Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202201Saturday

ആരോഗ്യവതിയായി ഓപ്പറേഷൻ തീയറ്ററിലേക്ക് കയറി; മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് ശേഷം ബോധം തെളിഞ്ഞില്ല; കൈവിട്ട് പോയതോടെ ഡിസ്ചാർജ് ചെയ്തു; രണ്ടാഴ്‌ച്ച വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം രാഖി മരണത്തിന് കീഴടങ്ങി; നഴ്സിങ് അദ്ധ്യാപികയുടെ മരണത്തിന് ഉത്തരവാദി എസ്‌പി ഫോർട്ട് ആശുപത്രിയെന്ന് കുടുംബത്തിന്റെ പരാതി

ആരോഗ്യവതിയായി ഓപ്പറേഷൻ തീയറ്ററിലേക്ക് കയറി;  മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് ശേഷം ബോധം തെളിഞ്ഞില്ല; കൈവിട്ട് പോയതോടെ ഡിസ്ചാർജ് ചെയ്തു; രണ്ടാഴ്‌ച്ച വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം രാഖി മരണത്തിന് കീഴടങ്ങി; നഴ്സിങ് അദ്ധ്യാപികയുടെ മരണത്തിന് ഉത്തരവാദി എസ്‌പി ഫോർട്ട് ആശുപത്രിയെന്ന് കുടുംബത്തിന്റെ പരാതി

സായ് കിരൺ

തിരുവനന്തപുരം: പൂർണ ആരോഗ്യത്തോടെ മൂക്കിനുള്ള ശസ്ത്രക്രിക്ക് വിധേയയായ യുവതി മരണപ്പെട്ട സംഭവത്തിൽ എസ്‌പി ഫോർട്ട് ആശുപത്രിക്കും ഡോ.കിഷോറിനും എതിരെ കുടുംബംരംഗത്ത്. വിഴിഞ്ഞം മുല്ലൂർ കടക്കുള്ള കപ്പവിള നന്ദനം നിവാസിൽ ഗ്രേഡ് എഎസ്ഐ റജിയുടെ ഭാര്യ രാഖിയുടെ (41) മരണത്തിന് കാരണം ശസ്ത്രക്രിയിലെ വീഴ്ചയാണെന്നും വിഷയത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് കുടുംബം ഡി.ജി.പിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. രാഖിയുടെ സഹോദരൻ രാജേഷാണ് പരാതി നൽകിയത്.

നെടുമങ്ങാട് നൈറ്റിങ് ഗേൾ കോളജ് ഓഫ് നഴ്സിങിൽ ട്യൂട്ടറായ രാഖി കഴിഞ്ഞ മാസം 19ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വൈകിട്ട് നാല് മണിയോടെ തിരുവല്ലം പാച്ചല്ലൂർ ഭാഗത്തു വച്ച്് അപകടത്തിൽ പരുക്കേറ്റിരുന്നു. തുടർന്ന് 4.30തോടെയാണ് എസ് പി ഫോർട്ടിൽ എത്തിച്ചത്. ഉടൻ എക്സറേയും സ്‌കാനിങ് നടത്തി. മൂക്കിൽ നേരിയ പൊട്ടൽ മാത്രമാണുള്ളതെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കണ്ടെത്തി. തുടർന്ന് സീനിയർ കൺസൾട്ടന്റ് ഡോ.കിഷോറാണ് പരിശോധിച്ചത്.

19 മുതൽ 22 വരെ ചികൽസിച്ചു, തുടർന്ന് 23ന് ഡിസ്ചാർജ് ചെയ്യാമെന്നും പറഞ്ഞു. 22ന് രാഖി കുളിച്ചതിന് പിന്നാലെ നേരിയ ശ്വാസതടസം അനുഭവപ്പെട്ടു. ഇ്കാര്യം ഡോകടറെ അറിയിച്ചപ്പോൾ മൂക്കിന് ചെറിയ ശസ്ത്രക്രിയ വേണമെന്നും ഒരു മണിക്കൂറിൽ താഴെ സമയം മതിയെന്നും നാളെ ചെയ്യാമെന്നും അറിയിച്ചു. 23ന് വീടുകാരോടൊപ്പം സന്തോഷത്തോടെ ഇരുന്ന ശേഷം ആരോഗ്യവതിയായാണ് ഓപ്പറേഷൻ തീയറ്ററിലേക്ക് കയറിയത്. മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതെ വന്നതോടെ രാഖിയുടെ ഭർത്താവ് റെജി ഓപ്പറേഷൻ തിയറ്റിലുള്ളവരോട് വിവരം തിരക്കി.

ശസ്ത്രക്രിയ കഴിഞ്ഞെന്നും ഉടൻ പുറത്തുകൊണ്ടവരുമെന്നും പറഞ്ഞു. 10 മിനിട്ട് കഴിഞ്ഞതോടെ ഡോ കിഷോറെത്തി. രാഖിയുടെ സഹോദരനോടും ഭർത്താവിനോടും സംസാരിച്ചു. ശസ്ത്രിക്കിടെ നല്ല രക്തസ്രാവം ഉണ്ടായെന്നും അടിയന്തരമായി സിടി സ്‌കാൻ ചെയ്യണമെന്നും ആവശ്യപ്പെട്ടു. വേഗത്തിൽ സ്‌കാനിങ് നടത്തിയ ശേഷം രാഖി സി സി യുവിൽ പ്രവേശിപ്പിച്ചു. പിന്നാലെ ബന്ധുക്കളോട് എത്രയും വേഗം രാഖിയെ കിംസിലേക്ക് മാറ്റണമെന്നും അവിടെ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഡോ.കിഷോർ പറഞ്ഞു. എസ്‌പി ഫോർട്ടിന്റെ ആംബുലൻസിൽ രാഖിയെ കിംസിലെത്തിക്കുകയും വെന്റിലേറ്ററിലാക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ പരിശോധനയിൽ ശസ്ത്രികിയിലെ വീഴ്ചകാരണം മൂക്കിലെ എല്ലിന്റെ അംശം തലച്ചോറിലേക്ക് കയറിയതാണ് രക്തസ്രാവത്തിന് കാരണമെന്ന് കണ്ടെത്തി. അവിടെ നിന്ന് രാഖിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവൻരക്ഷിക്കാനായില്ല. ശനിയാഴ്ചയോടെ മരണം സംഭവിച്ചു. ആദിത്യലക്ഷ്മി, അർജുൻ കൃഷ്ണ എന്നിവരാണ് രാഖിയുടെ മക്കൾ. ഡോക്ടറുടെ അശ്രദ്ധയാണ് രാഖിയുടെ ജീവനെടുത്തതെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു. കൈയബദ്ധം പറ്റിയെന്ന് മനസിലായതോടെ ഡോ.കിഷോർ രോഗിയെ കിംസിലേക്ക് മാറ്റാൻ തിടുക്കം കാട്ടിയെന്നും അവർ പറയുന്നു. സ്വകാര്യ ആശുപത്രികൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പേടി സ്വപ്നമാകുന്ന അവസ്ഥയാണ് ഇതോടെ ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP