Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുട്ടികളെ കൊണ്ട് അഭിനയിപ്പിച്ചത് 24 മണിക്കൂറിലേറെ സമയം; പ്രതിഫലവും യാത്രാബത്തയും ലഭിക്കാതെ ബാലതാരങ്ങളെ ചതിച്ചു; കോടികൾ വാരിയെറിഞ്ഞ സീ കേരളത്തിന്റെ ജനപ്രിയ സീരിയലിൽ നിന്ന് ബാലതാരങ്ങൾക്ക് പ്രതിഫലം കിട്ടാനുള്ളത് ലക്ഷങ്ങൾ; ശിശുക്ഷേമ സമിതി ഇടപെട്ടതോടെ നിർമ്മാതാവ് നൽകിയത് വണ്ടിച്ചെക്ക്; പ്രതിഷേധം ഉയർന്നപ്പോൾ അനുനയിപ്പിച്ച് ക്ലൈമാക്സ് ഷൂട്ട് ചെയ്ത് വിനോദ വിഭാഗം തലവൻ; ചാനൽ ഫ്ളോറിൽ കുട്ടികൾ പ്രതിഷേധിച്ചിട്ടും നടപടിയെടുക്കാതെ സീകേരളവും; കുട്ടികുറുമ്പൻ സീരിയൽ വിവാദത്തിൽ

കുട്ടികളെ കൊണ്ട് അഭിനയിപ്പിച്ചത് 24 മണിക്കൂറിലേറെ സമയം; പ്രതിഫലവും യാത്രാബത്തയും ലഭിക്കാതെ ബാലതാരങ്ങളെ ചതിച്ചു; കോടികൾ വാരിയെറിഞ്ഞ സീ കേരളത്തിന്റെ ജനപ്രിയ സീരിയലിൽ നിന്ന് ബാലതാരങ്ങൾക്ക് പ്രതിഫലം കിട്ടാനുള്ളത് ലക്ഷങ്ങൾ; ശിശുക്ഷേമ സമിതി ഇടപെട്ടതോടെ നിർമ്മാതാവ് നൽകിയത് വണ്ടിച്ചെക്ക്; പ്രതിഷേധം ഉയർന്നപ്പോൾ അനുനയിപ്പിച്ച് ക്ലൈമാക്സ് ഷൂട്ട് ചെയ്ത് വിനോദ വിഭാഗം തലവൻ; ചാനൽ ഫ്ളോറിൽ കുട്ടികൾ പ്രതിഷേധിച്ചിട്ടും നടപടിയെടുക്കാതെ സീകേരളവും; കുട്ടികുറുമ്പൻ സീരിയൽ വിവാദത്തിൽ

എം എസ് ശംഭു

തിരുവനന്തപുരം: സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്ത ശ്രദ്ധേയമായ സീരിയലയിലിന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ പരാതി. ചാനലിൽ സംപ്രേഷണം കുട്ടികുറുമ്പൻ സീരിയലിനെതിരെയാണ് സാമ്പത്തിക തട്ടിപ്പ് പരാതിയുമായി അഭിനേതാക്കളായ കുട്ടികളും രക്ഷിതാക്കളും രംഗത്തെത്തിയിരിക്കുന്നത്. സീരിയൽ തുടങ്ങി ഒരു വർഷം പിന്നിട്ടപ്പോൾ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി പെട്ടന്നു തന്നെ നിർത്തുകയായിരുന്നു. പരമ്പര സംപ്രേഷണം ചെയ്ത ട്രാവൻകൂർ ടെലിഫിലിംസ് ഉടമ തൃശൂർ വെളയാനാട് സ്വദേശി ഇന്ദിരാദേവി പത്മനാഭനും, ഇവരുടെ മരുമകൻ എം.സി അരുണിനുമെതിരെയാണ് കുട്ടികളുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയം ശിശുക്ഷേമ സമിതിയുടെ ഉൾപ്പടെ പരിഗണനയിലെത്തിയെങ്കിലും പ്രതിഫലം നൽകാതെ കുട്ടികൾക്ക് വണ്ടിചെക്ക് നൽകി പറ്റിക്കുകയാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിൽ ഏറെ കൊട്ടിഘോഷിച്ചാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡായ സീ ഗ്രൂപ്പ് മലയാളം ചാനലുമായി എത്തിയത്. വിനോദ പരിപാടികൾ കോർത്തിണക്കിയ സംപ്രേഷണമാണ് സീ കേരളം നടത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സീരിയലുകളടക്കം പല പരിപാടികളും ശ്രദ്ധ നേടുകയും ചെയ്തു. ഇതിൽ പ്രേക്ഷ ശ്രദ്ധ നേടിയ സീരിയലായിരുന്നു കുട്ടികുറുമ്പൻ. പാലക്കാട് കൽപ്പാത്തി സ്വദേശിയായ ടി.ജി ഗിരീഷ് ബാബുവിന്റെ മകൻ മാസ്റ്റർ സൂര്യജിത്താണ് പ്രധാന വേഷത്തിലെത്തിയത്. ഇവരെ കൂടാതെ ലച്ചു എന്ന വേഷത്തിലെത്തിയ മാവലിക്കര സ്വദേശി പ്രിജീ ജയകുമാറിന്റെ മകൾ പ്രിജിത, തിരുവനന്തപുരം വള്ളക്കടവ് സ്വദേശി പ്രമോദിന്റെ മകൻ അതുൽ എന്നിവരും പ്രധാന റോളിലെത്തിയിരുന്നു.

ഒരു വർഷത്തിനടുത്ത് സംപ്രേഷണം ചെയ്ത സീരിയൽ സാമ്പത്തിക ബാധ്യത ഏറിയതോടെ സീ കേരളം നിർത്തലാക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ കൃത്യമായ പ്രതിഫലം കുട്ടികൾക്ക് നൽകിയിരുന്നെങ്കിലും രണ്ടാംഘട്ടത്തിൽ ഇതുണ്ടായില്ല.

തിരുവനന്തപുരം സ്വദേശിയായ ഇന്ദിരാദേവി പത്മനാഭന്റെ പേരിലാണ് ഇവരുടെ മരുമകനായ അരുൺ കുമാർ പരമ്പര നിർമ്മിച്ചത്. കുട്ടികളുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്തെത്തിയതോടെ ലീഡ് റോൾ അവതരിപ്പിച്ച മാസ്റ്റർ സൂര്യജിത്തിന് പ്രതിഫല തുകയായ 1,61000 രൂപയും മാവേലിക്കര സ്വദേശിയായ ബാലതാരത്തിന് പ്രതിഫലതുകയായ 83,000 രൂപയും തിരുവനന്തപുരം സ്വദേശിയായ പ്രമോദിന്റെ മകന് 67,000 രൂപയും ബാക്കി പ്രതിഫലം നൽകണമെന്നും ശിശു ക്ഷേമ സമിതി ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ സീരിയലിന്റെ നിർമ്മാതാവ് അരുൺ വണ്ടിചെക്ക് നൽകി പറ്റിക്കുകയാണെന്നായിരുന്നു മാതാപിതാക്കൾ ആരോപിക്കുന്നത്.

തന്റെ പേരിൽ നൽകിയ ഫെഡറൽ ബാങ്ക് അക്കൗണ്ടിലുള്ള ചെക്കിൽ നിന്ന് തുക 73,000, 72,000 എന്നീ ഇനത്തിലാണ് ചെക്ക് നൽകിയത്. സൂര്യജിത്തിന് ചെക്ക് നൽകിയത്. എന്നാൽ അരുണിന്റെ അക്കൗണ്ടിൽ വേണ്ടത്ര ബാലൻസില്ലെന്ന് കാണിച്ച് ഈ ചെക്കുകൾ മടങ്ങുകയായിരുന്നു. പിന്നീട് നിരന്തരം സമ്മർദ്ദം ചെലുത്തിയപ്പോൾ 72,000 രൂപ പ്രതിഫലം നൽകിയിട്ടുണ്ട്. ഇനി വിദ്യാഭ്യാസ ചിലവുൾപ്പടെ കോമ്പൻസിയേഷൻ ഇനത്തിലുള്ള തുക ശിശുക്ഷേമ സമിതി മുൻപാകെ തീർപ്പാ്കണമെന്നാണ് ആവശ്യപ്പെടുന്നത്. നിരവധി എപ്പിസോഡ് പിന്നിട്ട സീരിയലിന് ഒരുകോടി ഏഴ് ലക്ഷം രൂപയിലധികം സീ കേരളം നൽകിയിട്ടുണ്ട്. എന്നാൽ സീരിയലിന് ആകെ ചെലവായത് 55 ലക്ഷം രൂപയാണെന്നാണ് കുട്ടികളുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

മഴവിൽ മനോരമയിലെ കുട്ടറുമ്പൻ പരമ്പരയടക്കം മലയാളം, തമിഴ് സിനിമകളിൽ നിരവധി വേഷം ചെയ്ത ബാലതാരമാണ് കുട്ടിക്കുറുമ്പനിൽ ലീഡ് റോളിലെത്തിയ എത്തിയ സൂര്യജിത്ത്. നിരവധി ഓഡിഷനുകൾ നടത്തിയാണ് ചാനൽ കുട്ടികളെ പരമ്പരയിലേക്ക് സെലക്ട് ചെയ്തതും.തുടർച്ചായായി മുപ്പത് ദിവസം ഷൂട്ട് ചെയ്താണ് പല പരമ്പര എയർ ചെയ്ത സന്ദർഭങ്ങൾ എത്തിയത്. 24 മണിക്കൂറിന് മുകളിൽ ഡബ്ബിങ് അടക്കമുള്ള കാര്യങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കുകയും ചെയ്തു. ഭക്ഷണം പോലും കൃത്യതയോടെയും വൃത്തിയോടെയും ലഭിച്ചിരുന്നില്ലെന്നും കുട്ടികൾ ആരോപിക്കുന്നു.

തങ്ങൾക്ക് ലഭിക്കാനുള്ള പ്രതിഫലം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികൾ സീ കേരളം ചാനൽ ഫ്ളോറിലെത്തി പ്രതിഷേധം വരെ നടത്തിയെങ്ിലും ഫലമുണ്ടായില്ലെന്നാണ് കുട്ടികളുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. കുട്ടികൾ പ്രധാനറോളുകളിലെത്തുന്ന സീരിയലിൽ ആദി എന്ന കുട്ടിയുടേയും സുഹൃത്തുക്കളുടേയും കഥയാണ് പറയുന്നത്. കുട്ടികുറുമ്പനായി അരങ്ങിലെത്തിയത് പാലക്കാട് സ്വദേശിയായ മാസ്റ്റർ സുര്യജിത്തായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP