Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

മെഡിക്കൽ റീബേഴ്‌സ്‌മെന്റ് തുകയ്ക്ക് പകരം ചോദിച്ചത് സ്‌കോച്ച് വിസ്‌കി; കുപ്പി കിട്ടില്ലെന്ന് ഉറപ്പായപ്പോൾ ജാതി വിളിച്ച് കളിയാക്കൽ; കുട്ടികളെ എതിരാക്കി ഏൽപ്പിച്ചത് മാനസിക സമ്മർദ്ദം; ലൈംഗിക ചുവയോടെ സംസാരിച്ച് പീഡനം തുടർന്നു; കെസിഎയ്ക്ക് പരാതി നൽകിയപ്പോൾ നടന്നത് കുറ്റവാളിയെ രക്ഷിക്കാനുള്ള സമ്മർദ്ദം; കേരളാ ക്രിക്കറ്റിനെ പിടിച്ചുലച്ച് ഇടുക്കി സെക്രട്ടറി ഇൻ ചാർജ്ജിനെതിരെ പീഡനാരോപണം; വനിതാ കോച്ചിന്റെ പരാതിയിൽ കരുതലോടെ പൊലീസ്; ബിനീഷ് ഇഫക്ടെന്ന് സംശയിച്ച് ചർച്ചകൾ

മെഡിക്കൽ റീബേഴ്‌സ്‌മെന്റ് തുകയ്ക്ക് പകരം ചോദിച്ചത് സ്‌കോച്ച് വിസ്‌കി; കുപ്പി കിട്ടില്ലെന്ന് ഉറപ്പായപ്പോൾ ജാതി വിളിച്ച് കളിയാക്കൽ; കുട്ടികളെ എതിരാക്കി ഏൽപ്പിച്ചത് മാനസിക സമ്മർദ്ദം; ലൈംഗിക ചുവയോടെ സംസാരിച്ച് പീഡനം തുടർന്നു; കെസിഎയ്ക്ക് പരാതി നൽകിയപ്പോൾ നടന്നത് കുറ്റവാളിയെ രക്ഷിക്കാനുള്ള സമ്മർദ്ദം; കേരളാ ക്രിക്കറ്റിനെ പിടിച്ചുലച്ച് ഇടുക്കി സെക്രട്ടറി ഇൻ ചാർജ്ജിനെതിരെ പീഡനാരോപണം; വനിതാ കോച്ചിന്റെ പരാതിയിൽ കരുതലോടെ പൊലീസ്; ബിനീഷ് ഇഫക്ടെന്ന് സംശയിച്ച് ചർച്ചകൾ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. കേരള ക്രിക്കറ്റ് അസോസിയേഷനെ വെട്ടിലാക്കി കോച്ചിന്റെ പീഡനാരോപണം. ഇടുക്കി ജില്ലാ സെക്രട്ടറി ഇൻ ചാർജ്ജ് ബിജു പി ആറിനെതിരായാണ് യുവതിയുടെ പരാതി. തിരുവനന്തപുരത്തെ വിഴിഞ്ഞം പൊലീസിനാണ് ഈ മെയിലിലൂടെ പരാതി ലഭിച്ചിരിക്കുന്നത്.

മുൻ വനിത കോച്ചാണ് പാരിതി നല്കിയിരിക്കുന്നത്. ഇടുക്കി സെക്രട്ടറി ഇൻ ചാർജ്ജിന്റെ മോശം പെരുമാറ്റം പല തവണ ഉന്നതരെ അറിയിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. ഒടുവിൽ താൻ പൊലീസിൽ പരാതി നല്കുന്നുവെന്ന് മനസിലാക്കി ഒത്തു തീർപ്പിന് ശ്രമിക്കനാണ് അധികൃതർ മുതിർന്നതെന്നും യുവതി ആരോപിക്കുന്നു. അതിനിടെ യുവതിയുടെ പരാതി പിന്നോക്ക വകുപ്പ് മന്ത്രി എകെ ബാലന് യുവതി നേകരത്തെ കൈമാറിയെന്നും സൂചനയുണ്ട്. എന്നാൽ ചർച്ച വിളിച്ച് പ്രശ്‌നം പരിഹരിക്കാനായിരുന്നു മന്ത്രി ഓഫീസിന്റെ നിർദ്ദേശമെന്നും അറിയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധമുണ്ട്. ക്രിക്കറ്റ് അസോസിയേഷനിലെ കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയാണ് ബിനീഷ്.

Stories you may Like

ഈ സാഹചര്യത്തിലാണ് സർക്കാരും പൊലീസും നടപടികൾ എടുക്കാതെ കേസ് വൈകിപ്പിക്കുന്നതെന്നും സൂചനകളുണ്ട്. ഏതായാലും കേരളാ ക്രിക്കറ്റ് അസോസിയേഷന് നൽകിയ പരാതി സെക്രട്ടറി മുക്കിയെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കെസിഎ സെക്രട്ടറിക്കെതിരേയും കേസെടുക്കേണ്ട സാഹചര്യമുണ്ട്. ടിസി മാത്യുവിനെതിരെ ഇടുക്കിയിൽ നിലയുറപ്പിച്ച സംഘാടകനെതിരെയാണ് പരാതി ഉയരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കെസിഎ ഭാരവാഹികൾക്ക് കേസുമായി മുമ്പോട്ട് പോകാൻ താൽപ്പര്യക്കുറവുണ്ട്. ഇത് മനസ്സിലാക്കിയാണ് പൊലീസിനും യുവതി പരാതി നൽകിയത്. ജാതി അധിക്ഷേപവും ലൈംഗിക ചുവയോടെയുള്ള സംസാരവും അടക്കം നിരവധി ആക്ഷേപങ്ങളാണ് യുവതി പരാതിയിൽ ഉന്നയിക്കുന്നത്.

പരിശീലനം നേടിയിരുന്ന കുട്ടികളെ രണ്ടാക്കാനാണ് ആദ്യം സെക്രട്ടറി ശ്രമിച്ചത്. കുട്ടികളിൽ ഒരു വിഭാഗത്തെ തനിക്കെതിരെ തിരിച്ചു. ആവിശ്യമില്ലാതെ കഥകൾ പ്രചരിപ്പിച്ചു. മെഡിക്കൽ റീം ഇംബേഴ്സ് ഇനത്തിൽ കിട്ടിയ തുക ഉപയോഗിച്ച് സ്‌കോച്ച് വിസ്‌ക്കി വാങ്ങി നല്കാൻ ആവിശ്യപ്പെട്ടു. അതിന് വഴങ്ങാതെ വന്നതോടെയാണ് തനിക്കെതിരെയുള്ള പക ഇരട്ടിച്ചത്. പിന്നീട് നടന്നതെല്ലാം പക പോക്കൽ തന്നെയായിരുന്നു. മാനസികമായി തകർക്കാൻ പല വിധത്തിൽ ശ്രമിച്ചു. ഇതിനിടെ ജാതി പറഞ്ഞ് ആക്ഷേപിക്കൽ പലദിവസങ്ങളിലും ഉണ്ടായി. ഇതെല്ലാം വ്യക്തമാക്കിയാണ്‌കേരള ക്രിക്കറ്റ് അസോസിയേഷന് പരാതി നല്കിയത്. പരാതി തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ നിയോഗിക്കപ്പെട്ട സമിതിക്ക് കൈമാറോ നടപടി സ്വീകരിക്കാനോ കെ സി എ തയ്യാറായില്ലെന്ന് യുവതി ആരോപിക്കുന്നു.

ഇതേ തുടർന്നാണ് പൊലീസിൽ പരാതി നല്കുന്നത്. യുവതിയുടെ പരാതി ലഭിച്ചതായി വിഴിഞ്ഞം പൊലീസ് സ്ഥീരീകരിച്ചു. ഈമെയിൽ മുഖാന്തിരം ലഭിച്ച പരാതിയുടെ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ പൊലീസ് യുവതിയെ തിങ്കാഴ്ച സ്റ്റേഷനിൽ വിളിച്ചു വരുത്തും. വനിത പൊലീസ് മൊഴി എടുത്ത ശേഷം കേസിന്റെ തുടർ നടപടിയെ കുറിച്ച ആലോചിക്കും. യുവതിക്ക് മാനസിക പീഡനം ഏറ്റതും ജാതി പറഞ്ഞ് അധിക്ഷേപിച്ചതും ഇടുക്കി ജില്ലയിലെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. പ്രതി ബിജുവും തൊടുപുഴക്കാരനാണ്. ഈ സാഹചര്യത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തശേഷം പരാതി പൊലീസിന് കൈമാറും.

എന്നാൽ പരാതിക്ക് മേൽ തുടർ നടപടി സ്വീകരിക്കാതിരിക്കാൻ ശ്രമം തുടങ്ങിയതായി ആക്ഷേപം ഉയരുന്നു. കെ സി എയ്ക്ക് നാണക്കേട് ഉണ്ടാക്കുന്ന പരാതി സ്റ്റേഷന് പുറത്ത് ഒത്തു തീർപ്പുണ്ടാക്കി പരിഹരിക്കാനാണ് ശ്രമം. ഇടുക്കി ക്രിക്കറ്റ് അസോസിയേഷന് എതിരെ ഉയർന്ന അഴിമതി ആരോപണം തെളിഞ്ഞതിനെ തുടർന്ന് 2018 ഫെബ്രുവരിയിൽ അന്നത്തെ സെക്രട്ടറിക്ക് രാജിവെയ്ക്കേണ്ടി വന്നത് കെ സി എ യ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. നിലവിലെ സെക്രട്ടറി സ്വകാര്യ ആവിശ്യത്തിന് അമേരിക്കയിലേക്ക് പോയതിനെ തുടർന്നാണ് ബിജു പി ആർ ന് സെക്രട്ടറി ഇൻ ചാർജ്ജ്് പദവി ലഭിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP