Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ

അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ

വിനോദ് വി നായർ

കൊല്ലം: കൃത്യം ഒരു വർഷം മുമ്പാണ് ദേവനന്ദ വീട്ടിൽ നിന്ന് ഇറങ്ങി പോയത്. അന്ന് അച്ഛൻ പ്രദീപും നാട്ടിലുണ്ടായിരുന്നു. ഈ കുട്ടിയുടെ യാത്ര അവസാനിച്ചത് മിനിയെന്ന തയ്യൽകാരിയുടെ വീട്ടിലായിരുന്നു. അല്ലെങ്കിൽ ഒരു പക്ഷേ അന്നും തൊട്ടടുത്ത ചിറയിൽ ദേവനന്ദ വീഴുമായിരുന്നു.... ഇളവൂരുകാർ ഈ കഥയും ചർച്ചയാക്കുകയാണ്. കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്ന് വീട്ടുകാർ പറയുമ്പോഴാണ് ഇത്തരമൊരു വാദം പുറത്ത് ചർച്ചയായത്. മിനിയുടെ ഓഡിയോ ക്ലിപ്പ പല ഗ്രൂപ്പുകളിലും എത്തി. ഇതിന് പിന്നാലെ മറുനാടനും വിശദീകരണം തേടി മിനിയുടെ വീട്ടിലെത്തി. നാട്ടിൽ പറഞ്ഞു നടക്കുന്നതിനെല്ലാം താൻ സാക്ഷിയാണെന്ന് മിനി മറുനാടനോടും പറഞ്ഞു.

ദേവനന്ദയുടെ അമ്മയും ഇത് സമ്മതിച്ചിരുന്നു. അതെ കഴിഞ്ഞ വർഷവും അവളെ കാണാതായി അന്ന് ഞങ്ങൾ വല്ലാതെ പേടിച്ചു കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ തിരിച്ചു വന്നു എങ്കിലും അവൾ പേടിച്ചു വിറച്ചായിരുന്നു വീട്ടിൽ വന്നത് കാര്യങ്ങൾ ചോദിച്ചപ്പോൾ അവൾ പറഞ്ഞത് എന്നെ കൊണ്ടുപോയത് ഒരു അമ്മൂമ്മ ആണെന്നാണ് എന്നാൽ അങ്ങനെ ഒരു അമ്മൂമ്മയെ അവിടെ ഒന്നും കാണാനില്ലായിരുന്നു ദേവനന്ദയുടെ അമ്മ പറയുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തന്നെ ആയിരുന്നു ആ സംഭവവും. അച്ഛൻ കൊണ്ടുവന്ന ടാബ് എടുക്കാൻ വേണ്ടി കുഞ്ഞിമ്മയുടെ വീട്ടിൽ പോയതാ ആ സമയത്തായിരുന്നു അവളെ കാണാതായത്. എന്നാൽ എങ്ങോട്ട് പോയി എന്ന് ചോദിച്ചപ്പോൾ അവൾ വ്യക്തമായി ഒന്നും പറഞ്ഞില്ല എന്നാണു അമ്മയുടെ വാക്കുകളിൽ നിന്നും മനസ്സിലാകുന്നത്. സ്‌കൂളിൽ വളരെ നന്നായി പഠിക്കുന്ന കുട്ടിയാണ് ആദ്യ സംഭവത്തിന് ശേഷം ഒന്നും ഉണ്ടായിട്ടില്ല. കുടവത്തൂരിലെ മിനി ഭവൻ എന്ന സ്ഥലത്ത് എങ്ങിനെ എത്തി എന്നാണു ഇപ്പോൾ അനേഷണം എത്തി നിൽക്കുന്നത്.

കഴിഞ്ഞ വർഷം അവളെ കാണാതായ ദിവസം മിനി അവളെ കണ്ടത് പേടിച്ചു വിറച്ചു നിൽക്കുന്ന കാഴ്ചയായിരുന്നു എന്നാൽ അവിടെ നിന്നും വീട്ടിൽ എത്തിയ ദേവനന്ദ ഒന്നും അറിയാത്ത രീതിയിൽ വീട്ടിൽ കളിച്ചു സാധാരണ ഈ പ്രായത്തിൽ ഉള്ളവർ പേടിച്ചാൽ വീട്ടിൽ എത്തിയാൽ അമ്മയോട് കാര്യങ്ങൾ പറയാറുണ്ട് എന്നാൽ അങ്ങനെയൊരു സംഭവം നടന്ന ഭാവം അവൾക്കു ഇല്ലായിരുന്നു എന്ന് അമ്മ പറയുന്നു. അച്ഛൻ പ്രദീപും ഇത് സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മിനിയോട് കാര്യങ്ങൾ അന്വേഷിക്കാൻ മറുനാടൻ അവരുടെ വീട്ടിൽ എത്തിയത്.

മിനി മറുനാടനോട് പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങൾ

ഞാൻ തയ്ച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഇവിടെ വന്ന് നിൽക്കുകയായിരുന്നു. മോൻ അകത്ത് നിൽക്കുകയായിരുന്നു. മോനും ഇറങ്ങി വന്നു. കുട്ടിക്ക് ഉടുപ്പില്ലായിരുന്നു. ഞാൻ ചോദിച്ചു എന്തിനാ കരയുന്നതെന്ന്. ധന്യയുടെ മോളാണോ എന്ന് ചോദിച്ചു. അപ്പോൾ തലയാട്ടി. അതു കഴിഞ്ഞ് ബന്ധു സുനിത ചേച്ചിയെ വിളിച്ചു. ധന്യയുടെ മകൾ അവിടെ ഉണ്ടോ എന്ന് ചോദിച്ചു. അപ്പോൾ ഉണ്ടെന്ന് പറഞ്ഞു.

ഞാൻ പറഞ്ഞു. ഇവിടെ വന്നു നിൽക്കുന്നുവെന്ന് പറഞ്ഞു. വിളിച്ച് ചോദിക്കട്ടേ എന്ന് സുനിത ചേച്ചി പറഞ്ഞു. ഇതിനിടെ എന്റെ കൈ തട്ടി തെറുപ്പിച്ച് കുട്ടി പോയി. ഞാൻ കൂടെ പോയി. പിന്നെ എവിടെ പോയെന്ന് കണ്ടില്ല. സുനിത ചേച്ചിയെ വിളിച്ചു പറഞ്ഞു. വയലിലും മറ്റും നോക്കി. ചേച്ചി പോയി അമ്മയോയും അച്ഛനോടും പറഞ്ഞു. ഞാനും പോയി. അപ്പോൾ കുട്ടി വീട്ടിന് മുമ്പിലുണ്ട്. അച്ഛൻ പ്രദീപ് വഴക്ക് പറയുകയായിരുന്നു. കുറേ സമയമായി കുട്ടി പൊരുത്തപ്പെട്ടു വാരൻ. കുറേ സമയം കഴിഞ്ഞപ്പോൾ അമ്മ ധന്യ തന്നെ കാര്യം ചോദിച്ചു. അപ്പോൾ കുട്ടി കാര്യം പറഞ്ഞു.

വീട്ടിന് മുമ്പിൽ അമ്മൂമ്മ വന്നു. അമ്മൂമ്മ വിളിച്ചപ്പോൾ കൂടെ പോയി എന്നും. ഈ ആന്റിയുടെ വീട്ടിലെത്തിയുടെ വീട്ടിന് അടുത്ത് എത്തിയപ്പോൾ പട്ടി കുരച്ചു. ഇതോടെ അമ്മൂമ്മ പോയി. അതോടെ ആന്റിയുടെ വീട്ടിലേക്ക് പോയി എന്നാണ് പറഞ്ഞത്. എന്തോ അദൃശ്യമായിട്ടുള്ള രീതിയാണ്. ഇപ്പോഴത്തെ സംഭവം അറിഞ്ഞപ്പോഴും അതാണ് എനിക്ക് തോന്നിയത്. ഇത് ഇപ്പോൾ പ്രദീപ് തന്നെയാണ് ഇത് പുറത്ത് പറഞ്ഞത്. എന്റെ മനസ്സിൽ അത് തന്നെയാണ് ഉള്ളത്. ചരട് ജപിക്കാനും മറ്റും പറയുകയും ചെയ്തു. കുട്ടിക്ക് അതെല്ലാം ചെയ്തു എന്നാണ് പറയുന്നത്.

കുട്ടിയെ തടഞ്ഞ് നിർത്തിയത് ഞാനാണ്. അഞ്ചു വയസ്സുള്ള കുട്ടി തട്ടിയെറിയുന്നത് പോലെ അല്ല എന്നെ തട്ടി എറിഞ്ഞത്. അമ്മയെ വിളിക്കാമെന്ന് പറഞ്ഞപ്പോൾ നോർമലായി എന്ന് തോന്നിയത്. ഇവിടെ നിന്ന് കുട്ടി ഇറങ്ങി പോയാൽ എവിടെ പോയി എന്ന ്കാണാം. എന്നാൽ കുട്ടി പോയ ശേഷം കണ്ടില്ല. വീട്ടുകാരും ഭയന്നു പോയി. അവർ ജ്യോത്സ്യന്റെ അടുത്തു പോയി നോക്കിയെന്നാണ് അവർ പറയുന്നത്. അന്ന് ഇവിടെ കയറിയില്ലെങ്കിൽ ഇന്ന് ചിറയിലേക്കാണ് പോയത്. അതായത് വെള്ളത്തിൽ. ഇതെല്ലാം നടന്ന കാര്യത്തിലാണ്-മിനി പറയുന്നു.

സുനിത ചേച്ചിയുടെ വീട്ടിൽ നിന്ന കുട്ടി നിമിഷ നേരം കൊണ്ട് അന്ന് ഇവിടെ വന്നു. നിമിഷ നേരം കൊണ്ട് വീട്ടിലുമെത്തി-മിനി വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP