Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്

നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്

ആർ പീയൂഷ്

കൊച്ചി: ഇറ്റലിയിൽ നിന്നും കൊച്ചിയിലെത്തിയ മൂന്ന് വയസ്സുകാരിക്ക് കൊറോണ സ്ഥിരീകരിക്കാനായത് മാതാവിന്റെ ഇടപെടൽ. ഇറ്റലിയിൽ നേഴ്സായ മാതാവ് കുട്ടിയെ പരിശോധിക്കാൻ ആവിശ്യപ്പെടുകയായിരുന്നു. കണ്ണൂർ സ്വദേശികളാണ് ഇവർ. കണ്ണൂരിൽ നിന്നും ബന്ധുക്കൾ ഇവരെ കൂട്ടിക്കൊണ്ട് പോകാനായി എയർപോർട്ടിൽ എത്തിയിരുന്നു. എന്നാൽ ഇവരെ കാണാതെ ഫ്ളൈറ്റ് ഇറങ്ങിയപ്പോൾ തന്നെ കുട്ടിയുടെ മാതാവ് കുഞ്ഞിന് പനിയുണ്ട് എന്ന് ആരോഗ്യ പ്രവർത്തകരോട് പറയുകയായിരുന്നു. ഉടൻ തന്നെ ഇവർക്ക് മാസ്‌ക്കും കൈയുറകളും നൽകുകയും ആംബുലൻസിൽ കളമശ്ശേരി മെഡിക്കൾ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.

ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ ഇവരുടെ കഫം എടുക്കുകയും പരിശോധനയ്ക്കായി അയക്കുകയുമായിരുന്നു. ഇന്ന് രാവിലെയാണ് കുട്ടിയുടെ റിസൾട്ട് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നത്. ഇതോടെ കുട്ടിക്ക് കൂടുതൽ പരിചരണം ലഭ്യമാക്കിയിരിക്കുകയാണ്. മാതാപിതാക്കൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇവരും നിരീക്ഷണത്തിലാണ്. ഏഴാം തീയതി എത്തിയ കുടുംബം ബന്ധുക്കളെ കാണാതെ തന്നെ മെഡിക്കൽ കോളേജിലേക്ക് പോയത് ഏറെ ആശ്വാസമായി എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. കണ്ണൂരിലെ ഇരിട്ടിക്കാരാണ് ഇവർ.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാർച്ച് 7 ന് ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. എമറൈറ്റ്‌സിന്റെ ദുബായ് കൊച്ചി ഇകെ 530 വിമാനത്തിലാണ് രോഗം സ്ഥിരീകരിച്ച കുട്ടിയും കുടുംബവും കൊച്ചിയിലെത്തിയത്. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കുട്ടി എത്തിയത്. പനി സ്ഥിരീകരിച്ചതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കുട്ടിയും അമ്മയും അച്ഛനുമാണ് ഐസൊലേഷനിലുള്ളത്. കുട്ടിയുടെ സാമ്പിൾ എൻ.ഐ.യുവിലെ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

അമ്മയുടെയും അച്ഛന്റെയും സാമ്പിളുകൾ വീണ്ടും പരിശോധനക്ക് അയച്ചിരിക്കുകയാണ്. വിമാനത്തിലെ സഹയാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. ഇത് വിവിധ ജില്ലകൾക്കു കൈമാറും. കുട്ടിയുമായി സമ്പർക്കത്തിലായവർ നീരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കോ വിഡ് 19 നുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കൽ കോളേജിൽ 12 പേരാണ് ഐസൊലേഷനിലുള്ളത്. കൊറോണ ജാഗ്രതാ ലിസ്റ്റിലേക്ക് ഇറ്റലി എത്തിയതിന് ശേഷം മാർച്ച മൂന്ന് മുതൽ യൂണിവേഴ്‌സൽ സ്‌ക്രീനിങ് സംവിധാനം ഉപയോഗിച്ച് ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

കുട്ടിക്ക് പനിയുണ്ട് എന്ന് തിരിച്ചറിഞ്ഞ ഉടനെ വിമാനത്താവളത്തിൽ സജീകരിച്ച പ്രത്യേക സംവിധാനം വഴി പുറത്തെത്തിച്ച് പ്രത്യേക ആംബുലൻസിൽ എണറാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ഈ വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരുടെ ലിസ്റ്റ് എടുത്ത് അതാത് ജില്ലകൾക്ക് കൈമാറാനുള്ള തിരക്കിട്ട ശ്രമത്തിലാണ് എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവർത്തകർ ഇപ്പോഴുള്ളത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്ന് ഇവർ വന്നിറങ്ങിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അടക്കം പരിശോധനക്ക് വിധേയമാക്കും.

കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് എല്ലായിടത്തും ഉള്ളത്. വിമാനത്താവളങ്ങളടക്കം അതീവ ജാഗ്രതയിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. ഭയപ്പാടല്ല പകരം കരുതലോടെയുള്ള സമീപനമാണ് വേണ്ടതെന്നും ആരോഗ്യ വകുപ്പ് അധികൃതർ ആവർത്തിക്കുന്നു. പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ മൂന്ന് പേർ ഇറ്റലിയിൽ നിന്നെത്തിയവരായിരുന്നു. നേരത്തെ ചൈനയിൽ നിന്നെത്തിയ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ രോഗമുക്തി നേടി ആശുപത്രി വിട്ടു. മൂന്നു വയസുള്ള കുഞ്ഞും മാതാപിതാക്കളും എത്തിയ വിമാനത്തിലെ യാത്രക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് നടത്തിവരുന്നുണ്ട്.

എറണാകുളത്തുകൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൺട്രോൾ റൂം തുറന്നു. നമ്പർ 0484 2368802, ടോൾ ഫ്രീ നമ്പർ 1056. പത്തനംതിട്ടയിൽ നേരത്തെ കൺട്രോൾ റൂം തുറന്നിട്ടിണ്ട്. ആശങ്ക വേണ്ടെന്നും മുൻ കരുതലുകൾ എടുത്തിട്ടുണ്ടെന്നും എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു.

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ തന്നെ ആരംഭിക്കും.13 ലക്ഷം കുട്ടികൾ പരീക്ഷയെഴുതുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കോവിഡ് രോഗബാധ പടരുന്നതിനാൽ എല്ലാ സ്‌കൂളുകൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. പത്തനംതിട്ട ജില്ലയിൽ പ്രത്യേകം ശ്രദ്ധചെലുത്തും. രോഗലക്ഷണമുള്ളവർക്ക് പ്രത്യേക സൗകര്യമൊരുക്കും. ഐസലേഷനിലുള്ളവർക്ക് സേ പരീക്ഷയ്ക്ക് അവസരമൊരുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

പത്തനംതിട്ടയിൽ കോവിഡ് 19 സ്ഥിരീകരിച്ച അഞ്ചുപേരുമായി ഇടപഴകിയ കൂടുതൽപേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ഊർജിത ശ്രമം തുടരുന്നു. ഇവരുടമായി അടുത്ത് ഇടപഴകിയ 150പേരെ ഇതിനകം തിരിച്ചറിഞ്ഞു. കൂടുതൽ പേരെ കണ്ടെത്താനുണ്ടെന്നും അവർ തുറന്നുപറഞ്ഞ് മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP