Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ആർ പീയൂഷ്

കാസർകോട്: ജില്ലയിൽ കൊറോണ വൈറസ് വ്യാപിക്കാൻ കാരണക്കാരനായ പ്രവാസിയുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ ആരോഗ്യ പ്രവർത്തകരുടെ ശ്രമം അതീവ ദുഷ്‌ക്കരം. കുഡ്ലു വില്ലേജിലെ എരിയാൽ സ്വദേശി പല രഹസ്യ ബന്ധമുള്ള ആളായതിനാലാണ് റൂട്ട് മാപ്പ് തയ്യാറാക്കാൻ ആരോഗ്യ പ്രവർത്തകർ ബുദ്ധിമുട്ടുന്നതെന്നാണ് വിവരം. മുസ്ലിം ലീഗ് പ്രവർത്തകനായ ഇയാൾ പ്രമുഖ നേതാക്കന്മാരുമായും ഉറ്റബന്ധം പുലർത്തുന്നയാളാണ് എന്ന് ലീഗ് അണികൾ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്.

Stories you may Like

കരിപ്പൂരിൽ വിമാനം ഇറങ്ങിയതു മുതലുള്ള റൂട്ട് മാപ്പ് തയ്യാറാക്കുന്ന വിവരം അറിഞ്ഞ് ചില സ്വർണ്ണക്കട വ്യാപാരികൾ ഞെട്ടിയിരിക്കുകയാണ്. തങ്ങളുമായുള്ള ബന്ധം പുറത്തറിയരുതെന്ന് ആഗ്രഹിക്കുന്നവർ ഇപ്പോൾ രോഗ ഭീതിയിൽ കൂടിയാണ്. അതിനാൽ തന്നെ ഏറെ ആശങ്കയിലാണ് ഇവരെല്ലാം. ഇയാൾ വിദേശത്ത് നിന്നും കയറിയപ്പോൾ മുതൽ വീട്ടിലെത്തുന്നതു വരെയുള്ള വിവരങ്ങൾ ശേഖരിച്ചാൽ വിമാനത്താവളത്തിലെ പല ഉദ്യോഗസ്ഥർക്കും വലിയ തലവേദനയാകും. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ ഇയാൾ നൽകുന്നുണ്ടെങ്കിലും ചില കാര്യങ്ങൾ ഒളിച്ചു വയ്ക്കുന്നുണ്ട്. ഇത് ആരോഗ്യ പ്രവർത്തകർക്കും ആശങ്കയുളവാക്കുന്നുണ്ട്.

വിദേശത്ത് നിന്നും എത്തിയ ശേഷം എത്രപേരുമായി ഇടപഴകിയിട്ടുണ്ട് എന്ന് അറിഞ്ഞെങ്കിൽ മാത്രമേ പ്രതിരോധ പ്രവർത്തനങ്ങൾ സാധ്യമാകൂ. ഇതുവരെ ഇയാൾ പറഞ്ഞതനുസരിച്ചുള്ള ആളുകളെയെല്ലാം ഐസൊലേഷന് വിധേയമാക്കിയിട്ടുണ്ട്. എന്നാൽ പ്രമുഖരായ ചിലർക്കൊപ്പം വളരെ നേരം ചിലവഴിച്ചിട്ടുണ്ടെന്നും സൽക്കാരത്തിൽ പങ്കു ചേർന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് ആരോഗ്യ പ്രവർത്തകർ ഇവരുടെ വീടുകളിൽ എത്തിയെങ്കിലും സമ്മതിക്കാൻ തയ്യാറായിട്ടില്ല. അതിനാൽ ജില്ലയിൽ ഇനിയും പ്രവാസിയോടൊപ്പം ചിലവഴിച്ചവർ ഐസൊലേഷന് സ്വയം തയ്യാറായി വന്നില്ലാ എങ്കിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അധികൃതർ അറിയിച്ചുണ്ട്.

അതേ സമയം രോഗബാധിതൻ നാട്ടിലെ എല്ലാം വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും പങ്കെടുത്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിന് ശേഷം ഇയാൾക്കൊപ്പം പല പ്രമുഖ നേതാക്കളും വ്യവസായികളും ഒരുമിച്ച് നൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ചില നേതാക്കന്മാരൊക്കെ സ്വയം ഐസൊലേഷന് തയ്യാറായി എത്തിയിട്ടുമുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിരന്തരമായ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഇനിയും ആളുകൾ സ്വയം തയ്യാറായി എത്തും എന്നാണ് പ്രതീക്ഷ. കരിപ്പൂരിലും കോഴിക്കോടും കാസർഗോഡും നിരവധി സ്വർ്ണ്ണക്കടകളിൽ ഇയാൾ എത്തിയിട്ടുണ്ട്.

സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് വിദേശത്ത് നിന്ന് എത്തിയവർ പുറത്തിറങ്ങി നടന്നതാണ് കാസർകോട് ജില്ലയിൽ കൂടുതൽ പേരിലേക്ക് രോഗം പടരാൻ കാരണമായതെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ജില്ലയിൽ ആറ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ച വ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ 2(1) പ്രകാരം നിയമ നടപടികൾ കൈക്കൊള്ളാൻ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കാസർകോട് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും അധികാരം നൽകിയിട്ടുണ്ട്. കാസർകോട് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

മംഗളൂരു - കാസർകോട് ദേശീയപാത ഇന്ന് ഉച്ചക്ക് രണ്ട് മണി മുതൽ അടച്ചിടും. കാസർകോട് ഇന്നലെ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർണാടക ഇത്തരമൊരു തീരുമാനമെടുത്തത്. കാസർകോട് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ജില്ലയിലെ സർക്കാർ ഓഫീസുകൾ ഒരാഴ്ചയും ആരാധനാലയങ്ങൾ അടക്കമുള്ളവ രണ്ടാഴ്ചയും അടച്ചിടും. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 11 മണി മുതൽ അഞ്ച് വരെ മാത്രമേ തുറക്കാവൂവെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്ന് കാസർകോടേക്കുള്ള ബസ് സർവ്വീസുകളിൽ തടസ്സമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ട് വയസ്സുള്ള കുഞ്ഞും രണ്ട് സ്ത്രീകളും ഉൾപ്പെടെ എട്ട് പേരാണ് ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ചുമത്തി കേസെടുക്കും.

കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസർകോട് അതിർത്തിയിൽ പരിശോധന കർശനമാക്കി. കേരള-കർണാടക സംസ്ഥാന അതിർത്തിയായ ജാൽസൂർ, ദക്ഷിണ കന്നഡ-കുടക് ജില്ലകളുടെ അതിർത്തിയായ സംപാജെ എന്നിവിടങ്ങളിലാണ് വാഹന പരിശോധന നടക്കുന്നത്. സുള്ള്യ ആരോഗ്യ വകുപ്പ് അധികൃതരും, മറ്റു സർക്കാർ വകുപ്പുകളുടെ ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് ക്യാംപ് ചെയ്ത് അതിർത്തിയിലൂടെ കടന്നു പോകുന്ന എല്ലാ വാഹനങ്ങളിലെ യാത്രക്കാരെ പരിശോധിക്കുന്നത്. വാഹനത്തിലെ യാത്രക്കാരുടെ യാത്രാ വിവരങ്ങളും, ആരോഗ്യ വിവരങ്ങളും ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ വിദേശത്തുനിന്നും മറ്റും എത്തിയവർ ഉണ്ടോ, അവർ വൈദ്യ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിക്കുന്നു. കാസർകോട്, കുടക് ജില്ലകളിൽ കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന കർശനമാക്കിയത് എന്ന് സുള്ള്യ താലൂക്ക് ഹെൽത്ത് ഓഫിസർ ഡോ.സുബ്രഹ്മണ്യ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP