Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹൈക്കോടതിയിലെ നിയമന തട്ടിപ്പിൽ ആശാ അനിൽകുമാറിനെ അറസ്റ്റ് ചെയ്തത് അതിസമർത്ഥമായി; ഹൈക്കോടതിയിൽ നിന്ന് വിളിയെത്തിയപ്പോൾ ഒന്നും അറിയാത്തത് എസിപിയെ ചൊടിപ്പിച്ചു; സിഐയെ മേലുദ്ദ്യോഗസ്ഥൻ പ്രതിഷേധം അറിയിച്ചത് അതിരൂക്ഷമായി; നിയമം നടപ്പാക്കിയതിന് 'തെറി വിളി' കിട്ടിയതിനൊപ്പം ആബ്‌സന്റ് മാർക്ക് ചെയ്തന്നെ് അറിഞ്ഞതോടെ വയർലസും തിരിച്ചു നൽകി പുലർച്ചെ വീട്ടിലേക്ക്; കൊച്ചി സെൻട്രൽ സ്റ്റേഷൻ സിഐ നവാസിനെ കാണാതായതിന് പിന്നിൽ പൊലീസിലെ 'ഇഗോ ക്ലാഷ്'

ഹൈക്കോടതിയിലെ നിയമന തട്ടിപ്പിൽ ആശാ അനിൽകുമാറിനെ അറസ്റ്റ് ചെയ്തത് അതിസമർത്ഥമായി; ഹൈക്കോടതിയിൽ നിന്ന് വിളിയെത്തിയപ്പോൾ ഒന്നും അറിയാത്തത് എസിപിയെ ചൊടിപ്പിച്ചു; സിഐയെ മേലുദ്ദ്യോഗസ്ഥൻ പ്രതിഷേധം അറിയിച്ചത് അതിരൂക്ഷമായി; നിയമം നടപ്പാക്കിയതിന് 'തെറി വിളി' കിട്ടിയതിനൊപ്പം ആബ്‌സന്റ് മാർക്ക് ചെയ്തന്നെ് അറിഞ്ഞതോടെ വയർലസും തിരിച്ചു നൽകി പുലർച്ചെ വീട്ടിലേക്ക്; കൊച്ചി സെൻട്രൽ സ്റ്റേഷൻ സിഐ  നവാസിനെ കാണാതായതിന് പിന്നിൽ പൊലീസിലെ 'ഇഗോ ക്ലാഷ്'

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സെൻട്രൽ സ്റ്റേഷനിലെ സിഐ വി എസ് നവാസിനെ കാണാനില്ലെന്നാണ് പരാതിക്ക് പിന്നിൽ ഹൈക്കോടതിയിൽ നിയമന തട്ടിപ്പിന് ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ചേർത്തല സ്വദേശിനി ആശാ അനിൽകുമാറാണ് പിടിയിലായത്. ഹൈക്കോടതിയിലെ ഷോഫർ, ക്ലാർക്ക് തസ്തികളിലേക്കാണ് രണ്ടു പേർക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചത്. സിഐ നവാസാണ് ഈ യുവതിയെ അറസ്റ്റ് ചെയ്തതും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതും. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് സിഐയുടെ കാണാതാകലിൽ പങ്കുണ്ടെന്നാണ് സൂചന. തൽകാലം മാറി നിൽക്കാനാണ് വീട് വിട്ടു നിൽക്കുന്നതെന്ന സന്ദേശം നവാസിൽ നിന്ന് എസ് എം എസായി കുടുംബത്തിന് കിട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ആശാ അനിൽകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്ഥലം എസിപിയോട് ഹൈക്കോടതിയിൽ നിന്ന് കാര്യങ്ങൾ തിരക്കിയിരുന്നു. എന്നാൽ ഇതേ കുറിച്ച് എസിപിക്ക് അറിയില്ലായിരുന്നു. ഇത് ഹൈക്കോടതിയിൽ നിന്ന് വിളിച്ചയാളോട് എസിപി പറഞ്ഞു. അതിന് ശേഷം സിഐ നവാസിന്റെ നടപടിയെ എസിപി ചോദ്യം ചെയ്തുവെന്നാണ് സൂചന. ഇത്തരം പ്രമാദമായ കേസിലെ അറസ്റ്റിനെ കുറിച്ച് എന്തുകൊണ്ട് തന്നോട് പറഞ്ഞില്ലെന്ന ചോദ്യമാണ് ഉയർത്തിയത്. എന്നാൽ നിയമപ്രകാരം മാത്രമാണ് താൻ പ്രവർത്തിച്ചതെന്നായിരുന്നു നവാസിന്റെ മറുപടി. ഈ ന്യായീകരണം ശരിയാണ് താനും. എന്നാൽ ഇതിൽ പ്രതികാരം തീർക്കുന്ന നടപടി എസിപിയുടെ ഭാഗത്തു നിന്നുണ്ടായി. കഴിഞ്ഞ ദിവസം നവാസിനെ അബ്‌സന്റെ എന്നാണ് എസിപി രേഖപ്പെടുത്തിയതെന്നാണ് സൂചന.

ഇതിൽ വാക്കേറ്റവും ഉണ്ടായി. ഏറെ നിരാശനായിരുന്നു സിഐ നവാസ്. ചേർത്തല സ്വദേശിനി ആശാ അനിൽകുമാറാണ് നിയമന തട്ടിപ്പിൽ പിടിയിലായത്. ഹൈക്കോടതിയിലെ ഷോഫർ, ക്ലാർക്ക് തസ്തികളിലേക്കാണ് രണ്ടു പേർക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചത്. ഒൻപത് ലക്ഷം രൂപ വരെയാണ് ഇവർ ഇതിനായി ആവശ്യപ്പെട്ടതെന്നാണ് പരാതി. ഹൈക്കോടതി വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഈ കേസിൽ കാര്യക്ഷമമായ ഇടപെടലാണ് നാവാസ് നടത്തിയത്.

വർഷങ്ങളായി എറണാകുളം ജില്ലയിലെ കോടതികൾ കേന്ദ്രീകരിച്ച് അഭിഭാഷകർക്കായി കേസുകൾ ക്യാൻവാസ് ചെയ്യുന്ന വ്യക്തിയാണ് ആശാ അനിൽകുമാർ. ഈ ബന്ധങ്ങൾ ദുരുപയോഗം ചെയ്താണ് യുവതി തട്ടിപ്പിനായി വലവിരിച്ചിരുന്നത്. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് നവാസ് അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് ഹൈക്കോടതിയിൽ നിന്ന് എസിപിയെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത്. ഇതോടെ എസിപിയും സിഐയും തമ്മിൽ ഈഗോ പ്രശ്‌നമായി ഈ കേസ് മാറി. ഇതിലെ തർക്കവും പ്രതികാരവുമാണ് നവാസിനെ കാണാതാകുന്നതിന് പിന്നിലെ ഘടകം.

സിഐയുടെ ഭാര്യയാണ് പൊലീസിൽ പരാതി നൽകിയത്. ഇന്ന് പുലർച്ച മുതൽ ഇയാളെ കാണാനില്ലെന്നാണ് പരാതി. ഇതേ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ അറിയിച്ചു. സെൻട്രൽ സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറുടെ ഔദ്യോഗിക ചുമതലകൾ ഇന്നലെ ഈ ഉദ്യോഗസ്ഥൻ ഒഴിഞ്ഞതായാണ് വിവരം. അതായത് രാത്രിയോടെ സ്‌റ്റേഷനിൽ എത്തി വയർലസും മറ്റും തിരികെ നൽകി. അതിന് ശേഷമാണ് വീട്ടിലേക്ക് പോയത്. ഇന്നു രാവിലെ നാലിന് തേവരയിലെ ക്വാർട്ടേഴ്‌സിൽ പൊലീസ് ജീപ്പിലാണ് എത്തിയത്.

അഞ്ചരയ്ക്കു ശേഷം പുറത്തേക്കു പോയി. പിന്നീടു കാണാനില്ലെന്നാണു പരാതി. ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസ് കുടുംബത്തോടൊപ്പമാണു താമസം. തേവര പൊലീസ് കേസെടുത്തു. മേലുദ്യോഗസ്ഥനുമായി സിഐ നവാസിന് അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി കൊച്ചി പൊലീസ് കമ്മീഷണറും അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP