Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോളാർ പരാതിക്കാരിയുടെ വൃത്തികെട്ട ആരോപണം ഏറ്റുപിടിക്കരുതെന്ന് കോടിയേരിയോട് നേരിട്ട് പറഞ്ഞു; നമ്മുടെ എംഎൽഎമാരുടെ വായ് പൊത്താൻ പറ്റില്ലല്ലോ എന്ന മറുപടി ഞെട്ടിച്ചു; ഉമ്മൻ ചാണ്ടിയോട് കാട്ടിയ അധാർമികതയിൽ അതീവ ദുഃഖം; വിഎസിനോടും രാഷ്ട്രീയ മര്യാദ സിപിഎം കാട്ടിയില്ല; കനൽ വഴികളിൽ പരമസത്യം മാത്രം; മറുനാടനോട് സി ദിവാകരൻ മനസ്സ് തുറക്കുമ്പോൾ

സോളാർ പരാതിക്കാരിയുടെ വൃത്തികെട്ട ആരോപണം ഏറ്റുപിടിക്കരുതെന്ന് കോടിയേരിയോട് നേരിട്ട് പറഞ്ഞു; നമ്മുടെ എംഎൽഎമാരുടെ വായ് പൊത്താൻ പറ്റില്ലല്ലോ എന്ന മറുപടി ഞെട്ടിച്ചു; ഉമ്മൻ ചാണ്ടിയോട് കാട്ടിയ അധാർമികതയിൽ അതീവ ദുഃഖം; വിഎസിനോടും രാഷ്ട്രീയ മര്യാദ സിപിഎം കാട്ടിയില്ല; കനൽ വഴികളിൽ പരമസത്യം മാത്രം; മറുനാടനോട് സി ദിവാകരൻ മനസ്സ് തുറക്കുമ്പോൾ

സുദർശ് നമ്പൂതിരി

തിരുവനന്തപുരം: കനൽ വഴികളിലൂടെ എന്ന തന്റെ ആത്മകഥയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം പരമ സത്യം മാത്രമാണെന്നും അതൊക്കെ വിവാദമായാലും സത്യത്തെ മൂടിവയ്ക്കാനാവില്ലെന്ന്മുതിർന്ന സിപിഐ നേതാവും മുന്മന്ത്രിയുമായ സി ദിവാകരൻ. മറുനാടൻ മലയാളിക്ക് അനുദിച്ച പ്രത്യേക അഭിമുഖത്തിലാണ് ദിവാകരൻ മനസ്സ് തുറന്നത്. സോളാർ വിവാദവുമായി ബന്ധപ്പെട്ട് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി ക്രൂശിച്ചത് ശരിയായ നടപടി ആയില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അന്ന് തന്നെ അക്കാര്യം കോടിയേരി ബാലകൃഷ്ണനോട് സൂചിപ്പിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

വി എസ് അച്യുതാനന്ദനുമായി വളരെയധികം വ്യക്തിപരമായ അടുപ്പം തനിക്കുണ്ടെന്നും 2011 ഇൽ നടന്ന രാഷ്ട്രീയമായ ഒതുക്കൽ നടപടി ദൗർഭാഗ്യകാരമായിപ്പോയെന്നും സി ദിവാകരൻ പറഞ്ഞു .പാർട്ടിയിലും മുന്നണിയിലും താൻ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ട്. പലപ്പോഴും സധൈര്യം ഒറ്റക്ക് തീരുമാനങ്ങളെടുക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്.മന്ത്രിയായിരുന്നപ്പോൾ പല വിഷയങ്ങളിലും കേസിൽ പെട്ട് പോകാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണെന്നും തൻ നേരിട്ട അനുഭവങ്ങൾ ചൂണ്ടിക്കാട്ടി ദിവാകരൻ പറഞ്ഞു.മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രതേക അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

കോൺഗ്രസ്സും പ്രതിപക്ഷവും ഒരു ആവശ്യവുമില്ലാതെ പിണറായി സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയാണ്. വാർത്താസമ്മേളനങ്ങൾ നടത്തുന്നതിന് പകരം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട കാര്യങ്ങൾ സംസാരിക്കാൻ രമേശ് ചെന്നിത്തലയും വി ഡി സതീശനും ധൈര്യമില്ലെന്നും സി ദിവാകരൻ പറഞ്ഞു. സിപിഐ യും സിപിഎമ്മും തമ്മിൽ പലകാര്യങ്ങളിലും ഭിന്നത ഉണ്ടെങ്കിലും അതൊക്കെ ജനാധിപത്യപരമാണെന്നും പരിഹരിക്കാൻ സാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിക്കേണ്ട വിഷയങ്ങളിൽ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ പരാതിക്കാരി ലൈംഗിക ആരോപണം ഉന്നയിച്ചപ്പോൾ ശക്തമായി ഇടത് മുന്നണിയിൽ അതിനെ എതിർക്കുകയും അദ്ദേഹത്തിനെതിരെ ഇത്തരമൊരു ആരോപണത്തിന്മേൽ പ്രക്ഷോഭമുണ്ടാക്കരുതെന്നും താൻ ആവശ്യപ്പെട്ടു. ഇക്കാര്യം കോടിയേരിയോട് സൂചിപ്പിച്ചപ്പോൾ നമ്മുടെ എം എൽ എ മാരുടെ വായ് പൊത്താൻ ഒക്കില്ലല്ലോ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഒരു മുഖ്യമന്ത്രിയോട് ആന്ന് കാണിച്ച രാഷ്ട്രീയ അധാർമികത ഇന്നും തനിക്ക് ദുഃഖമുണ്ടാക്കുന്നു എന്നും സി ദിവാകരൻ പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയാണ് രാഷ്ട്രീയ-പൊതു ജീവിതത്തിൽ മാന്യനുമാണ് .അദ്ദേഹത്തിനെതിരെ ഈ നാണംകെട്ട ആരോപണം ഉന്നയിക്കുമ്പോൾ അത് ഏറ്റുപിടിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കിയ രീതിക്ക് തൻ പൂർണമായി എതിരായിരുന്നു എന്നും ദിവാകരൻ വ്യക്തമാക്കി.

വി എസ് അച്യുതാനന്ദനെ ഇടത് മുന്നണിയിലും സിപിഎമ്മിലും ഒതുക്കാൻ പലരും ശ്രമങ്ങൾ നടത്തി എന്ന കാര്യം തനിക്ക് വ്യക്തമായി അറിയാമെന്നും ഇതൊന്നും രാഷ്ട്രീയമര്യാദക്ക് ചേർന്ന കാര്യങ്ങൾ അല്ലെന്നും സി ദിവാകരൻ പറയുന്നു. അദ്ദേഹവുമായി പണ്ടേ അടുത്ത ബന്ധമാണുള്ളത്. അദ്ദേഹത്തിനെതിരെ പലരും തിരിഞ്ഞു നിന്നപ്പോൾ ഞാൻ എന്നും അദ്ദേഹത്തോടൊപ്പമായിരുന്നു എന്നും ദിവാകരൻ പറഞ്ഞു. സിപിഐയിൽ പലപ്പോഴും ഒറ്റപ്പെട്ടുപോയിട്ടുണ്ട്. അപ്പോഴും തളർന്നിട്ടില്ല. ഒറ്റക്ക് നിന്ന് പൊരുതുന്നതാണ് തനിക്ക് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുമായും ചില നേതാക്കളുമായും പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും താൻ കാര്യമാക്കുന്നില്ല . തന്നെ പലരും തോൽപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ കൂടുതൽ കരുത്തോടെ താൻ ജയിച്ച കയറുകയാണ് ഉണ്ടായത്. കനൽ വഴികളുടെ തന്നെ സഞ്ചരിച്ചാണ് തൻ ഇവിടെ വരെഎത്തിയതെന്നും സി ദിവാകരൻ വ്യക്തമാക്കി. പല ഉദ്യോഗസ്ഥരും തന്നെ കെണിയിൽപ്പെടുത്താൻ നോക്കിയിട്ടുണ്ട്. അതിലൊന്നും താൻ വീണില്ല. എന്ത് കാര്യവും രണ്ട വട്ടം ചിന്തിച്ച് മാത്രമേ തൻ ചെയ്യൂ. രാജ്യത്ത് തന്നെ രണ്ട് രൂപയ്ക്ക് അരി ജനങ്ങൾക്ക് നൽകിയതും ഓണക്കിറ്റ് എന്ന ആശയം തന്നെ കൊണ്ട് വന്നതും താനാണ് എന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടി ഭരണകാലത്തെ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സോളാർ സമരം ഇടതുമുന്നണി അവസാനിപ്പിച്ചത് യു.ഡി.എഫ് സർക്കാരുമായി ഇടതുമുന്നണി നേതൃത്വമുണ്ടാക്കിയ ധാരണയുടെ പുറത്തായിരുന്നുവെന്ന് ദിവാകരൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇതിൽ ഇടനിലക്കാരനായതെന്നും ദിവാകരൻ ഇന്നലെ ചില ദൃശ്യമാധ്യമങ്ങളോട് പ്രതികരിച്ചു. ദിവാകരന്റെ പ്രതികരണം ഇടത്, വലത് മുന്നണികളെ വെട്ടിലാക്കിയതോടെ, സിപിഎമ്മും കോൺഗ്രസും ഇതിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ഇതിന് ശേഷവും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ദിവാകരൻ. ഇതിന് തെളിവാണ് മറുനാടന് നൽകിയ അഭിമുഖം.

സോളാർ കേസിലെ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടായിരുന്നു ഇടതുമുന്നണിയുടെസമരം. അതേസമയം, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആത്മകഥയിൽ, ആവേശഭരിതമായ സമരം അപ്രതീക്ഷിതമായി അവസാനിപ്പിച്ചതിൽ അതൃപ്തനായിരുന്നുവെന്ന സൂചനയാണ് ദിവാകരൻ നൽകുന്നത്. ആത്മകഥയിലെ വിവരണം ഇങ്ങനെ: 'സമരക്കാരുടെ ആവേശത്തിന് അതിരുകളില്ലായിരുന്നു. സർക്കാർ കാലേകൂട്ടി സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിച്ചു. കേന്ദ്രസർക്കാരിനോട് പട്ടാളത്തിന്റെ സഹായവും അഭ്യർത്ഥിച്ചിരുന്നു.

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പട്ടാളം വന്നിറങ്ങിയത് കണ്ടതോടെ ജനങ്ങൾ കൂടുതൽ ആവേശഭരിതരായി. സമരക്കാരെ അഭിവാദ്യം ചെയ്യാൻ ഇടതു മുന്നണിയുടെ ദേശീയനേതാക്കളും സെക്രട്ടേറിയറ്റ് നടയിലെത്തി. പൊലീസും പട്ടാളവും വെറുതെ നോക്കി നിന്നു. ഭരണം സ്തംഭിച്ചു. നിർണായക സന്ദർഭം. പെട്ടെന്ന് എനിക്ക് ഒരറിയിപ്പ് കിട്ടി. എ.കെ.ജി സെന്ററിലെത്തണം. ഞാനവിടെ എത്തിയപ്പോൾ പിണറായി വിജയനും വൈക്കം വിശ്വനും ഇസ്മായിലും പന്ന്യൻ രവീന്ദ്രനും കാത്തിരിക്കുകയായിരുന്നു. 'നമുക്ക് സമരം തത്കാലം നിറുത്തി വയ്ക്കണം. സർക്കാർ ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് സോളാർ കേസ് അന്വേഷിപ്പിക്കാമെന്ന് സമ്മതിച്ചിരിക്കുന്നു.

' ഞാൻ എ.കെ.ജി സെന്ററിന്റെ പടികളിറങ്ങി. സമരത്തിന്റെ അന്ത്യനിമിഷങ്ങളിൽ എന്ത് നടന്നുവെന്നതിനെക്കുറിച്ച് ഒന്നും ഞാൻ രേഖപ്പെടുത്തുന്നില്ല. ഒരു കാര്യം വ്യക്തമായി. വി.എസിന്റെ സമരജീവിതത്തിൽ സെക്രട്ടേറിയറ്റ് വളയൽ അവിസ്മരണീയമായ അനുഭവമായിരിക്കും.' 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP