Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിക്കെതിരെ ബംഗളൂരു ജില്ലാ സെഷൻസ് കോടതിയിൽ ഒരു കോടി 61 ലക്ഷത്തിന്റെ കേസ്; പരാതിക്കാരൻ ബംഗലൂരു വ്യവസായി എം കെ കുരുവിള; റിക്കവറി സ്യൂട്ട് പരിഗണിച്ച് കോടതി ഉമ്മൻ ചാണ്ടിക്ക് സമൻസയച്ചത് രണ്ടുതവണ; മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ആയിരം കോടി രൂപ!

മുഖ്യമന്ത്രിക്കെതിരെ ബംഗളൂരു ജില്ലാ സെഷൻസ് കോടതിയിൽ ഒരു കോടി 61 ലക്ഷത്തിന്റെ കേസ്; പരാതിക്കാരൻ ബംഗലൂരു വ്യവസായി എം കെ കുരുവിള; റിക്കവറി സ്യൂട്ട് പരിഗണിച്ച് കോടതി ഉമ്മൻ ചാണ്ടിക്ക് സമൻസയച്ചത് രണ്ടുതവണ; മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ആയിരം കോടി രൂപ!

കെ വി നിരഞ്ജൻ

ബംഗലൂരു: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വെല്ലുവിളിച്ചുകൊണ്ട് തനിക്കെതിരെ യാതൊരു കേസും നിലവിലില്‌ളെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത് ശുദ്ധകള്ളമാണെന്ന് റിപ്പോർട്ട്. സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസ് നമ്പർ 1271/16 ആയി ബംഗളൂരു ജില്ലാ സെഷൻസ് കോടതിയിലുള്ളത് ഒരു കോടി 61 ലക്ഷത്തിന്റെ കേസാണ്. കേരളത്തിൽ സോളാർ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് അയൽ സംസ്ഥാനമായ കർണാടകയിലും ഉമ്മൻ ചാണ്ടിക്ക് നിയമക്കുരുക്ക് മുറുകിയത്. തനിക്കെതിരെ ഒറ്റക്കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്‌ളെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നതാണ് ഈ കേസ്.

ബംഗളൂരു വ്യവസായി എം.കെ. കുരുവിള നൽകിയ റിക്കവറി സ്യൂട്ട് പരിഗണിച്ച് കോടതി ഉമ്മൻ ചാണ്ടിക്ക് നേരത്തെ രണ്ടുതവണ സമൻസയച്ചിരുന്നു. സമൻസ് കൈപ്പറ്റിയ ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരയില്ല. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സമൻസയച്ചത്. ഉമ്മൻ ചാണ്ടിയും വിശ്വസ്തരും ചേർന്ന് കേരളത്തിൽ സോളാർ പദ്ധതി തരപ്പെടുത്താമെന്ന വാഗ്ദാനം നൽകി കോടികൾ തട്ടിയെന്നാണ് പരാതി.സോളാർ പദ്ധതിയുടെ കമീഷനായി മുഖ്യമന്ത്രി ആവശ്യപ്പെട്ടത്് ആയിരം കോടി രൂപയാണെന്നും കുരുവിള നേരത്തെ സോളാർ കമീഷനിൽ മൊഴിനൽകിയിരുന്നു.

2015ലാണ് കുരുവിള റിക്കവറി സ്യൂട്ട് ഫയൽ ചെയ്തത്. ഉമ്മൻ ചാണ്ടിയെ കൂടാതെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഡെൽജിത്ത്, കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോസ എജുക്കേഷനൽ കൺസൾട്ടൻസി എം.ഡി ബിനു നായർ, ഉമ്മൻ ചാണ്ടിയുടെ ബന്ധുവെന്ന് ആരോപിക്കപ്പെടുന്ന ആൻഡ്രൂസ് എന്നിവർക്കെതിരെയും കേസുണ്ട്. 2011, 2012 കാലഘട്ടത്തിൽ ഡൽഹിയിലെ കേരള ഹൗസിലും ബംഗളൂരുവിലും ഉമ്മൻ ചാണ്ടിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളെ തുടർന്നാണ് സോളാർ പദ്ധതിയിൽ താൻ നിക്ഷേപം നടത്തിയതെന്ന് കുരുവിള പറയുന്നു. തട്ടിപ്പ് മനസ്സിലാക്കിയതിനെ തുടർന്ന് 2012 ഒക്ടോബർ 17ന് കുരുവിള കേരള പൊലീസിൽ പരാതി നൽകിയിരുന്നു. സോളാർ കമീഷന്റെ സിറ്റിങ്ങിലും കുരുവിള തെളിവുകൾ ഹാജരാക്കി. അഡ്വക്കറ്റ് ജയദേവാണ് എം.കെ. കുരുവിളക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. ബംഗളൂരു വ്യവസായി കുരുവിളയുടെ പദ്ധതി റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തനിക്ക് തന്നിരുന്നതായി സോളാർ വിവാദ നായിക സരിത എസ്. നായരും ഒരു ചാനൽ അഭിമുഖത്തിൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

മാദ്ധ്യമങ്ങൾ സോളാർ തട്ടിപ്പിൽ സരിതയുടെ ലൈംഗിക ജീവിതംമാത്രമാണ് അന്വേഷിച്ചതെന്ന് നേരത്തെതന്നെ എം.കെ കുരുവിള പരാതി പറഞ്ഞിരുന്നു. സൗരോർജ പദ്ധതിക്ക് മുഖ്യമന്ത്രി ആയിരംകോടി കമ്മിഷൻ ആവശ്യപ്പെട്ടെന്ന് കാട്ടി കുരുവിള മുമ്പ് സോളാർ കമീഷനിൽ മൊഴി നൽകിയെങ്കിലും കേരളത്തിലെ മാദ്ധ്യമങ്ങൾ അത് അവഗണിക്കയായിരുന്നു. സോളാർ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മൻ ചാണ്ടിയും അദ്ദഹത്തേിന്റെ കുടുംബാംഗങ്ങളും അടുത്തബന്ധുക്കളുമാണെന്ന് ,ഒരുകാലത്ത് ഉമ്മൻ ചാണ്ടിയുടെ അടുത്ത സുഹൃത്തകൂടിയായ ബംഗളൂരുവിലെ വ്യവസായി കോട്ടയം ഉഴവൂർ സ്വദേശിയുമായ എം.കെ. കുരുവിള മൊഴിനൽകിയത്.അമേരിക്കയിൽ സ്വന്തമായി സ്ഥാപനവും മുന്നൂറ് ഏക്കർ തേക്കിൻ തോട്ടവുമടക്കം കോടികളുടെ സ്വത്ത് ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനുമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.ഇതിന് സമാനമായ ആരോപണങ്ങളാണ് കുരുവിള ബംഗലൂരു കോടതിയിലും നിരത്തിയത്.

സോളാർ കേസിൽ കുരുവിള പറഞ്ഞ ആരോപണങ്ങൾ ഇങ്ങനെയാണ്.യു.എസിലെ ഫിലാഡെൽഫിയയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തമായുള്ള 'സ്റ്റാർ ഫ്‌ളേക്' എന്ന പേരിലുള്ള ഈ സ്ഥാപനത്തിന്റെ അമേരിക്കയിലെ നടത്തിപ്പുകാരൻ ഉമ്മൻ ചാണ്ടിയുടെ അടുത്തബന്ധു സാജൻ വർഗീസ് ആണ്. ഉമ്മൻ ചാണ്ടിക്ക് അമേരിക്കയിൽ മുന്നൂറ് ഏക്കർ തേക്കിൻ തോട്ടമുണ്ട്. ഇവർ തേക്ക് കയറ്റുമതി ചെയ്യുണ്ട്. സ്റ്റാർ ഫ്‌ളേകുമായി താൻ ചില ബിസിനസ് ഇടപാടുകൾക്കായി വിളികൾ നടത്തിയിരുന്നു.അങ്ങനെയാണ് തനിക്ക് ഇക്കാര്യം മനസ്സിലായത്.തമിഴ്‌നാട് വൈദ്യുതി ബോർഡിനായി ഒരു പദ്ധതി 1000 കോടി രൂപക്ക് നടപ്പാക്കാൻ താൻ കരാർ ഒപ്പിട്ടിരുന്നു. ഇതിനുള്ള ഉപകരണങ്ങൾ ഉണ്ടാക്കുന്ന കമ്പനി സ്റ്റാർ ഫ്‌ളേക് ആയതിനാലാണ് അവരുമായി ബന്ധപ്പെട്ടത്. പിന്നീട്, ഈ ഫോൺ സംഭാഷണങ്ങളും രേഖകളും പൊലീസ് നശിപ്പിച്ചു.

സോളാർ തട്ടിപ്പുകേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സ്വാകാര്യ ചാനലുകൾ തന്നെ ബംഗളൂരുവിൽ വന്ന് കണ്ടിരുന്നു. അന്ന് ഇക്കാര്യങ്ങൾ അവരോട് പറഞ്ഞു. അന്ന് വൈകുന്നേരം സ്റ്റാർ ഫ്‌ളേകിന്റെ കോട്ടയത്തെ ഓഫിസ് പൂട്ടി. അതിനുശേഷമാണ് അഞ്ചംഗസംഘം തന്നെ ബംഗളൂരുവിലത്തെി തട്ടിക്കൊണ്ടുപോയത്. താൻ പണം നൽകിയത് ഉമ്മൻ ചാണ്ടിയിലുള്ള വിശ്വാസംകൊണ്ടാണ്. തന്റെ കൈയിൽനിന്ന് തുക തട്ടിയെടുക്കാൻ മറ്റുള്ളവർക്ക് കഴിഞ്ഞത് ഈ ഇടപാടിൽ മുഖ്യമന്ത്രിക്ക് പൂർണമായ പങ്കുള്ളതുകൊണ്ടാണെന്നും കുരുവിള മൊഴിനൽകി.

വ്യവസായ ആവശ്യങ്ങൾക്കുള്ള സൗരോർജ പദ്ധതിക്ക് പുതിയ സാങ്കതേികവിദ്യ സംസ്ഥാനത്ത് നടപ്പാക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നോട് 25 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്നും കുരുവിള കമ്മിഷൻ മുമ്പാകെ മൊഴി നൽകി. സോളാർ പദ്ധതികളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മൻ ചാണ്ടിയും അദ്ദേഹത്തേിന്റെ കുടുംബാംഗങ്ങളും അടുത്തബന്ധുക്കളുമാണ്.ദക്ഷിണ കൊറിയൻ സോളാർ കമ്പനിയായ 'ഡാമൂളി'ന്റെ ഇന്ത്യയിലെ വിൽപനക്കാരനും വിതരണക്കാരനും ഉമ്മൻ ചാണ്ടിയുടെ അടുത്തബന്ധുവുമായ ആൻഡ്രൂസ് വർഗീസ്, മുഖ്യമന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫ് അംഗമെന്ന് പരിചയപ്പെടുത്തിയ ഡെൽജിത്, 'സോസ' ഗ്രൂപ് ഓഫ് കമ്പനികളുടെ എം.ഡി ബിനു നായർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് തന്റെ കൈയിൽനിന്ന് 1,03,00,000 രൂപ തട്ടിയെടുത്തെന്നും കുരുവിള മൊഴി നൽകി.

ആൻഡ്രൂസിനെ ചൂണ്ടിക്കാട്ടി 'എന്റെ ഫസ്റ്റ് കസിനാണ്. ഇനിയുള്ള ഇടപാടെല്ലാം നിങ്ങൾ നേരിട്ടായിക്കൊള്ളു. എല്ലാം ശരിയാക്കാം' എന്ന് ഡൽഹിയിലെ കേരള ഹൗസിൽ വച്ച് മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണ് 15 തവണയായി ഇത്രയും തുക നൽകിയത്. ചിലത് ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റുചിലത് നേരിട്ടുമാണ് ഡെൽജിത്, ആൻഡ്രൂസ്, ബിനു നായർ എന്നിവർക്ക് നൽകിയത്. ഇതുസംബന്ധിച്ച ഇടപാടുകൾ വൈകിയപ്പോൾ പണം തിരികെ ആവശ്യപ്പെട്ടതോടെ ഡെൽജിത്തും ബിനുവും ഭീഷണിപ്പെടുത്താൻ തുടങ്ങി. താൻ നേരിട്ട് മുഖ്യമന്ത്രിയെ ക്‌ളിഫ്ഹൗസിലത്തെി കണ്ട് പരാതി പറഞ്ഞു. 2012 ഒക്ടോബർ 11നായിരുന്നു ഇത്. 4000 കോടി രൂപ ചെലവുള്ള പദ്ധതിയുടെ 25 ശതമാനമായ 1000 കോടി രൂപ നൽകിയാൽ എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അത് പറ്റില്‌ളെന്നും ലാഭത്തിന്റെ ഒരുവിഹിതം നൽകാമെന്നും പറഞ്ഞു.

ആലോചിച്ച് മറുപടി പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് അദ്ദേഹം ഗൺമാൻ സലിംരാജിന്റെ നമ്പർ തന്നു. ഈ ഫോണിൽ രണ്ടുദിവസം കഴിഞ്ഞ് വിളിച്ചപ്പോൾ ഒരുസ്ത്രീ ഫോണെടുത്ത് താൻ ഉമ്മൻ ചാണ്ടിയുടെ മകളാണെന്നും പദ്ധതിയുടെ കാര്യങ്ങൾ സംസാരിക്കാൻ തന്നെയാണ് ചുമതലപ്പെടുത്തിയതെന്നും അറിയിച്ചു. കുരുവിള ക്രിസ്ത്യാനിയായതിനാൽ കമ്മിഷൻതുക 20 ശതമാനമാക്കി കുറക്കാമെന്നും അവർ പറഞ്ഞു. പക്ഷെ താൻ വഴങ്ങിയില്ല.

കാര്യങ്ങൾ ഒന്നും നടക്കാതായതോടെ എഴുതി തയാറാക്കിയ പരാതിയുമായി വീണ്ടും മുഖ്യമന്ത്രിയെ കണ്ടു. അദ്ദഹേം ഡി.ജി.പിയുടെ അടുത്തേക്കയച്ചു. പരാതി വായിച്ച ഡി.ജി.പി ഇത് മാദ്ധ്യമങ്ങൾക്ക് നൽകരുതെന്ന് പറഞ്ഞു. പിന്നീട് ഐ.ജിയുടെ അടുത്തേക്ക് വിട്ടു. ഐ.ജി ഡിവൈ.എസ്‌പി ഗോപാലകൃഷ്ണ പിള്ളയെ ചുമതലപ്പെടുത്തി. അദ്ദഹേം തൃക്കാക്കര എ.സി.പിയെ ചുമതലയേൽപിച്ചു. നൽകിയ പരാതി എ.സി.പി ഓഫിസിലെ എസ്.ഐ രജിസ്റ്റർ ചെയ്തില്ല. പകരം എഴുതി തയാറാക്കിയ പരാതിയിൽ ഒപ്പിടുവിച്ചു. പിന്നീട് എ.സി.പി നേരിട്ടുവിളിപ്പിച്ചു. പരാതി പിൻവലിച്ചില്‌ളെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിലിട്ട് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. താൻ നേരിട്ട് വിളിച്ചതനുസരിച്ച് മുഖ്യമന്ത്രി വീണ്ടും ക്‌ളിഫ്ഹൗസിലേക്ക് വിളിപ്പിച്ചു. അദ്ദഹേം പറഞ്ഞതനുസരിച്ച് ആഭ്യന്തരമന്ത്രിയെ കണ്ടു. എന്നാൽ, പരാതി പരിഹരിക്കപ്പെട്ടില്‌ളെന്ന് മാത്രമല്ല, ദുബൈയിലെ രവി പൂജാരി എന്ന അധോലോകഗുണ്ട തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇത്രയുമായപ്പോൾ താൻ ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകി. അതിനിടെ, സിബിഐ അന്വേഷണവും താൻ ആവശ്യപ്പെട്ടു. ഇതിനുശേഷം തനിക്കെതിരെ നിരവധി കള്ളക്കേസുകളാണ് എടുത്തത്. വിവിധ കേസുകൾ പറഞ്ഞ് 40 ദിവസം ജയിലിലിട്ടു. ബംഗളൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന് തന്റെ കൈയിലെ നിരവധി തെളിവുകൾ നശിപ്പിച്ചന്നെും കുരുവിള മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP