Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അന്ന് റിലയൻസിന് വി എസ് കൈമാറിയപ്പോൾ കത്തിപ്പടർന്ന് വിവാദം; ഇന്ന് സിഫിക്ക് കൊടുത്തത് ഇരുചെവി അറിയാതെ; കേരളത്തിന്റെ സ്വകാര്യ വിവരങ്ങളെല്ലാം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് കുത്തക മുതലാളി; കെൽട്രോണിനെ ഒഴിവാക്കാൻ കണ്ടെത്തിയത് ക്ലൗഡ് സെർവറിൽ പരിചയക്കുറവെന്ന തൊടുന്യായം; അതീവ രഹസ്യമായി കരാർ ഒപ്പിട്ടത് റിലയൻസിന് തീറെഴുതാനുള്ള നീക്കത്തിന്റെ ആദ്യപടിയെന്നും സംശയം; ഡാറ്റാ സെന്റർ നടത്തിപ്പിലെ കള്ളക്കളി അറിഞ്ഞിട്ടും മിണ്ടാതെ പ്രതിപക്ഷവും

അന്ന് റിലയൻസിന് വി എസ് കൈമാറിയപ്പോൾ കത്തിപ്പടർന്ന് വിവാദം; ഇന്ന് സിഫിക്ക് കൊടുത്തത് ഇരുചെവി അറിയാതെ; കേരളത്തിന്റെ സ്വകാര്യ വിവരങ്ങളെല്ലാം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് കുത്തക മുതലാളി; കെൽട്രോണിനെ ഒഴിവാക്കാൻ കണ്ടെത്തിയത് ക്ലൗഡ് സെർവറിൽ പരിചയക്കുറവെന്ന തൊടുന്യായം; അതീവ രഹസ്യമായി കരാർ ഒപ്പിട്ടത് റിലയൻസിന് തീറെഴുതാനുള്ള നീക്കത്തിന്റെ ആദ്യപടിയെന്നും സംശയം; ഡാറ്റാ സെന്റർ നടത്തിപ്പിലെ കള്ളക്കളി അറിഞ്ഞിട്ടും മിണ്ടാതെ പ്രതിപക്ഷവും

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. കേരളത്തിലുള്ളവരുടെ മുഴുവൻ വിവരങ്ങളും കൈകാര്യം ചെയ്യാനുള്ള അവകാശം സ്വകാര്യ കുത്തകയ്ക്ക് തീറെഴുതി ഇടതു സർക്കാർ. സംസ്ഥാനത്തെ ഡാറ്റ സെന്ററിന്റെ നടത്തിപ്പാണ് പൊതു മേഖല സ്ഥാപനമായ കെൽട്രോണിനെ ഒഴിവാക്കി സിഫിക്ക് നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തെ കോ ബാങ്ക്്് ടവറിൽ സ്ഥി ചെയ്യുന്ന ഡാറ്റാ ബാങ്കിന്റെ നടത്തിപ്പ്് സംബന്ധിച്ച്്് കഴിഞ്ഞമാസമാണ് സംസ്ഥാന സർക്കാരിന് കീഴിലം ഐടി മിഷൻ ടെൻഡർ വിളിച്ചത്.കെൽട്രോണിനെ ഒഴിവാക്കാൻ ടെൻഡർ നിബന്ധനകളിൽ അത്യാവശ്യമല്ലാത്ത പ്രത്യേക പ്രവൃത്തി പരിചയം കൊണ്ടു വരികയും ചെയ്തു.

നിലവിൽ കെൽട്രോൺ കൈകാര്യം ചെയ്തിരുന്ന ഡാറ്റ സെന്റർ പ്രവർത്തിപ്പിക്കുന്നവർക്ക് ഇനി മുതൽ ക്ലൗഡ് ഡാറ്റ സെന്റർ കൈകാര്യം ചെയ്തു പരിചയം വേണമെന്നായിരുന്നു പുതിയ വ്യവസ്ഥ. ഉദാഹരണത്തിന് സർക്കാർ സ്ഥാപനത്തിലെ ഡ്രൈവർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുമ്പോൾ ഡ്രൈവർക്ക് ഒ ഡി , ബെൻസ് കാറുകൾ ഓടിച്ചു പരിചയം വേണമെന്ന നിബന്ധന വെയ്ക്കും പോലെയായിരുന്നു ഡാറ്റ സെന്റർ ടെൻഡറിലെ വ്യവസ്ഥ. ഐ ടി വകുപ്പിലെ ചിലർ ഇച്ഛിച്ചതു പോലെ തന്നെ കെൽട്രോണിന് ടെൻഡർ നടപടിയിലെ പങ്കെടുക്കാനായില്ല. അങ്ങനെ രണ്ടാഴ്ച മുൻപ് സിഫി ടെക്്്നോളജീസിന് കേരളത്തിലെ ആദ്യ ഡാറ്റ സെന്റർ കൈമാറി.

ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ, പൗരന്മാരുടെ ജനനമരണ രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ. 24 തരം സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ ഉൾപ്പെടെ കേരളീയന്റെ സ്വകാര്യ ഡാറ്റ അടക്കം ഇനി സിഫിക്ക് സ്വന്തം. സ്വാകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന വലിയ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് സർക്കാർ സിബി യ്ക്ക് ഡാറ്റ സെന്റർ കൈമാറിയതെന്നത് ശ്രദ്ധേയമാണ് കേവലം ഒരു സർക്കാർ വിജ്ഞാപനത്തിലൂടെ കെൽട്രോൺ എന്ന പൊതുമേഖലാ സ്ഥാപനത്തിന് തന്നെ നൽകാൻ കഴിയുമായിരുന്ന ഡാറ്റാ സെന്റർ നടത്തിപ്പ് ടെൻഡർ നടപടികളിലൂടെ ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതിനെ നിസ്സാരമായി തള്ളിക്കളായാനാകില്ല.

കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്താണ് കേരളത്തിലെ ഡാറ്റാ സെന്റർ നടത്തിപ്പ് റിലയൻസ് എന്ന സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത്.ദല്ലാൾ നന്ദകുമാറിന്റെ ഇടപെടലാണ് അന്ന് റിലയൻസിന് ഡാറ്റ സെന്റർ കൈമാറാൻ വി എസ് സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ആക്ഷേപം വിജിലൻസും സിബി ഐ യും അന്വേഷിക്കുകയും ഡാറ്റ സെന്റർ അഴിമതിയിൽ വി എസ് കുറ്റക്കാരൻ അല്ലന്ന് സി ബി ഐ കണ്ടെത്തുകയും ചെയ്തിരുന്നു. വിവാദ ഇടപാടുകാരൻ നന്ദകുമാറിന് പണം ലഭിച്ചതും ഡേറ്റാ സെന്റർ കൈമാറ്റവുമായി യാതൊരു ബന്ധവുമില്ലെന്നും നന്ദകുമാർ തട്ടിപ്പുകാരനാണെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. . ഉന്നതരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് നന്ദകുമാർ പലരെയും പറ്റിച്ചുവെന്നും സിബിഐക്ക് ബോധ്യപ്പെട്ടിരുന്നു.

റിലയൻസിന്റെ കൺസൾട്ടന്റായി നന്ദകുമാർ പണം പറ്റിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു.റിലയൻസ് ഉദ്യോഗസ്ഥർക്കൊപ്പം നന്ദകുമാർ വിഎസിനെ കണ്ടിരുന്നു. നന്ദകുമാറിന്റെ പേരിൽ കൊച്ചിയിലെയും ഡൽഹിയിലെയും അക്കൗണ്ടിൽ 2007 മുതൽ കോടികൾ ഒഴുകിയെത്തി. പണം നല്കിയത് രാജ്യത്തെ പ്രമുഖ കമ്പനികളായിരുന്നുവെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമായി സൂചിപ്പിച്ചിരുന്നു. ഡാറ്റ സെന്റർ ഇടപാടുമായി ബന്ധപ്പെടുത്തുന്ന തരത്തിൽ നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2008 ഡിസംബർ 31നു 45 ലക്ഷം, 2009 ജനുവരി രണ്ടിന് 20 ലക്ഷം, 25 ലക്ഷം, 2009 ജൂലൈ 15ന് 3.6 കോടി എന്നിങ്ങനെ പിൻവലിച്ചതായും ആരോപണം ഉയർന്നിരുന്നു. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാരാണ ്2012 ഡിസംബറിൽ റിലയൻസിനെ ഒഴിവാക്കി വീണ്ടും കെൽട്രോണിന് ഡാറ്റ സെന്റർ കൈമാറിയത്.

അന്നത്തെ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും പ്രത്യേക താൽപര്യമെടുത്തായിരുന്നു കെൽട്രോണിനെ ഡാറ്റ സെൻന്റർ ഏൽപ്പിച്ചത്. രണ്ടായിരത്തി പന്ത്രണ്ടിൽ ആരംഭിച്ച സർക്കാരിന്റെ രണ്ടാമത്തെ ഡാറ്റാ സെന്റർ പ്രവർത്തന ചുമതല അഞ്ച് വർഷത്തേക്ക് സിഫിക്ക് തന്നെ കൈമാറിയിരുന്നു. ഇതിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഈ സെന്ററിന്റെ കൂടി പ്രവർത്തനം ഏറ്റെടുക്കാൻ തയ്യാറാണ് എന്ന് കെൽട്രോൺ സർക്കാരിനെ രേഖാമൂലം തന്നെ അറിയിച്ചിരുന്നതാണ്. ഡാറ്റാ സെന്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് മുൻപ്് ചുമതല വഹിച്ചിരുന്ന കെൽട്രോണിലെ മിടുക്കരായ എൻജിനീയർമാരിൽ ചിലർ ഈ സ്ഥാപനം തന്നെ വിടാൻ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. കെൽട്രോണിന് ഡാറ്റ സെന്ററിന്റെ ചുമത നഷ്ടപ്പെട്ടതിനാൽ ചില വിദേശ കമ്പിനികളിൽ മെച്ചപ്പെട്ട ജോലി ഉറപ്പാക്കാനാണ് ഇവരുടെ ശ്രമം.

്‌രഅതേ സമയം .ഇഗവേണണൻസ് സൗകര്യങ്ങൾ കൂടുതൽ വേഗത്തിലാക്കാനും ആധുനികമാക്കാനുമാണ് സംസ്ഥാന ഡാറ്റാ സെന്റർ പുതിയ സാങ്കേതികതയായ ക്ലൗഡ് സംവിധാനത്തിലേക്ക് മാറുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കേരളത്തിൽ മുൻപ് ഈ സംവിധാനം വരാത്തതുകൊണ്ടു തന്നെ കെൽട്രോണിന് ഇക്കാര്യത്തിൽ പ്രവൃത്തി പരിചയമില്ലന്നും ഐ ടി വകുപ്പിലെ ഒരു ഉന്നതൻ പ്രതികരിച്ചു. ഡാറ്റാ സെന്റർ ക്ലൗഡിലേക്ക് മാറുന്നതോടെ സർക്കാരിനും വിവിധ വകുപ്പുകൾക്കും വലിയ നേട്ടമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.സർക്കാർ തലത്തിൽ ഒരോ വകുപ്പുകൾക്കും പ്രത്യേകം സെർവറുകൾ വാങ്ങേണ്ടി വരുന്ന ചെലവ് ഒഴിവാക്കാമെന്നതാണ് പ്രധാന നേട്ടങ്ങളിലൊന്ന്. വിവരങ്ങൾ പങ്കുെവയ്ക്കുന്ന പ്രക്രിയ എളുപ്പമാകുന്നതിനൊപ്പം തന്നെ വിവിധ ഉഭോക്താക്കൾക്ക് പുതിയ സേവനങ്ങൾ നൽകുന്നതും എളുപ്പമാകും.

അതുപോലെ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതും അവയുടെ മാനേജ്മെന്റും ക്ലൗഡ് സംവിധാനത്തിൽ കൂടുതൽ എളുപ്പമാകും. ഈ സംവിധാനത്തിനുകീഴിൽ വരുന്ന എല്ലാ പ്രവർത്തനങ്ങളെയും കേന്ദ്രീകൃതമായ സംവിധാനത്തിൽ നിരീക്ഷിക്കാനുമാകും. മനുഷ്യാധ്വാനശേഷി കുറയ്ക്കാനാകുമെന്ന പ്രത്യേകതയും ക്ലൗഡിലേക്ക് മാറുന്നതിലൂടെ സാധ്യമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സർക്കാർ വകുപ്പുകൾക്കാകട്ടെ അവരുടെ പ്രവർത്തനങ്ങൾ ഏതു പ്ലാറ്റ്ഫോമും ഏത് പതിപ്പും ഉപയോഗിച്ചും ചെയ്യാനാകും. ഒരു പതിപ്പിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനോ അത് മെച്ചപ്പെടുത്തുന്നതിനോ സാധിക്കും.

വിവരങ്ങളെടുക്കുന്നത് ഏളുപ്പമാവുകയും ചെയ്യും.കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകൾക്ക് അനുസരിച്ചാണ് സ്റ്റേറ്റ് ഡാറ്റ സെന്ററും ക്ലൗഡിലേക്ക് നീങ്ങുന്നതെന്ന് സംസ്ഥാന ഐ.ടി മിഷൻ വ്യക്തമാക്കി. റിലൻയൻസിന് ഡാറ്റാസെന്റർ കൈമാറാനുള്ള നീക്കം വലിയ വിവാദമായിരുന്നു. എന്നാൽ സിഫിക്ക് ഇത് കൈമാറുമ്പോൾ പ്രതിപക്ഷം മൗനത്തിലാണ്. ഒരിക്കൽ സ്വകാര്യ വ്യക്തിക്ക് ഡാറ്റാ സെന്റർ കൈമാറായിൽ അടുത്ത ടെൻഡറിൽ ഇത് റിലയൻസിന് പോലും സ്വന്തമാക്കാൻ കഴിയും. സ്വകാര്യ മേഖലയ്ക്ക് ഡാറ്റസെന്റർ നൽകുന്നത് ശരിയല്ലെന്ന വാദം നടക്കാതെ പോകും. ഫലത്തിൽ കേരളത്തിലെ വിവരശേഖരണം ഭാവിയിൽ റിലയൻസിലേക്ക് എത്തിക്കാനുള്ള കള്ളക്കളിയാണ് നടക്കുന്നതെന്ന വിലയിരുത്തലും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP