴ്ച ജാമ്യഹർജി പരിഗണിക്കുന്നതുകൊണ്ട് തന്നെ ദിലീപിന്റെ പ്രതീക്ഷയും കൂടി. എന്നാൽ വിധി വന്നതോടെ വീണ്ടും വിഷണനായി. ജാമ്യം ലഭിക്കുമെന്ന് അഭിഭാഷകൻ ഉറപ്പു നൽകിയതായി ദിലീപ് തന്നെ വാർഡന്മാരോടും സഹതടവുകാരോടും പറഞ്ഞിരുന്നു. ഞായറാഴ്ച തടവുകാർക്കായി പ്രദർശിപ്പിച്ച തമിഴ് സിനിമ കാണാൻ ദിലീപ് പോയില്ല. സഹതടവുകാർ സിനിമക്ക് പോയപ്പോഴും ദിലീപ് സങ്കീർത്തന വായനയിൽ മുഴുകി. പത്രം സെല്ലുകളിൽ എത്തിക്കുമെങ്കിലും ദിലീപ് വായിക്കാറില്ല സഹതടവുകാരോടു തന്നെ പറ്റിയുള്ള വാർത്തകൾ ഉറക്കെ വായിക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

തന്നെ ക്രൂശിക്കുന്ന വാർത്തകൾ വായിക്കുമ്പോൾ സങ്കടം വരുമെന്ന് ദിലീപ് തന്നെ ജയിൽ സൂപ്രണ്ടിനോടു തുറന്ന് പറഞ്ഞു .സുപ്രീം കോടതിയിലെ അഭിഭാഷകരും ചില സിനിമ പ്രവർത്തകരും ഒക്കെ ദിലീപിനെ കാണാൻ എത്തുന്നുണ്ട്. ഇതിൽ ദിലീപ് കാണാൻ താൽപര്യപ്പെടുന്നവരെ മാത്രമാണ് സൂപ്രണ്ടിന്റെ റൂമിലേക്ക് കടത്തി വിടുന്നത്. അമ്മയോടും മകളോടും ഭാര്യ കാവ്യയോടും ജയിലിൽ കാണാൻ വരരുതെന്ന് ദിലീപ് പ്രത്യേകം നിദ്ദേശിച്ചിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും അനുവാദമുള്ളപ്പോഴൊക്കെ ദിലീപ് ഫോണിൽ വിളിക്കുന്നുണ്ട്.

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ചയാണ് വാദം പൂർത്തിയായത്. തുടർന്ന് വിധി പറയാൻ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നടിയെ ആക്രമിച്ച കേസ് ചരിത്രത്തിലെ ആദ്യ ലൈംഗിക അതിക്രമ ക്വട്ടേഷൻ കേസാണെന്നും സംഭവത്തിന്റെ സൂത്രധാരൻ ദിലീപാണെന്നും ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സി ശ്രീധരൻ നായർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

എല്ലാ സാക്ഷിമൊഴികളും ദിലീപിലേക്കാണ് വിരൽചൂണ്ടുന്നതെന്നും പ്രതികളും സാക്ഷികളും സിനിമാമേഖലയിലുള്ളവരായതിനാൽ ദിലീപ് പുറത്തിറങ്ങിയാൽ സ്വാധീനിക്കുമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു വാദം. മുദ്രവച്ച കവറിൽ കേസ് ഡയറിയും ഹാജരാക്കി. ഈ നീക്കമെല്ലാം ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP