Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസിൽ നിർണായക വഴിത്തിരിവ്; കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം തട്ടാൻ ശ്രമിച്ചെന്ന നടന്റെ പരാതിയിൽ കോട്ടയം സ്വദേശിനിയായ തിരക്കഥാകൃത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കേസിൽ നിർണായകതെളിവായത് സൈബർ സെല്ലിന്റെ റിപ്പോർട്ട്; യുവതിയെ മറയാക്കി ആരോ പണം തട്ടാൻ ശ്രമിച്ചെന്ന സംശയം മുറുകുമ്പോൾ അറസ്റ്റ് അടക്കമുള്ള നടപടികൾക്ക് ഒരുങ്ങി പൊലീസ്

ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസിൽ നിർണായക വഴിത്തിരിവ്; കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം തട്ടാൻ ശ്രമിച്ചെന്ന നടന്റെ പരാതിയിൽ കോട്ടയം സ്വദേശിനിയായ തിരക്കഥാകൃത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കേസിൽ നിർണായകതെളിവായത്  സൈബർ സെല്ലിന്റെ റിപ്പോർട്ട്; യുവതിയെ മറയാക്കി ആരോ പണം തട്ടാൻ ശ്രമിച്ചെന്ന സംശയം മുറുകുമ്പോൾ അറസ്റ്റ് അടക്കമുള്ള നടപടികൾക്ക് ഒരുങ്ങി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസിൽ വഴിത്തിരിവ്. പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടൻ ഉണ്ണി മുകുന്ദന്റെ പരാതിയിൽ കോട്ടയം സ്വദേശിനിയായ യുവതിക്കെതിരെ തെളിവ് ലഭിച്ചെന്ന് പൊലീസ്. യുവതി അടക്കം നാല് പേർക്കെതിരെയാണ് ഉണ്ണി മുകുന്ദൻ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെയും കേസെടുത്തിരുന്നു. കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ താമസക്കാരിയും തിരക്കഥാകൃത്തുമായ യുവതിയും ഒരു അഭിഭാഷകനും ഉൾപ്പെടെ നാല് പേരെയാണ് കേസിൽ പ്രതികളാക്കിയത്.

നാൽവർക്കുമെതിരെ കാര്യമായ തെളിവുകളില്ലാത്ത സാഹചര്യത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നീണ്ടുപോകുകയായിരുന്നു.എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അന്വേഷണത്തിൽ നിർണ്ണായക പുരോഗതി ഉണ്ടായിട്ടുണ്ടെന്നും, ഈമാസം അവസാനത്തോടെ നടപടികൾ പൂർത്തിയാക്കുമെന്നും കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ചേരാനല്ലൂർ എസ് ഐ മറുനാടനോട് പറഞ്ഞു.

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഉണ്ണിമുകുന്ദനെതിരെ കോടതി നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.ഈ കേസിൽ നടൻ ഇപ്പോൾ ജാമ്യത്തിലാണ്.ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് തിരക്കഥാകൃത്തായ തന്നെ നടൻ പീഡിപ്പിക്കാൻ ശ്രമിച്ചതായും ഈ കേസിൽ ഇയാൾ ജാമ്യത്തിലാണെന്നും വെളിപ്പെടുത്തി കോട്ടയം സ്വദേശിനി രംഗത്തെത്തിയത്.

പീഡനശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണി മുകുന്ദനും പൊലീസ് സംരക്ഷണം വേണമെന്നു പരാതിക്കാരിയായ യുവതിയും നേരത്തെ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതേ തുടർന്നാണു പരാതിക്കാരിയെ വിളിച്ചുവരുത്തി എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൊഴിയെടുത്തത്.കേസിൽ ഉണ്ണി മുകുന്ദനു ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിച്ചിരുന്നു.

പരാതി നൽകിയതിന്റെ പകപോക്കലാണ് നടന്റെ പരാതിയെന്നും ഇതിൽ വസ്തുതകൾ ഇല്ലന്നും മറ്റും യുവതി പ്രതികരിച്ചതായി പരക്കെ പ്രചാരണമുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ പൊലീസ് നടപടികൾ മുറുകിയതോടെ കാര്യങ്ങൾ യുവതിക്കും കൂട്ടർക്കും എതിരായിരിക്കുകയാണ്.ഭേദപ്പെട്ട കുടുംബപശ്ചാത്തലത്തിലും സാമ്പത്തിക ചുറ്റുപാടിലും കഴിയുന്ന യുവതി ഇത്തരത്തിലൊരു പ്രവൃത്തിയുടെ ഭാഗമായി എന്ന് അടുപ്പക്കാരാരും വിശ്വസിക്കുന്നില്ല.25 ലക്ഷമെന്നത് യുവതിയുടെ സാമ്പത്തിക സ്ഥിതിവച്ച് നിസാരമാണെന്നും യുവതിയെ മറയാക്കി എല്ലാകാര്യങ്ങളും വ്യക്തമായി അറിയുന്ന മറ്റാരെങ്കിലും പണം തട്ടാൻ ശ്രമിച്ചോ എന്നുമായിരുന്നു ഏറെ പേരുടേയും സംശയം.

സൈബർ സെൽ നൽകിയിട്ടുള്ള റിപ്പോർട്ടാണ് കേസിൽ നിർണ്ണായകമായത്.നിഷേധിക്കാൻ പറ്റാത്ത തെളിവെന്ന നിലയ്ക്കാണ് പൊലീസ് ഇതിനെ വിലയിരുത്തുന്നത്.അനുബന്ധസാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.കുറ്റം തെളിയിക്കുന്നതിനാവശ്യമായ എല്ലാതെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നാണ് പൊലീസിന്റെ അവകാശവാദം.

തന്റെ ചിത്രം ഉൾപ്പെടെ അപകീർത്തികരമായ വാർത്ത ഓൺലൈൻ പോർട്ടൽ വഴി പുറത്ത് വിട്ടതായി കാണിച്ച് യുവതിയുടെ പിതാവ് തൃക്കൊടിത്താനം പൊലീസിൽ നടനെതിരെ നൽകിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്.ഇതുവരെ ഈ കേസിൽ നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതിയിൽ കാര്യമുണ്ടെന്നാണ് വ്യക്തമായിട്ടുള്ളതെന്ന് തൃക്കൊടിത്താനം പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉണ്ണിമുകുന്ദൻ യുവതിയെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് യുവതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് യുവതിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. അടച്ചിട്ട കോടതിയിൽ നടപടിക്രമങ്ങൾ ഒന്നര മണിക്കൂറോളം നീണ്ടു. യുവതിയെ വിസ്തരിക്കാൻ പ്രതിഭാഗം അനുവാദം ചോദിച്ചെങ്കിലും കോടതി ഇതംഗീകരിച്ചില്ല.

സിനിമയുടെ കഥ പറയാനായി ക്ഷണിച്ചതിനെ തുടർന്ന് ഉണ്ണി മുകുന്ദന്റെ ഫ്‌ളാറ്റിലെത്തിയ തന്നെ നടൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി നൽകിയ പരാതിയെ തുടർന്ന് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ചിരുന്നു. കേസിൽ ഉണ്ണി മുകുന്ദൻ ഇപ്പോൾ ജാമ്യത്തിലാണ്. നടന്റെ ജാമ്യം റദ്ദാക്കണമെന്ന് യുവതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഉണ്ണി മുകുന്ദനെക്കുറിച്ച് നല്ലത് മാത്രമാണ് കേട്ടിരുന്നതെന്നും എന്നാൽ, അദ്ദേഹത്തിന്റെ പ്രവൃത്തി മകൾക്ക് കടുത്ത ആഘാതമുണ്ടാക്കിയെന്നും പരാതിക്കാരിയായ യുവതിയുടെ പിതാവ് പറഞ്ഞു. ഇവരുടെ കുടുംബം വർഷങ്ങളായി വിദേശത്താണ്. ആറാം വയസു മുതൽ യുവതി പഠിച്ചതും വളർന്നതുമെല്ലാം വിദേശത്താണ്. സംഭവത്തെ തുടർന്നാണ് താനടക്കമുള്ള കുടുംബാംഗങ്ങൾ നാട്ടിലെത്തിയതെന്നും യുവതിയുടെ പിതാവ് വ്യക്തമാക്കി.

എച്ച്ആർ മേഖലയിൽ ജോലി ചെയ്തിരുന്ന യുവതി താനെഴുതിയ തിരക്കഥ സിനിമയാക്കുന്നതിന് വേണ്ടിയാണ് ഓഗസ്റ്റിൽ കേരളത്തിലെത്തിയത്. 'അവൾ രണ്ടു തിരക്കഥകൾ എഴുതിയിരുന്നു. ദുബായിലെ ഒരു പ്രൊഡക്ഷൻ കമ്പനിക്ക് അതിഷ്ടമായതിനെ തുടർന്ന് സിനിമയാക്കാമെന്ന് സമ്മതിച്ചു. സിനിമയിലേക്ക് ഉണ്ണി മുകുന്ദന്റെ ഡേറ്റ് കിട്ടുമോ എന്നറിയാനാണ് അവൾ അദ്ദേഹത്തെ കാണാനെത്തിയത്' -യുവതിയുടെ പിതാവ് പറഞ്ഞു.

അതേസമയം, യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നൽകിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസിൽ കുടുക്കാതിരിക്കാൻ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നടൻ പരാതിയിൽ പറഞ്ഞിരുന്നു. കേസ് ഫെബ്രുവരി 24 നു വീണ്ടും പരിഗണിക്കും.സിനിമയുടെ ചർച്ചയ്ക്കായി ഉണ്ണിമുകുന്ദന്റെ ഇടപ്പള്ളിയിലെ ഫ്ളാറ്റിലെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. എന്നാൽ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഉണ്ണി മുകുന്ദൻ കോടതിയെ ബോധിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP