Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജേക്കബ് തോമസിനു വിനയായതു രണ്ടു മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രിക്കു റിപ്പോർട്ടു നൽകിയത്; പരാതി കിട്ടിയ ഉടൻ മന്ത്രിമാരെ വിളിച്ചു പിണറായി ശാസിച്ചു; വിജിലൻസ് ഡയറക്ടർ അറിയാതെ കെ എം എബ്രഹാമിന്റെ വീട്ടിൽ റെയ്ഡിനു പോയത് ഐഎഎസുകാരെ ഒപ്പം നിർത്തി ജേക്കബ് തോമസിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന

ജേക്കബ് തോമസിനു വിനയായതു രണ്ടു മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രിക്കു റിപ്പോർട്ടു നൽകിയത്; പരാതി കിട്ടിയ ഉടൻ മന്ത്രിമാരെ വിളിച്ചു പിണറായി ശാസിച്ചു; വിജിലൻസ് ഡയറക്ടർ അറിയാതെ കെ എം എബ്രഹാമിന്റെ വീട്ടിൽ റെയ്ഡിനു പോയത് ഐഎഎസുകാരെ ഒപ്പം നിർത്തി ജേക്കബ് തോമസിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎം എബ്രഹാമിന്റെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിന് പിന്നിൽ പിണറായി വിജയൻ മന്ത്രിസഭയിലെ പ്രമുഖന്റെ കരങ്ങളും. പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്കെതിരെ അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നൽകിയിരുന്നു. ഇത് കൈയിൽ കിട്ടിയതോടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന സിപിഐ(എം) മന്ത്രിയെ വിളിച്ചു വരുത്തി. പിണറായി വിജയൻ ശാസിക്കുകയും ചെയ്തു. സിപിഐ മന്ത്രിയുടെ വകുപ്പിനെതിരേയും ചില സംശയങ്ങൾ ജേക്കബ് തോമസ് ഉയർത്തി. ഇതും മുഖ്യമന്ത്രി മന്ത്രിയോട് നേരിൽ ചോദിച്ചു. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസിനെതിരെ ഐഎഎസ് ലോബിയെ ഇറക്കിവിടാൻ നീക്കം തുടങ്ങിയത്. ഇതിന് പിന്നിൽ സിപിഐ(എം) മന്ത്രിയാണെന്നാണ് സൂചന.

കെഎം എബ്രഹാമിന്റെ വീട്ടിലെ പൊലീസ് റെയ്ഡ് ഇതിന്റെ ഭാഗമാണെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. സിപിഐ(എം) മന്ത്രിയുടെ വിശ്വസ്തനാണ് എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ എസ് പി എസ് രാജേന്ദ്രൻ. ചില പ്രലോഭനങ്ങൾ നൽകിയാണ് ഇദ്ദേഹത്തെ റെയ്ഡിന് വിട്ടതെന്നാണ് സൂചന. തിരുവിതാംകൂർ ദേവസം ബോർഡിലേക്കുള്ള വിജിലൻസ് എസ്‌പിമാരുടെ സാധ്യതാ പട്ടികയിൽ രാജേന്ദ്രനുമുണ്ടായിരുന്നു. ഈ പദവി ഉറപ്പ് നൽകിയാണ് റെയ്ഡ് നടത്തിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. കഴിഞ്ഞ ദിവസങ്ങളിലാണ് ദേവസം വിജിലൻസ് എസ്‌പി മാരുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. ഇതിൽ വിജിലൻസ് എസ് പിയായ കെ രാജേന്ദ്രനും ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ അനുമതിക്കായുള്ള പട്ടികയിൽ ഉൾപ്പെട്ട ഇതേ ഉദ്യോഗസ്ഥൻ മന്ത്രിക്ക് വേണ്ടിയാണ് റെയ്ഡ് ആസുത്രണം ചെയതതെന്നാണ് ഉയരുന്ന ആക്ഷേപം.

കെ എം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ് തനിക്ക് അറിയില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യാൻ മുഖ്യമന്ത്രിയും തീരുമാനിച്ചിട്ടുണ്ട്. ബോധപൂർവ്വം തെറ്റിധാരണ പരത്തി ഐഎഎസുകാരേയും ഐപിഎസുകാരേയും തമ്മിൽ തല്ലിക്കാനായിരുന്നു നീക്കം. ഇത് ഏറ്റുപിടിച്ച് ടോം ജോസിനെ പോലുള്ള ഉദ്യോഗസ്ഥരും ജേക്കബ് തോമസിന് നേരെ തിരിഞ്ഞു. ഇതെല്ലാം ലക്ഷ്യമിട്ട് തന്നെയാണ് സിപിഐ(എം) മന്ത്രി റെയ്ഡ് ആസൂത്രണം ചെയ്തത്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായുള്ള എബ്രഹാമിന്റെ വീട്ടിലെ പരിശോധനയെ ജേക്കബ് തോമസ് പിന്തുണയ്ക്കുമെന്നാണ് എസ് പി കരുതിയത്. ഇവിടെ തെറ്റുപറ്റി. ഗൂഢാലോചന തിരിച്ചറിഞ്ഞ ജേക്കബ് തോമസ് എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ് കള്ളക്കളിയുടെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കള്ളി പുറത്തായത്.

എബ്രഹാമിന്റെ വീട്ടിൽ നടത്തിയ റെയ്ഡ് ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് രംഗത്ത് എത്തി. കെഎം എബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയത് താനറിയാതെയാണെന്നും എബ്രഹാം തന്റെ സഹപ്രവർത്തകനും സുഹൃത്തുമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ഈ വിഷയത്തിൽ ഉണ്ടായ തെറ്റിദ്ധാരണ നീക്കുമെന്നും എന്നാൽ ടീം ലീഡർ എന്ന നിലയിൽ ഇതിന്റെ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. അന്വേഷണത്തെ സംബന്ധിച്ച് ഒരു ഭയവുമില്ലെന്നും മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹവും പറഞ്ഞു. ഇതോടെ കെ എം എബ്രഹാമിനെ ഒപ്പം നിർത്തി ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറുടെ കസേരിയിൽ ഇരുത്താൻ മുഖ്യമന്ത്രിക്ക് കഴിയുകയും ചെയ്തു. മന്ത്രിസഭയുടെ പ്രതിച്ഛായ തകർക്കുന്ന മന്ത്രിമാരുടെ ഇടപെടലിനെ മുഖ്യമന്ത്രിയും ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് ജേക്കബ് തോമസ് നൽകിയതും.

വിജിലൻസ് സ്‌പെഷ്യൽ സെൽ സൂപ്രണ്ട് കെ. രാജേന്ദ്രനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മുകളിൽ നിന്നുള്ള ഉത്തരവ് പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന എസ്‌പിയുടെ അനാവശ്യ പരാമർശത്തിന് ഇടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും ജേക്കബ് തോമസ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം അദ്ദേഹത്തിന്റെ ഭാര്യയോടായിരുന്നു ഇത്തരത്തിൽ എസ്‌പി പ്രതികരിച്ചത്. വാറണ്ട് പോലും വാങ്ങാതെയായിരുന്നു റെയ്ഡ്. വാറണ്ടിന് ശ്രമിച്ചാൽ പരിശോധനയുടെ വിവരം വിജിലൻസ് ഡയറക്ടർ മനസ്സിലാക്കും. അദ്ദേഹം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്യും. ഇത് ഒഴിവാക്കാനായിരുന്നു സ്ഥല പരിശോധനയുടെ പേരിൽ എബ്രഹാമിന്റെ വീട്ടിൽ എസ് പി എത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഫ്ളാറ്റിൽ അളവ് എടുക്കുന്നതിലെ സാങ്കേതിക ജേക്കബ് തോമസിന് ഇനിയും പിടികിട്ടിയിട്ടില്ല.

സിപിഐ(എം) മന്ത്രിയുടെ ഗുഡാലോചനയിൽ സിപിഐ മന്ത്രിക്ക് പങ്കുണ്ടോയെന്ന പരിശോധനയും സജീവമാണ്. മന്ത്രിമാരുടെ വകുപ്പുകളിൽ പ്രത്യേക കണ്ണ് വേണമെന്ന നിർദ്ദേശം മുഖ്യമന്ത്രി. വിജിലൻസിന് നൽകിയിരുന്നു. ഇതു പ്രകാരമുള്ള നിരീക്ഷണത്തിനിടെയാണ് രണ്ട് മന്ത്രിമാരുടെ വകുപ്പുകളിലെ അസ്വാഭാവിക ഇടപെടൽ തെളിഞ്ഞത്. ഇക്കാര്യമാണ് മുഖ്യമന്ത്രിയെ അറിയിച്ചതും. ഇത് മന്ത്രിമാർക്ക് പ്രതികാരമായി മാറുകയായിരുന്നു. ഈ സമയത്താണ് കെഎം എബ്രഹാമും ജേക്കബ് തോമസും തമ്മിൽ ചെറിയ പ്രശ്‌നങ്ങൾ തുടങ്ങിയത്. ഈ വിഷയത്തിൽ ജേക്കബ് തോമസിന് മുഖ്യമന്ത്രി പിന്തുണ നൽകിയതോടെ കാര്യങ്ങൾ വഷളാക്കാൻ തീരുമാനിക്കുകയായിരുന്നു. ഭരണത്തിൽ ഐഎഎസുകാരുടെ സഹകരണം അനിവാര്യമാണെന്നും അതു കൊണ്ട് അവരെ വെറുതെ പിണക്കരുതെന്നും മുഖ്യമന്ത്രി ജേക്കബ് തോമസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് ശേഷം ഐഎഎസുകാരെ ബോധപൂർവ്വം ജേക്കബ് തോമസ് വേദനിപ്പിക്കുന്നുവെന്ന് വരുത്താനായിരുന്നു എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നാടകത്തിന് വിജിലൻസ് എസ് പി എത്തിയത്.

സാധാരണ ഗൗരവ സ്വഭാവമുള്ള റെയ്ഡുകളും മറ്റും വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ നടത്താറുള്ളൂ. ഇവിടെ അത് സംഭവിച്ചതുമില്ല. ഇതാണ് ജേക്കബ് തോമസിന് സംശയങ്ങളുണ്ടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP