Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

വെഞ്ഞാറമൂടിൽ ജനപ്രതിനിധിയോട് മോശം പെരുമാറ്റം; ചിറയിൻകീഴിൽ കൈക്കൂലി; കാട്ടക്കടയിൽ മാസപ്പടി; കോടതി ഉത്തരവുണ്ടായിട്ടും പാവത്തിന് നീതി നടപ്പാക്കാൻ കൊടുക്കേണ്ടി വന്നത് ഒരു ലക്ഷം; ധനുവച്ചപുരത്ത് ആർ എസ് എസിനെ ഒതുക്കിയ സഖാക്കളുടെ വിശ്വസ്തൻ; പരാതിക്കാരിയുടെ നമ്പർ തപ്പിയെടുത്ത് അശ്ലീല സംഭാഷണം വീക്കെനെസ്; തുണയായി ഡിജിപി ഓഫീസിലെ ബന്ധു ബലം; പത്തുകൊല്ലത്തിനിടെ അര ഡസനോളം സസ്‌പെൻഷൻ; അയിരൂരിലെ ഹെൽമറ്റിൽ കുടുങ്ങിയ സിഐ രാജ്കുമാറിന്റെ ഫ്‌ളാഷ് ബാക്ക്

വെഞ്ഞാറമൂടിൽ ജനപ്രതിനിധിയോട് മോശം പെരുമാറ്റം; ചിറയിൻകീഴിൽ കൈക്കൂലി; കാട്ടക്കടയിൽ മാസപ്പടി; കോടതി ഉത്തരവുണ്ടായിട്ടും പാവത്തിന് നീതി നടപ്പാക്കാൻ കൊടുക്കേണ്ടി വന്നത് ഒരു ലക്ഷം; ധനുവച്ചപുരത്ത് ആർ എസ് എസിനെ ഒതുക്കിയ സഖാക്കളുടെ വിശ്വസ്തൻ; പരാതിക്കാരിയുടെ നമ്പർ തപ്പിയെടുത്ത് അശ്ലീല സംഭാഷണം വീക്കെനെസ്; തുണയായി ഡിജിപി ഓഫീസിലെ ബന്ധു ബലം; പത്തുകൊല്ലത്തിനിടെ അര ഡസനോളം സസ്‌പെൻഷൻ; അയിരൂരിലെ ഹെൽമറ്റിൽ കുടുങ്ങിയ സിഐ രാജ്കുമാറിന്റെ ഫ്‌ളാഷ് ബാക്ക്

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം . കഴിഞ്ഞ 10 വർഷത്തിനിടെ സിഐ രാജ് കുമാർ സസ്‌പെൻഷനിലായത് 6 ലേറെ തവണ. വെഞ്ഞാറമൂട് സ്റ്റേഷനിൽ എസ് എച്ച് ഒ ആയിരുന്നപ്പോൾ സസ്‌പെൻഷനിലായത് രണ്ട് തവണ. വനിത ജനപ്രതിനിധിയോട് മോശമായി പെരുമാറിയതിനായിരുന്നു ആദ്യ സസ്‌പെൻഷൻ .പിന്നീട് കോടതിയിൽ പോയി അനുകൂല ഉത്തരവ് ലഭിച്ചതിനെ തുടർന്ന് അതേ സ്റ്റേഷനിൽ തന്നെ എത്തി .ഒരേ സമയം വാദിയിൽ നിന്നും പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങുമെന്ന് രാജ് കുമാറിനെതിരെ സേനയിൽ തന്നെ കിംവന്തി പരന്നിരുന്നു.

ഇതിനിടെ പരാതിക്കാരനിൽ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങിയതിന് വീണ്ടും സസ്‌പെൻഷനിലായി. ഈ കേസ് ഇപ്പോൾ വിജിലൻസിന്റ അന്വേഷണ പരിധിയിലാണെന്നാണ് വിവരം . ചിറയിൻകീഴ് എസ് ഐ ആയിരിക്കുമ്പോഴും കൈക്കൂലി ആരോപണത്തെ തുടർന്ന് രാജ് കുമാർ നടപടി നേരിട്ടു. കാട്ടാക്കട എസ് ഐ ആയിരിക്കെ മണ്ണ് മാഫിയയിൽ നിന്നും മാസപ്പടി പറ്റുന്നതായി ആക്ഷേപം ഉയർന്നിരുന്നു .കോടതി വിധിയുമായി വന്ന ഗൃഹനാഥന് ഉത്തരവ് നടപ്പിലാക്കാൻ അതായത് വീട്ടിൽ കയറി താമസിക്കാൻ അന്ന് ഒരു ലക്ഷം കൈപറ്റിയെന്ന് ആക്ഷേപം വന്നുവെങ്കിലും പരാതി ഇല്ലാത്തതിനാൽ രക്ഷപ്പെട്ടു.

രാജ് കുമാർ ചുമതല വഹിക്കുന്ന സ്റ്റേഷനുകളിലെല്ലാം വനിതകൾക്ക് പരാതിയുമായി പോകാനെ കഴിയില്ലെന്ന് സഹപ്രവർത്തകർ പറയുന്നു. പരാതിക്കാരിയുടെ നമ്പർ തപ്പിയെടുത്ത് അശ്ലീല സംഭാഷണം നടത്തുന്നത് ഇദ്ദേഹത്തിന്റെ വീക്കെനെസ് ആണന്നാണ് പറയപ്പെടുന്നത്. ശല്യം സി ഐ യിൽ നിന്നായതിനാൽ പലരും പരാതിപ്പെടാറില്ല , അഥവാ പരാതിപ്പെട്ടാൽ അവരെ ഭീക്ഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കും. ഇതിനായി പൊലീസ് ആസ്ഥാനത്തെ ബന്ധുവിന്റെ സ്വാധീനം ഉപയോഗപ്പെടുത്തും.

ഓരോ തവണ അച്ചടക്ക നടപടി നേരിടുമ്പോഴും സഹായത്തിനെത്തുന്നത് ഈ ബന്ധുവാണ്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ ജനിച്ച രാജ് കുമാറിന്റെ വരുമാനത്തിൽ ഉണ്ടായ വളർച്ച സഹപ്രവർത്തകരെ പോലും അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെയാണ് രാജ് കുമാർ സമ്പന്നനാകുന്നത് .ഭൂസ്വത്തോ പാരമ്പര്യമായി കിട്ടിയതോ ഒന്നുമില്ലാത്ത രാജ് കുമാറിന്റെ സാമ്പത്തിക നിലയും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട് .

ഏത് സ്റ്റേഷനിൽ ചുമതല ഏറ്റാലും അവിടെത്തെ അബ്കാരി , ക്വാറി ,മണ്ണ് മാഫിയകളുമായി ചങ്ങാത്തത്തിലാകുന്ന രാജ് കുമാറിനെതിരെ നിരവധി തവണ പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടുണ്ടെങ്കിലും പൊലീസ് ആസ്ഥാനത്തെ അടുത്ത ബന്ധുവിന്റെ സ്വാധീനത്തിൽ ആ ഫയലുകൾ പിന്നെ പുറം ലോകം കാണാറില്ല . ആരോപണ വിധേയരെയും അച്ചടക്ക നടപടി നേരിട്ടവരെയും ക്രമസമാധാന ചുമതലയിൽ നിയമിക്കാൻ പാടില്ല എന്ന സർക്കാർ നയം രാജ്കുമാറിന്റെ കാര്യത്തിൽ തിരുത്തപ്പെട്ടു.

അഴിമതിക്കാരനാണെങ്കിലും സർക്കാരിനും രാജ്കുമാറിനോടു പ്രിയം തന്നെ .കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ധനുവച്ചപുരം കേന്ദ്രീകരിച്ച് ആർഎസ്എസ് - സി പി എം സംഘട്ടന പരമ്പര അരങ്ങേറിയപ്പോൾ ആർഎസ്എസ് കാരെ ഒതുക്കാൻ ഭരണപക്ഷം പാറശാല സി ഐ ആക്കിയത് രാജ് കുമാറിനെയാണ്. എന്നാൽ അയിരൂർ കേസിൽ രാജ് കുമാറിനെ സംരക്ഷിക്കേണ്ട എന്ന നിലപാടിലാണ് ഭരണപക്ഷം . കേസിൽ നടപടി ശക്തമാക്കാനാണ് റൂറൽ പൊലീസിനോടു നിർദ്ദേശിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ വർക്കല ആയൂരിൽ ഹെൽമെറ്റ് പരിശോധനക്കിടെ പരിചയപ്പെട്ട യുവതിയെ ഫോണിൽ വിളിച്ച് അപമാനിച്ച സിഐ രാജ് കുമാറിനെ തരം താഴ്‌ത്തണമെന്നാണ് ഉന്നത ഓഫീസർമാരുടെ നിലപാട്. സേനക്കാകെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിലാണ് യുവതിയെ തന്റെ താമസസ്ഥലത്തേക്ക് ദുരുദ്ദേശത്തോടെ ക്ഷണിക്കുന്ന വോയിസ് ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശല്യം തുടർന്നപ്പോൾ യുവതി തന്നെ പരാതി നൽകിയതോടെയാണ് അയിരൂർ സി ഐ യെ സസ്‌പെൻഡു ചെയ്തത് .

വോയ്‌സ് ക്ലിപ്പ് അടക്കമുള്ള പരാതി ആയതു കൊണ്ട് തന്നെ ഉടനടി നടപടി ഉണ്ടാകുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം റൂറൽ നർക്കോട്ടിക് സെല്ല് ഡിവൈഎസ്‌പി ദിൽ രാജ് നടത്തും . കോ വിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഉടനടി യുവതിയെ കണ്ട് മൊഴി എടുക്കില്ല. വോയ്‌സ് ക്ലപ്പിന്റെ ശാസ്ത്രീയ പരിശോധന കൂടി നടത്തിയ ശേഷമാകും പരാതിക്കാരിയെ അന്വേഷണ സംഘം നേരിൽ കാണുക.. ഇതിന് പുറമെ അയിരൂർ സ്റ്റേഷനിലെ പൊലീസുകാർ വാഹന പരിശോധന നടന്ന സ്ഥലത്തെ സമീപവാസികൾ ,യുവതിയുടെ വീട്ടുകാർ എന്നിവരുടെ മൊഴിയും അന്വേഷണ സംഘം എടുത്തേക്കും .

യുവതിയുടെ പരാതി പ്രകാരം അയിരൂരിൽ വെച്ച് ഹെൽമറ്റ് പരിശോധനക്കിടെ പൊലീസ് പിടികൂടുന്നു. വാഹനത്തിൽ സൂക്ഷിക്കേണ്ട രേഖകളും കൈയിൽ ഇല്ലയായിരുന്നു . അപ്പോൾ മാന്യമായി പെരുമാറിയ സിഐ രാജ് കുമാർ യുവതിയുടെ മൊബൈൽ നമ്പർ വാങ്ങി അതിന് ശേഷം നിരന്തരം വിളിച്ചു ശല്യമായി ഒടുവിൽ അദ്ദേഹം താമസിക്കുന്ന വാടക വീട്ടിൽ ഒറ്റക്ക് ചെല്ലാൻ ആവിശ്യപ്പെട്ടു ... സമ്മർദ്ദം ചെലുത്തിയതോടെയാണ് യുവതി പരാതി നൽകിയത് .

സി ഐ സമ്മർദ്ദം ചെലുത്തുന്ന ഓഡിയോ ക്ലിപ്പ് വാട്‌സ് ആപ് വഴി പ്രചരിക്കുന്നുണ്ട് . ഇത് സേനക്കാകെ നാണക്കേട് ആയതു കൊണ്ടും പൊലീസ് ഉദ്യോഗസ്ഥർ പ്രതി കൂട്ടിലാകുന്ന പീഡന കേസുകളും ട്രാപ്പുകളും കൂടി വരുന്ന പശ്ചാത്തലത്തിൽ രാജ്കുമാറിനെതിരെ കടുത്ത നടപടി വേണമെന്നാണ് റൂറൽ എസ് പിയുടെ നിലപാട് .അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ രാജ്കുമാറിനെ എസ്‌ഐ യാ യി തരം താഴ്‌ത്തിയേക്കും . സമാനമായ മറ്റ് കേസുകളിലും കടുത്ത നടപടി വേണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട് .

മുൻ കിള്ളി സംഭവത്തിന്റെ പേരിൽ മുൻ സിഐ മുഹമ്മദ് ഹുസൈനെ എസ്‌ഐ ആയി തരം താഴ്‌ത്തിയിട്ടുണ്ട് . കൂടാതെ ജേക്കബ് പുന്നൂസ് ഡി ജി പി യായിരിക്കെ ഒന്നോ രണ്ടോ എസ് ഐ മാരെ കോൺസ്റ്റബിൾമാരായും തരംതാഴ്‌ത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP