Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

16 വർഷമായി ക്ഷേത്രത്തിൽ കഴകം ജോലി ചെയ്തിരുന്നത് തുച്ഛമായ ആറായിരം രൂപ ശമ്പളത്തിന്; ഒടുവിൽ യാതൊരു കാരണവുമില്ലാതെ പടിക്ക് പുറത്താക്കിയതോടെ പട്ടിണി; 13 മാസത്തെ ശമ്പളവും നൽകിയില്ല; 'പെൺമക്കളെ കാക്ക കൊത്താതിരിക്കാനാണ് സിന്ദൂരമെന്ന' ഭക്തയായ സ്ത്രീയുടെ ആക്രോശത്തോടെ വിവാദത്തിൽ ഇടം പിടിച്ച കലൂർ പാവക്കുളം ക്ഷേത്രഭാരവാഹികൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതിയുമായി മുളന്തുരുത്തി സ്വദേശിനി; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കടുത്ത നടപടികളെന്ന് കമ്മീഷന്റെ മുന്നറിയിപ്പ്

16 വർഷമായി ക്ഷേത്രത്തിൽ കഴകം ജോലി ചെയ്തിരുന്നത് തുച്ഛമായ ആറായിരം രൂപ ശമ്പളത്തിന്; ഒടുവിൽ യാതൊരു കാരണവുമില്ലാതെ പടിക്ക് പുറത്താക്കിയതോടെ പട്ടിണി; 13 മാസത്തെ ശമ്പളവും നൽകിയില്ല; 'പെൺമക്കളെ കാക്ക കൊത്താതിരിക്കാനാണ് സിന്ദൂരമെന്ന' ഭക്തയായ സ്ത്രീയുടെ ആക്രോശത്തോടെ വിവാദത്തിൽ ഇടം പിടിച്ച കലൂർ പാവക്കുളം ക്ഷേത്രഭാരവാഹികൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതിയുമായി മുളന്തുരുത്തി സ്വദേശിനി; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കടുത്ത നടപടികളെന്ന് കമ്മീഷന്റെ മുന്നറിയിപ്പ്

ആർ പീയൂഷ്

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി പോഷക സംഘടന നടത്തിയ മാതൃസംഗമം സെമിനാറുമായി ബന്ധപ്പെട്ട തർക്കത്തോടെ വിവാദത്തിൽ ഇടം പിടിച്ച പാവക്കുളം ക്ഷേത്രഭാരവാഹികൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതി. 16 വർഷമായി ജോലിചെയ്യുന്ന ക്ഷേത്രത്തിൽ നിന്നും യാതൊരു കാരണവും കൂടാതെ പുറത്താക്കുകയും 13 മാസത്തെ ശമ്പളവും നൽകിയില്ല എന്നും കാട്ടി മുളന്തുരുത്തി സ്വദേശിനിയാണ് പരാതി നൽകിയിരിക്കുന്നത്. പാവക്കുളം ക്ഷേത്രത്തിന്റെ മുളന്തുരുത്തിയിലുള്ള ഉപക്ഷേത്രത്തിൽ കഴകമായി ജോലി ചെയ്യുന്ന ഒരു സ്ത്രീയെ ജോലിയിൽ നിന്നും പുറത്താക്കിയതോടെയാണ് വനിതാകമ്മീഷൻ മുൻപാകെ പരാതി എത്തിയത്. കഴിഞ്ഞ സിറ്റിങ്ങിലാണ് പരാതി ലഭിച്ചത്. തുടർന്ന് ക്ഷേത്രത്തിലേക്ക് കത്തയച്ച് അധികാരപ്പെട്ടവർ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്ന് നടന്ന മെഗാ അദാലത്തിൽ ക്ഷേത്രത്തിന്റെ ചുമതലയുള്ള ആരും എത്തിയിരുന്നില്ല. പകരം ഒരാളെയാണ് ക്ഷേത്രത്തിൽ നിന്നും അയച്ചത്. ഉത്തരവാദിത്വപ്പെട്ടവരോട് അടുത്ത സിറ്റിങ്ങിൽ എത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വിവരങ്ങൾ ഒന്നും അറിയാത്തയാളെ പറഞ്ഞു വിട്ടതിന് കമ്മീഷൻ ക്ഷേത്ര ഭാരവാഹികളെ രൂക്ഷമായി വിമർശിച്ചു.

അവിവാഹിതയായ വനിത 16 വർഷമായി ഈ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നത് തുച്ഛമായ ആറായിരം രൂപയ്ക്കായിരുന്നു എന്ന് വനിതാ കമ്മീഷൻ ചെയർമാൻ എം.സി ജോസഫൈൻ പറഞ്ഞു. 90 വയസ്സ് പ്രായമുള്ള രോഗിയായ അച്ഛൻ മാത്രമേ ഇവർക്കുള്ളൂ. ക്ഷേത്രത്തിലെ കഴകം ജോലി കൂടാതെ ക്ഷേത്രത്തിന്റെ തന്നെ വൃദ്ധ സദനത്തിലും ജോലി ചെയ്യിച്ചിരുന്നു. രോഗികളായ വയോധികരുടെ എല്ലാ കാര്യങ്ങളും നോക്കുന്ന ജോലിയായിരുന്നു. തുച്ഛമായ ഈ ശമ്പളത്തിന് എന്തിനാണ് ജോലി ചെയ്തത് എന്ന് ചോദിച്ചപ്പോൾ ദൈവത്തിനോടുള്ള സേവനമായി കരുതുകയായിരുന്നു എന്നാണവർ പറഞ്ഞത് എന്നും ചെയർമാൻ പറഞ്ഞു. അടുത്ത സിറ്റിങ്ങിൽ പാവക്കുളം ക്ഷേത്രത്തിന്റെ ഭാരവാഹികൾ എത്തിയില്ലെങ്കിൽ കടുത്ത നിയമനടപടികളിലേക്ക് പോകുമെന്ന് കമ്മീഷൻ സൂചിപ്പിച്ചു.

അതേ സമയം തങ്ങളുടെ ക്ഷേത്രത്തിൽ ഇങ്ങനെയൊരു സ്ത്രീ ജോലി ചെയ്തിരുന്നില്ല എന്നാണ് പാവക്കുളം ക്ഷേത്ര പ്രസിഡന്റ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. മുളന്തുരുത്തിയിലെ ക്ഷേത്രവുമായി പാവക്കുളം ക്ഷേത്രത്തിന് യാതൊരു ബന്ധവുമില്ല. വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന നേതൃത്വം നേരിട്ടാണ് പാവക്കുളം ക്ഷേത്രം നടത്തുന്നതെന്നാണ് പ്രസിഡന്റ് പറഞ്ഞത്. മുളന്തുരുത്തിയിലെ ക്ഷേത്രം വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ നേതൃത്വവുമാണ് നിയന്ത്രിക്കുന്നത്. അതിനാലാണ് ഈ വിഷയത്തിൽ ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ല എന്ന് പറയുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി പോഷക സംഘടന നടത്തിയ മാതൃസംഗമം സെമിനാറിനിടെ എതിർപ്പു പ്രകടിപ്പിച്ച യുവതിയെ കയ്യേറ്റം ചെയ്ത സംഭവത്തോടെയാണ് ക്ഷേത്രം വിവാദത്തിൽപെടുന്നത്. കഴിഞ്ഞ 21ന് കലൂരിനടുത്തുള്ള പാവക്കുളം ക്ഷേത്രത്തിനു സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ഓഡിറ്റോറിയത്തിലാണു ജനജാഗരണ സമിതി പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാൻ മാതൃസംഗമം വിളിച്ചു ചേർത്തത്. ബിജെപി നേതാവ് സി.വി.സജിനി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആളുകൾക്കിടയിൽ ഇരിക്കുകയായിരുന്ന ആതിര സംശയങ്ങൾ ഉന്നയിച്ച് എഴുന്നേറ്റത്. ഇതു കണ്ട മറ്റു സ്ത്രീകൾ യുവതിയെ തടയുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കാനും ശ്രമിച്ചു.

എന്നാൽ പ്രതിഷേധം വകവയ്ക്കാതെ പ്രസംഗിക്കുന്നിടത്തേയ്ക്കു ചെന്നപ്പോൾ കൂടുതൽ ആളുകളെത്തി യുവതിയെ തടയുകയും പുറത്താക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇവരെ തടഞ്ഞ ചിലരുടെ വർഗീയ പരാമർശങ്ങൾ ട്രോളുകളായി ഇറങ്ങി. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഉറപ്പായതോടെയാണ് ബിജെപി നേതാവ് എറണാകുളം നോർത്ത് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനിടെയാണ് കയ്യേറ്റം ചെയ്തെന്നു കാണിച്ചു യുവതിയും പൊലീസിനെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP