Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ സഹകരണ സംഘം സെക്രട്ടറി തട്ടിയത് 81 ലക്ഷം; ഒരു വർഷത്തോളം തട്ടിപ്പ് മൂടിവെച്ചിട്ടും അധികൃതർ അനങ്ങിയില്ല; ഗത്യന്തരമില്ലാതെ പൊലീസിന് പരാതി; കോൺഗ്രസ് അനുഭാവിയെ സെക്രട്ടറിയാക്കിയതിനെ ചൊല്ലി നാദാപുരത്ത് സിപിഎമ്മിൽ വിവാദം

വനിതാ സഹകരണ സംഘം സെക്രട്ടറി തട്ടിയത് 81 ലക്ഷം; ഒരു വർഷത്തോളം തട്ടിപ്പ് മൂടിവെച്ചിട്ടും അധികൃതർ അനങ്ങിയില്ല;  ഗത്യന്തരമില്ലാതെ പൊലീസിന് പരാതി; കോൺഗ്രസ് അനുഭാവിയെ സെക്രട്ടറിയാക്കിയതിനെ ചൊല്ലി നാദാപുരത്ത് സിപിഎമ്മിൽ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

നാദാപുരം: പത്ത് വർഷത്തെ കാലയളവിൽ നാദാപുരം ഗ്രാമപഞ്ചായത്തിലെ വനിതാ സഹകരണ സംഘത്തിന്റെ പേരിൽ സെക്രട്ടറി തട്ടിയെടുത്തത് 81 ലക്ഷം രൂപ. വനിതാ സഹകരണ സംഘം സെക്രട്ടറി പുറമേരി കോടഞ്ചേരി മണ്ടോള്ളതിൽ എൻ.വി.വിപിനെതിരെ നാദാപുരം പൊലീസ് കേസെടുത്ത് അന്യേഷണം നടത്തിയതോടെയാണ് തട്ടിപ്പിന്റെ വിവരം പുറം ലോകം അറിഞ്ഞത്. വനിതാ സഹകരണ സംഘം പ്രസിഡന്റും റിട്ട.പ്രധാനധ്യാപികയും സിപിഎം.നേതാവിന്റെ ഭാര്യയുമായ കെ.ശ്യാമള നാദാപുരം പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

2007 മുതൽ 2017 വരെയുള്ള കാലയളവിലാണ് വനിതാ സഹകരണ സംഘത്തിൽ വ്യാപക തട്ടിപ്പ് നടന്നത്.സംഘത്തിന്റെ മെമ്പർമാരുടെ അക്കൗണ്ടിൽ നിന്നു പോലും സെക്രട്ടറി പണം ലോണെടുത്തതായിട്ടാണ് കണ്ടെത്തൽ. വ്യാജ രേഖകൾ ഉണ്ടാക്കിയും കള്ള ഒപ്പിട്ടുമാണ് പണം തട്ടിയെടുത്തത്.വനിതാ സെക്രട്ടറി ഇല്ലാത്ത ദിവസം സഹകരണ സംഘം ഭാരവാഹികൾ നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് വിവരം പുറത്ത് വരുന്നത്.സെക്രട്ടറി വൻ തോതിൽ തട്ടിപ്പ് നടത്തുന്നതായുള്ള വിവരം വനിതാ സഹകരണ സംഘം ഭാരവാഹികൾക്ക് ഒരു വർഷം മുമ്പ് ലഭിച്ചിരുന്നു.

ഇതേ തുടർന്നാണ് ഭാരവാഹികൾ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ വൻ തട്ടിപ്പ് നടക്കുന്നതായി ഭാരാവാഹികൾക്ക് ബോധ്യപ്പെടുകയും ചെയ്തു. സഹകരണ സംഘത്തിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ അടുത്ത് ഭരണസമിതി ഭാരവാഹികൾ നേരിട്ട് സംസാരിച്ചിരുന്നു. തട്ടിപ്പ് ചൂണ്ടിക്കാട്ടി സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ സെക്രട്ടറിക്കെതിരെ തയ്യാറാക്കിയ പരാതികളും ഭരണസമിതി അധികാരികളെ കാണിക്കുകയും ചെയ്തു. സെക്രട്ടറിയുടെ തട്ടിപ്പ് നേരത്തെ തന്നെ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ മനസ്സിലാക്കിയിരുന്നുവെന്ന് പുറത്തുവന്നിരുന്ന വിവരം. നിരവധി പരാതികൾ ലഭിച്ചിട്ടും തട്ടിപ്പ് നേരിട്ട് ബോധ്യപ്പെട്ടിട്ടും സെക്രട്ടറിക്കെതിരെയുള്ള നടപടി വൈകിയതാണ് സംശയങ്ങൾക്കിടയാക്കുന്നത്.ഗത്യന്തരമില്ലാതെ 8/9/2017 ന് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തതായിട്ടാണ് വനിതാ സഹകരണ സംഘം ഭാരവാഹികൾ വിശദീകരിക്കുന്നത്.

സെക്രട്ടറിക്കെതിരെയുള്ള നടപടി വൈകിയത് 'അടവു നയ'ത്തിന്റെ ഭാഗമാണെന്ന വിശദീകരണമാണ് ഒരു വിഭാഗം ഭരണസമിതി വ്യത്തങ്ങൾ നൽകുന്നത്.സൂത്രത്തിൽ പണം തരിച്ചടപ്പിക്കാനുള്ള നടപടിയാണ് ആദ്യ ഘട്ടത്തിൽ സ്വീകരിച്ചതെന്നും ഇത് ഏറെ ഗുണം ചെയ്‌തെന്നുമാണ് അധിക്യതർ പറയുന്നത്. 35 ലക്ഷത്തോളം രൂപ ഇത്തരത്തിൽ തിരിച്ചടപ്പിച്ചതായും പറയുന്നുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി അംഗീകരിക്കാൻ സംഘത്തിലെ ഒരു വിഭാഗം സ്ത്രികൾ തയ്യാറായിരുന്നില്ല.തിരിച്ചടവ് വഴിമുട്ടിയതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ ഒരു വിഭാഗം ഭാരവാഹികൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്. കോൺഗ്രസ് അനുഭാവിയായ ആൾ എങ്ങനെ സിപിഎം.സഹകരണ വനിതാ സംഘത്തിന്റെ സെക്രട്ടറിയായതെന്ന ചോദ്യമാണ് ജനങ്ങൾക്കിടയിൽ ബാക്കി. യു.ഡി.എഫ്- എൽ.ഡി.എഫ് മുന്നണികളുടെ സംഘർഷഭൂമിയാണ് എന്നും നാദാപുരം. സിപിഎമ്മിൽ നിന്ന് നിരവധി പേർ സെക്രട്ടറി സ്ഥാനത്തേക്ക് യോഗ്യരായി ഉണ്ടായിരിക്കെ കോൺഗ്രസ് അനുഭാവിയെ സെക്രട്ടറിയാക്കിയതിന് പിന്നിലെ ചരടുവലി ചർച്ചാ വിഷയമാണ്.

സ്മാർട്ടായ ചെറുപ്പക്കാരൻ ബാങ്കിന്റെ പുരോഗതി മാത്രമായിരുന്നു ലക്ഷ്യമിട്ടതെന്നുമാണ് അധിക്യതരുടെ വിശദീകരണം.എന്നാൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള നിയമനത്തിന് പിന്നിൽ വൻ കോഴ നടന്നതായുള്ള ആരോപണവും ഉയർന്ന് വന്നിട്ടുണ്ട്.81 ലക്ഷത്തിന്റെ തട്ടിപ്പ് വിവരം പുറത്തായിട്ടും സെക്രട്ടറിക്കെതിരെ അഴഞ്ഞ സമീപനം സ്വീകരിക്കുന്നതിന് കോയ വാങ്ങിയതിന്റെ പ്രത്യുപകാരമാണെന്നും കുരുതുന്നത്.
പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിലെ തിരിമറി അന്വേഷണം പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിന് കൈമാറുമെന്ന് സൂചന.

ലോക്കൽ പൊലീസിന്റെ അന്വേഷണം പ്രതിയുടെ അറസ്റ്റ് വൈകുമെന്നത് പരിഗണിച്ചാണ് സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിന് കൈമാറണമെന്ന നിർദ്ദേശം ഉയർന്നു വന്നത്. സഹകരണ സംഘത്തിന്റെ നിരവധി രേഖകൾ പരിശോധിക്കേണ്ട കേസായതിനാൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിന് കൂടുതൽ സമയം വേണ്ടി വരും. ഇത് ഒഴിവാക്കാനാണ് വിദഗ്ദ്ധരായ സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിന് കൈമാറണമെന്ന നിർദ്ദേശം പൊലീസിൽ നിന്നും ഉയർന്ന് വന്നത്. ഇത് സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്.

നാദാപുരം പൊലീസ് കേസടുത്തതിന് പിന്നാലെ മൂന്ന് സാക്ഷികളിൽ നിന്നും പൊലീസ് തെളിവെടുപ്പ് നടത്തി.സാമ്പത്തിക തട്ടിപ്പ് നടത്തിയ രീതിയാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.അവധി ദിനങ്ങളിൽ പോലും സഹകരണ സംഘത്തിന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതായി പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.വ്യാജ രേഖ ചമക്കൽ,വിശ്വാസ വഞ്ചന,ചതി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് സഹകരണ സംഘം സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തത്.കൂടുതൽ തെളിവുകൾ ലഭിച്ചതിന് ശേഷമേ അറസ്റ്റിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP