Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീമയുടെ ഭർത്താവിനെ രജിസ്ട്രാറായി ഇരുത്തുന്നത് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനോ? ചെന്നിത്തലയുടെ ആരോപണങ്ങൾ ശരിവയ്ക്കും വിധം ഇലക്ഷൻ കമ്മീഷനിൽ നിന്ന് പിൻവാതിതിലൂടെ ദൃശ്യ ചിത്രീകരണത്തിനുള്ള അനുമതി സ്വന്തമാക്കി സർക്കാർ ഏജൻസി; കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷനുള്ള തള്ളിയ കമ്മീഷൻ നടപടിയും വിവാദത്തിൽ; കേരളത്തിൽ തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘങ്ങൾക്ക് അകമ്പടി സേവിക്കുക ഇനി സിഡിറ്റ് വീഡിയോ ടീം

സീമയുടെ ഭർത്താവിനെ രജിസ്ട്രാറായി ഇരുത്തുന്നത് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനോ? ചെന്നിത്തലയുടെ ആരോപണങ്ങൾ ശരിവയ്ക്കും വിധം ഇലക്ഷൻ കമ്മീഷനിൽ നിന്ന് പിൻവാതിതിലൂടെ ദൃശ്യ ചിത്രീകരണത്തിനുള്ള അനുമതി സ്വന്തമാക്കി സർക്കാർ ഏജൻസി; കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷനുള്ള തള്ളിയ കമ്മീഷൻ നടപടിയും വിവാദത്തിൽ; കേരളത്തിൽ തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘങ്ങൾക്ക് അകമ്പടി സേവിക്കുക ഇനി സിഡിറ്റ് വീഡിയോ ടീം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘങ്ങൾക്ക് വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സർക്കാരിന്റെ ഏജൻസി തന്നെയായ സിഡിറ്റിനു(സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമ്മേജിങ് ടെക്നോളജി) അനുമതി നൽകിയത് വിവാദമാകുന്നു. സി-ഡിറ്റ് രജിസ്റ്റാർ തസ്തികയിൽ മുൻ എംപിയും ഹരിത കേരള മിഷന്റെ വൈസ് ചെയർമാനുമായ ടി.എൻ.സീമയുടെ ഭർത്താവ് ജി. ജയരാജിന് റിട്ടയർ ചെയ്ത ശേഷം സർവ്വീസ് നീട്ടിക്കൊടുത്തത് തിരഞ്ഞെടുപ്പ് കാലത്ത് സിഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.

തിരഞ്ഞെടുപ്പു പ്രക്രിയ വിഡിയോഗ്രാഫിയിൽ ചിത്രകരിക്കാൻ തുടങ്ങിയതു മുതൽ നാളിന്നു വരെ ഇതിന്റെ ഭാഗമല്ലതായിരുന്ന സി ഡിറ്റാണ്. ഇപ്പോൾ പല ജില്ലകളിലും ക്വട്ടേഷൻ നേടിയിരിക്കുന്നത്. ഇക്കുറി ആദ്യമായാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർക്കുള്ള വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സിഡിറ്റിനു അനുമതി നൽകിയിരിക്കുന്നത്. സിഡിറ്റ് വിഡിയോ / ഫോട്ടോ / എഡിറ്റിങ്ങ് പഠിപ്പിക്കുന്ന സ്ഥാപനവും അതോടൊപ്പം തന്നെ കേരള സർക്കാരിന്റെ പ്രമോഷണൽ കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യുകയും ചെയ്യുന്ന ഏജൻസിയാണ്. ഇതേ ഏജൻസിയെ തന്നെ തിരഞ്ഞെടുപ്പിന്റെ ചിത്രീകരണ ചുമതല ഏൽപ്പിച്ചതാണ് വിവാദമാകുന്നത്.

സാധാരണ സ്വകാര്യ വീഡിയോഗ്രാഫർമാരാണ് തിരഞ്ഞെടുപ്പ് രംഗങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ചിത്രീകരിക്കുന്നത്. ഇതിൽ മാറ്റം വരുത്തിയാണ് ജില്ലാ കളക്ടർമാരെ സ്വാധീനിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കാനുള്ള അവകാശം സിഡിറ്റിനു നൽകിയിരിക്കുന്നത്. സർക്കാർ ഏജൻസിയായതിനാൽ ഇത്തരം ജോലികൾക്ക് സാധാരണ സിഡിറ്റിനു നൽകാറില്ല. അതിനാൽ സ്വകാര്യ വീഡിയോ ഗ്രാഫർമാരാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർക്കൊപ്പം ഈ ഡ്യൂട്ടിക്ക് ഒപ്പമുണ്ടാകാറുള്ളത്. പക്ഷെ ഈ പൊതുതിരഞ്ഞെടുപ്പ് സമയത്ത് തീരുമാനം മാറ്റാൻ വൻ സമ്മർദ്ദമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും വന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ കേരളത്തിലെ പല ജില്ലകളിലും സിഡിറ്റ് നൽകിയ ക്വട്ടേഷനുകളാണ് സ്വീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിനിടെ ആരോപണം ഉയർന്നാൽ തെളിവിനായി ദൃശ്യങ്ങൾ നൽകുന്നത് സിഡിറ്റ് ആണെന്നത് സംശയാസ്പദമായ കാര്യങ്ങൾ ആയി നിലനിൽക്കുകയും ചെയ്യും. പതിവിൽ നിന്ന് വിപരീതമായി സിഡിറ്റിനു ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അനുമതി നൽകുന്നതിന് സർക്കാർ കാണിച്ച തിടുക്കമാണ് ഈ നീക്കങ്ങളെ സംശയാസ്പദമായി നിലനിർത്തുന്നത്. സർക്കാരിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. അതുകൊണ്ട് തന്നെ സിഡിറ്റ് നൽകുന്ന തെളിവുകളിലും ഇത് പ്രതിഫലിക്കും. സിഡിറ്റിലെ മിക്കവാറും നിയമനങ്ങളും രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ സിപിഎം അനുകൂല വ്യക്തികളാകും കമ്മീഷന് വേണ്ടി പ്രവർത്തിക്കാനെത്തുക. ഇതാണ് വിവാദങ്ങൾക്ക് ഇടനൽകുന്നത്.

സാധാരണ ഗതിയിൽ ജില്ലകളിൽ ക്വട്ടേഷൻ ക്ഷണിച്ചാണ് വിഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അനുമതി നൽകുന്നത്. അതാത് ജില്ലാ കലക്ടർമാരാണ് വിഡിയോഗ്രാഫിക്ക് വേണ്ടി ക്വട്ടേഷൻ ക്ഷണിക്കുകയും ക്വട്ടേഷൻ അനുവദിക്കുകയും ചെയ്യുന്നത്. ഇത്തവണയും ക്വട്ടേഷൻ ക്ഷണിച്ചിരുന്നു. ക്വട്ടേഷനിൽ കുറഞ്ഞ തുക ക്വാട്ടു ചെയ്തത് സ്വകാര്യ വീഡിയോ ഗ്രാഫർമാരായിരുന്നു. കൂടുതൽ തുക ക്വാട്ട് ചെയ്തത് സിഡിറ്റും. ക്വട്ടേഷനിൽ കുറഞ്ഞ തുക ക്വാട്ട ചെയ്യുന്നവർക്കാണ് ക്വട്ടേഷൻ നൽകുന്നത്. പിന്നെയെങ്ങനെ സീ ഡിറ്റിന് നൽകി എന്ന ചോദ്യം ഒപ്പം ഉയരുന്നു. സിഡിറ്റിനു ഈ ക്വട്ടേഷൻ നൽകാതെ നിവൃത്തിയില്ല എന്നാണ് പല വരണാധികാരികളും പ്രതികരിച്ചതായാണ് ലഭിക്കുന്ന വിവരം.

സിഡിറ്റുമായി ബന്ധപ്പെട്ടു അടുത്ത ദിവസങ്ങളിൽ ഉയരുന്ന രണ്ടാമത് വിവാദമാണിത്. സിപിഎം നേതാവ് എൻ സീമയുടെ ഭർത്താവിനെ, വിരമിച്ച ശേഷം വീണ്ടും സിഡിറ്റ് രജിസ്ട്രാർ തസ്തികയിൽ പുനർ നിയമനം നൽകിയത് വിവാദമായിരുന്നു. ഈ കഴിഞ്ഞ ദിവസമാണ് സിഡിറ്റിൽ നിന്നും വിരമിച്ച ജി ജയരാജനെ വീണ്ടും സിഡിറ്റ് രജിസ്ട്രാർ തസ്തികയിൽ പുനർനിയനം നൽകിയിരിക്കുന്നത്. പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2016 ജൂൺ ഒന്നിനാണ് സിഡിറ്റിന്റെ രജിസ്ട്രാർ ആയി ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജനെ നിയമിച്ചത്. ഫെബ്രുവരി 28ന് ജയരാജൻ സർവീസിൽ നിന്ന് വിരമിച്ചു. ഇതിന് പിന്നാലെയാണ് ജയരാജന് പുനർനിയമനം നൽകി മാർച്ച് ഒന്നിന് സർക്കാർ ഉത്തരവിറക്കിയത്

സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്ന സ്ഥാപനമാണ് സിഡിറ്റ്. തിരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിക്ക് വേണ്ടി സിഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണ് പാർട്ടി മുൻഎംപിയായ വനിതാ നേതാവിന്റെ ഭർത്താവിന് രജിസ്റ്റാർ സ്ഥാനത്ത് സർവ്വീസ് നീട്ടിക്കൊടുത്തതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ജയരാജിന്റെ തന്നെ അപേക്ഷയിലാണ് സർവ്വീസ് നീട്ടിക്കൊടുത്തതെന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ബന്ധുക്കൾക്കും സ്വന്തക്കാർക്കും ഉന്നത സ്ഥാനങ്ങൾ പതിച്ചു നൽകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP