Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

പ്രളയത്തിൽ തകർന്ന വീടുകളുടെ പുനരുദ്ധാരണ കരാർ നൽകിയത് ബിനീഷ് കോടിയേരിയുടെ ആത്മസഹൃത്തിന്; കാർ പാലസ് കമ്മീഷനായി നൽകിയത് 70,000 ഡോളർ; പണമിടപാട് കരാർ നൽകിയതിന് യു.എ.എഫ്.എക്‌സ്. സൊല്യൂഷൻസ് ഉടമ കൂടിയായ കാർ അക്‌സസറീസ് ഷോപ്പ് മുതലാളി കൊടുത്തത് 35,000 ഡോളർ; സ്വപ്നയുടെ മൊഴിയിൽ അബ്ദുൾ ലത്തീഫും കുടുങ്ങിയേക്കും

പ്രളയത്തിൽ തകർന്ന വീടുകളുടെ പുനരുദ്ധാരണ കരാർ നൽകിയത് ബിനീഷ് കോടിയേരിയുടെ ആത്മസഹൃത്തിന്; കാർ പാലസ് കമ്മീഷനായി നൽകിയത് 70,000 ഡോളർ; പണമിടപാട് കരാർ നൽകിയതിന് യു.എ.എഫ്.എക്‌സ്. സൊല്യൂഷൻസ് ഉടമ കൂടിയായ കാർ അക്‌സസറീസ് ഷോപ്പ് മുതലാളി കൊടുത്തത് 35,000 ഡോളർ; സ്വപ്നയുടെ മൊഴിയിൽ അബ്ദുൾ ലത്തീഫും കുടുങ്ങിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വീടുകളുടെ പുനരുദ്ധാരണ കരാർ നൽകിയത് കാർ അക്സസറീസ് ഷോപ്പായ കാർ പാലസിനെന്ന സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. കാർ പാലസ് എന്ന വിവാദ കമ്പനിക്കാണ് കരാർ നൽകിയത്. 70,000 ഡോളർ കാർ പാലസ് ഇതിനായി കമ്മീഷൻ നൽകിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുള്ള സ്ഥാപനമാണ് കാർ പാലസ്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനേയും കേന്ദ്ര ഏജൻസികൾ സംശയ നിഴലിൽ നിർത്തുന്നത്.

കേരളത്തിലെ 150 വീടുകളുടെ പുനർനിർമ്മാണത്തിനായി 1,60,000 ഡോളറാണ് യു.എ.ഇ കോൺസുലേറ്റ് കൈമാറിയത്. പണമിടപാട് കരാർ നൽകിയത് യു.എ.എഫ്.എക്സ്. സൊല്യൂഷൻസ് എന്ന തലസ്ഥാനത്തെ സ്ഥാപനത്തിനാണ്. ഈ സ്ഥാപനത്തിൽ നിന്ന് 35,000 ഡോളർ കമ്മീഷൻ ലഭിച്ചെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. യു.എ.എഫ്.എക്സ്. സൊല്യൂഷൻസിൽനിന്ന് യു.എ.ഇ കോൺസുലേറ്റിലെ ഇന്റർനാഷണൽ ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് സേവന കരാർ നൽകിയതിനാണ് ഈ കമ്മീഷൻ. ഈ കേസിലും വിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനം നടന്നോ എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

ലൈഫ് മിഷന് സമാനമായ അഴിമതി ഇവിടേയും നടന്നു. ഈ സാഹചര്യത്തിൽ ഈ കേസും സിബിഐ ഏറ്റെടുത്തേക്കും. ലൈഫ് മിഷനിലെ ഹൈക്കോടതി വിധി വന്ന ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഈ ഫയൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവിന് മുമ്പിലാണ്. ലൈഫ് മിഷനിൽ ചില സംശയങ്ങൾ ഹൈക്കോടതി ഉയർത്തിയ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ വൈകുന്നത്. ലൈഫ് മിഷനിലെ ഹൈക്കോടതി വിധി അതുകൊണ്ട് തന്നെ നിർണ്ണായകമാകും. ഈ ഇടപാടിൽ എല്ലാം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ എം ശിവശങ്കറിന് പങ്കുണ്ടെന്ന വിലയിരുത്തലും സജീവമാണ്.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷുമായി ചേർന്ന് ദുബായിൽ ഐ.ടി ബിസിനസ് തുടങ്ങാൻ മുൻ ഐ.ടി സെക്രട്ടറി എം..ശിവശങ്കർ പദ്ധതിയിട്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയിട്ടുണ്ട്. ഇത് സ്വർണ്ണ കടത്ത് കേസിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന സംശയം സജീവമാക്കുന്നതാണ്. ഈ സാഹചര്യത്തിൽ എല്ലാ കേസിലും കസ്റ്റംസ് ശിവശങ്കറിനെ പ്രതിയാക്കാനുള്ള സാധ്യതയാണ് ഉയർത്തുന്നത്. സന്ദീപ് നായർ നൽകിയ മൊഴിയും ശിവശങ്കറിന് പുർണ്ണമായും എതിരാണ്. ശിവശങ്കറിനെതിരായ അഴിമതി കേസുകൾ സിബിഐ ഏറ്റെടുക്കാനും സാധ്യതയുണ്ട്. ഇതിനുള്ള നിർണ്ണായക പരിശോധനകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. ഇതിനൊപ്പമാണ് കാർപാലസ് ഇടപാടിലും സിബിഐ സാധ്യത തേടുന്നത്.

കാർ പാലസും യു.എ.എഫ്.എക്സും ഒരേ വ്യക്തിയുടെ സ്ഥാപനമാണ്. തിരുവനന്തപുരം സ്വദേശി അബ്ദുൽ ലത്തീഫാണ് ഡയറക്ടർ. ബനീഷിന്റെ വ്യവസായ പങ്കാളിയാണ് ലത്തീഫ് എന്നാണ് ഉയരുന്ന ആരോപണം. സ്വർണ്ണക്കടത്ത്-ലഹരി മരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. ബിനീഷിന്റെ കാര്യത്തിൽ കാർ പാലസ് ഉടമ ലത്തീഫിന്റെ മൊഴിയാണ് വിഘാതമായിരിക്കുന്നത്. വളരെ ശക്തമായ മൊഴിയാണ് കാർ പാലസ് ലത്തീഫ് ബിനീഷിന് എതിരെ നൽകിയിരിക്കുന്നത്. ബിനീഷിന് എതിരെ മൊഴി നൽകുകയല്ല ലത്തീഫ് ചെയ്തത്. ഇഡിയുടെ ചോദ്യം ചെയ്യൽ വേളയിൽ ഭയന്ന് പോയ ലത്തീഫ് കാര്യങ്ങൾ എല്ലാം വിശദമാക്കുകയായിരുന്നു.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയപ്പോൾ ആ മൊഴി ബിനീഷിനു എതിരെയായി മാറുകയും ചെയ്തു. വിയർപ്പിന്റെ ഓഹരികൾ ആരോപണമുയർന്ന എല്ലാ സ്ഥാപനങ്ങളിൽ നിന്നും ബിനീഷിനു ലഭിക്കുന്നുവെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഈ വിയർപ്പിന്റെ ഓഹരികൾ തന്നെയാണ് ബിനീഷിനു കുടുക്കായി മാറുന്നതും. ബംഗളൂര്വിൽ നിന്നും പിടിയിലായ ലഹരിമരുന്നുകടത്ത് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്ന സൂചനയുണ്ട്. ബിനീഷുമായുള്ള ബന്ധം അനൂപ് തുറന്നു പറഞ്ഞിട്ടുണ്ട്.

ഡിജിറ്റൽ തെളിവുകളിൽ ശിവശങ്കറിന്റെ ബിസിനസ് മോഹങ്ങൾ ഇഡി മനസ്സിലാക്കിയിട്ടുണ്ട്. സ്വപ്നയുടെ ഫോണുകൾ, ലാപ്ടോപ്പ് എന്നിവയിൽ നിന്ന് വീണ്ടെടുത്ത വിവരങ്ങളിൽ ഇതും ഉൾപ്പെടുന്നു. സർക്കാർ പദ്ധതികളിലും ഐ.ടി പാർക്കുകളുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ലഭിച്ച കോടികളുടെ കമ്മിഷൻ ബിസിനസിലിറക്കാനായിരുന്നു പദ്ധതി. ഐ.എ.എസ് ഉദ്യോഗസ്ഥനുൾപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടുകളായതിനാൽ സിബിഐ അന്വേഷണത്തിന് ഇ.ഡി ശുപാർശ ചെയ്യുമെന്നാണ് സൂചന. ഇതിനിടെയാണ് അനുമതിയില്ലാതെ കേരളത്തിലെ സിബിഐ ഇടപെടലിനെ ചെറുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓർഡിനൻസ് അടക്കമുള്ള വഴികളുമായി മുമ്പോട്ട് പോകുന്നത്.

ശിവശങ്കറുമായി ബന്ധപ്പെട്ട് വിവിധ ഇടപാടുകളിൽ 110 കോടിയുടെ കോഴയിടപാട് നടന്നതായാണ് ഇ.ഡിക്കു കിട്ടിയ വിവരം. സന്ദീപ് നായരും ഇതു സംബന്ധിച്ച വിവരങ്ങൾ ഇ.ഡിക്കു നൽകി. ഒരു ഐ.ടി പദ്ധതിയിലെ 30 കോടി കോഴ ഗൾഫിലാണ് കൈമാറിയത്. തിരുവനന്തപുരത്തെ രണ്ട് ലോക്കറുകളിൽ നിന്ന് പിടിച്ച ഒരു കോടി രൂപ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ കമ്മിഷനാണെന്നാണ് സ്വപ്ന ആദ്യം മൊഴി നൽകിയിരുന്നു. ഐ.ടി പാർക്കുകൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമി സ്വകാര്യ സംരംഭകർക്ക് കൈമാറിയതും ദുരൂഹമാണ്. ടെക്നോപാർക്കിൽ അമേരിക്കൻ കമ്പനിയുമായുള്ള ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടങ്ങി. എല്ലാ ഐ.ടി പാർക്കുകളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷണമുണ്ട്. അടുത്തിടെ ചുമതലയൊഴിഞ്ഞ ഇദ്ദേഹം കേരളം വിട്ടിരുന്നു. അതിനിടെ ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള കെ- ഫോൺ പദ്ധതിയിലും സംശയങ്ങളുണ്ട്. ഇഡി ഇതും പരിശോധിക്കുന്നുണ്ട്.

ശിവശങ്കറിന്റെ വഴിവിട്ട ഇടപെടൽ ദുരൂഹമാണെന്നാണ് വിലയിരുത്തൽ. ടെൻഡറിലേതിനെക്കാൾ 49 ശതമാനം കൂടിയ തുകയ്ക്കാണ് കരാർ നൽകിയത്. 1028 കോടിക്ക് ടെൻഡർ വിളിച്ച പദ്ധതിക്ക് 1531കോടിയുടെ കരാർ മന്ത്രിസഭാ തീരുമാനത്തിന് കാത്തുനിൽക്കാതെ ഉറപ്പിക്കാൻ ഐ.ടി ഇൻഫ്രാസ്ട്രക്ചറിന് ശിവശങ്കർ നിർദ്ദേശം നൽകി. മന്ത്രിസഭ ടെൻഡറിന് പിന്നീട് അനുമതി നൽകി. ഏഴു വർഷത്തെ പ്രവർത്തനച്ചെലവ് കൂടി കണക്കാക്കിയതാണ് കരാർ തുക ഉയരാൻ കാരണമെന്നാണ് വാദം. എന്നാൽ, ടെൻഡർ വിളിച്ചപ്പോൾ ഇതു കണക്കുകൂട്ടാത്തത് ദുരൂഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP