Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓർത്തോ ഹെർബ് കയറ്റി അയച്ചത് വ്യാജരേഖ ചമച്ച്; മലേഷ്യൻ നാഷണൽ ഫാർമസ്യൂട്ടിക്കലിനെ പറ്റിച്ചത് തിരിച്ചറിഞ്ഞത് അയൂർവേദ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളറുടെ അന്വേഷണത്തിൽ; പരാതിയിൽ പങ്കജകസ്തൂരിക്കെതിരെ കേസെടുത്ത് കാട്ടാക്കട പൊലീസ്; പത്മശ്രീ ഹരീന്ദ്രൻ നായർ അഴിക്കുള്ളിലേക്കോ? ആരും അറിയാതെ അന്വേഷണം അട്ടിമറിക്കാനും ഇടപെടൽ

ഓർത്തോ ഹെർബ് കയറ്റി അയച്ചത് വ്യാജരേഖ ചമച്ച്; മലേഷ്യൻ നാഷണൽ ഫാർമസ്യൂട്ടിക്കലിനെ പറ്റിച്ചത് തിരിച്ചറിഞ്ഞത് അയൂർവേദ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളറുടെ അന്വേഷണത്തിൽ; പരാതിയിൽ പങ്കജകസ്തൂരിക്കെതിരെ കേസെടുത്ത് കാട്ടാക്കട പൊലീസ്; പത്മശ്രീ ഹരീന്ദ്രൻ നായർ അഴിക്കുള്ളിലേക്കോ? ആരും അറിയാതെ അന്വേഷണം അട്ടിമറിക്കാനും ഇടപെടൽ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ആയുർവേദ മരുന്ന് നിർമ്മാണ ശാലയായ പങ്കജകസ്തൂരിക്കും അതിന്റെ എംഡി ഡോ ഹരീന്ദ്രൻ നായർക്കുമെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. മുട്ടുവേദനയും സന്ധിവേദനയും ഞൊടി ഇടയിൽ മാറുമെന്ന് പങ്കജ കസ്തൂരി ഉറപ്പു നൽകുന്ന ഓർത്തോ ഹെർബ് എന്ന ഉൽപ്പന്നംആയുർവേദ ഡ്രഗ്‌സ് കൺട്രോളർ നൽകിയഫ്രീ സെയിൽ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തി മലേഷ്യയിലേക്ക് കയറ്റി അയച്ചതാണ്പങ്കജ കസ്തൂരിക്ക് പുലിവാലുംപ്രതിസന്ധിയും ഉണ്ടാക്കിയിരിക്കുന്നത്. അതിഗൗരവമുള്ള കേസാണ് ഇത്. ഈ കേസിൽ സർക്കാർ ഉദ്യോഗസ്ഥയുടെ പരാതിയിൽ പൊലീസ് ഇട്ട എഫ് ഐ ആറിന്റെ പകർപ്പ് മറുനാടന് ലഭിച്ചു.

വ്യാജ നിർമ്മാണം നടത്തി ആയത് അസൽ ആയി സത്യവിരുദ്ധമായി ഉപയോഗിച്ച് ചതിക്കണമെന്ന ഉദ്ദേശത്തിൽ ചെയ്തതാണ് കുറ്റകൃത്യം എന്ന് എഫ് ഐ ഐർ പറയുന്നു. പങ്കജകസ്തൂരി ഹെർബൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഒന്നാം പ്രതി. ഡോ ഹരീന്ദ്രൻ നായരാണ് രണ്ടാം പ്രതി. അയൂർവേദ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ജയാ വി ദേവാണ് പരാതിക്കാരി. ഗുരതരമായ ആരോപണങ്ങലാണ് എഫ് ഐ ആറിലുള്ളത്. ഓർത്തോ ഹോർബ് ഓയിൽ എന്ന ഉൽപ്പനത്തിന്റെ ഫ്രീസെയിൽ സെർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയും ആയത് പ്രകാരം രേഖകൾ പരിശോധിച്ച് 2020 ഓഗസ്റ്റ് 11ന് സർട്ടിഫിക്കറ്റ് അനുവദിച്ചെന്നും എഫ് ഐ ആറിലുണ്ട്. ഈ സർട്ടിഫിക്കറ്റിൽ മാറ്റങ്ങൾ വരുത്തി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നാണ് ആരോപണം. വ്യാജ മുദ്രയും വ്യാജ ഒപ്പും ഇട്ട് അതിനെ അസലാക്കി മാറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി.

ഈ വ്യാജ സർട്ടിഫിക്കറ്റ് മലേഷ്യയിലെ നാഷണൽ ഫാർസ്യൂട്ടിക്കൽ റെഗുലേറ്ററി ഏജൻസിക്ക് അയച്ചുവെന്നും ആരോപണമുണ്ട്. പത്താം തീയതി രാവിലെ 9.26നാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നതെന്നും രേഖകളിൽ വ്യക്തമാണ്. കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ 709-ാം നമ്പറായാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഐപിസിയിലെ 465, 468, 471 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതിൽ ഐപിസി 468 എന്ന വകുപ്പ് ജാമ്യമില്ലാ കുറ്റമാണ്. ഏഴ് കൊല്ലം വരെ തടവ് ശിക്ഷയും ലഭിക്കാം. പങ്കജകസ്തൂരിയുടെ വിജയരഹസ്യങ്ങളിൽ പ്രധാനം ഗുണമേന്മയാണ്. മറ്റൊന്ന് വിശ്വാസവും. കുറെക്കാലം കുറെപ്പേരെ പറ്റിക്കാം, പക്ഷേ, എല്ലാകാലവും എല്ലാവരെയും പറ്റിക്കാൻ കഴിയില്ല-ഇതാണ് സ്ഥാപനത്തിന്റെ എല്ലാമെല്ലാായ ഹരീന്ദ്രൻനായർ എപ്പോഴും പറയുന്നത്. എന്നാൽ പങ്കജകസ്തൂരിയുടേയും ഹരീന്ദ്രൻ നായരുടേയും പേരിനും സൽകീർത്തിക്കും ചോദ്യ ചിഹ്നമായി മാറുകയാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ ഈ വർഷത്തെ 709-ാം നമ്പർ എഫ് ഐ ആർ.

എഫ് ഐ ആർ ഇട്ടെങ്കിലും കേസ് ഒതുക്കി തീർക്കാൻ ഇടപെടൽ സജീവമാണ്. പരസ്യം നൽകുന്നവരിൽ പ്രമുഖരാണ് പങ്കജ കസ്തൂരി. അതുകൊണ്ട് തന്നെ മുഖ്യധാര പത്രങ്ങൾ ആരും ഈ വാർത്ത നൽകലുമില്ല. അതുകൊണ്ട് തന്നെ ഈ കേസ് ആരും അറിയാതെ രഹസ്യമാക്കി വ്ച്ച് ഒതുക്കി തീർക്കാനായിരുന്നു ശ്രമം.

നിർണ്ണായകമായത് മലേഷ്യൻ ഏജൻസിയുടെ സംശയം

മലേഷ്യൻ സർക്കാരിനെ പങ്കജകസ്തൂരി വഞ്ചിച്ചുവെന്നാണ് ആരോപണം. സംസ്ഥാന സർക്കാരിന് വേണ്ടി അയൂർവേദ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ നൽകിയ പരാതിയിലാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. അതും ജാമ്യമില്ലാ കുറ്റം ചുമത്തി. വ്യാജ നിർമ്മാണം നടത്തി ആയത് അസൽ ആയി സത്യവിരുദ്ധമായി ഉപയോഗിച്ച് ചതിക്കണമെന്ന ഉദ്ദേശത്തിൽ ചെയ്തതാണ് കുറ്റകൃത്യം എന്ന് എഫ് ഐ ഐർ പറയുന്നു. പങ്കജകസ്തൂരി ഹെർബൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഒന്നാം പ്രതി. ഡോ ഹരീന്ദ്രൻ നായരാണ് രണ്ടാം പ്രതി. അയൂർവേദ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ജയാ വി ദേവാണ് പരാതിക്കാരി.

ലക്ഷകണക്കിന് രൂപയുടെ മരുന്ന് വിൽപ്പനക്കായി വ്യാജ സർട്ടിഫിക്കറ്റിൽ മലേഷ്യയിൽ എത്തിയപ്പോൾ സംശയം തോന്നിയ മലേഷ്യൻ ആരോഗ്യ വകുപ്പ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാർമസ്യൂട്ടിക്കലിനോടുമരുന്നിന്റെ വിശ്വാസ്യത പരിശോധിക്കാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് വിവരം. കൂടാതെകേരളത്തിലെ ആയൂർവേദ ഡ്രഗ്‌സ് കൺട്രോളരുടെ സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യത ഉറപ്പു വരുത്താനുള്ള ചുമതലയും മലേഷ്യൻ നാഷണൽ ഫാർമസ്യൂട്ടിക്കലിനാണ് .

സർട്ടിഫിക്കറ്റ് പരിശോധിച്ച നാഷണൽ ഫാർമസ്യൂട്ടിക്കൽ അധികൃതർ കേരളത്തിൽ നിന്നും വരുന്ന മറ്റു ചില ആയൂർവേദ മരുന്നുകൾക്ക് ഒപ്പം വന്ന സർട്ടിഫിക്കറ്റുമായി ഒത്തു നോക്കിയപ്പോഴാണ് പ്രത്യക്ഷത്തിൽ തന്നെ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയെന്നും വലിയ തട്ടിപ്പിന് ലക്ഷ്യം വെച്ചുള്ള നടപടികൾ ഉണ്ടായെന്നും ബോധ്യമായത്. ഇതിന്റെ അടിസ്ഥാന ത്തിൽ ആയുഷ് വഴി സംസ്ഥാനത്തെ ആയുർവേദ ഡ്രഗ്‌സ് കൺട്രോളർക്ക് സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യത വ്യക്തമാക്കാൻ കത്ത് നൽകി .

തുടർന്ന് ആയുർവേദ ഡ്രഗ്‌സ് കൺട്രോളർ നടത്തിയ അന്വേഷണ ത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത് ,ആയുർവേദ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം ഡ്രഗ്‌സ് കൺറോളർ കാര്യങ്ങൾ വിവരിച്ച് തമ്പാനൂർ പൊലീസിൽ പരാതി നൽകി . പങ്കജ കസ്തൂരി സ്ഥിതി ചെയ്യുന്നത് കാട്ടാക്കട ആയതിനാൽ പരാതി കാട്ടാക്കട പൊലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

ഹരീന്ദ്രൻ നായർക്കെതിരെ ചുമത്തുന്നത് അതീവ ഗുരുതര വകുപ്പുകൾ

ഗുരതരമായ ആരോപണങ്ങളാണ് എഫ് ഐ ആറിലുള്ളത്. ഓർത്തോ ഹോർബ് ഓയിൽ എന്ന ഉൽപ്പനത്തിന്റെ ഫ്രീസെയിൽ സെർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയും ആയത് പ്രകാരം രേഖകൾ പരിശോധിച്ച് 2020 ഓഗസ്റ്റ് 11ന് സർട്ടിഫിക്കറ്റ് അനുവദിച്ചെന്നും എഫ് ഐ ആറിലുണ്ട്. ഈ സർട്ടിഫിക്കറ്റിൽ മാറ്റങ്ങൾ വരുത്തി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നാണ് ആരോപണം. വ്യാജ മുദ്രയും വ്യാജ ഒപ്പും ഇട്ട് അതിനെ അസലാക്കി മാറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി.

ഈ വ്യാജ സർട്ടിഫിക്കറ്റ് മലേഷ്യയിലെ നാഷണൽ ഫാർസ്യൂട്ടിക്കൽ റെഗുലേറ്ററി ഏജൻസിക്ക് അയച്ചുവെന്നും ആരോപണമുണ്ട്. പത്താം തീയതി രാവിലെ 9.26നാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നതെന്നും രേഖകളിൽ വ്യക്തമാണ്. കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ 709-ാം നമ്പറായാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഐപിസിയിലെ 465, 468, 471 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതിൽ ഐപിസി 468 എന്ന വകുപ്പ് ജാമ്യമില്ലാ കുറ്റമാണ്. ഏഴ് കൊല്ലം വരെ തടവ് ശിക്ഷയും ലഭിക്കാം.

തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്ന ഗ്രാമത്തിൽനിന്ന് ലോകമെമ്പാടും അറിയുന്ന നാമമായി പങ്കജകസ്തൂരിയെ വളർത്തിയത് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ജെ. ഹരീന്ദ്രൻ നായരാണ്. 2012ൽ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തിരുന്നു പങ്കജകസ്തൂരിയുടെ അമരക്കാരനെ. ഇത്തരമൊരു വ്യക്തിക്കെതിരെയാണ് സംസ്ഥാന സർക്കാർ തന്നെ ഗുരുതര ആരോപണം ഉയരുന്നത്. 'ശ്രീ ധന്വന്തരി ആയുർവേദിക്' എന്നപേരിലാണ് ആയുർവേദ ഔഷധ നിർമ്മാണ യൂനിറ്റ് പൂവച്ചലിൽ ആരംഭിച്ചത്. അക്കാലത്ത് ആയുർവേദ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള നൂറോളം ഉൽപന്നങ്ങളാണ് പങ്കജകസ്തൂരിയുടെ പേരിൽ പുറത്തിറക്കിയത്.

90ൽ പങ്കജകസ്തൂരി ഗ്രാന്യൂൾസ് ഉൽപാദനം തുടങ്ങി. ഈ ഉൽപന്നമാണ് ഇന്ന് ബ്രീത്ത് ഈസി എന്നറിയപ്പെടുന്നത്. കമ്പനിയുടെ പേരും പുറത്തിറക്കുന്ന ഉൽപന്നത്തിനും ഒരു ബ്രാൻഡിങ് വേണമെന്നു കണ്ടുകൊണ്ടാണ് 96ൽ ശ്രീ ധന്വന്തരി ആയുർവേദിക് പങ്കജകസ്തൂരിയായി മാറിയത്. കോവിഡിനെതിരെ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമവും പങ്കജ കസ്തൂരി നടത്തിയിരുന്നു. ആദ്യമരുന്നെന്ന നിലയിൽ സിങ്കിവിർ-എച്ച് ക്ലിനിക്കൽ ട്രയൽ റണ്ണും പൂർത്തിയാക്കി. എന്നാൽ, കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP