Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുട്ടികൾക്കുള്ള ഉടുപ്പിന് കമ്പനി വില 695 മാത്രം; ജയലക്ഷ്മിയിൽ എത്തിയപ്പോൾ നൽകേണ്ടത് 990 രൂപയും! കൊള്ള ലാഭം ഈടാക്കാൻ വ്യാജ പ്രൈസ് ടാഗ് പതിപ്പിച്ചപ്പോൾ യഥാർഥ വിലയുടെ ടാഗ് മാറ്റാൻ മറന്നു; സാധനം വാങ്ങിയ യുവാവ് വില തട്ടിപ്പ് പിടികൂടിയപ്പോൾ നീ പോയി ഉണ്ടാക്ക് എന്ന് ഭീഷണിയും; വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ ലീഗൽ മെട്രോളജി വകുപ്പ് പരിശോധനയ്ക്ക് വന്നു `ചരിത്രവും വഴിമാറി`; വസ്ത്ര വ്യാപാര രംഗത്തെ ഭീമന്മാരായ ജയലക്ഷ്മിയ്‌ക്കെതിരെ തട്ടിപ്പ് കേസ്

കുട്ടികൾക്കുള്ള ഉടുപ്പിന് കമ്പനി വില 695 മാത്രം;  ജയലക്ഷ്മിയിൽ എത്തിയപ്പോൾ നൽകേണ്ടത് 990 രൂപയും! കൊള്ള ലാഭം ഈടാക്കാൻ വ്യാജ പ്രൈസ് ടാഗ് പതിപ്പിച്ചപ്പോൾ യഥാർഥ വിലയുടെ ടാഗ് മാറ്റാൻ മറന്നു; സാധനം വാങ്ങിയ യുവാവ് വില തട്ടിപ്പ് പിടികൂടിയപ്പോൾ നീ പോയി ഉണ്ടാക്ക് എന്ന് ഭീഷണിയും; വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ ലീഗൽ മെട്രോളജി വകുപ്പ് പരിശോധനയ്ക്ക് വന്നു `ചരിത്രവും വഴിമാറി`; വസ്ത്ര വ്യാപാര രംഗത്തെ ഭീമന്മാരായ ജയലക്ഷ്മിയ്‌ക്കെതിരെ തട്ടിപ്പ് കേസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷമി സിൽക്‌സിന് എതിരെ വില വിവര തട്ടിപ്പിന് കേസെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്. കമ്പനി ഈടാക്കുന്ന വിലയെക്കാൾ കൂടുതൽ തുക ഈടാക്കാൻ ശ്രമിച്ചതിനാണ് ലീഗൽ മെട്രോളജി തിരുവനന്തപുരം ഫ്‌ളൈയിങ് സ്‌ക്വാഡ് അസിസ്റ്റന്റ് കൺട്രോളർ എസ് ജയ പരിശോധന നടത്തി കേസ് എടുത്തത്. പാക്കേജ്ഡ് കമ്മോദിറ്റീസ് വയലേഷൻ ആക്റ്റ് പ്രകാരമാണ് ജയലക്ഷമി തിരുവനന്തപുരം ഓവർ ബ്രിഡ്ജ് ബ്രാഞ്ചിനെതിരെ കേസെടുത്തിരിക്കുന്നത് എന്ന് ലീഗൽ മെട്രോളജി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഡിസ്‌കൗണ്ട് സെയിൽ എന്നും ഓഫർ പ്രെയ്‌സ് എന്നും കേട്ടാൽ വീഴാത്ത മലയാളികളില്ല. എന്നാൽ ഇത്തരത്തിൽ ഓഫർ പ്രൈസുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ മുൻപ് പല വൻകിട കമ്പനികളിലും സ്ഥാപനങ്ങളിലും നടന്നിട്ടുള്ളതാണ്. അത്തരം സംഭവങ്ങൾ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യാറുമുണ്ട്. കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷമി സിൽക്‌സിൽ നടന്ന ഒരു തട്ടിപ്പാണ് ഇപ്പോൾ കയ്യോടെ പിടികൂടപ്പെട്ടിരിക്കുന്നത്. 695 രൂപ മാത്രം വിലയുള്ള ടോഫി ഹൗസ് എന്ന ബ്രാൻഡ് ചിൽഡ്രൻ വെയറിന് ജയലക്ഷമി സിൽക്‌സ് ഈടാക്കൻ ശ്രമിച്ചത് 990 രൂപയാണ്. ഉപഭോക്താവ് ഇത് കയ്യോടെ പിടികൂടി വീഡിയോ ഷെയർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ലീഗൽ മെട്രോളജി തിരുവനന്തപുരം വിഭാഗം സ്ഥാപനത്തിനെതിരെ കേസെടുത്തിരിക്കുകയാണ്.

തട്ടിപ്പിന് ഇരയായ യുവാവ് സോഷ്യൽ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചതാണ് ജയലക്ഷമിയെ കുടുക്കാൻ ലീഗൽ മെട്രോളജി വകുപ്പിന് തുണയായതും. തന്നെ തട്ടിക്കാൻ ശ്രമിച്ചതിന്റെ കാര്യ കാരണ സഹിതം യുവാവ് ഷോറൂമിൽ നിന്ന് തന്നെ വീഡിയോ പകർത്തിയിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായെങ്കിലും മുഖ്യധാര മാധ്യമങ്ങളൊന്നും തന്നെ പരസ്യ വരുമാനത്തിന്റെ കാരണത്താൽ വാർത്ത പ്രസിദ്ധീകരിച്ചില്ല.തട്ടിപ്പ് ചൂണ്ടിക്കാണിച്ച യുവാവിനോട് മോശമായി ആണ് ജീവനക്കാർ പെരുമാറിയതെന്നും വീഡിയോയിൽ യുവാവ് പറയുന്നു.

ഒരു ഗിഫ്റ്റ് വാങ്ങാനായിട്ടാണ് യുവാവ് ജയലക്ഷമി ഷോറൂമിൽ എത്തിയത്. ടോഫി ഹൗസിന്റെ ചൈൽഡ് വെയർ വാങ്ങുകയും ചെയ്തു. ഇത് പരിശോധിച്ചപ്പോഴാണ് പാക്കിങിൽ രണ്ട് വില ശ്രദ്ധയിൽപ്പെട്ടതും.990 രൂപയാണ് ജയലക്ഷമി നൽകിയിരുന്ന പ്രയിസ് എന്നാൽ ടോഫി ഹൗസ് ബ്രാൻഡ് നൽകിയിരുന്ന വില വെറും 695 രൂപയും. ഇത് ശ്രദ്ധയിൽപ്പെട്ടതും സെയിൽസ്മാനോട് കാര്യം പറഞ്ഞു. ചിലപ്പോൾ എന്തെങ്കിലും സാങ്കേതിക പിശകായിരിക്കാം എന്ന് കരുതിയാണ് യുവാവ് ഇത് ശ്രദ്ധയിൽപ്പെടുത്തിയത്. എന്നാൽ ഇതിനെതുടർന്ന് ജയലക്ഷമി ജീവനക്കാർ പെരുമാറിയത് മോശമായിട്ടാണ് എന്നും യുവാവ് പറയുന്നു.

വിലയെ കുറിച്ച് പറഞ്ഞപ്പോൾ നിങ്ങൾ വേണമെങ്കിൽ വാങ്ങിയാമതി എന്നായി സെയിൽസ് മാൻ. തെറ്റ് ചെയ്തിട്ട് അത് ചൂണ്ടിക്കാണിക്കുമ്പോൾ വീണ്ടും മോശമായി പെരുമാറുകയാണ് ഇവിടെ ചെയ്യുന്നത്. നിങ്ങക്ക് പറ്റുന്നത് പോയി അങ്ങ് ചെയ്‌തോ എന്നാണ് ജീവനക്കാരൻ പറഞ്ഞതെന്നും യുവാവ് വ്യക്തമാക്കുന്നു. ഒടുവിൽ ഈ തട്ടിപ്പിനെ കുറിച്ച് വീഡിയോയിൽ വിശദീകരിക്കുന്നതിനിടയിൽ ഒരു സെയിൽസ്മാൻ ക്ഷുഭിതനായി വന്ന് ആ ഡ്രെസ് മെറ്റീരിയൽ പിടിച്ച് വാങ്ങി കൊണ്ട് പോകുന്നതും കാണാം. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതും.

പാക്കേജ്ഡ് കമ്മോദിറ്റീസ് വയലേഷൻ ആക്റ്റ് പ്രകാരം 25000 രൂപ വരെ പിഴ ചുമത്താവുന്ന കേസാണ് എന്നും ലീഗൽ മെട്രോളജി വകുപ്പ് പറയുന്നു. ജയലക്ഷമി പോലൊരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ചെറിയ തുക ആണെങ്കിലും വിശ്വാസ്യതയെ ബാധിക്കു്‌നന കാര്യവുമാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം ്‌റിയിക്കാൻ സർവ്വീസ് നമ്പറുകളും ലീഗൽ മെട്രോളജി ഒരുക്കിയിട്ടുണ്ട്.ഇതിന് പുറമെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ ഉടനടി അറിയിക്കുന്നതിനായി സുതാര്യം എന്ന മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കാൻ ഒരുങ്ങുകയാണ് അധികൃതർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP