Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടവകയിൽ വെച്ച് തെറ്റായ പ്രവർത്തനത്തിന്റെ പേരിൽ പിടിക്കപ്പെട്ട് സിഎസ്ഐ സഭ മാറ്റി നിർത്തിയ പുരോഹിതൻ മാർത്തോമാ സഭയിലേക്ക്; ആറു തവണ ശിക്ഷണ നടപടിക്ക് വിധേയനായ കളങ്കിത വ്യക്തിയെ സഭയിൽ എടുത്ത സഭാ സിനഡ് തീരുമാനത്തിന്നെതിരെ പ്രതിഷേധം ശക്തം; മാർത്തോമാ വൈദികന്റെ കത്ത് സഭാ സിനഡിന്; അതിരൂക്ഷ ഭാഷയിലുള്ള കത്തിന്റെ കോപ്പി മറുനാടന്; സഭയിൽ പുതിയ കലാപത്തിന് തുടക്കം

ഇടവകയിൽ വെച്ച് തെറ്റായ പ്രവർത്തനത്തിന്റെ പേരിൽ പിടിക്കപ്പെട്ട് സിഎസ്ഐ സഭ മാറ്റി നിർത്തിയ പുരോഹിതൻ മാർത്തോമാ സഭയിലേക്ക്;  ആറു തവണ ശിക്ഷണ നടപടിക്ക് വിധേയനായ കളങ്കിത വ്യക്തിയെ സഭയിൽ എടുത്ത സഭാ സിനഡ് തീരുമാനത്തിന്നെതിരെ പ്രതിഷേധം ശക്തം; മാർത്തോമാ വൈദികന്റെ കത്ത് സഭാ സിനഡിന്; അതിരൂക്ഷ ഭാഷയിലുള്ള കത്തിന്റെ കോപ്പി മറുനാടന്; സഭയിൽ പുതിയ കലാപത്തിന് തുടക്കം

എം മനോജ് കുമാർ

തിരുവനന്തപുരം: ധാർമ്മിക അധഃപതനത്തിനു നിരന്തര നടപടികൾക്ക് വിധേയനായ സിഎസ്‌ഐ സഭാ പുരോഹിതനെ മാർത്തോമാ സഭാ വൈദികനാക്കിയ സഭാ സിനഡിനെതിരെ ശക്തമായ വൈദിക പ്രതിഷേധം. സഭയുടെ എക്യുമെനിക്കൽ നയങ്ങളിൽ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങൾ കടന്നുവരികയും അധാർമ്മികതയുടെ പിടിമുറുക്കൽ സഭയിൽ വ്യാപകമാകുന്നതിരെയുമാണ് കലാപ പാതയിൽ വൈദികർ നിലകൊള്ളുന്നത്. നടപടിക്രമങ്ങൾ തെറ്റിച്ചുള്ള സിനഡ് നടപടിക്കെതിരെ മാർത്തോമാ സഭാ വൈദികൻ മെത്രോപ്പൊലീത്തയ്ക്കും സിനഡ് അംഗങ്ങൾക്കും സഭാ സെക്രട്ടറിക്കും കത്തയച്ചു. പ്രതിഷേധത്തിന്റെ രൂക്ഷത കൂട്ടി കത്തിന്റെ കോപ്പി പുറത്താക്കുകയും ചെയ്തു.

എല്ലാ നടപടിക്രമങ്ങളും മറികടന്നുള്ള ഈ വൈദിക നിയമനം പുനഃപരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. നടപടി ക്രമങ്ങൾ തെറ്റിച്ച സിനഡിന്റെ നടപടി ചൂണ്ടിക്കാട്ടി ശക്തമായ ഭാഷയിലാണ്  മാർത്തോമാ സഭാ വൈദികൻ സിനഡിന് എഴുത്തയച്ചത്. വൈദികരുടെ ധാർമ്മിക അധഃപതനത്തിനു എതിരെ വൈദിക വേദികളിൽ സംസാരിക്കുന്നയാളാണ് ജോസഫ് മാർത്തോമാ മെത്രോപ്പൊലീത്ത. അതേ മെത്രോപ്പൊലീത്ത അധിപനായി തുടരുന്ന മാർത്തോമാ സിൻഡിന് എങ്ങിനെ ധാർമ്മിക ഭ്രംശം വന്ന വൈദികനെ സ്വീകരിക്കാൻ കഴിഞ്ഞു.. സിഎസ്‌ഐ സഭ എങ്ങിനെയാണ് ഈ വിഷയത്തിൽ മാർത്തോമാ സഭയോട് പ്രതികരിക്കാൻ പോകുന്നത് എന്ന് അങ്ങ് മുൻകൂട്ടി കാണുന്നുണ്ടോ?

വൈദികൻ കത്തിൽ ചോദിക്കുന്നു. വൈദികനായി ആറു വർഷത്തിനുള്ളിൽ ആറു തവണ സിഎസ്‌ഐ സഭയിൽ നിന്നും ശിക്ഷണ നടപടി നേരിടുകയും അവസാനം അഞ്ചു വർഷത്തെ നിർബന്ധിത മാറ്റി നിർത്തലിനു വിധേയനായ സിഎസ്‌ഐ സഭാ വൈദികനെയാണ് സഭാ സിനഡ് മാർത്തോമാ സഭാ വൈദികനാക്കാൻ തീരുമാനിക്കുന്നത്. ഇതിലാണ് മാർത്തോമാ സഭയിൽ വൈദിക പ്രതിഷേധം ഇരമ്പുന്നത്. സഭയുടെ നയങ്ങൾ രൂപപ്പെടേണ്ടത് പൊതു ചർച്ചകളിലാണ്. ആ രീതിയിലുള്ള നയരൂപീകരണം സഭയിൽ നടക്കുന്നില്ല. ഇതുകൊണ്ടാണ് ധാർമ്മിക അധഃപതനം സഭയിൽ പിടിമുറുക്കുന്നത്. സഭാ സിൻഡിനെതിരെ വൈദികർ ആഞ്ഞടിക്കുന്നു.

സിനഡിന്റെ നടപടി പൂർണമായും തെറ്റാണെന്നു ചൂണ്ടിക്കാട്ടിയും സിഎസ്‌ഐ സഭയും മാർത്തോമാ സഭയും തമ്മിൽ നിലനിൽക്കുന്ന സുതാര്യ ബന്ധത്തെ ഈ വൈദിക നിയമനം ബാധിക്കുമെന്നും കത്തിൽ  മാർത്തോമാ സഭാ വൈദികൻ ചൂണ്ടിക്കാട്ടുന്നു. മാർത്തോമാ സഭയിലെ പരമാധികാര സമിതിയായ സിൻഡിനെ തിരുത്തി സഭാ വൈദികൻ തന്നെ കത്തെഴുതിയതോടെ മാർത്തോമാ സഭാ സിനഡും വൈദികരും തമ്മിലുള്ള ബന്ധവും ഉലയുകയാണ്. ധാർമിക അധഃപതനത്തിന്റെ പേരിൽ സിഎസ്‌ഐ സഭ അഞ്ചു വർഷമായി മാറ്റി നിർത്തിയിരിക്കുന്ന വൈദികനെയാണ്‌ മാർത്തോമാ സഭയിലെ പുരോഹിതനായി വാഴിക്കാൻ സഭാ സിനഡ് തീരുമാനിച്ചത്.

ഈ തീരുമാനത്തിന്നെതിരെയാണ് മാർത്തോമാ സഭാ വൈദികർ രംഗത്തെത്തിയിരിക്കുന്നത്. ഒരു സഭ വിലക്കിയ വൈദികനെ മറ്റൊരു സഭ എടുക്കുമ്പോൾ അതിൽ ചർച്ചകൾ നടക്കണം. ഈ രീതിയിലല്ല ഒരു വൈദികൻ മറ്റൊരു സഭയിൽ എത്തേണ്ടത്. ധാർമ്മിക ഭ്രംശത്തിന്റെ പേരിലുള്ള നടപടികൾക്ക് വിധേയനായ വൈദികനാണ് എത്തുന്നത്. ധാർമ്മിക ഭ്രംശം സഭകൾക്ക് മുന്നിൽ ഇപ്പോൾ ചോദ്യ ചിഹനമാണ്. അതുകൊണ്ട് തന്നെ മാർത്തോമാ സഭ മുൻകരുതൽ സ്വീകരിക്കേണ്ടിയിരുന്നു.

10 വർഷം ഒരു സഭയിൽ പ്രവർത്തിച്ച പുരോഹിതനെ മറ്റൊരു സഭയിൽ അതും മാർത്തോമാ പോലുള്ള ഒരു സഭയിൽ എടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാത്തതിലും സഭാ വൈദികർ അമർഷം കൊള്ളുകയാണ്. സഭയിലേക്ക് വൈദികൻ വരുമ്പോൾ പരിഗണിക്കാൻ ഒരു സഭാസമിതിയുണ്ട്. ഈ സഭാ സമിതി ഈ വൈദികൻ ഇന്റർവ്യൂ ചെയ്യണം. രേഖകൾ പരിശോധിക്കണം. മുൻകാല നടപടികൾ പരിശോധിക്കണം. ഇതൊന്നും പരിഗണിക്കാതെ എല്ലാ ചട്ടങ്ങളും കാറ്റിൽപറത്തി വൈദികനെ സഭയിൽ എടുത്തതിനെതിരെയാണ് വൈദികർ അമർഷം കൊള്ളുന്നത്. സിഎസ്‌ഐ സഭയിൽ ഈ വൈദികൻ വഴിയുണ്ടായ ധാർമ്മിക ഭ്രംശം ഇദ്ദേഹത്തിന്റെ സാന്നിധ്യം മൂലം മാർത്തോമാ സഭയിലും സംഭവിക്കും എന്നാണ് മാർത്തോമാ സഭാ വൈദികർ ചൂണ്ടിക്കാട്ടുന്നത്.

വൈദികൻ ജോലി ചെയ്ത എല്ലാ ഇടവകകളിലും അദ്ദേഹത്തിന്നെതിരെ നടപടികൾ വന്നിട്ടുണ്ട് എന്നത് ഈ നിയമനത്തിനെ വിവാദമാക്കുകയും ചെയ്യുകയാണ്. . പെരുമാറ്റ ദൂഷ്യത്തിനു വൈദികനെതിരെ സിഎസ്‌ഐ സഭ എടുത്ത കടുത്ത നടപടികൾ അക്കമിട്ടു നിരത്തിയാണ് മാർത്തോമാ സഭാ വൈദികൻ  സഭാ സിനഡിന് കത്ത് നൽകിയിരിക്കുന്നത്. തിരുവനന്തപുരം ക്രൈസ്റ്റ് ചർച്ചിൽ നിന്നും 2008-09 കാലയളവിൽ ഈ പുരോഹിതനെ മാറ്റി. മാവേലിക്കര സിഎസ്‌ഐ പള്ളിയിൽ നിന്നും 2009-10 കാലയളവിൽ മാറ്റി. പുതുവൽ സെന്റ് സ്റ്റീഫൻസ് ഇടവകയിൽ പുരോഹിതനായിരിക്കെ ചർച്ച് കമ്മറ്റിയും പൊതുജനവും ഒരുമിച്ച് പരാതിയുമായി രംഗത്ത് വന്നതോടെ അവിടെ നിന്നും മാറ്റി. അയിരൂർ ഓൾ സെയിന്റ്‌സ് സിഎസ്‌ഐ പള്ളിയിലായിരിക്കെ 2014 ൽ സ്ഥലം മാറ്റി. പൂവത്തൂർ സിഎസ്‌ഐ പള്ളിയിലായിരിക്കെ അവിടെനിന്നും സ്ഥലം മാറ്റി. അത് 2015 ലായിരുന്നു ഈ സ്ഥലം മാറ്റം.

വെള്ളൂർ സിഎസ്‌ഐ ഇടവകയിൽ നിന്നും തെറ്റായ പ്രവർത്തനത്തിനു 2016-ൽ പിടിക്കപ്പെട്ടു. തുടർന്ന് സഭയുടെ പാസ്റ്ററൽ ബോർഡ് അഞ്ചു വർഷത്തേക്ക് നിർബ്ബന്ധിത അവധി എടുപ്പിച്ചു. ഈ മാറ്റി നിർത്തൽ നിലനിൽക്കെയാണ് അദ്ദേഹത്തെ മാർത്തോമാ സഭാ സിനഡ് പുരോഹിതനാക്കി എടുക്കാൻ തീരുമാനിക്കുന്നത്. കത്തിൽ ചൂണ്ടിക്കാട്ടുന്നു. തീരുമാനം പുനഃപരിശോധിക്കും എന്ന പ്രതീക്ഷയാണ് മാർത്തോമാ സഭാ വൈദികർക്കുള്ളത്.  മാർത്തോമാ സഭാ വൈദികന്റെകത്തിനോട് യോജിക്കുന്ന സമീപനമാണ് പൊതുവെ മാർത്തോമാ വൈദികർ സ്വീകരിക്കുന്നത്. സഭയിലെ ധാർമിക ഭ്രംശത്തിന്നെതിരെ മാർത്തോമാ സഭയിൽ ഇളം കാറ്റായാണ് പ്രതിഷേധം പടരുന്നത്. സിനഡ് തീരുമാനം തിരുത്തിയില്ലെങ്കിൽ ഇളംകാറ്റ് കൊടുങ്കാറ്റായി മാറിയേക്കും എന്നാണു സഭയിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP