Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'ഞാൻ സംഘി തന്നെയാണ്..എനിക്കെന്റെ നിലപാടുണ്ട്. .എന്റെ സാമ്രാജ്യത്തിലേക്ക് കയറിവന്ന ഗുണ്ടകളാണ് നിങ്ങൾ.. നിങ്ങളെ ഞാൻ വെറുതെ വിടാൻ പോകുന്നില്ല': എഐവൈഎഫ് പ്രവർത്തകർക്ക് നേരേ ആക്രോശിച്ച് കൊണ്ട് സിഐ ബാലചന്ദ്രന്റെ ക്രൂരമർദ്ദനം; തേഞ്ഞിപ്പലം സർവകലാശാല ഗസ്റ്റ് ഹൗസ് വളപ്പിന് പുറമേ പൊലീസ് വാഹനവും ഇടിവണ്ടിയാക്കി; മറ്റുപൊലീസുകാർ എതിർത്തിട്ടും വാശിയോടെ കലിപ്പ് തീർത്തു; ഗവർണർക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധിച്ചവർക്ക് നേരേ നടന്നത് ബാലചന്ദ്രന്റെ അഴിഞ്ഞാട്ടം

'ഞാൻ സംഘി തന്നെയാണ്..എനിക്കെന്റെ നിലപാടുണ്ട്. .എന്റെ സാമ്രാജ്യത്തിലേക്ക് കയറിവന്ന ഗുണ്ടകളാണ് നിങ്ങൾ.. നിങ്ങളെ ഞാൻ വെറുതെ വിടാൻ പോകുന്നില്ല': എഐവൈഎഫ് പ്രവർത്തകർക്ക് നേരേ ആക്രോശിച്ച് കൊണ്ട് സിഐ ബാലചന്ദ്രന്റെ ക്രൂരമർദ്ദനം; തേഞ്ഞിപ്പലം സർവകലാശാല ഗസ്റ്റ് ഹൗസ് വളപ്പിന് പുറമേ പൊലീസ് വാഹനവും ഇടിവണ്ടിയാക്കി; മറ്റുപൊലീസുകാർ എതിർത്തിട്ടും വാശിയോടെ കലിപ്പ് തീർത്തു; ഗവർണർക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധിച്ചവർക്ക് നേരേ നടന്നത് ബാലചന്ദ്രന്റെ അഴിഞ്ഞാട്ടം

കെ വി നിരഞ്ജൻ

കോഴിക്കോട്: തേഞ്ഞിപ്പലം സർവ്വകലാശാല ഗസ്റ്റ് ഹൗസിന് മുന്നിൽ ഗവർണർക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച എഐവൈഎഫ് പ്രവർത്തകരെ സിഐ ബാലചന്ദ്രൻ ക്രൂരമായി മർദ്ദിച്ചത് താൻ സംഘി തന്നെയെന്ന് ആക്രോശിച്ച് കൊണ്ട്. തനിക്ക് തന്റേതായ നിലപാടുണ്ടെന്നും പ്രവർത്തകരെ വെറുടെ വിടാൻ പോകുന്നില്ലെന്നും ബാലചന്ദ്രൻ ഭീഷണി മുഴക്കുകയും ചെയ്തു. പൊലീസ് വാഹനത്തിൽ വച്ചുള്ള കൊടിയ മർദ്ദനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

'ഞാൻ സംഘി തന്നെയാണ്. . എനിക്കെന്റെ നിലപാടുണ്ട്. . എന്റെ സാമ്രാജ്യത്തിലേക്ക് കയറിവന്ന ഗുണ്ടകളാണ് നിങ്ങൾ. . നിങ്ങളെ ഞാൻ വെറുതെ വിടാൻ പോകുന്നില്ല'. . . ഇതും പറഞ്ഞാണ് സി ഐ ബാലചന്ദ്രന്റെ നേതൃത്വത്തിൽ തങ്ങളെ മർദ്ദിച്ചതെന്ന് എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇന്നലെ രാത്രിയാണ് തേഞ്ഞിപ്പാലത്ത് സർവ്വകലാശാല ഗസ്റ്റ് ഹൗസിന് മുന്നിൽ എ ഐ വൈ എഫ് പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അതിക്രൂരമായാണ് നേരിട്ടത്. ഇത് സ്വാഭാവികമാണെങ്കിലും പൊലീസ് വാഹനത്തിൽ വെച്ചും ലോക്കപ്പിൽ വെച്ചും തങ്ങളെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പ്രവർത്തകർ പറയുന്നത്. ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോളാണ് ഇടതുപക്ഷ യുവജനസംഘടനാ പ്രവർത്തകർക്കെതിരെ ക്രൂരമായ പൊലീസ് അതിക്രമം ഉണ്ടായിട്ടുള്ളത്.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരള ഗവർണർ നടത്തിയ ആർഎസ്എസ് അനുകൂല രാഷ്ട്രീയ പ്രസംഗത്തിനെതിരെ പ്രതിഷേധിക്കാനാണ് തങ്ങൾ അവിടെയെത്തിയത്. ഗസ്റ്റ് ഹൗസിന് മുന്നിൽ കരിങ്കൊടിയുമായി പ്രകടനം നടത്തിയ എ ഐ വൈ എഫ് നേതാക്കളെ ക്രൂരമായാണ് പൊലീസ് മർദ്ദിച്ചത്. സമരത്തിന് ശേഷം അറസ്റ്റു ചെയ്ത പൊലീസ് വാഹനത്തിൽ കയറ്റിയ ശേഷം സമരക്കാർക്ക് നേരെ തേഞ്ഞിപ്പാലം സി ഐ ബാലചന്ദ്രന്റെ അഴിഞ്ഞാട്ടമായിരുന്നെന്ന് ഗവാസ് വ്യക്തമാക്കി.

വാഹനത്തിൽ വെച്ച് മർദ്ദിക്കുമ്പോൾ മറ്റു പൊലീസുകാർ എതിർത്തിരുന്നു. എന്നാൽ സി ഐ അതൊന്നും കേട്ടില്ല. ലാത്തികൊണ്ടും കൈകൾകൊണ്ടും അദ്ദേഹം ക്രൂരമായ മർദ്ദനം അഴിച്ചുവിടുകയായിരുന്നു. ഞങ്ങൾ പ്രതിഷേധിച്ചു. . നിങ്ങൾ അതിനെ നേരിട്ടു. . ഇനിയെന്തിനാണ് മർദ്ദിക്കുന്നതെന്ന ചോദ്യത്തോട് പുച്ഛത്തോടെയാണ് സി ഐ പ്രതികരിച്ചത്. ലോക്കപ്പിൽ വെച്ചും അദ്ദേഹം മർദ്ദിച്ചു. സമരക്കാർ ചെറുത്തു നിന്നതോടെ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കിയത്. പിന്നീട് പരിക്കേറ്റ സഖാക്കളെ ആശുപത്രിയിൽ എത്തിക്കാനും പൊലീസ് തയ്യാറായില്ല. സിപിഐ നേതാക്കളെത്തി ഇടപെട്ട ശേഷമാണ് അർദ്ധരാത്രിയോടെ ആശുപത്രിയിൽ എത്തിച്ചത്. അങ്ങേയറ്റം പക്ഷപാതപരമായും ആർഎസ്എസ് അനുകൂല വർത്തമാനങ്ങളോടെയുമാണ് സി ഐ സമരക്കാർ അക്രമിച്ചത്. തേഞ്ഞിപ്പാലം സി ഐക്കെതിരെ ആഭ്യന്തര വകുപ്പ് കർശന നടപടി സ്വീകരിക്കണമെന്നും ഗവാസ് പറഞ്ഞു.

ഇടതുസർക്കാർ അധികാരത്തിലിരിക്കുമ്പോൾ സർക്കാറിന്റെ പൊലീസ് നയത്തിന് വിരുദ്ധമായാണ് പൊലീസ് പെരുമാറുന്നതെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ പറഞ്ഞു. ആർഎസ്എസ് നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചത്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം. ഇത്തരം സമീപനം ഗവൺമെന്റ് ഇടപെട്ട് തിരുത്തണമെന്നും സജിലാൽ ആവശ്യപ്പെട്ടു.

പൊലീസ് മർദ്ദനത്തിൽ എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസ്, അഡ്വ. കെ കെ സമദ്, ഷഫീർ കിഴിശ്ശേരി, സി പി നിസാർ, കെ പി അസീസ് ബാവ, കെ പി ബിനൂപ്, സി കെ ബിജിത്ത് ലാൽ, നിസാർ കൊണ്ടോട്ടി, സുരേഷ് ചേലേമ്പ്ര തുടങ്ങിയവർക്കാണ് മർദ്ദനമേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP