Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരിചയപ്പെട്ടത് പാരലൽ കോളേജിൽ; വിവാഹിതയായ ശേഷം കുടുംബങ്ങളെ തമ്മിൽ അടുപ്പിച്ചതും റൂറൽ പൊലീസിനെ നയിച്ച സംഘടനാ നേതാവ്; വിനോദയാത്രയും ഒത്തു ചേരലും പീഡനമായി; മുൻ സിഐയെ രക്ഷിക്കാൻ ഇരയെ സമ്മർദ്ദത്തിലാക്കാൻ കൗണ്ടർ കേസും എടുത്തു; സസ്പെൻഷനിലായ സൈജു രക്ഷപ്പെടുമോ?

പരിചയപ്പെട്ടത് പാരലൽ കോളേജിൽ; വിവാഹിതയായ ശേഷം കുടുംബങ്ങളെ തമ്മിൽ അടുപ്പിച്ചതും റൂറൽ പൊലീസിനെ നയിച്ച സംഘടനാ നേതാവ്; വിനോദയാത്രയും ഒത്തു ചേരലും പീഡനമായി; മുൻ സിഐയെ രക്ഷിക്കാൻ ഇരയെ സമ്മർദ്ദത്തിലാക്കാൻ കൗണ്ടർ കേസും എടുത്തു; സസ്പെൻഷനിലായ സൈജു രക്ഷപ്പെടുമോ?

വിനോദ് പൂന്തോട്ടം

നെടുമങ്ങാട്: പൊലീസ് യൂണിഫോം അണിയുന്നതിന് മുൻപ് സി ഐ സൈജു നാട്ടിലെ പാരലൽ കോളേജ് അദ്ധ്യാപകനായിരുന്നു. മികച്ച അദ്ധ്യാപകൻ എന്ന് പേരെടുത്തതു കൊണ്ട് തന്നെ പ്രാദേശികമായി മിക്കവാറും എല്ലാ ട്യൂട്ടോറിയൽ കോളജേുകളിലും സൈജു പഠിപ്പിക്കാൻ എത്തുമായിരുന്നു. അങ്ങനെ പഠിപ്പിക്കവെ സൈജുവിന്റെ പ്രിയപ്പെട്ട ശിഷ്യ ആയിരുന്ന യുവതിയാണ് പീഡന പരാതി നല്കിയത്. പിന്നീട് സൈജുവിന് പൊലീസിൽ ജോലി കിട്ടി പോകുന്നത്.

തുടർന്ന് യുവതിയുടെ വിവാഹം കഴിഞ്ഞ് പോയി. പിന്നീട് അവിചാരിതമയി ഉണ്ടായ കണ്ടു മുട്ടലാണ് പീഡനത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചത്. സി ഐ സൈജു തന്നെ മുൻ എടുത്ത് യുവതിയുമായി ഭർത്താവുമായി ചങ്ങാത്തത്തിലായി. കുടുംബങ്ങളെ തമ്മിൽ അടുപ്പിക്കാൻ മുൻ കൈഎടുത്തതും സൈജു തന്നെ. അങ്ങനെ ഒരുമിച്ച് വിനോദയാത്ര, ഒത്തു ചേരൽ ഇതൊക്കെ പതിവായി. ഇതിനിടയിലാണ് സൈജു പഴയ ശിക്ഷ്യയെ കീഴ്പ്പെടുത്തിയത്. ഭർത്താവില്ലാത്ത സമയങ്ങളിൽ യുവതിയുടെ വീട്ടിലെത്തിയും അല്ലാത്ത ദിവസങ്ങളിൽ അരുവിക്കരക്കടുത്തുള്ള പുരവൂർകോണത്തെ സൈജുവിന്റെ വീട്ടിൽ വെച്ചുമാണ് പീഡിപ്പിച്ചത്.

ഇതിനിടെ യുവതിയിൽ നിന്നും പണവും കൈക്കാലാക്കി. തിരികെ ചോദിച്ചപ്പോൾ ഭീക്ഷണി തുടർന്നു. ഭീക്ഷണിപ്പെടുത്തിയുള്ള പീഡനം സഹിക്കാതെ വന്നപ്പോൾ യുവതി ഭർത്താവിനോടു കാര്യങ്ങൾ തുറന്ന് പറഞ്ഞു. അതിന് ശേഷം ഭർത്താവുമൊത്താണ് യുവതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കിയത്. പരാതി പരിശോധിച്ച് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ 2067/22 ആയി സൈജുവിനെതിരെ റേപ്പ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. 2 ലക്ഷം രൂപ കടം കൊടുത്തത് തിരികെ ചോദിച്ചപ്പോൾ സൈജുവിന്റെ വീട് കയറി ആക്രമിച്ചു എന്ന പേരിൽ യുവതിക്കും ഭർത്താവിനുമെതിരെയും പൊലീസ് കേസെടുത്തിരിക്കുകയാണ്.

ഇതിനിടെ സൈജുവിനെ കേസിൽ നിന്നും രക്ഷിക്കാൻ പൊലീസിലെ ഇടതു സംഘടന തീവ്രശ്രമം തുടങ്ങിയിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇരയ്ക്കും ഭർത്താവിനുമെതിരെ കേസെടുത്തതെന്നും ആക്ഷേപം ഉണ്ട്. എന്നാൽ പൊലീസിലെ പീഡകരോടു വിട്ടു വീഴ്ചയില്ലെന്ന സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് നല്കിയതോടെ എറണാകുളം ട്രാഫിക് കൺട്രോൾ സി ഐ ആയിരുന്ന സൈജുവിനെ രാത്രി തന്നെ സസ്‌പെന്റു ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി. കഴിഞ്ഞ എപ്രിലിൽ മലയിൻകീഴ് സ്റ്റേഷനിൽ സി ഐ ആയി ജോലി ചെയ്യവെ വനിത ഡോക്ടറെ പീഡിപ്പിച്ചതിന് സൈജു കേസിൽപെട്ടിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്ന് മലയിൻകീഴ് സി ഐ, ആയിരുന്ന എ വി സൈജുവിനെ സ്ഥലം മാറ്റിയിരുന്നു.. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. കേസിൽ പ്രതിയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റുമായ സൈജു പിന്നീട് അവധിയിൽ പോയി. തുടർന്ന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ശേഷം മുല്ലപ്പെരിയാറിൽ നിയമനം കിട്ടിയങ്കെിലും എറണാകുളത്തേക്ക് സ്ഥലം മാറ്റം വാങ്ങി പോകുകയായിരുന്നു.

മുൻപ് ഭർത്താവുമൊത്ത് വിദേശത്തായിരുന്ന വനിതാ ഡോക്ടർ ഇവരുടെ പേരിലെ കടമുറി വാടകയ്ക്ക് നൽകിയ പ്രശ്നം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് അന്ന് എസ്‌ഐയായ സൈജുവിനെ പരിചയപ്പെട്ടത്. പിന്നീട് 2019ൽ ഒരു ശസ്ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന തന്നെ സൈജു അന്ന് പീഡിപ്പിച്ചതായാണ് ഡോക്ടർ പരാതിപ്പെട്ടത്. പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം കടംവാങ്ങിക്കുകയും ചെയ്തു. സൈജുമായുള്ള ബന്ധമറിഞ്ഞപ്പോൾ ഇവരുടെ വിവാഹ ബന്ധം വേർപ്പെട്ടു. പിന്നീട് അവർക്ക് വിദേശത്തേക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല. ഭാര്യയുമായി ബന്ധം ഉപേക്ഷിച്ചെന്ന് കാട്ടി ബന്ധം തുടരാൻ സൈജു ശ്രമിച്ചു.

ഇതിന്റെ പേരിൽ സൈജുവിന്റെ ബന്ധുക്കൾ അപവാദപ്രചാരണം നടത്തിയതോടെയാണ് പരാതി നൽകിയതെന്ന് യുവതി പറഞ്ഞിരുന്നു. സൈജുവിനെതിരെ സസ്പെൻഷന് നെടുമങ്ങാട് ഡിവൈ എസ് പി ശുപാർശ ചെയ്തെങ്കിലും സൈജുവിന്റെ സി പി എം ബന്ധം കാരണം ഒരു നടപടിയും ഉണ്ടായില്ല. ആഭ്യന്തര വകുപ്പും സൈജുവിന് പരവതാനി വിരിച്ചു കൊടുക്കയായിരുന്നു.എന്നാൽ പരാതിക്കാരിയെ അന്വേഷണത്തിന്റെ പേരു പറഞ്ഞ് വല്ലാതെ ബുദ്ധിമുട്ടിച്ചു. വീട്ടിലെ സി സി ടിവി അടക്കം പൊലീസ് കൊണ്ടു പോയി., എന്നിട്ടും നടപടി ഒന്നും ഉണ്ടായില്ല.

സി ഐ സൈജുവിനെതിരെ വേറെയും ആരോപണങ്ങൾ ഉയർന്നിരുന്നു. സി ഐ സൈജു പോക്സോ കേസ് പ്രതിയായ രണ്ടാനച്ഛനൊപ്പം ആറു വയസുകാരിയെ പറഞ്ഞുവിട്ടതിന് മേലുദ്യോഗസ്ഥരുടെ താക്കീതിനും വിധേയനായിട്ടണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP